Xiaomi 15

Xiaomi 15 - ख़बरें

  • വമ്പന്മാരുമായി മുട്ടി നിൽക്കാൻ ഷവോമി HyperOS 2
    ഷവോമി അവരുടെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ HyperOS 2-വിൻ്റെ പ്രഖ്യാപനം നടത്തി. ഷവോമി പുറത്തിറക്കുന്ന സ്‌മാർട്ട്‌ഫോണുകൾ, സ്‌മാർട്ട് വാച്ചുകൾ, സ്‌മാർട്ട് ടിവികൾ എന്നിവയ്‌ക്കായുള്ള ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമാണിത്. 2023 ഒക്ടോബറിൽ ആദ്യമായി അവതരിപ്പിച്ച ഒറിജിനൽ ഹൈപ്പർ ഒഎസിലാണ് ഈ പുതിയ പതിപ്പ് നിർമ്മിക്കുന്നത്. പെർഫോമൻസ്, ഗ്രാഫിക്‌സ്, നെറ്റ്‌വർക്ക് വേഗത, സുരക്ഷ എന്നിവ മെച്ചപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഷവോമിയുടെ ഹൈപ്പർകോർ സാങ്കേതികവിദ്യ HyperOS 2-വിൽ ഉൾപ്പെടുന്നു
  • ഷവോമി 15 സീരീസിൻ്റെത് വെറുമൊരു വരവല്ല
    ഷവോമി അവരുടെ ഏറ്റവും പുതിയ 15 സീരീസിലെ സ്മാർട്ട്ഫോണുകൾ നാളെ (ചൊവ്വാഴ്ച) ചൈനയിൽ അവതരിപ്പിക്കും. ഫ്ലാഗ്ഷിപ്പ് ഫോണുകളുടെ ഈ ലൈനപ്പിൽ രണ്ട് മോഡലുകളാണ് ഉൾപ്പെടുന്നത്. ഷവോമി 15, ഷവോമി 15 പ്രോ എന്നിവയാണത്. മികച്ച വേഗതയും പ്രകടനവും വാഗ്ദാനം ചെയ്യുന്ന ക്വാൽകോമിൻ്റെ പുതിയ സ്‌നാപ്ഡ്രാഗൺ 8 എലീറ്റ് ചിപ്‌സെറ്റ് ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യ ഫോണുകളിൽ ഒന്നായിരിക്കുമിത്
  • വേറെ ലെവലിൽ ഷവോമി 15 അൾട്രാ വരുന്നു
    ഷവോമി 15 അൾട്രായുടെ റിലീസിനെ കുറിച്ച് ഇതുവരെ ഔദ്യോഗികമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഷവോമി 13 അൾട്രാ, ഷവോമി 14 അൾട്രാ എന്നിവ പുറത്തിറങ്ങിയതിനു സമാനമായ രീതിയിൽ ഷവോമി 15, ഷവോമി 15 പ്രോ എന്നിവ ലോഞ്ച് ചെയ്ത് ഏതാനും മാസങ്ങൾക്കു ശേഷം ഷവോമി 15 അൾട്രാ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാല് ലെൻസുകൾ അടങ്ങുന്ന വൃത്താകൃതിയിലുള്ള റിയർ ക്യാമറ മൊഡ്യൂൾ ഡിസൈൻ മുമ്പത്തെ മോഡലിന് സമാനമാണെങ്കിലും ക്യാമറകളുടെ ലേഔട്ട് വളരെ വ്യത്യസ്തമാണ്. ക്യാമറ മൊഡ്യൂളിൻ്റെ മുകളിൽ ഇടത് കോണിൽ സ്ഥാപിച്ചിരിക്കുന്ന ലെയ്ക ബ്രാൻഡിംഗിന് അടുത്തായാണ് ഒരു ക്യാമറ സെൻസർ സ്ഥാപിച്ചിരിക്കുന്നത്. മറ്റ് മൂന്ന് ക്യാമറ സെൻസറുകളും അതിനു താഴെയായി നിരത്തി വെച്ചിരിക്കുന്നു
  • ഈ വരവു രണ്ടും കൽപ്പിച്ചാണ്, ഷവോമി 15 അൾട്രാക്കു വേണ്ടി കാത്തിരിക്കാം
    2025 ൽ പുറത്തിറങ്ങുമെന്നു പ്രതീക്ഷിക്കുന്ന ഷവോമി 15 അൾട്രായുടെ വിശേഷങ്ങൾ

Xiaomi 15 - वीडियो

പരസ്യം
© Copyright Red Pixels Ventures Limited 2024. All rights reserved.
Trending Products »
Latest Tech News »