സിഎംഎഫ് ഫോൺ 2 പ്രോയുടെ ചിപ്പ്സെറ്റ് ഏതെന്നറിയാം

CMF ഫോൺ 2 പ്രോയുടെ ചിപ്പ്സെറ്റ് വിവരങ്ങൾ പുറത്തായി

സിഎംഎഫ് ഫോൺ 2 പ്രോയുടെ ചിപ്പ്സെറ്റ് ഏതെന്നറിയാം

Photo Credit: CMF

CMF ഫോൺ 2 പ്രോ ബോക്സിൽ ഒരു ചാർജറുമായി ലഭ്യമാകും

ഹൈലൈറ്റ്സ്
  • പുതിയ ഓഡിയോ പ്രൊഡക്റ്റ്സിനൊപ്പമാണ് സിഎംഎഫ് ഫോൺ 2 ലോഞ്ച് ചെയ്യുന്നത്
  • ഫ്ലിപ്പ്കാർട്ട് വഴിയാണ് ഈ ഫോൺ ലോഞ്ചിങ്ങിനു തയ്യാറെടുക്കുന്നത്
  • കഴിഞ്ഞ വർഷം ജൂലൈ മാസത്തിലാണ് സിഎംഎഫ് ഫോൺ 1 ലോഞ്ച് ചെയ്തത്
പരസ്യം

സാധാരണക്കാരുടെ പ്രിയപ്പെട്ട ബ്രാൻഡുകളിൽ ഒന്നായ CMF ഏപ്രിൽ 28-ന് ഔദ്യോഗികമായി CMF ഫോൺ 2 പ്രോ എന്ന സ്മാർട്ട്ഫോൺ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. ലോഞ്ചിങ്ങിനു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഈ ഫോണിൻ്റെ പ്രോസസറിനെ കുറിച്ചുള്ള വിശദാംശങ്ങൾ കമ്പനി പങ്കുവെക്കുകയുണ്ടായി. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ CMF ഫോൺ 1-ൽ ഉപയോഗിച്ചതിന് സമാനമായി മീഡിയടെക് ചിപ്‌സെറ്റാണ് വരാനിരിക്കുന്ന സ്മാർട്ട്‌ഫോണിന് കരുത്ത് പകരുന്നത്. മുൻ മോഡലിനെ അപേക്ഷിച്ച് മെച്ചപ്പെട്ട CPU വേഗതയും ഗ്രാഫിക്സ് പെർഫോമൻസും ഉപയോക്താക്കൾക്ക് പ്രതീക്ഷിക്കാം എന്നാണ് കമ്പനി പറയുന്നത്. CMF ഫോൺ 2 പ്രോ അതിൻ്റെ മുൻഗാമിയേക്കാൾ മികച്ച അനുഭവം നൽകുന്നതിനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിൻ്റെ ലോഞ്ചിങ്ങ് ദിവസം പുതിയ മൂന്ന് ജോഡി ഇയർഫോണുകളും കമ്പനി പുറത്തിറക്കുന്നുണ്ട്. CMF ബഡ്‌സ് 2, CMF ബഡ്‌സ് 2a, CMF ബഡ്‌സ് 2 പ്ലസ് എന്നിവയാണത്. CMF ഫോൺ 2 പ്രോ ഉൾപ്പെടെയുള്ള പുതിയ ഉൽപ്പന്നങ്ങളെല്ലാം ലോഞ്ച് ഇവന്റിന് തൊട്ടുപിന്നാലെ ഫ്ലിപ്പ്കാർട്ടിലൂടെ വിൽപ്പനയ്ക്ക് ലഭ്യമാകും.

CMF ഫോൺ 2 പ്രോ എത്തുക മീഡിയാടെകിൻ്റെ ചിപ്പുമായി:

നത്തിങ്ങിന്റെ സബ്-ബ്രാൻഡായ CMF, ബുധനാഴ്ച അവരുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് (മുമ്പ് ട്വിറ്റർ) അവരുടെ വരാനിരിക്കുന്ന ഫോണായ CMF ഫോൺ 2 പ്രോ മീഡിയടെക് ഡൈമെൻസിറ്റി 7300 പ്രോ ചിപ്‌സെറ്റ് ആയിരിക്കും ഉപയോഗിക്കുന്നതെന്നു സ്ഥിരീകരിച്ചത്.

നിലവിലെ CMF ഫോൺ 1 സാധാരണ ഡൈമെൻസിറ്റി 7300 പ്രോസസർ ഉപയോഗിക്കുന്നു. അതുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയ ഡൈമെൻസിറ്റി 7300 പ്രോ 10% വരെ വേഗതയേറിയ CPU പ്രകടനവും ഏകദേശം 5% മികച്ച ഗ്രാഫിക്സ് പ്രകടനവും വാഗ്ദാനം ചെയ്യുമെന്ന് പറയപ്പെടുന്നു. ഗെയിമിംഗ് നടത്തുമ്പോഴും ഗ്രാഫിക്-ഹെവി ആപ്പുകൾ ഉപയോഗിക്കുമ്പോഴും ഉപയോക്താക്കൾക്ക് സുഗമമായ പെർഫോമൻസ് പ്രതീക്ഷിക്കാം എന്നാണ് ഇതിനർത്ഥം.

പുതിയ ചിപ്പിൽ മീഡിയടെക്കിന്റെ സിക്സ്ത്ത് ജനറേഷൻ NPU (ന്യൂറൽ പ്രോസസ്സിംഗ് യൂണിറ്റ്) ഉണ്ട്, ഇതിന് 4.8 TOPS (ടെറ ഓപ്പറേഷൻസ് പെർ സെക്കൻഡ്) AI പെർഫോമൻസ് നൽകാൻ കഴിയും. ഇമേജ് പ്രോസസ്സിംഗ്, സ്മാർട്ട് ക്യാമറ സവിശേഷതകൾ പോലുള്ള AI ജോലികൾ കൂടുതൽ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ ഇത് ഫോണിനെ സഹായിക്കും.

പ്രമോഷനുകൾ പ്രകാരം, BGMI (Battlegrounds Mobile India) പോലുള്ള ജനപ്രിയ ഗെയിമുകൾക്കായി CMF ഫോൺ 2 പ്രോ 120 ഫ്രെയിംസ് പെർ സെക്കൻഡ് (fps) ഗെയിമിംഗിനെ പിന്തുണയ്ക്കും. 1,000Hz ടച്ച് സാമ്പിൾ റേറ്റും ഇതിനോടൊപ്പമുണ്ടാകും. അതിനർത്ഥം സ്‌ക്രീൻ ടച്ച് ഇൻപുട്ടിനോട് വളരെ വേഗത്തിൽ പ്രതികരിക്കുമെന്നും ഗെയിമിംഗിനും സുഗമമായ നാവിഗേഷനും ഉപയോഗപ്രദമാകുമെന്നുമാണ്. ഫോണിൻ്റെ നെറ്റ്‌വർക്ക് പ്രകടനത്തിൽ 53% മെച്ചപ്പെടുത്തൽ ഉണ്ടാകുമെന്നും പറയപ്പെടുന്നു.

പ്രകടനത്തിലെ മെച്ചപ്പെടുത്തലുകൾക്ക് പുറമേ, CMF ഫോൺ 2 പ്രോയ്ക്ക് മെലിഞ്ഞതും ഭാരം കുറഞ്ഞതുമായ രൂപകൽപ്പനയാകും ഉണ്ടാവുക. ഇതു വാങ്ങുന്നവർക്ക് ഫോൺ എളുപ്പത്തിൽ കൊണ്ടു നടക്കാൻ സഹായകമാണ്.

CMF ഫോൺ 2 പ്രോക്കൊപ്പം മൂന്ന് ഇയർബഡ്സും ലോഞ്ച് ചെയ്യും:

ഏപ്രിൽ 28-ന് CMF ഫോൺ 2 പ്രോ പുറത്തിറങ്ങും. അതേ ദിവസം തന്നെ, CMF പുതിയ ഇയർഫോണുകളും പുറത്തിറക്കുന്നുണ്ട്. CMF ബഡ്‌സ് 2, ബഡ്‌സ് 2a, ബഡ്‌സ് 2 പ്ലസ് എന്നിവയാണ് ഇയർഫോണുകൾ. പുതിയ ഫോൺ മുൻ CMF ഫോൺ 1-ന് സമാനമായ ഡിസൈനിൽ ആയിരിക്കും.

അടുത്തിടെ, നത്തിങ്ങിൻ്റെ സഹസ്ഥാപകനും ഇന്ത്യയിലെ പ്രസിഡന്റുമായ അക്കിസ് ഇവാഞ്ചലിഡിസ്, CMF ഫോൺ 2 പ്രോ ചാർജർ ഉൾപ്പെടെയുള്ള ഒരു ബോക്സിൽ വരുമെന്ന് സ്ഥിരീകരിച്ചു. ചാർജറുകൾ ഉൾപ്പെടുത്തുന്നത് നിർത്തിയ മറ്റ് പല ഫോൺ ബ്രാൻഡുകളിൽ നിന്നും വ്യത്യസ്തമായ സമീപനമാണിത്.

കഴിഞ്ഞ വർഷം ജൂലൈയിൽ CMF ഫോൺ 1 പുറത്തിറക്കി, ഇതിൻ്റെ 6GB റാം + 128GB സ്റ്റോറേജ് പതിപ്പിന് 15,999 രൂപ പ്രാരംഭ വിലയുണ്ട്. 120Hz വരെ അഡാപ്റ്റീവ് റീഫ്രഷ് റേറ്റിനെ പിന്തുണയ്ക്കുന്ന 6.7 ഇഞ്ച് ഫുൾ-HD+ (1080x2400 പിക്‌സൽസ്) AMOLED LTPS ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. 8GB വരെ റാമും 128GB ഇന്റേണൽ സ്റ്റോറേജുമായാണ് ഫോൺ വന്നത്.

ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പുള്ള ഇതിൻ്റെ പ്രധാന ക്യാമറ 50 മെഗാപിക്സൽ സോണി സെൻസറാണ്, പോർട്രെയിറ്റ് ഷോട്ടുകൾക്കായി സെക്കൻഡറി ക്യാമറയുമുണ്ട്. CMF ഫോൺ 1-ലെ ബാറ്ററി 5,000mAh ആണ്. കൂടാതെ 33W ഫാസ്റ്റ് ചാർജിംഗും 5W റിവേഴ്സ് വയർഡ് ചാർജിംഗും പിന്തുണയ്ക്കുന്നു.

Comments
Gadgets 360 Staff
 ...കൂടുതൽ
        
    

അനുബന്ധ വാർത്തകൾ

ഫേസ്ബുക്കിൽ ഷെയർ ചെയ്യുക Gadgets360 Twitter Shareട്വീറ്റ് ഷെയർ Snapchat റെഡ്ഡിറ്റ് കമൻ്റ്

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. വിപണി കീഴടക്കാൻ ഓപ്പോ F31 സീരീസ് ഫോണുകൾ; നിരവധി സവിശേഷതകൾ പുറത്ത്
  2. പ്രശ്നങ്ങൾക്കു പരിഹാരമായി; എയർടെൽ കാരണം വലഞ്ഞ ഉപയോക്താക്കൾക്ക് ആശ്വാസവാർത്ത
  3. ഹോണർ മറ്റൊരു ഫോൾഡബിൾ ഫോണുമായെത്തി; ഹോണർ മാജിക് വി ഫ്ലിപ് 2 ലോഞ്ച് ചെയ്തു
  4. ഇന്ത്യയിലെ മൂന്നാമത്തെ ആപ്പിൾ സ്റ്റോർ ബംഗളൂരുവിൽ ഉടനെ തുറന്നു പ്രവർത്തിക്കും; വിവരങ്ങൾ അറിയാം
  5. പിക്സലിൻ്റെ മൂന്നു ജഗജില്ലികൾ ഇന്ത്യയിൽ; ഗൂഗിൾ പിക്സൽ 10, പിക്സൽ 10 പ്രോ, പിക്സൽ 10 പ്രോ XL എന്നിവ ലോഞ്ച് ചെയ്തു
  6. സാംസങ്ങിനെ വീഴ്ത്താൻ പിക്സൽ; ഗൂഗിൾ പിക്സൽ 10 പ്രോ ഫോൾഡ് ലോഞ്ചിങ്ങ് പൂർത്തിയായി
  7. എയർടെല്ലിൻ്റെ ഏറ്റവും കുറഞ്ഞ അൺലിമിറ്റഡ് പ്ലാനിന് വിലയേറും; മാറ്റങ്ങൾ പ്രഖ്യാപിച്ചു
  8. ഇനിയിവൻ കളം ഭരിക്കും; റെഡ്മി 15 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
  9. സ്മാർട്ട്ഫോൺ വിപണി കീഴടക്കാൻ പുതിയ എൻട്രി; ഹോണർ X7c 5G ഇന്ത്യൻ വിപണിയിലെത്തി
  10. എയർടെൽ കസ്റ്റമറാണെങ്കിൽ ആപ്പിൾ മ്യൂസിക്ക് സൗജന്യം; ഓഫറിനെക്കുറിച്ച് കൂടുതൽ അറിയാം
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »