189 രൂപയുടെ പ്ലാൻ എയർടെൽ അവസാനിപ്പിച്ചു; ഇനി മിനിമം റീചാർജിന് 199 രൂപ മുടക്കണം
Photo Credit: Reuters
എയർടെൽ വോയ്സ് പ്ലാൻ അവസാനിച്ചു, ഇപ്പോൾ പുതിയ മിനിമം റീചാർജ് 199 രൂപ.
കോളിങ്ങിനു വേണ്ടി മാത്രം ഫോൺ ഉപയോഗിക്കുന്ന, ഇൻ്റർനെറ്റ് ഡാറ്റ ആവശ്യമില്ലാത്ത നിരവധി ഉപയോക്താക്കളെ നിരാശരാക്കുന്ന തീരുമാനവുമായി പ്രമുഖ ടെലികോം ബ്രാൻഡായ ഭാരതി എയർടെൽ. കഴിഞ്ഞ ദിവസം 189 രൂപയുടെ വോയ്സ്-ഒൺലി പ്രീപെയ്ഡ് പ്ലാൻ എയർടെൽ നിർത്തലാക്കി. ഇതോടെ ഉപയോക്താക്കൾ അവരുടെ നമ്പർ ആക്റ്റീവായി നിലനിർത്താൻ കുറഞ്ഞത് 199 രൂപയുടെ പ്ലാനിനെങ്കിലും റീചാർജ് ചെയ്യണം. നേരത്തെ, 189 രൂപയുടെ പ്ലാൻ മുതിർന്ന പൗരന്മാർക്കും, കുറഞ്ഞ ചെലവിലുള്ള കോളിംഗ് പായ്ക്കുകൾ ഇഷ്ടപ്പെടുന്ന ഗ്രാമപ്രദേശങ്ങളിലുള്ള സാധാരണക്കാർക്കും ഒരു നല്ല തിരഞ്ഞെടുപ്പായിരുന്നു. എന്നാൽ ഇപ്പോൾ, എയർടെല്ലിന്റെ ഏറ്റവും വിലകുറഞ്ഞ പ്ലാനിന് കൂടുതൽ തുക നൽകേണ്ടി വരികയും ഈ ഉപയോക്താക്കളിൽ പലർക്കും ആവശ്യമില്ലാത്ത ഡാറ്റയും ഡിജിറ്റൽ ആനുകൂല്യങ്ങളും അതിൽ ഉൾപ്പെടുകയും ചെയ്യുന്നു. ഇതോടെ, വോയ്സ് സേവനങ്ങൾ മാത്രം ആഗ്രഹിക്കുന്ന ആളുകൾ എല്ലാ മാസവും കൂടുതൽ പണം ചെലവഴിക്കേണ്ടി വരും. മറ്റ് ടെലികോം കമ്പനികളെപ്പോലെ, ഡാറ്റാ അധിഷ്ഠിത പ്ലാനുകളിൽ മാത്രം എയർടെൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പോവുകയാണെന്ന് ഈ നീക്കം വ്യക്തമാക്കുന്നു.
ഭാരതി എയർടെൽ അവരുടെ പ്രീപെയ്ഡ് പ്ലാനുകളിൽ മാറ്റം വരുത്തി. കമ്പനിയുടെ വെബ്സൈറ്റിൽ ഇപ്പോൾ മിനിമം റീചാർജായി 199 രൂപയുടെ പ്ലാനാണ് കാണിക്കുന്നത്. നേരത്തെ, ഉപയോക്താക്കൾക്ക് 189 രൂപ ഉപയോഗിച്ച് റീചാർജ് ചെയ്യാമായിരുന്ന വോയ്സ് ഓൺലി പ്ലാൻ ഇപ്പോൾ നിലവിലില്ല. മുതിർന്ന പൗരന്മാർ, ഗ്രാമങ്ങളിലെ ഉപയോക്താക്കൾ, കോളിംഗിനു മാത്രമായി സെക്കൻഡ് സിം സൂക്ഷിക്കുന്നവർ തുടങ്ങി കോളുകൾക്കു വേണ്ടി പ്രധാനമായും ഫോൺ ഉപയോഗിക്കുന്ന ആളുകൾക്ക് 189 രൂപ പ്ലാൻ വളരെ പ്രിയപ്പെട്ടതായിരുന്നു. എല്ലാ നെറ്റ്വർക്കുകളിലേക്കും അൺലിമിറ്റഡ് കോളുകൾ നൽകിയിരുന്ന ഈ പ്ലാൻ മൊബൈൽ ഡാറ്റ അധികം ഉപയോഗിക്കാത്തതോ ആവശ്യമില്ലാത്തതോ ആയ ഉപയോക്താക്കൾക്കായി നിർമ്മിച്ചതാണ്. ഈ പ്ലാൻ ഒഴിവാക്കിയതോടെ, കോളിംഗ് സർവീസുകൾ മാത്രം ആഗ്രഹിക്കുന്ന ആളുകൾക്ക് ഡാറ്റയോ മറ്റ് അധിക സവിശേഷതകളോ ആവശ്യമില്ലെങ്കിൽ പോലും എല്ലാ മാസവും കൂടുതൽ പണം നൽകേണ്ടിവരും. 199 രൂപയുടെ പ്ലാനിൽ ഡാറ്റയും ചില ഡിജിറ്റൽ ആനുകൂല്യങ്ങളും ഉൾപ്പെടുന്നു. എന്നിരുന്നാലും, ഈ അധിക സവിശേഷതകൾ എല്ലാവരും ഉപയോഗിക്കാൻ സാധ്യതയില്ലാത്തതിനാൽ ഉപയോക്താക്കൾ എയർടെല്ലിൻ്റെ നീക്കത്തിൽ അതൃപ്തരാണ്.
199 രൂപയുടെ പുതിയ ബേസ് പ്ലാൻ എയർടെൽ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് 28 ദിവസത്തേക്ക് അൺലിമിറ്റഡ് വോയ്സ് കോളുകൾ, പ്രതിദിനം 100 SMS, 2 ജിബി മൊബൈൽ ഡാറ്റ എന്നിവ നൽകുന്നു. 2 ജിബി ഡാറ്റ പരിധി കഴിഞ്ഞാൽ, ഉപഭോക്താക്കളിൽ നിന്ന് എംബിക്ക് 50 പൈസ വീതം ഈടാക്കും. ഫ്രീ ഹലോ ട്യൂൺസ്, പെർപ്ലെക്സിറ്റി പ്രോ Al ടൂളിലേക്കുള്ള 12 മാസത്തെ സബ്സ്ക്രിപ്ഷൻ തുടങ്ങിയ ചില അധിക ആനുകൂല്യങ്ങളും പ്ലാനിൽ ഉൾപ്പെടുന്നു. ഈ സവിശേഷതകൾ ചില ഉപയോക്താക്കളെ ആകർഷിക്കാൻ സാധ്യതയുണ്ടെങ്കിലും വോയ്സ് കോളുകൾക്കു വേണ്ടി മാത്രമുള്ള പ്ലാൻ ആവശ്യമുള്ള ആളുകൾക്ക് ഇവ ഉപയോഗപ്രദമല്ല.
പരസ്യം
പരസ്യം
This Strange New Crystal Could Power the Next Leap in Quantum Computing
The Most Exciting Exoplanet Discoveries of 2025: Know the Strange Worlds Scientists Have Found
Chainsaw Man Hindi OTT Release: When and Where to Watch Popular Anime for Free
Athibheekara Kaamukan Is Streaming Online: All You Need to Know About the Malayali Romance Drama