വൺപ്ലസ് നോർദ് 4 ഇന്ത്യൻ വിപണിയിൽ, ഏവരും കാത്തിരിക്കുന്ന ഫോണിൻ്റെ വിലയും സവിശേഷതകളും അറിയാം

വൺപ്ലസ് നോർദ് 4നെ ആൻഡ്രോയ്ഡ് 14, ഓക്സിജൻ OS 14.1 എന്നിവ മികവുറ്റതാക്കുന്നു.

വൺപ്ലസ് നോർദ് 4 ഇന്ത്യൻ വിപണിയിൽ, ഏവരും കാത്തിരിക്കുന്ന ഫോണിൻ്റെ വിലയും സവിശേഷതകളും അറിയാം
ഹൈലൈറ്റ്സ്
  • ആൻഡ്രോയ്ഡ് 14നും ഓക്സിജൻ ഒഎസ് 14.1ഉം ചേർന്ന വൺപ്ലസ് നോർദ് 4
  • എഐ സാങ്കേതികവിദ്യയുടെ ഏറ്റവും പുതിയ അനുഭവം
  • 256 GBയുള്ള യുഎഫ്എസ് 4.0 സ്റ്റോറേജ്
പരസ്യം
ചൈനീസ് ടെക് ഭീമനായ വൺപ്ലസിൻ്റെ നോർദ് സീരീസിലെ ഏറ്റവും പുതിയ മോഡൽ ഫോണായ വൺപ്ലസ് നോർദ് 4 ജൂലൈ 16ന് ഇന്ത്യൻ വിപണിയിലെത്തി. ഇതേ സീരീസിലുള്ള മുൻ ഫോണുകളിൽ നിന്നും വ്യത്യസ്തമായ സവിശേഷതകളുള്ള നോർദ് 4ൽ 1.5K റെസലൂഷനിലുള്ള AMOLED ഡിസ്പ്ലേ,  100W SuperVOCC ഫാസ്റ്റ് ചാർജർ, സ്നാപ്ഡ്രാഗൺ 7+ Gen 3 SoC എന്നിവക്കു പുറമെ 50 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ക്യാമറ, 5500 mAh ബാറ്ററി, ഇരട്ട സ്പീക്കറുകൾ എന്നിവയുണ്ട്. Al സാങ്കേതികവിദ്യയുടെ നൂതന അനുഭവവും ഫോൺ നൽകുന്നുണ്ട്.

വിലവിവരങ്ങൾ:

വൺപ്ലസ് നോർദ് 4ൻ്റെ 8GB RAM + 128GB അടിസ്ഥാന മോഡൽ 29999 രൂപയിൽ ആരംഭിക്കുന്നു. 8GB RAM + 256GB മോഡലിന് 32999 രൂപയും 12GB RAM + 256GB മോഡലിന് 35999 രൂപയുമാണ്. മെർക്കുറിയൽ സിൽവർ, ഒയാസിസ് ഗ്രീൻ, ഒബ്സിഡിയൻ മിഡ്നൈറ്റ് എന്നീ ഡിസൈനുകളിൽ ലഭ്യമായ ഫോണിൻ്റെ പ്രീ ബുക്കിഗ് വൺപ്ലസിൻ്റെ ഓൺലൈൻ സ്റ്റോറിലൂടെയും ആമസോൺ ഇന്ത്യയിലൂടെയും മറ്റ് റീട്ടെയിൽ സ്റ്റോറിലൂടെയും ജൂലൈ 20 മുതൽ 30 വരെ നടത്താം. ഓപ്പൺ സെയിൽ ഓഗസ്റ്റ് 2 മുതൽ ആരംഭിക്കും. ബാങ്ക് ഡിസ്കൗണ്ടുകൾ ഉപയോഗിച്ച് വൺപ്ലസ് നോർദ് 4ൻ്റെ അടിസ്ഥാനമോഡൽ 28999 രൂപക്കും ഓപ്പൺ സെയിലിൽ 27999 രൂപക്കും സ്വന്തമാക്കാൻ അവസരമുണ്ട്.

സവിശേഷതകൾ:

നാനോ ഡ്യുവൽ സിം ഉപയോഗിക്കാവുന്ന വൺപ്ലസ് നോർദ് 4നെ ആൻഡ്രോയ്ഡ് 14, ഓക്സിജൻ OS 14.1 എന്നിവ മികവുറ്റതാക്കുന്നു. 4 വർഷത്തെ സോഫ്റ്റ്വെയർ അപ്ഡേറ്റും 2 വർഷത്തെ സെക്യൂരിറ്റി അപ്ഡേറ്റും ഇതു വാഗ്ദാനം ചെയ്യുന്നുണ്ട്. 6.74 ഇഞ്ച് 1.5K(1,240x2,772 pixels) AMOLED ഡിസ്പ്ലേക്കൊപ്പം 450ppi പിക്സൽ ഡെൻസിറ്റി, 20.1:9 ആസ്പക്റ്റ് റേഷ്യോ, 93.50 ശതമാനം സ്ക്രീൻ ടു ബോഡി റേഷ്യോ 120Hz വരെയുള്ള റിഫ്രഷ് റേറ്റ് എന്നിവയുമുണ്ട്. 8GB LPDDR5X റാമും അഡ്രിനോ 732 ജിപിയുവും ചേർന്ന ഒക്ടാ-കോർ സ്‌നാപ്ഡ്രാഗൺ 7+ Gen 3 SoCയാണ് ഫോണിലുള്ളത്.

TUV SUD Fluency 72 Month A റേറ്റിംഗുള്ള ഈ മോഡൽ വർഷങ്ങൾക്കു ശേഷവും വളരെ അനായാസം പ്രവർത്തിക്കുമെന്ന് കമ്പനി ഉറപ്പു നൽകുന്നു. ഗെയിംമിങ്ങിനെ സഹായിക്കാൻ X-axis ലിനിയർ മോട്ടോറുള്ള ഫോണിൽ ഡ്യുവൽ റിയർ ക്യാമറയാണുള്ളത്. 50 മെഗാപിക്സലും ഒപ്റ്റികൽ ഇമേജ് സ്റ്റെബിലൈസേഷനും ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷനുമുള്ള സോണി LYTIA ക്യാമറയും 112 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ നൽകുന്ന സോണി അൾട്രാ വൈഡ് ക്യാമറയും ഇതിലുണ്ട്. സെൽഫിക്കും വീഡിയോ ചാറ്റിനുമുള്ള ഫ്രണ്ട് കാമറ 16 മെഗാപിക്സൽ വരുന്നു. 30/60 ഫ്രയിം പെർ സെക്കൻഡിൽ 4K വീഡിയോയും 60 ഫ്രയിം പെർ സെക്കൻഡിൽ 1080p വീഡിയോയും ചിത്രീകരിക്കാം.

5G, 4G LTE, വൈഫൈ 6, ബ്ലൂടൂത്ത് 5.4, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിങ്ങനെയുള്ള കണക്റ്റിവിറ്റി ഓപ്ഷൻസിനു പുറമെ ഇടതുഭാഗത്ത് ഒരു അലെർട്ട് സ്ലൈഡറുമുണ്ട്. ഫേസ് ലോക്ക്, ഡ്യുവൽ സ്റ്റീരിയോ സ്പീക്കേഴ്സ്, നോയ്സ് ക്യാൻസലേഷൻ സപ്പോർട്ട് എന്നിവക്കു പുറമെ Al സാങ്കേതിക വിദ്യയുടെ സഹായം നിരവധി കാര്യങ്ങളിൽ ഉപയോഗപ്പെടുത്താൻ കഴിയും.

5500 mAh ബാറ്ററിയും 100W SuperVOOC ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ഇതു വാഗ്ദാനം ചെയ്യുന്നു. 1600ലധികം ചാർജിംഗ് സൈക്കിളുകൾ ഉറപ്പു നൽകുന്ന ബാറ്ററിയുടെ ആരോഗ്യത്തിനായി ചാർജിംഗ് 80% ആകുമ്പോൾ നിർത്തിവെക്കുന്ന രീതിയിൽ Al സഹായം ഉപയോഗിക്കാം. 28 മിനുട്ടിനുള്ളിൽ മുഴുവൻ ചാർജ് ആകുന്ന ഫോണിൻ്റെ വലിപ്പം 162.6x75x8.0 മില്ലിമീറ്ററും ഭാരം 199.5 ഗ്രാമുമാണ്.

 
Comments
ഫേസ്ബുക്കിൽ ഷെയർ ചെയ്യുക Gadgets360 Twitter Shareട്വീറ്റ് ഷെയർ Snapchat റെഡ്ഡിറ്റ് കമൻ്റ്

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. മെലിഞ്ഞ സുന്ദരി എത്തി; ലാവ ബ്ലേസ് അമോലെഡ് 2 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
  2. നിങ്ങളോടു ചൂടാകാത്ത ഫോണുകളിതാ; ഓപ്പോ K13 ടർബോ പ്രോ, ഓപ്പോ K13 ടർബോ എന്നിവ ഇന്ത്യയിലെത്തി
  3. നെറ്റ്‌വർക്ക് ഇല്ലെങ്കിലും ആശയവിനിമയം നടത്താം; ടെക്നോ സ്പാർക്ക് ഗോ 5G ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന തീയ്യതി അറിയാം
  4. ഒറ്റയടിക്ക് 21 ടിവികൾ ഇന്ത്യയിൽ ലോഞ്ച് ചെയ്തു; പാനസോണിക് രണ്ടും കൽപ്പിച്ചു തന്നെ
  5. മെലിഞ്ഞു സുന്ദരിയായി ലാവ ബ്ലേസ് അമോലെഡ് 2 5G; ഇന്ത്യയിൽ ഉടനെ ലോഞ്ച് ചെയ്യും
  6. മിഡ്-റേഞ്ച് സ്മാർട്ട്ഫോൺ വിപണി ഇവൻ ഭരിക്കും; സാംസങ്ങ് ഗാലക്സി A17 5G ലോഞ്ച് ചെയ്തു
  7. ഇതു വേറെ ലെവൽ ലുക്ക്; സ്വരോവ്സ്കി ക്രിസ്റ്റൽ സ്റ്റഡഡ് ബ്രില്യൻ്റ് കളക്ഷനിൽ മോട്ടറോളയുടെ രണ്ടു പ്രൊഡക്റ്റുകൾ എ
  8. ഒന്നു പറഞ്ഞാൽ രണ്ടാമത്തേതിനു ചൂടാകില്ല; കൂളിങ്ങ് ഫാനുകളുമായി ഓപ്പോ K13 ടർബോ സീരീസ് ഉടനെ ഇന്ത്യയിലെത്തും
  9. ലാപ്ടോപ് വാങ്ങാൻ ഇനിയധികം ചിന്തിക്കേണ്ട; ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ 2025-ൽ മികച്ച ഓഫറുകൾ
  10. സ്മാർട്ട്ഫോൺ വിപണിയിൽ ഇനിയിവനാണു താരം; വിവോ Y400 5G ഇന്ത്യയിലെത്തി
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »