8000mAh ബാറ്ററിയുള്ള ഹോണർ പവർ ലോഞ്ച് ചെയ്തു
Photo Credit: Honor
50 മെഗാപിക്സൽ പ്രൈമറി ക്യാമറയുള്ള ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഹോണർ പവറിനുള്ളത്
പ്രമുഖ സ്മാർട്ട്ഫോൺ നിർമാതാക്കളായ ഹോണർ ചൊവ്വാഴ്ച ചൈനയിൽ പുതിയൊരു സ്മാർട്ട്‌ഫോൺ പുറത്തിറക്കി. വയർഡ് കണക്ഷൻ വഴി 66W ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്ന 8,000mAh ബാറ്ററിയുമായാണ് ഈ ഫോൺ വരുന്നതെന്നതാണ് ഒരു പ്രധാന പ്രത്യേകത. സ്നാപ്ഡ്രാഗൺ 7 ജെൻ 3 പ്രോസസറാണ് ഹോണർ പവറിന്റെ കരുത്ത്. 12GB വരെ റാമും 512GB വരെ സ്റ്റോറേജ് ഓപ്ഷനുകളും ഇതിൽ ലഭ്യമാണ്. ഫോട്ടോഗ്രാഫിക്കായി, ഫോണിൽ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പുണ്ട്, പ്രധാന ക്യാമറ 50 മെഗാപിക്സലാണ്. ഈ ഫോണിന്റെ പ്രത്യേകതകളിൽ മറ്റൊന്ന് ഹോണർ തന്നെ വികസിപ്പിച്ചെടുത്ത C1+ കമ്മ്യൂണിക്കേഷൻ ചിപ്പാണ്. നെറ്റ്‌വർക്ക് സിഗ്നലുകൾ കുറവുള്ള പ്രദേശങ്ങളിൽ പോലും സ്ഥിരതയുള്ള കണക്ഷൻ നിലനിർത്താൻ ഈ ചിപ്പ് സഹായിക്കുന്നു. കൂടാതെ, ഹോണർ പവർ ഫോണിൻ്റെ ഏറ്റവും ഉയർന്ന മോഡൽ ബെയ്ഡോ സാറ്റലൈറ്റ് സിസ്റ്റം ഉപയോഗിച്ച് ടു-വേ സാറ്റലൈറ്റ് ടെക്സ്റ്റ് മെസേജിംഗ് പിന്തുണയ്ക്കകയും ചെയ്യുന്നുണ്ട്.
ഹോണർ പവർ സ്മാർട്ട്‌ഫോൺ ഇപ്പോൾ ചൈനയിൽ ലഭ്യമാണ്. ഇതിൻ്റെ ആരംഭ വില CNY 1,999 (ഏകദേശം 23,000 ഇന്ത്യൻ രൂപ) ആണ്. 8GB റാമും 256GB സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിനാണ് ഈ വില.
ഫോണിന്റെ മറ്റ് രണ്ട് പതിപ്പുകളും ലഭ്യമാണ്. 12GB റാമും 256GB സ്റ്റോറേജുമുള്ള മോഡലിൻ്റെ വില CNY 2,199 (ഏകദേശം 25,000 രൂപ) ആണ്. ടോപ്പ്-എൻഡ് വേരിയന്റിന് 12 ജിബി റാമും 512 ജിബി സ്റ്റോറേജും ഉണ്ട്, ഇതിന്റെ വില CNY 2,499 (ഏകദേശം 30,000 രൂപ) ആണ്.
ഡെസേർട്ട് ഗോൾഡ്, ഫാന്റം നൈറ്റ് ബ്ലാക്ക്, സ്നോ വൈറ്റ് എന്നീ മൂന്ന് നിറങ്ങളിൽ നിങ്ങൾക്ക് ഈ ഫോൺ തിരഞ്ഞെടുക്കാം. ഈ മോഡലുകളെല്ലാം ചൈനയിലെ ഹോണറിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി വാങ്ങാം.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള MagicOS 9.0-ൽ പ്രവർത്തിക്കുന്ന ഒരു ഡ്യുവൽ സിം (നാനോ) സ്മാർട്ട്‌ഫോണാണ് ഹോണർ പവർ. 1.5 കെ റെസല്യൂഷൻ (1,224 x 2,700 പിക്‌സൽസ്), 120 ഹെർട്സ് റിഫ്രഷ് റേറ്റ്, എച്ച്ഡിആർ പിന്തുണ എന്നിവയുള്ള 6.78 ഇഞ്ച് AMOLED ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. ഡിസ്‌പ്ലേയെ ഒയാസിസ് ഐ പ്രൊട്ടക്ഷൻ ഗെയിമിംഗ് സ്‌ക്രീൻ എന്ന് വിളിക്കുന്നു, ഇത് 3840Hz പിഡബ്ല്യുഎം ഡിമ്മിംഗും 4,000nits വരെ പീക്ക് ബ്രൈറ്റ്‌നസും വാഗ്ദാനം ചെയ്യുന്നു.
ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 7 ജെൻ 3 പ്രോസസറും അഡ്രിനോ 720 ജിപിയുവുമാണ് ഫോണിന്റെ കരുത്ത്. 12GB വരെ റാമും 512GB വരെ ഇന്റേണൽ സ്റ്റോറേജും ഇതിനുണ്ട്.
ഫോട്ടോഗ്രാഫിക്ക്, ഹോണർ പവറിന് പിന്നിൽ രണ്ട് ക്യാമറകളുണ്ട്. പ്രധാന ക്യാമറ 50 മെഗാപിക്സൽ ആണ്, f/1.95 അപ്പേർച്ചറും OIS (ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ) പിന്തുണയ്ക്കുന്നു. രണ്ടാമത്തെ ക്യാമറ 5 മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ ലെൻസാണ്. മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി f/2.45 അപ്പർച്ചർ ഉള്ള 16 മെഗാപിക്സൽ ക്യാമറയുണ്ട്.
ബ്ലൂടൂത്ത് 5.3, GPS, Beidou, GLONASS, Galileo, NFC, OTG, Wi-Fi (802.11 a/b/g/n/ac/ax/be), ഒരു USB ടൈപ്പ്-സി പോർട്ട് എന്നിവയുൾപ്പെടെ വിവിധ കണക്റ്റിവിറ്റി ഓപ്ഷനുകളെ ഫോൺ പിന്തുണയ്ക്കുന്നു. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഇ-കോമ്പസ്, IR സെൻസർ, ഗ്രാവിറ്റി സെൻസർ, ഗൈറോസ്‌കോപ്പ്, പ്രോക്‌സിമിറ്റി സെൻസർ എന്നിങ്ങനെ നിരവധി സെൻസറുകളും ഇതിൽ ഉൾപ്പെടുന്നു. അൺലോക്ക് ചെയ്യുന്നതിനായി ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ ഇതിലുണ്ട്.
ഫോണിനെ വെള്ളത്തില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുന്ന തായ്‌ചി ഷോക്ക്-അബ്സോര്‍ബിംഗ് സ്ട്രക്ച്ചർ 2.0 ഹോണര്‍ പവറില്‍ ഉണ്ട്. എല്ലാ വശങ്ങളില്‍ നിന്നും പൂര്‍ണ്ണമായും വാട്ടര്‍പ്രൂഫ് ആകുന്ന തരത്തിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഫോണ്‍ വെള്ളത്തില്‍ മുക്കിവയ്ക്കാനും, നനയ്ക്കാനും, കഴുകാൻ പോലും കഴിയുമെന്ന് ഹോണര്‍ പറയുന്നു. നനഞ്ഞിരിക്കുമ്പോഴും സ്‌ക്രീന്‍ കൃത്യമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്ന AI റയിന്‍ ടച്ച് ഫീച്ചറും ഫോണിലുണ്ട്.
ഗാരേജുകള്‍, ലിഫ്റ്റുകള്‍, കെട്ടിടങ്ങള്‍ തുടങ്ങിയ ദുർബലമായ സിഗ്നല്‍ പ്രദേശങ്ങളില്‍ സ്ഥിരമായ നെറ്റ്‌വര്‍ക്ക് കണക്ഷനുകള്‍ നിലനിർത്താന്‍ സഹായിക്കുന്ന, ഹോണര്‍ വികസിപ്പിച്ചെടുത്ത ഒരു പ്രത്യേക C1+ കമ്മ്യൂണിക്കേഷന്‍ ചിപ്പാണ് ഇതിലുള്ളത്. 12GB റാമും 512GB സ്റ്റോറേജുമുള്ള ടോപ്പ് മോഡല്‍, ബെയ്ഡോയുടെ സാറ്റലൈറ്റ് എസ്എംഎസ് സംവിധാനത്തെ പിന്തുണയ്ക്കുന്നു.
66W ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയ്ക്കുന്ന വലിയ 8,000mAh ബാറ്ററിയാണ് ഹോണര്‍ പവറില്‍ ഉള്ളത്. ആറ് വര്‍ഷം വരെ നീണ്ടുനില്‍ക്കുന്ന തരത്തിലാണ് ബാറ്ററി രൂപകൽപ്പന ചെയ്തിരിക്കുന്നത്, ഒറ്റ ചാര്‍ജില്‍ 25 മണിക്കൂര്‍ വരെ വീഡിയോ പ്ലേബാക്ക് നല്‍കാനും കഴിയും. വെറും 2% ബാറ്ററിയിൽ, സ്റ്റാന്‍ഡ്‌ബൈയില്‍ 16.5 മണിക്കൂര്‍ വരെ ഇത് പ്രവര്‍ത്തിക്കും. ഫോണിന്റെ വലിപ്പം 163 x 76.7 x 7.98 മില്ലിമീറ്ററും ഭാരം ഏകദേശം 209 ഗ്രാമും ആണ്.
പരസ്യം
പരസ്യം
Paramount's New Offer for Warner Bros. Is Not Sufficient, Major Investor Says
HMD Pulse 2 Specifications Leaked; Could Launch With 6.7-Inch Display, 5,000mAh Battery