Photo Credit: HMD
ആൻഡ്രോയിഡ് 15 അപ്‌ഡേറ്റ് ലഭിക്കുന്ന ആദ്യത്തെ നോക്കിയ സ്മാർട്ട്‌ഫോണായി HMD പൾസ് പ്രോ മാറിയെന്ന് റിപ്പോർട്ടുകൾ. ഈ സ്മാർട്ട്ഫോൺ ഏപ്രിലിലാണ് ലോഞ്ച് ചെയ്തത്. ഒക്ടാ കോർ യുണിസോക്ക് T606 പ്രോസസറാണ് ഇതിനു കരുത്തു നൽകുന്നത്. പുറത്തിറങ്ങിയപ്പോൾ ആൻഡ്രോയിഡ് 14-ലാണ് ഈ ഫോൺ പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ ആൻഡ്രോയ്ഡ് 15 അപ്ഡേറ്റ് ലഭിക്കുന്നതിലൂടെ നിരവധി മെച്ചപ്പെടുത്തലുകൾ ഈ ഫോണിനു ലഭിക്കും എന്നുറപ്പാണ്. ഉപഭോക്താക്കൾക്ക് മികച്ച പെർഫോമൻസും കൂടുതൽ ബാറ്ററി ലൈഫും ഈ അപ്ഡേറ്റിലൂടെ പ്രതീക്ഷിക്കാം. കൂടാതെ, ഉപയോക്താക്കൾക്ക് മികച്ച സ്വകാര്യതയും സുരക്ഷാ ഫീച്ചറുകളും ആൻഡ്രോയ്ഡ് 15 വാഗ്ദാനം ചെയ്യുന്നു. മറ്റൊരു പ്രധാന ഹൈലൈറ്റ് വിപുലമായ നോട്ടിഫിക്കേഷൻ കൺട്രോൾ സിസ്റ്റമാണ്. ഇത് ഉപയോക്താക്കൾക്ക് നോട്ടിഫിക്കേഷനുകൾ നിയന്ത്രിക്കാനും കസ്റ്റമൈസ് ചെയ്യാനും കൂടുതൽ ഓപ്ഷനുകൾ നൽകുന്നു. ഈ അപ്‌ഗ്രേഡോടെ HMD പൾസ് പ്രോ കൂടുതൽ കാര്യക്ഷമവും സുരക്ഷിതവുമായ ഉപകരണമായി മാറുമെന്നുറപ്പാണ്.
HMD പൾസ് പ്രോയ്ക്ക് ആൻഡ്രോയിഡ് 15 അപ്‌ഡേറ്റ് ലഭിച്ചു തുടങ്ങിയതായി നോക്കിയാമോബിൽ നിന്നുള്ള (ഫോൺ അരീന വഴി) ഒരു റിപ്പോർട്ട് പറയുന്നു. അപ്‌ഡേറ്റ് 2.370 വേർഷൻ ആണ്, അതിൻ്റെ വലുപ്പം ഏകദേശം 3.12GB വരും. ചേഞ്ച്‌ലോഗ് പറയുന്നതനുസരിച്ച്, ആപ്പ് ലോഞ്ചുകൾ വേഗത്തിലാക്കുകയും കാലതാമസം കുറയ്ക്കുകയും ബാറ്ററി ലൈഫ് മികച്ച രീതിയിൽ നൽകുകയും ചെയ്യുന്നതിലൂടെ പുതിയ അപ്‌ഡേറ്റ് ഫോണിൻ്റെ പ്രകടനം മെച്ചപ്പെടുത്തുന്നു.
നിങ്ങൾ ഫോൺ ഉപയോഗിക്കുന്നതെങ്ങനെയെന്ന് മനസിലാക്കി, അതിനനുസരിച്ച് ബാറ്ററി ലൈഫ് ലാഭിക്കുന്നതിന് അതിൻ്റെ സോഴ്സ് ക്രമീകരിക്കാൻ സഹായിക്കുന്ന മികച്ച പവർ മാനേജ്‌മെൻ്റ് സിസ്റ്റവും അപ്‌ഡേറ്റിൽ ഉൾപ്പെടുന്നു. കൂടാതെ, അപ്‌ഡേറ്റ് ഒരു നൂതന നോട്ടിഫിക്കേഷൻ കൺട്രോൾ സിസ്റ്റവും അവതരിപ്പിക്കുന്നു. ഏതൊക്കെ ആപ്പുകൾക്കും ഇവൻ്റുകൾക്കും അലേർട്ടുകൾ അയയ്‌ക്കാമെന്ന് ഇതിലൂടെ ഉപയോക്താക്കൾക്ക് തീരുമാനിക്കാം, ഇത് ഫോക്കസ് മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
അപ്‌ഡേറ്റിലെ മറ്റ് സവിശേഷതകളിൽ ആപ്പ് പെർമിഷൻസ്, ഓട്ടോമാറ്റിക് പെർമിഷൻ റീസെറ്റ്സ്, എൻഹാൻസ്ഡ് ഡാറ്റ എൻക്രിപ്ഷൻ എന്നിവ ഉൾപ്പെടുന്നു. ഗൂഗിളിൽ നിന്നുള്ള ഡിസംബർ ആൻഡ്രോയിഡ് സെക്യൂരിറ്റി പാച്ചും ഈ അപ്‌ഡേറ്റിൻ്റെ ഭാഗമാണ്.
എച്ച്എംഡി പൾസ് പ്രോയ്ക്ക് പുറമേ, ഫിന്നിഷ് കമ്പനിയായ എച്ച്എംഡിയുടെ മറ്റ് നിരവധി സ്മാർട്ട്‌ഫോണുകൾക്ക് ആൻഡ്രോയിഡ് 15 അപ്‌ഡേറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അപ്‌ഗ്രേഡ് ലഭിച്ചേക്കാവുന്ന ഫോണുകളുടെ ലിസ്റ്റ് ഇതാ:
നോക്കിയ G42 5G
നോക്കിയ G60 5G
നോക്കിയ XR21 5G
നോക്കിയ X30 5G
HMD പൾസ് സീരീസ്
HMD ക്രെസ്റ്റ് സീരീസ്
HMD ഫ്യൂഷൻ
HMD സ്കൈലൈൻ
HMD XR21 5G
HMD T21
പരസ്യം
പരസ്യം