Android

Android - ख़बरें

  • ഇന്ത്യൻ വിപണിയിലേക്ക് വാവെയ് ബാൻഡ് 9 എത്തുന്നു
    194 x 368 പിക്സൽ റെസലൂഷനും 282 ppi പിക്സൽ ഡെൻസിറ്റിയുമുള്ള 1.47 ഇഞ്ച് വലിപ്പത്തിൽ, ചതുരാകൃതിയിലുള്ള AMOLED ടച്ച്‌സ്‌ക്രീനാണ് വാവെയ് ബാൻഡ് 9-ന് ഉള്ളത്. ഇത് Android, iOS ഉപകരണങ്ങളിൽ പ്രവർത്തിക്കുകയും ബ്ലൂടൂത്ത് 5.0 വഴി ബന്ധിപ്പിക്കാൻ കഴിയുകയും ചെയ്യുന്നു. സ്മാർട്ട് ബാൻഡിന് കെയ്സിൻ്റെ വലതുവശത്ത് ഒരു ഫിസിക്കൽ ബട്ടൺ ഉണ്ട്, കൂടാതെ സ്ട്രാപ്പ് ഫ്ലൂറോലാസ്റ്റോമർ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് 50 മീറ്റർ വരെ ആഴത്തിലും വെള്ളത്തെ പ്രതിരോധിക്കും. ബാൻഡിൽ ആക്സിലറോമീറ്റർ, ഗൈറോസ്കോപ്പ്, ഒപ്റ്റിക്കൽ ഹാർട്ട് റേറ്റ് സെൻസർ തുടങ്ങിയ സെൻസറുകൾ ഇതിൽ ഉൾപ്പെടുന്നു
  • HMD പൾസ് പ്രോയിലേക്ക് ആൻഡ്രോയ്ഡ് 15 അപ്ഡേറ്റെത്തി
    HMD പൾസ് പ്രോയ്ക്ക് ആൻഡ്രോയിഡ് 15 അപ്‌ഡേറ്റ് ലഭിച്ചു തുടങ്ങിയതായി നോക്കിയാമോബിൽ നിന്നുള്ള (ഫോൺ അരീന വഴി) ഒരു റിപ്പോർട്ട് പറയുന്നു. അപ്‌ഡേറ്റ് 2.370 വേർഷൻ ആണ്, അതിൻ്റെ വലുപ്പം ഏകദേശം 3.12GB വരും. ചേഞ്ച്‌ലോഗ് പറയുന്നതനുസരിച്ച്, ആപ്പ് ലോഞ്ചുകൾ വേഗത്തിലാക്കുകയും കാലതാമസം കുറയ്ക്കുകയും ബാറ്ററി ലൈഫ് മികച്ച രീതിയിൽ നൽകുകയും ചെയ്യുന്നതിലൂടെ പുതിയ അപ്‌ഡേറ്റ് ഫോണിൻ്റെ പ്രകടനം മെച്ചപ്പെടുത്തുന്നു.നിങ്ങൾ ഫോൺ ഉപയോഗിക്കുന്നതെങ്ങനെയെന്ന് മനസിലാക്കി, അതിനനുസരിച്ച് ബാറ്ററി ലൈഫ് ലാഭിക്കുന്നതിന് അതിൻ്റെ സോഴ്സ് ക്രമീകരിക്കാൻ സഹായിക്കുന്ന മികച്ച പവർ മാനേജ്‌മെൻ്റ് സിസ്റ്റവും അപ്‌ഡേറ്റിൽ ഉൾപ്പെടുന്നു
  • ആൻഡ്രോയ്ഡ് 16-ൻ്റെ കാലം വരുന്നു
    2025-ൻ്റെ ആദ്യ പകുതിയിൽ തന്നെ തങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൻ്റെ അടുത്ത പ്രധാന പതിപ്പായ ആൻഡ്രോയിഡ് 16 പുറത്തിറങ്ങുമെന്ന് ഗൂഗിൾ പ്രഖ്യാപിച്ചു. ഒക്ടോബറിൽ പിക്സൽ ഉപകരണങ്ങളിൽ ഏറ്റവും അവസാനത്തെ പതിപ്പ് അവതരിപ്പിച്ചതിൽ നിന്നും വ്യത്യസ്തമായാണ് പുതിയ ടൈംലൈനിൽ ആൻഡ്രോയ്ഡ് 16 വരുന്നത്. കൂടാതെ, ഇതിനു പിന്നാലെ, 2025 അവസാനത്തോടെ ഇതിൻ്റെ ചെറിയ അപ്‌ഡേറ്റ് പുറത്തിറക്കാനും ഗൂഗിൾ പദ്ധതിയിടുന്നു
  • പുതിയൊരു കിടിലൻ അപ്ഡേറ്റ് ആൻഡ്രോയ്ഡ് വാട്സ്ആപ്പുകളിൽ ഉടനെയെത്തും
    വാട്ട്‌സ്ആപ്പ് ഫീച്ചർ ട്രാക്കറായ WABetaInfo റിപ്പോർട്ട് ചെയ്യുന്നതു പ്രകാരം, സമീപഭാവിയിൽ പുറത്തു വരാനിരിക്കുന്ന ആൻഡ്രോയ്ഡ് വേർഷനിൽ ലഭ്യമാകുന്ന തരത്തിൽ ഈ പുതിയ ഫീച്ചർ അവതരിപ്പിക്കാനാണ് വാട്സ്ആപ്പ് ഒരുങ്ങുന്നത്. തിരഞ്ഞെടുത്ത തീമുമായി പൊരുത്തപ്പെടുന്നതിനു വേണ്ടി ചാറ്റ് ബബിളുകളുടെയും വാൾപേപ്പറുകളുടെയും നിറങ്ങൾ സ്വയമേവ മാറും. ഉപയോക്താക്കൾക്ക് വാൾപേപ്പറിനു വേണ്ടി ചാറ്റ് ബബിളുകളിൽ നിന്നും വ്യത്യസ്തമായ ഒരു നിറം തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കാമെന്നും WABetaInfo പറയുന്നു
  • വൺപ്ലസ് വാച്ച് 2R ൻ്റെ വിശേഷങ്ങളറിയാൻ കാത്തിരിക്കുകയാണോ നിങ്ങൾ
    പവർ സേവിംഗ് മോഡിൽ ഉപയോഗിച്ചാൽ 12 ദിവസം വരെ ബാറ്ററി നിലനിൽക്കുമെന്നതാണ് ഈ വാച്ചിൻ്റെ പ്രധാന പ്രത്യേകത.
  • വൺപ്ലസ് നോർദ് 4 ഇന്ത്യൻ വിപണിയിൽ, ഏവരും കാത്തിരിക്കുന്ന ഫോണിൻ്റെ വിലയും സവിശേഷതകളും അറിയാം
    വൺപ്ലസ് നോർദ് 4നെ ആൻഡ്രോയ്ഡ് 14, ഓക്സിജൻ OS 14.1 എന്നിവ മികവുറ്റതാക്കുന്നു.
  • ഷവോമി മിക്സ് ഫ്ലിപ് ഫോണിൻ്റെ വ്യത്യസ്തമായ ഡിസൈനിക്കുറിച്ചറിയാൻ ആഗ്രഹമില്ലേ
    ഇപ്പോഴത്തെ ജനറേഷൻ ഫ്ലാഗ്ഷിപ്പ് ചിപ്പ്സെറ്റായ ക്വാൽകോമിൻ്റെ സ്നാപ്ഡ്രാഗൺ 8 Gen 3 ചിപ്സെറ്റാണ് ഇതിലുള്ളതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്

Android - वीडियो

പരസ്യം
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »