വൺപ്ലസ് വാച്ച് 2R ൻ്റെ വിശേഷങ്ങളറിയാൻ കാത്തിരിക്കുകയാണോ നിങ്ങൾ

പവർ സേവിംഗ് മോഡിൽ ഉപയോഗിച്ചാൽ 12 ദിവസം വരെ ബാറ്ററി നിലനിൽക്കുമെന്നതാണ് ഈ വാച്ചിൻ്റെ പ്രധാന പ്രത്യേകത.

വൺപ്ലസ് വാച്ച് 2R ൻ്റെ വിശേഷങ്ങളറിയാൻ കാത്തിരിക്കുകയാണോ നിങ്ങൾ
ഹൈലൈറ്റ്സ്
  • ഇരട്ട ചിപ്സെറ്റുകൾ വൺപ്ലസ് വാച്ച് 2Rന് സവിശേഷ സ്വഭാവം നൽകുന്നു
  • RTOS ലും WearOS ലും വാച്ചിനു പ്രവർത്തിക്കാനാകും
  • 500 mAh ബാറ്ററി
പരസ്യം
ചൊവ്വാഴ്ച നടന്ന സമ്മർ ലോഞ്ചിൽ വൺ പ്ലസ് നോർദ് 4, വൺപ്ലസ് നോർദ് ബഡ്സ് 3 പ്രോ എന്നിവക്കൊപ്പമാണ് വൺപ്ലസ് വാച്ച് 2R ഇന്ത്യയിൽ അവതരിപ്പിച്ചത്. വൃത്താകൃതിയിൽ, കുങ്കുമ വർണത്തിലുള്ള 2.5D ക്രിസ്റ്റൽ ഗ്ലാസിലും അലുമിനിയം ചേസിലും സിലിക്കോൺ സ്ട്രാപ്പിലുമാണ് ഈ ഉൽപന്നം ഇന്ത്യൻ വിപണിയിലേക്ക് എത്തിയിരിക്കുന്നത്. പവർ സേവിംഗ് മോഡിൽ ഉപയോഗിച്ചാൽ 12 ദിവസം വരെ ബാറ്ററി നിലനിൽക്കുമെന്നതാണ് ഈ വാച്ചിൻ്റെ പ്രധാന പ്രത്യേകതകളിലൊന്നായി കമ്പനി പറയുന്നത്. 2024 ഫെബ്രുവരിയിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ അവതരിപ്പിച്ച വൺപ്ലസ് R വാച്ചിൻ്റെ പുതിയ രൂപമായാണ് വൺപ്ലസ് 2R ഇന്ത്യൻ വിപണിയിലേക്ക് വരുന്നത്.

വൺപ്ലസ് 2Rൻ്റെ വിലയും ലഭ്യതയും:


17999 രൂപയാണ് ഇന്ത്യൻ വിപണിയിൽ വൺപ്ലസ് 2Rൻ്റെ വില നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. വൺപ്ലസിൻ്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ജൂലൈ 20 മുതൽ വാച്ചിൻ്റെ വിൽപ്പന ആരംഭിക്കും. ഫോറസ്റ്റ് ഗ്രീൻ, ഗൺമെറ്റൽ ഗ്രേ എന്നിങ്ങിനെ രണ്ടു കളറിലാണ് വാച്ച് ഇന്ത്യൻ വിപണികളിൽ ലഭ്യമാകുന്നത്.

വൺപ്ലസ് 2Rൻ്റെ പ്രധാന സവിശേഷതകൾ:


466x466 പിക്സൽ റെസലൂഷനിൽ, 1.43 ഇഞ്ച് വലിപ്പത്തിൽ വൃത്താകൃതിയിൽ വരുന്ന AMOLED സ്ക്രീനാണ് വൺപ്ലസ് 2Rൻ്റെ പ്രധാന സവിശേഷത. 60Hz റിഫ്രഷ് റേറ്റ്, 1000 നിറ്റ്സ് എന്ന ഏറ്റവും ഉയർന്ന തലത്തിലുള്ള ബ്രൈറ്റ്നസ് ലെവൽ എന്നിവയോടൊപ്പം തന്നെ കുങ്കുമവർണത്തിലുള്ള 2.5D ക്രിസ്റ്റൽ ഗ്ലാസും ഇതിനുണ്ട്. ഡ്യുവൽ ചിപ്പ്സെറ്റുകളാണ് മറ്റൊരു പ്രധാന പ്രത്യേകത. സ്നാപ്ഡ്രാഗൺ W5, BES2700 എന്നീ ചിപ്പ്സെറ്റുകൾ ഏറ്റവും മികച്ച പ്രവർത്തനമികവ് വാഗ്ദാനം ചെയ്യുന്നു.  സ്നാപ്ഡ്രാഗൺ W5 ചിപ്പ്സെറ്റ് WearOS 4ൽ പ്രവർത്തിക്കുമ്പോൾ BES2700 ചിപ്പ്സെറ്റ് RTOSലാണ് പ്രവർത്തിക്കുന്നത്. മികച്ച സ്റ്റോറേജ് കപ്പാസിറ്റി വാഗ്ദാനം ചെയ്യുന്ന ഈ വാച്ചിന് 2GB RAM ഉം 32GB ഓൺ ബോർഡ് സ്റ്റോറേജുമുണ്ട്.

ഡ്യുവൽ-ബാൻഡ് GPS, Beidou, Galileo, GLONASS, QZSS, Wi-Fi, ബ്ലൂടൂത്ത് എന്നിങ്ങനെയുള്ള കണക്റ്റിവിറ്റി സൗകര്യങ്ങൾ ഈ വാച്ചിലുണ്ട്. ഹൃദയമിടിപ്പ്, രക്തത്തിലെ ഓക്സിജൻ്റെ അളവ് അറിയാനുള്ള സംവിധാനം എന്നിങ്ങനെ ആരോഗ്യസംബന്ധമായ കാര്യങ്ങൾ നിരീക്ഷിക്കാനുള്ള നിരവധി സെൻസറുകൾ വൺപ്ലസ് 2R നൽകുന്നു. ഉറക്കത്തിൻ്റെ അളവ്, രക്തസമ്മർദ്ദത്തിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ എന്നിവയെല്ലാം നമുക്ക് കൃത്യമായി ഇതിലൂടെ നിരീക്ഷിക്കാൻ കഴിയും. ആരോഗ്യസംബന്ധമായ വിവരങ്ങൾ കൃത്യമായി ട്രാക്ക് ചെയ്യാൻ സഹായിക്കുന്ന OHealth ആപ്പുമായി ഇതു ബന്ധപ്പെട്ടിരിക്കുന്നു.

വൺ പ്ലസിൻ്റെ 500mAh ബാറ്ററിയാണ് വൺപ്ലസ് വാച്ച് 2Rൽ ഉപയോഗിച്ചിരിക്കുന്നത്. യുഎസ്ബി ടൈപ്പ്-സി പോർട്ട് വഴിയാണ് ചാർജ് ചെയ്യാൻ കഴിയുക. 7.5W VOOC ഫാസ്റ്റ് ചാർജിംഗ് ഇതിൻ്റെ പ്രധാനപ്പെട്ട സവിശേഷതകളിൽ ഒന്നാണ്. ഇതു വഴി വെറും 60 മിനിറ്റിനുള്ളിൽ പൂജ്യം ശതമാനത്തിൽ നിന്ന് 100 ശതമാനം ബാറ്ററി ചാർജിലേക്കെത്താൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. പത്തു മിനുട്ട് ഫാസ്റ്റ് ചാർജിംഗ് നടത്തിയാൽ ഒരു ദിവസം മുഴുവൻ ഫോൺ ഉപയോഗിക്കാനും കഴിയും. സ്മാർട്ട് മോഡിൽ 100 മണിക്കൂറും പവർ സേവിംഗ് മോഡിൽ 12 ദിവസവും ബാറ്ററി ലൈഫ് ഈ വാച്ച് അവകാശപ്പെടുന്നു.

വാട്ടർ റെസിസ്റ്റൻസിൻ്റെ കാര്യത്തിലുള്ള 5ATM റേറ്റിംഗിനു പുറമെ പൊടി, ജലം എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ IP68 റേറ്റിംഗും ഈ വാച്ചിനു ലഭിച്ചിട്ടുണ്ട്. നീന്തൽ ഉൾപ്പെടെയുള്ള നിരവധി ഔട്ട്ഡോർ പ്രവർത്തനങ്ങളെ സഹായിക്കാൻ ഈ വാച്ചിനു കഴിയും. അലുമിനിയം ചേസിസിനൊപ്പം സ്റ്റെയിൻലെസ് സ്റ്റീൽ ബക്കിളുകളുള്ള സിലിക്കൺ സ്ട്രാപ്പുകൾ ഈ വാച്ചിനെ കൂടുതൽ ഭംഗിയുള്ളതാക്കുന്നു. സ്ട്രാപ്പുകളടക്കം വാച്ചിൻ്റെ ഭാരം 59 ഗ്രാം ആണെങ്കിൽ അവ ഒഴിവാക്കിയാൽ 37 ഗ്രാമാണ്. 47.0 x 46.6 x 12.1 മില്ലീമീറ്ററാണ് വാച്ചിൻ്റെ മൊത്തം അളവുകൾ.
Comments

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. കുറഞ്ഞ വിലയും മികച്ച ഫീച്ചറുകളും; വാവെയ് നോവ ഫ്ലിപ് എസ് വിപണിയിൽ എത്തി
  2. ലിക്വിഡ് ഗ്ലാസ് ഇൻ്റർഫേസിനെ ഇഷ്ടത്തിനനുസരിച്ചു മാറ്റാൻ ഓപ്ഷനുമായി ആപ്പിളിൻ്റെ പുതിയ അപ്ഡേറ്റ്; വിശദമായി അറിയാം
  3. വിവോ ഫോണുകളെ കൂടുതൽ ശക്തമാക്കാൻ ഒറിജിൻഒഎസ് 6 അപ്ഡേറ്റ് എത്തുന്നു; ഇന്ത്യയിൽ ആരംഭിക്കുന്ന തീയ്യതി സ്ഥിരീകരിച്ചു
  4. വമ്പൻമാർക്ക് ഇവൻ വെല്ലുവിളിയാകും; വൺപ്ലസ് 15-ൻ്റെ കളർ ഓപ്ഷൻ, ഡിസൈൻ വിവരങ്ങൾ പുറത്ത്
  5. വിപണി കീഴടക്കാൻ പുതിയ അവതാരം; ലോഞ്ചിങ്ങിന് ഒരുങ്ങുന്ന വൺപ്ലസ് ഏയ്സ് 6-ൻ്റെ ചില സവിശേഷതകൾ പുറത്ത്
  6. വൺപ്ലസിൻ്റെ രണ്ടു ഫ്ലാഗ്ഷിപ്പ് ഫോണുകൾ വരുന്നു; വൺപ്ലസ് 15, വൺപ്ലസ് ഏയ്സ് 6 എന്നിവയുടെ ലോഞ്ച് തീയ്യതി തീരുമാനമായി
  7. ചൈനയിൽ ലോഞ്ച് ചെയ്ത ഓപ്പോ ഫൈൻഡ് X9 സീരീസ് ഇന്ത്യയിലേക്ക്; ലോഞ്ച് തീയ്യതിയും വിവരങ്ങളും അറിയാം
  8. കളത്തിലുള്ള വമ്പന്മാരൊന്നു മാറി നിന്നോ; ഓപ്പോ ഫൈൻഡ് X9, ഓപ്പോ ഫൈൻഡ് X9 പ്രോ എന്നിവ ലോഞ്ച് ചെയ്തു
  9. വാട്സ്ആപ്പ് പുതിയ ഫീച്ചറിൻ്റെ പണിപ്പുരയിൽ; ഉടനെ തന്നെ ലോഞ്ച് ചെയ്യുമെന്നു സൂചനകൾ
  10. താപനില നിരീക്ഷിക്കാനുള്ള സംവിധാനവുമായി ഓപ്പോ വാച്ച് എസ് ലോഞ്ച് ചെയ്തു; വിലയും സവിശേഷതകളും അറിയാം
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »