സാംസങ്ങ് അവരുടെ ഏറ്റവും പുതിയ ഗാലക്‌സി വെയറബിൾ ഉൽപ്പന്നങ്ങൾക്ക് മികച്ച ഡിസ്കൗണ്ടുകൾ വാഗ്ദാനം ചെയ്യുന്ന ബ്ലാക്ക് ഫ്രൈഡേ സെയിൽ ഇന്ത്യയിൽ ആരംഭിക്കുന്ന വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ ഓഫർ സെയിൽ സമയത്ത് ഉപഭോക്താക്കൾക്ക് ഗാലക്സി വാച്ച് അൾട്രാ, ഗാലക്സി വാച്ച് 7 പോലുള്ള പ്രീമിയം സ്മാർട്ട് വാച്ചുകൾ ഡിസ്കൗണ്ട് നിരക്കിൽ സ്വന്തമാക്കാൻ അവസരമുണ്ട്. നിങ്ങൾ വയർലെസ് ഇയർബഡുകൾ വാങ്ങാൻ പദ്ധതിയിടുന്നുണ്ടെങ്കിൽ, ഗാലക്സി ബഡ്സ് 3, ഗാലക്സി ബഡ്സ് 3 പ്രോ, ഗാലക്സി ബഡ്സ് FE എന്നിവയെല്ലാം ഈ സെയിലിൽ ഉൾപ്പെടുന്നു. ഇവയ്ക്ക് ക്യാഷ്ബാക്ക് ഓഫറുകളും 5,000 രൂപ വരെ ബോണസുമെല്ലാം ലഭിക്കാൻ നിങ്ങൾക്ക് അവസരമുണ്ട്. ഇതിനു പുറമെ, ഉപഭോക്താക്കൾക്ക് ഈ വെയറബിളുകൾ വാങ്ങുന്നത് എളുപ്പമാക്കാൻ നോ-കോസ്റ്റ് EMI ഓപ്‌ഷനുകളും സാംസങ്ങ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഡിസ്കൗണ്ട് നിരക്കിൽ പുതിയ ഗാലക്‌സി സ്മാർട്ട് വാച്ചുകളും ഇയർബഡുകളും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച അവസരമാണ്.
സാംസങ്ങ് ബ്ലാക്ക് ഫ്രൈഡേ സെയിലിൽ 59,999 രൂപ വിലയുള്ള ഗാലക്‌സി വാച്ച് അൾട്രാക്ക് ക്യാഷ്ബാക്കിലൂടെ 12,000 രൂപ, അല്ലെങ്കിൽ അപ്‌ഗ്രേഡ് ബോണസായി 10,000 രൂപ എന്നീ ഓഫറുകളുണ്ട്. ഗാലക്‌സി വാച്ച് 7-നും ആകർഷകമായ ഡീൽ നൽകുന്നു. ഉപഭോക്താക്കൾക്ക് 8,000 രൂപ ക്യാഷ്ബാക്ക് ആയോ അല്ലെങ്കിൽ അപ്‌ഗ്രേഡ് ബോണസായോ ലഭിക്കും. സ്മാർട്ട് വാച്ച് രണ്ട് വേരിയൻ്റുകളിൽ ലഭ്യമാണ്. ബ്ലൂടൂത്ത് വേരിയൻ്റിൻ്റെ വില 29,999 രൂപയും സെല്ലുലാർ വേരിയൻ്റിൻ്റെ വില 33,999 രൂപയുമാണ്.
19,999 രൂപയെന്ന വിലയിൽ ലോഞ്ച് ചെയ്ത സാംസങ്ങിൻ്റെ ഗാലക്‌സി ബഡ്‌സ് 3 പ്രോക്ക് 5,000 രൂപ ക്യാഷ്ബാക്കോ അപ്ഗ്രേഡ് ബോണസോ ആയി ലഭിക്കും. ഇതു പ്രൊഡക്റ്റിൻ്റെ വില 14,999 രൂപയായി കുറയാൻ കാരണമാകുന്നു. 14,999 രൂപ വിലയുള്ള ഗാലക്‌സി ബഡ്‌സ് 3, ക്യാഷ്ബാക്ക് അല്ലെങ്കിൽ അപ്ഗ്രേഡ് ബോണസ് എന്നിവയിലൂടെ 4,000 രൂപ വരെയാണു കിഴിവു നൽകുന്നത്.
കുറച്ചു കൂടി വില കുറഞ്ഞ ഉൽപന്നങ്ങൾ നോക്കുന്നവർക്ക് ഗാലക്സി ബഡ്സ് FE ഉണ്ട്. 9,999 രൂപ വിലയുള്ളതിന് ക്യാഷ്ബാക്ക് അല്ലെങ്കിൽ അപ്ഗ്രേഡ് ബോണസ് എന്നിവയിലൂടെ 4,000 രൂപ വരെ ഓഫർ സാംസങ്ങ് നൽകുന്നു.
ഗാലക്സി വാച്ച് അൾട്രാ, ഗാലക്സി വാച്ച് 7, ഗാലക്സി ബഡ്സ് 3 പ്രോ, ഗാലക്സി ബഡ്സ് 3 എന്നിവയിൽ ഉപഭോക്താക്കൾക്ക് 24 മാസം വരേക്കുള്ള നോ കോസ്റ്റ് EMI ഓപ്‌ഷനുകളും ലഭിക്കും.
കൂടാതെ, ഏറ്റവും പുതിയ ഗാലക്‌സി S സീരീസ്, Z സീരീസ് സ്‌മാർട്ട്‌ഫോണുകൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് അവയ്ക്കൊപ്പം സാംസങ്ങിൻ്റെ വെയറബിളുകൾക്ക് 18,000 രൂപ വരെയുള്ള മൾട്ടി-ബൈ ഓഫറുകൾ നേടാനാകും.
ഗാലക്സി വാച്ച് അൾട്രാ, ഗാലക്സി വാച്ച് 7, ഗാലക്സി ബഡ്സ് 3 എന്നിവ 2023 ജൂലൈയിൽ സാംസങ്ങ് ഗാലക്സി അൺപാക്ക്ഡ് ഇവൻ്റിലാണ് അനാച്ഛാദനം ചെയ്ത്. അതേസമയം ഗാലക്സി ബഡ്‌സ് FE 2022 ഒക്ടോബറിൽ അവതരിപ്പിച്ചു.
പരസ്യം
പരസ്യം