ബോട്ട് സ്മാർട്ട് റിംഗ് ആക്റ്റീവ് ഇന്ത്യൻ വിപണിയിലുമെത്തി. കഴിഞ്ഞ ദിവസമാണ് ഇതിൻ്റെ ഇന്ത്യയിലെ ലോഞ്ചിംഗ് കമ്പനിയായ ബോട്ട് നടത്തിയത്. സ്മാർട്ട് റിംഗ് എങ്ങിനെ ഇന്ത്യൻ വിപണിയിൽ ലഭ്യമാകും എന്ന വിവരവും ഉൽപന്നത്തിൻ്റെ പ്രധാന സവിശേഷതകളും അവർ ജനങ്ങൾക്കു മുന്നിൽ പങ്കു വെക്കുകയുണ്ടായി. ബോട്ട് സ്മാർട്ട് റിംഗ് ആക്റ്റീവ് ആദ്യമായാണ് ഇന്ത്യയിലേക്കു വരുന്നത് എന്നതിനാൽ വിലയുമായി ബന്ധപ്പെട്ട് ഒരു സർപ്രൈസ് തരുമെന്ന സൂചന കമ്പനി നൽകുന്നുണ്ട്. 2023 ഓഗസ്തിൽ ഇന്ത്യൻ വിപണിയിലെത്തിയ ബോട്ട് സ്മാർട്ട് റിംഗിനെ അപേക്ഷിച്ച് ബോട്ട് സ്മാർട്ട് റിംഗ് ആക്റ്റീവിൻ്റെ വില ഗണ്യമായി കുറയുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നിലവിലുള്ള ബോട്ട് സ്മാർട്ട് റിംഗിൻ്റെ വില 8999 രൂപയാണ്. 17.40 മില്ലിമീറ്റർ, 19.15 മില്ലിമീറ്റർ, and 20.85 മില്ലിമീറ്റർ എന്നിങ്ങനെ മൂന്നു വലിപ്പത്തിലാണ് ഇതു ലഭ്യമാകുന്നത്.
ബോട്ട് സ്മാർട്ട് റിംഗ് ആക്റ്റീവ് ലോഞ്ചിംഗ് തീയ്യതി, വില, ലഭ്യത മുതലായ വിവരങ്ങൾ:
ജൂലൈ 20നാണ് ബോട്ട് സ്മാർട്ട് റിംഗ് ആക്റ്റീവിൻ്റെ ഇന്ത്യയിലെ ലോഞ്ചിംഗ് നടന്നത്. അതിനു രണ്ടു ദിവസം മുൻപേ, ജൂലൈ 18ന് അതിൻ്റെ പ്രീ ബുക്കിംഗ് ആരംഭിച്ചിരുന്നു. ആമസോൺ, ഫ്ലിപ്കാർട്ട്, ബോട്ട് ഇന്ത്യയുടെ ഒഫിഷ്യൽ വെബ്സൈറ്റ് എന്നിവയിലൂടെയാണ് പ്രീ ബുക്കിംഗ് ആരംഭിച്ചത്. 2999 രൂപയെന്ന സ്പെഷ്യൽ ലോഞ്ചിംഗ് തുകക്കാണ് ബോട്ട് സ്മാർട്ട് റിംഗ് ആക്റ്റീവ് ലഭ്യമാവുകയെന്ന കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.
അഞ്ചു വലിപ്പത്തിലും മൂന്നു നിറത്തിലുമാണ് ബോട്ട് സ്മാർട്ട് റിംഗ് ആക്റ്റീവ് വിപണിയിൽ എത്തുകയെന്ന വിവരവും സ്ഥിരീകരിച്ചിട്ടുണ്ട്. ബോട്ട് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സ്മാർട്ട് റിംഗിനൊപ്പം ഒരു പോർട്ടബിൾ മാഗ്നറ്റിക് ചാർജിംഗ് കേസുമുണ്ട്.ബോട്ട് സ്മാർട്ട് റിംഗ് ആക്റ്റീവിൻ്റെ പ്രധാന സവിശേഷതകൾ:
ബോട്ട് സ്മാർട്ട് റിംഗ് ആക്റ്റീവിന് ഒരു സ്റ്റെയിൻലെസ് സ്റ്റീൽ ബോഡിയാണുള്ളത്. ഇത് ഉൽപന്നത്തെ വളരെ മനോഹരമായ ഒന്നാക്കി മാറ്റുന്നു. ബോട്ട് സ്മാർട്ട് റിംഗ് ആക്റ്റീവിൽ ഓട്ടോ ഹെൽത്ത് മോണിറ്ററിംഗിനായി നിരവധി സെൻസറുകൾ അടങ്ങിയിട്ടുണ്ട്. ഇവ ഹൃദയമിടിപ്പ്, രക്തത്തിലെ ഓക്സിജൻ്റെ അളവ്, ഉറക്കം, വ്യക്തിയുടെ സ്ട്രെസ് ലെവൽ എന്നിവയെല്ലാം കൃത്യമായി ട്രാക്ക് ചെയ്യും.
മറുവശത്തു നോക്കുമ്പോൾ, നിലവിലുണ്ടായിരുന്ന ബോട്ട് സ്മാർട്ട് റിംഗ് ചെറിയ രൂപത്തിലുള്ള വീഡിയോ ആപ്പ് നാവിഗേഷൻ, മ്യൂസിക്ക് പ്ലേ ബാക്ക്, ക്യാമറ കൺട്രോൾ എന്നിവയെല്ലാം അനുവദിക്കുന്നതാണ്. ഇപ്പോഴത്തെ സ്മാർട്ട് റിംഗ് ഏഴു ദിവസത്തെ ബാറ്ററി ബാക്കപ്പും അവകാശപ്പെടുന്നുണ്ട്. 5ATM വാട്ടർ റെസിസ്റ്റൻസ് റേറ്റിംഗുള്ള ഈ സ്മാർട്ട് റിംഗിനെ SOS കോളുകൾ ആക്റ്റീവാക്കാൻ ഉപയോഗിക്കാം. പുതിയതായി വിപണിയിൽ എത്തിയ റിംഗിലും ഈ സവിശേഷതകൾ ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്.