ഐഫോണുകളുടെ അപ്ഡേറ്റിനായി ഏവരും കാത്തിരിക്കാറുണ്ട്. മികച്ച ഫീച്ചറുകൾ ഓരോ അപ്ഡേറ്റിലും അവർ നൽകാറുണ്ട് എന്നതു തന്നെയാണ് അതിനു കാരണം. ഐഫോണുകൾക്കുള്ള ഏറ്റവും പുതിയ അപ്ഡേറ്റായ iOS 18 ആഗോള തലത്തിൽ തന്നെ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ തിങ്കളാഴ്ച മുതലാണ് ആപ്പിൾ ഐഫോണുകൾക്കുള്ള പുതിയ അപ്ഡേറ്റ് ലഭ്യമായി തുടങ്ങിയിരിക്കുന്നത്. ഈ വർഷം ജൂണിൽ നടന്ന വേൾഡ്‌വൈഡ് ഡെവലപ്പേഴ്സ് കോൺഫറൻസിൽ (WWDC) ആണ് ആപ്പിളിൻ്റെ ഐഫോണുകൾക്കുള്ള പുതിയ അപ്ഡേറ്റിൻ്റെ ആദ്യത്തെ പ്രിവ്യൂ നടന്നത്. നിലവിൽ ഈ അപ്ഡേറ്റ് ഇന്ത്യയിലെ ഐഫോൺ ഉപയോക്താക്കൾക്കു ഡൗൺലോഡ് ചെയ്യാൻ ലഭ്യമാണ്. ഹോം, ലോക്ക് സ്ക്രീനുകൾ ഇഷ്ടത്തിനനുസരിച്ചു മാറ്റാൻ കഴിയുന്ന ഫീച്ചറുകൾ, നവീകരിച്ച ആപ്പുകൾ എന്നിവ ഉൾപ്പെടെ നിരവധി മെച്ചപ്പെടുത്തലുകൾ പുതിയ അപ്ഡേറ്റ് വാഗ്ദാനം ചെയ്യുന്നു. അതേസമയം അടുത്ത മാസം പുറത്തിറങ്ങുന്ന പുതിയ അപ്ഡേറ്റിലായിരിക്കും ആപ്പിൾ ഇൻ്റലിജൻസ് ഉൾപ്പെടെയുള്ള ഫീച്ചറുകൾ ലഭ്യമാവുക.
ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലും ആഗോള തലത്തിലും iOS 18 അപ്ഡേറ്റ് ലഭ്യമായി തുടങ്ങിയെന്ന് ന്യൂസ്റൂമിലെ ഒരു പോസ്റ്റിലൂടെയാണ് ആപ്പിൾ പ്രഖ്യാപിച്ചത്. താഴെ പറയുന്ന സ്റ്റെപ്പുകളിലൂടെ അത് എളുപ്പത്തിൽ ഇൻസ്റ്റാൾ ചെയ്യാൻ കഴിയും:
iOS 18 ഡെവലപ്പറും പബ്ലിക് ബേറ്റ അപ്ഡേറ്റുകളും ലഭിച്ച എല്ലാ ഐഫോൺ മോഡലുകൾക്കും പുതിയ iOS 18 അപ്ഡേറ്റ് ലഭിക്കും. ഐഫോണിൻ്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ഫോണായ ഐഫോൺ 15 പ്രോ മാക്സിനു പുറമെ കുറച്ചു പഴയ മോഡലായ ഐഫോൺ XR എന്നിവക്കെല്ലാം ഈ അപ്ഡേറ്റ് ലഭിക്കും. സെപ്തംബർ 20 മുതൽ വിൽപ്പന ആരംഭിക്കാനിരിക്കുന്ന ഐഫോൺ 16 സീരീസ് ഫോണുകൾ iOS 18 ഔട്ട് ഓഫ് ദി ബോക്സുമായാണ് വരുന്നത്. നിലവിൽ അപ്ഡേറ്റ് ലഭ്യമായ മോഡലുകൾ ഇവയാണ്:
iOS 18 അപ്ഡേറ്റ് ഐഫോണുകളിൽ ലഭ്യമായി തുടങ്ങിയെങ്കിലും ആപ്പിളിൻ്റെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസായ ആപ്പിൾ ഇൻ്റലിജൻസ് ഇതിൽ ഉൾപ്പെടുന്നില്ല. WWDC 2024 ഇവൻ്റിൽ പുതിയ ഐഫോൺ മോഡലുകൾക്കൊപ്പം ആപ്പിൾ ഇൻ്റലിജൻസിനെ കുറിച്ചും ഒരുപാടു പരസ്യം ചെയ്തിരുന്നു. എന്തായാലും നിരവധി സവിശേഷതകൾ ഉൾക്കൊള്ളുന്ന ആപ്പിൾ ഇൻ്റലിജൻസ് ഫീച്ചർ iOS 18.1 അപ്ഡേറ്റിൽ മാത്രമാണ് ലഭ്യമാവുക. അതേസമയം Al പവേർഡ് ഇമേജ് പ്ലേഗ്രൗണ്ട് പോലെയുള്ള ഫീച്ചറുകൾ അടുത്ത വർഷമാകും എത്തുന്നത്.
പരസ്യം
പരസ്യം