Photo Credit: WhatsApp
ഉപയോക്താക്കൾക്ക് അവരുടെ ചാറ്റുകൾക്കും ചാറ്റ് ബബിളുകൾക്കും വിവിധ ഡിസൈനിലുള്ള തീമുകൾ തിരഞ്ഞെടുക്കാൻ അനുവദിക്കുന്ന ഒരു പുതിയ ഫീച്ചർ ആൻഡ്രോയ്ഡ് ഫോണുകൾക്കുള്ള വാട്സ്ആപ്പിൽ വരുന്നു. പുതിയ ഫീച്ചറുകൾ ട്രാക്ക് ചെയ്യുന്ന ഒരു സോഴ്സാണ് ഈ ഫീച്ചർ വരുന്ന വിവരം റിപ്പോർട്ട് ചെയ്തത്. ഈ ഫീച്ചർ പുറത്തു വന്നാൽ ഒരു പുതിയ യൂസർ ഇൻ്റർഫേസ് (UI) വഴി നിരവധി ഡിസൈൻ ഓപ്ഷനുകൾ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് അവരുടെ ചാറ്റുകൾ ഇഷ്‌ടാനുസൃതമാക്കാൻ കഴിയും. ഇതിനു പുറമെ മറ്റൊരു ഫീച്ചർ പുറത്തിറക്കാൻ വാട്‌സ്ആപ്പ് ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്. ചില സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ പോസ്റ്റുകളിൽ സുഹൃത്തുക്കളെ ടാഗ് ചെയ്യാനുള്ള ഓപ്ഷനുള്ളതിനു സമാനമായി, വാട്സ്ആപ്പിൻ്റെ സ്റ്റാറ്റസ് അപ്‌ഡേറ്റുകളിൽ മറ്റുള്ളവരെ പരാമർശിക്കാനോ ടാഗ് ചെയ്യാനോ ഈ പുതിയ ഫീച്ചർ വഴി ഉപയോക്താക്കൾക്കു കഴിയും. ഇത് സ്റ്റാറ്റസ് അപ്‌ഡേറ്റുകളെ കൂടുതൽ സംവേദനാത്മകമാക്കാൻ സഹായിക്കുന്ന ഫീച്ചറാണ്.
വാട്ട്‌സ്ആപ്പ് ഫീച്ചർ ട്രാക്കറായ WABetaInfo റിപ്പോർട്ട് ചെയ്യുന്നതു പ്രകാരം, സമീപഭാവിയിൽ പുറത്തു വരാനിരിക്കുന്ന ആൻഡ്രോയ്ഡ് വേർഷനിൽ ലഭ്യമാകുന്ന തരത്തിൽ ഈ പുതിയ ഫീച്ചർ അവതരിപ്പിക്കാനാണ് വാട്സ്ആപ്പ് ഒരുങ്ങുന്നത്. വാട്സ്ആപ്പ് ബീറ്റ ഫോർ ആൻഡ്രോയിഡ് വേർഷൻ 2.24.20.12 ലാണ് ഈ ഫീച്ചർ കണ്ടെത്തിയത്. ഇത് പുറത്തിറങ്ങിയാൽ, ഉപയോക്താക്കൾക്ക് അവരുടെ വാട്സ്ആപ്പ് ചാറ്റുകൾക്കും ചാറ്റ് ബബിളുകൾക്കുമായി ഒന്നിലധികം സ്റ്റൈൽ ഓപ്ഷനുകളിൽ നിന്ന് അവരുടെ പ്രിയപ്പെട്ട ഡിസൈനുകൾ തിരഞ്ഞെടുക്കാൻ കഴിയും.
സ്ക്രീൻഷോട്ടിൽ കാണിച്ചിരിക്കുന്നതു പ്രകാരം, തിരഞ്ഞെടുത്ത തീമുമായി പൊരുത്തപ്പെടുന്നതിനു വേണ്ടി ചാറ്റ് ബബിളുകളുടെയും വാൾപേപ്പറുകളുടെയും നിറങ്ങൾ സ്വയമേവ മാറും. ഉപയോക്താക്കൾക്ക് വാൾപേപ്പറിനു വേണ്ടി ചാറ്റ് ബബിളുകളിൽ നിന്നും വ്യത്യസ്തമായ ഒരു നിറം തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കാമെന്നും WABetaInfo പറയുന്നു, ഇത് ഡിസൈൻ തങ്ങളുടെ ഇഷ്ടം പോലെ സൃഷ്ടിക്കാൻ ഓരോ ഉപയോക്താക്കളെയും കൂടുതൽ അനുവദിക്കുന്നു.
വാട്ട്‌സ്ആപ്പ് ഫോർ ആൻഡ്രോയ്ഡിൻ്റെ സെറ്റിങ്ങ്സിൽ വ്യത്യസ്ത തീമുകളിൽ നിന്ന് ഏതു വേണമെങ്കിലും തിരഞ്ഞെടുക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു ഓപ്ഷൻ ഉണ്ടെന്നാണു പറയപ്പെടുന്നത്. ഈ തീം ചോയ്‌സ് ഡിഫോൾട്ടായി എല്ലാ ചാറ്റുകൾക്കും ബാധകമാകുമെന്നും പറയപ്പെടുന്നു. എന്നാൽ ഉപയോക്താക്കൾക്ക് താൽപ്പര്യമുണ്ടെങ്കിൽ വ്യക്തിഗത ചാറ്റുകൾക്കു വേണ്ടി തീം സ്വമേധയാ മാറ്റാൻ കഴിയും.
വാട്സ്ആപ്പ് ചാറ്റുകൾക്കും ചാറ്റ് ബബിളുകൾക്കുമായി ഒരു ഡിഫോൾട്ട് തീം തിരഞ്ഞെടുക്കാൻ കഴിയുമെന്ന് ആദ്യമായി ഫീച്ചർ ട്രാക്കർ ശ്രദ്ധിച്ചത് വാട്സ്ആപ്പ് ബീറ്റ ഫോർ ആൻഡ്രോയിഡ് വേർഷൻ 2.24.17.19 ലാണ്. WABetaInfo പറയുന്നത് പ്രകാരമാണെങ്കിൽ, ഈ പുതിയ ഫീച്ചർ ഇപ്പോഴും വാട്സ്ആപ്പ് വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഗൂഗിൾ പ്ലേ ബീറ്റ പ്രോഗ്രാമിൻ്റെ ഭാഗമായ, രജിസ്റ്റർ ചെയ്തിട്ടുള്ള ബീറ്റ ടെസ്റ്റർമാർക്ക് പോലും ഇതു ലഭ്യമല്ല എന്നതു പ്രത്യേകം ശ്രദ്ധിക്കണം.
വ്യത്യസ്‌ത പ്ലാറ്റ്‌ഫോമുകൾക്കായി വാട്ട്‌സ്ആപ്പ് നിരവധി പുതിയ ഫീച്ചറുകൾ കൊണ്ടുവരാൻ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നുണ്ടെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ പുറത്തു വരാനിരിക്കുന്ന പുതിയ വേർഷനുകളിൽ അവയെല്ലാം വാട്സ്ആപ്പ് നിർബന്ധമായും റീലീസ് ചെയ്യണമെന്നില്ല എന്നത് ഓർത്തിരിക്കേണ്ടതും വളരെ പ്രധാനമാണ്.
പരസ്യം
പരസ്യം