Photo Credit: Flipkart
ഉൽപന്നങ്ങൾ വാങ്ങാൻ ഇ കൊമേഴ്സ് സൈറ്റുകളെ ആശ്രയിക്കുന്നവർ ഓഫർ സെയിലിനായി കാത്തിരിക്കാറുണ്ട്. മികച്ച പ്രൊഡക്റ്റുകൾ വമ്പൻ വിലക്കുറവിൽ ലഭിക്കുമെന്നതാണ് അതിൻ്റെ പ്രധാന കാരണം. കാത്തിരിപ്പിന് അവസാനം കുറിച്ച് ഇ കൊമേഴ്സ് ഭീമനായ ഫ്ലിപ്കാർട്ടിൻ്റെ, മികച്ച ഓഫറുകൾ നൽകുന്ന ബിഗ് ബില്യൺ ഡേയ്സ് സെയിൽ 2024 എത്താൻ പോവുകയാണ്. സെപ്തംബർ 27 മുതൽ എല്ലാ ഉപഭോക്താക്കൾക്കുമായി ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ ആരംഭിക്കും. അതേസമയം ഫ്ലിപ്കാർട്ട് പ്ലസ് മെമ്പേഴ്സിന് സെപ്തംബർ 26 മുതൽ തന്നെ വിലക്കുറവിൻ്റെ ഈ ഉത്സവം ആസ്വദിച്ചു തുടങ്ങാൻ കഴിയും. സ്മാർട്ട്ഫോണുകൾ, ടാബ്‌ലറ്റുകൾ, ലാപ്ടോപുകൾ, സ്മാർട്ട് വാച്ചുകൾ, സ്മാർട്ട് ടിവി തുടങ്ങി നിരവധി ഉൽപന്നങ്ങൾ വമ്പൻ വിലക്കുറവിൽ ഈ സെയിലിൽ ലഭ്യമാകും. ഗൂഗിൾ പിക്സൽ 8, സാംസങ്ങ് ഗാലക്സി S23 എന്നീ സ്മാർട്ട്ഫോണുകൾ മികച്ച ഓഫറിൽ ഈ സെയിലിൽ ലഭ്യമാകും.
ഫ്ലിപ്കാർട്ടിൻ്റെ മൊബൈൽ ആപ്പിൽ ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ സ്മാർട്ട്ഫോണുകൾക്കുള്ള ഓഫറുകളെ സംബന്ധിച്ച വിവരങ്ങൾ നൽകിയിട്ടുണ്ട്. ഗൂഗിൾ പിക്സൽ 8 ൻ്റെ 8GB RAM + 128GB വേരിയൻ്റിൻ്റെ വില 75999 രൂപയാണെങ്കിൽ ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ വെറും 40000 രൂപക്കു താഴെ ലഭ്യമാകും.
അതുപോലെത്തന്നെ, സാംസങ്ങ് ഗാലക്സി S23 യുടെ 8GB RAM + 128GB മോഡലിന് 89999 രൂപയാണ് യഥാർത്ഥ വില. ഇതും 40000 രൂപയിൽ കുറഞ്ഞ വിലക്ക് ലഭ്യമാകും. അതേസമയം ഈ രണ്ടു സ്മാർട്ട്ഫോണുകളുടെയും അവസാനത്തെ വില എത്രയാണെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.
സാംസങ്ങ് ഗാലക്സി S23 FE യുടെ വിലയും കുത്തനെ കുറഞ്ഞിട്ടുണ്ട്. വെബ്സൈറ്റിൽ 79999 രൂപ വില കാണിക്കുന്ന ഈ സ്മാർട്ട്ഫോൺ 30000 രൂപയിൽ കുറഞ്ഞ തുകക്ക് സ്വന്തമാക്കാം. മികച്ച പെർഫോമൻസ് വാഗ്ദാനം ചെയ്യുന്ന പോക്കോ X6 പ്രോ 5G 20000 രൂപയിൽ കുറഞ്ഞ തുകക്കു സ്വന്തമാക്കാനുള്ള അവസരവുമുണ്ട്.
CMF ഫോൺ 1, നത്തിംഗ് ഫോൺ 2a, പോക്കോ M6 പ്ലസ്, വിവോ T3X, ഇൻഫിനിക്സ് നോട്ട് 40 പ്രോ എന്നിങ്ങനെ നിരവധി സ്മാർട്ട്ഫോണുകൾ ഡിസ്കൗണ്ട് തുകക്കു ലഭ്യമാകുമെന്നു ഫ്ലിപ്കാർട്ട് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇവക്ക് എത്രത്തോളം വില കുറയുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
സെയിലിലൂടെ ലഭിക്കുന്ന ഡിസ്കൗണ്ടുകൾക്കു പുറമെ, ഉപയോക്താക്കൾക്ക് ബാങ്ക് കാർഡുകൾ ഉപയോഗിച്ച് കൂടുതൽ ഓഫറുകൾ സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. HDFC ബാങ്കിൻ്റെ ഡെബിറ്റ്, ക്രഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഉൽപന്നങ്ങൾ വാങ്ങുമ്പോൾ 10 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കും. അതുപോലെ ഫ്ലിപ്കാർട്ട് UPI ഉപയോഗിച്ചാണെങ്കിൽ 50 രൂപ വരെ കിഴിവും ലഭ്യമാണ്.
ഫ്ലിപ്കാർട്ട് പേ ലേറ്റർ ഉപയോഗിച്ച് ഒരു ലക്ഷം രൂപ വരെ ക്രഡിറ്റിൽ നേടാൻ കഴിയുമെന്നും ഇ കൊമേഴ്സ് ഭീമൻമാർ ഇതിനൊപ്പം അറിയിച്ചിട്ടുണ്ട്. ഇതിനു പുറമെ ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രഡിറ്റ് കാർഡ് വഴി നോ കോസ്റ്റ് EMI ഓപ്ഷനും ലഭ്യമാണ്.
പരസ്യം
പരസ്യം