10,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട് വാച്ച് സ്വന്തമാക്കാം; ആമസോൺ സെയിൽ 2025-ൽ വമ്പൻ ഓഫറുകൾ
Photo Credit: Amazfit
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025, അമാസ്ഫിറ്റ് ആക്റ്റീവ് 2 (ചിത്രം) ഡിസ്കൗണ്ട് വിലയിൽ വാഗ്ദാനം ചെയ്യുന്നു
സെപ്തംബർ 23 മുതൽ ആരംഭിച്ച ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025 ഇപ്പോൾ മൂന്നാം വാരത്തിലേക്ക് കടന്നിരിക്കുന്നു. പുതിയ ഘട്ടം 'ദീപാവലി സ്പെഷ്യൽ' എന്നാണ് അറിയപ്പെടുന്നത്. ഈ സമയത്ത്, ആമസോൺ നിരവധി ഉൽപ്പന്നങ്ങൾക്ക് അധിക ഡിസ്കൗണ്ടുകളും ബാങ്ക് കാർഡുകൾക്ക് പ്രത്യേക ഓഫറുകളും നൽകുന്നു. നേരത്തെ, ജിപിഎസ് ട്രാക്കിംഗ് ഉള്ള, കുട്ടികൾക്കുള്ള മികച്ച സ്മാർട്ട് വാച്ച് ഡീലുകളിൽ ചിലത് ഞങ്ങൾ പങ്കിട്ടിരുന്നു. ഇതിനു പുറമെ 10,000 രൂപയിൽ താഴെ വിലയുള്ള മുൻനിര ബ്രാൻഡുകളുടെ സ്മാർട്ട് വാച്ചുകളിലും മികച്ച ഓഫറുകൾ ഉണ്ട്. വാച്ചുകൾക്ക് പുറമേ, സ്മാർട്ട് ടിവികൾ, സ്മാർട്ട്‌ഫോണുകൾ, ട്രൂ വയർലെസ് (TWS) ഇയർഫോണുകൾ, വീട്ടുപകരണങ്ങൾ, വാഷിംഗ് മെഷീനുകൾ, റഫ്രിജറേറ്ററുകൾ, പേഴ്‌സണൽ കമ്പ്യൂട്ടറുകൾ, ലാപ്‌ടോപ്പുകൾ, ഓവർ-ദി-ഇയർ ഹെഡ്‌ഫോണുകൾ തുടങ്ങിയ ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾക്കും ആമസോൺ വലിയ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. നിങ്ങളൊരു പുതിയ സ്മാർട്ട് വാച്ച് വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ 16,000 രൂപ വരെ കിഴിവു നേടാൻ ഈ ഓഫർ ഫെസ്റ്റിവൽ അവസരമൊരുക്കുന്നു.
യുഎസ് ആസ്ഥാനമായുള്ള ഓൺലൈൻ ഷോപ്പിംഗ് ഭീമന്മാരായ ആമസോൺ വിലക്കിഴിവിനു പുറമെ ക്യാഷ്ബാക്ക്, തിരഞ്ഞെടുത്ത ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിൽ 10% ഇൻസ്റ്റൻ്റ് ഡിസ്കൗണ്ട്, നോ കോസ്റ്റ് ഇഎംഐ പ്ലാനുകൾ, എക്സ്ചേഞ്ച് ഓഫറുകൾ തുടങ്ങിയ അധിക ആനുകൂല്യങ്ങളും നൽകുന്നു.
അമേസ്ഫിറ്റ്, നോയ്സ്, ഫോസിൽ, ടൈറ്റാൻ, ഫാസ്ട്രാക്ക്, ബോട്ട് തുടങ്ങിയ ജനപ്രിയ ബ്രാൻഡുകളിൽ നിന്നുള്ള, 10,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട് വാച്ചുകളുടെ മികച്ച ഓഫർ ഡീലുകൾ ചുവടെ വിശദമാക്കുന്നു. ലിസ്റ്റിൽ പരാമർശിച്ചിരിക്കുന്ന വിലകളിൽ തിരഞ്ഞെടുക്കപ്പെട്ട ബാങ്ക് കാർഡുകൾക്കു ലഭ്യമായ അധിക ഡിസ്‌കൗണ്ടുകൾ ഉൾപ്പെടുന്നില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ആക്സിസ് ബാങ്ക്, ബോബ്കാർഡ്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, ആർബിഎൽ ബാങ്ക് എന്നിവയിൽ നിന്നുള്ള ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ഉൽപന്നങ്ങൾ വാങ്ങുന്ന ഉപയോക്താക്കൾക്ക് 10% ഇൻസ്റ്റൻ്റ് ഡിസ്കൗണ്ട് ലഭിക്കും.
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025-ൽ, നിരവധി ബ്രാൻഡുകളുടെ മികച്ച സ്മാർട്ട് വാച്ചുകൾ വലിയ ഡിസ്കൗണ്ടിൽ ലഭ്യമാണ്. 14,999 രൂപ നേരത്തെ വിലയുണ്ടായിരുന്ന അമേസ്ഫിറ്റ് ബിപ് 6 ഈ സെയിലിൽ 6,999 രൂപയ്ക്ക് ലഭ്യമാണ്. 8,999 രൂപ വിലയുണ്ടായിരുന്ന നോയ്‌സ് പ്രോ 6 ഇപ്പോൾ 5,499 രൂപയ്ക്കാണു വിൽക്കുന്നത്. 23,995 രൂപ വിലയുള്ള പ്രീമിയം സ്മാർട്ട് വാച്ചായ ഫോസിൽ ജെൻ 6 ഓഫർ സെയിലിൽ വെറും 7,197 രൂപയ്ക്ക് വാങ്ങാൻ കഴിയും.
ടൈറ്റൻ ക്രെസ്റ്റിന്റെ വില 13,995 രൂപയിൽ നിന്ന് 5,999 രൂപയായി കുറഞ്ഞിട്ടുണ്ട്. 25,999 രൂപയായിരുന്ന അമേസ്ഫിറ്റ് GTR 3 പ്രോ ഇപ്പോൾ വെറും 9,999 രൂപയ്ക്ക് ലഭ്യമാണ്. 9,495 രൂപ വിലയുണ്ടായിരുന്ന ഫാസ്ട്രാക്ക് മാർവലസ് FX2 ഇപ്പോൾ 5,799 രൂപയ്ക്ക് ലഭ്യമാണ്. മറ്റൊരു ജനപ്രിയ മോഡലായ അമേസ്ഫിറ്റ് ആക്റ്റീവ് 2 ഇപ്പോൾ യഥാർത്ഥ വിലയായ 21,999 രൂപയ്ക്ക് പകരം 8,999 രൂപയ്ക്ക് ലഭ്യമാണ്. ഇതിനു പുറമെ, ബോട്ട് വാലർ വാച്ച് 1 ജിപിഎസിന്റെ വില 9,999 രൂപയിൽ നിന്ന് 5,999 രൂപയായും കുറഞ്ഞിട്ടുണ്ട്.
പരസ്യം
പരസ്യം