ഒരു കിടിലൻ ബജറ്റ് ഫോൺ; റിയൽമി C71 ലോഞ്ചിങ്ങ് പൂർത്തിയായി

ബജറ്റ് ഫോണായ റിയൽമി C71 ലോഞ്ച് ചെയ്തു.

ഒരു കിടിലൻ ബജറ്റ് ഫോൺ; റിയൽമി C71 ലോഞ്ചിങ്ങ് പൂർത്തിയായി

Photo Credit: Realme

റിയൽമി സി71 ബ്ലാക്ക് നൈറ്റ് ഔൾ, സ്വാൻ വൈറ്റ് നിറങ്ങളിൽ ലഭ്യമാണ്.

ഹൈലൈറ്റ്സ്
  • ആൻഡ്രോയ്ഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി UI-യിലാണ് റിയൽമി C71 പ്രവർത്തിക
  • 5 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയാണ് ഈ ഫോണിലുണ്ടാവുക
  • 6.67 ഇഞ്ച് വലിപ്പമുള്ള സ്ക്രീനുമായാണ് റിയൽമി C71 ലോഞ്ച് ചെയ്തിരിക്കുന്നത്
പരസ്യം

ഇന്ത്യയിൽ ബജറ്റ് ഫോണുകൾക്കുള്ള നിരവധി ആവശ്യക്കാരെ ഉന്നം വെച്ചാണ് റിയൽമി തങ്ങളുടെ C സീരീസ് ഫോണുകൾ പുറത്തിറക്കിയത്. ഈ സീരീസിലെ ഏറ്റവും പുതിയ ഫോണായ റിയൽമി C71 കഴിഞ്ഞ ദിവസം തിരഞ്ഞെടുത്ത വിപണികളിൽ കമ്പനി അവതരിപ്പിച്ചു. റിയൽമി C71-ന്റെ പ്രധാന ഹൈലൈറ്റുകളിൽ ഒന്ന് അതിലെ 6,300mAh ബാറ്ററിയാണ്, ഇത് 45W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. 120Hz റീഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് ഡിസ്‌പ്ലേയുമായാണ് റിയൽമി C71 വരുന്നത്. യൂണിസോക് T7250 പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. AI (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) പിന്തുണയുള്ള 50 മെഗാപിക്സൽ റിയർ ക്യാമറയാണ് ഫോണിൻ്റെ മറ്റൊരു പ്രധാന സവിശേഷത. മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി മറ്റൊരു ക്യാമറയും ഉണ്ട്. 6GB വരെ റാം ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു, കൂടാതെ 128GB വരെ ഇന്റേണൽ സ്റ്റോറേജും ഈ ഫോണിൽ ലഭ്യമാണ്. റിയൽമി C71 രണ്ട് വ്യത്യസ്ത നിറങ്ങളിലാണ് പുറത്തിറങ്ങുന്നത്.

റിയൽമി C71 ഫോണിൻ്റെ വില സംബന്ധിച്ച വിവരങ്ങൾ:

ബംഗ്ലാദേശ്, വിയറ്റ്നാം തുടങ്ങിയ ചില ആഗോള വിപണികളിൽ റിയൽമി C71 ഇപ്പോൾ ലഭ്യമാണ്. ബ്ലാക്ക് നൈറ്റ് ഔൾ, സ്വാൻ വൈറ്റ് എന്നീ രണ്ട് നിറങ്ങളിലാണ് ഈ ഫോൺ വാങ്ങാൻ കഴിയുക.

ബംഗ്ലാദേശിൽ 4GB റാമും 128GB സ്റ്റോറേജും വാഗ്ദാനം ചെയ്യുന്ന റിയൽമി C71 ഫോണിന്റെ അടിസ്ഥാന മോഡലിൻ്റെ പ്രാരംഭ വില BDT 14,999 ആണ്, ഇന്ത്യൻ കറൻസിയിൽ ഇത് ഏകദേശം 10,000 രൂപയാകും. 6GB റാമും 128GB സ്റ്റോറേജുമുള്ള മറ്റൊരു മോഡലും ഉണ്ട്. ഇതിന്റെ വില BDT 15,999 ആണ്, അതായത് ഇന്ത്യയിൽ ഏകദേശം 12,000 രൂപ.

റിയൽമി C71 ഫോണിൻ്റെ പ്രധാന സവിശേഷതകൾ:

ബജറ്റ് നിരക്കാണെങ്കിലും മികച്ച സവിശേഷതകൾ ഉറപ്പു നൽകുന്ന റിയൽമി C71 ഡ്യുവൽ സിം സ്മാർട്ട്‌ഫോണാണ്. രണ്ട് നാനോ സിം കാർഡുകളാണ് ഇതിൽ ഉപയോഗിക്കാൻ കഴിയുക. ഇത് ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി UI-യിൽ പ്രവർത്തിക്കുന്നു. സ്ക്രീനിൻ്റെ കാര്യമെടുത്താൽ 720x1,604 പിക്‌സൽ റെസല്യൂഷനുള്ള 6.67 ഇഞ്ച് HD+ ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ഇത് 120Hz റീഫ്രഷ് റേറ്റിനെയും 240Hz ടച്ച് സാമ്പിൾ റേറ്റിനെയും പിന്തുണയ്ക്കുന്നു. ഇതിൻ്റെ സ്‌ക്രീൻ 725 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്നസ് ലെവലും വാഗ്ദാനം ചെയ്യുന്നു.

ഒക്ടാ-കോർ യൂണിസോക്ക് T7250 പ്രോസസറാണ് ഈ ഹാൻഡ്സെറ്റിനു കരുത്ത് പകരുന്നത്. 6GB വരെ റാമും 128GB വരെ ഇന്റേണൽ സ്റ്റോറേജും ഇതിലുണ്ടാകും. റിയൽമിയുടെ ഡൈനാമിക് റാം സവിശേഷത ഉപയോഗിച്ച്, ഈ ഫോണിൻ്റെ റാം മെമ്മറി 18GB വരെ വികസിപ്പിക്കാൻ കഴിയുകയും ചെയ്യും.

ഫോട്ടോഗ്രാഫി ഏരിയയിലേക്കു പോകുമ്പോൾ, റിയൽമി C71 ഫോണിൽ 50 മെഗാപിക്സൽ മെയിൻ റിയർ ക്യാമറയാണുള്ളത്. ഈ ക്യാമറക്ക് നിരവധി AI ഫീച്ചറുകൾ നൽകിയിരിക്കുന്നു. മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5 മെഗാപിക്സൽ ക്യാമറയുണ്ട്. 1.5 മീറ്റർ വരെ ഉയരത്തിൽ നിന്നുമുള്ള ആകസ്മികമായുള്ള വീഴ്ചകളെ അതിജീവിക്കാൻ സഹായിക്കുന്ന ഒരു സ്മാർട്ട് ടച്ച് ഫീച്ചറും ഇതിൽ ഉൾപ്പെടുന്നു.

ബ്ലൂടൂത്ത് 5.2, വൈ-ഫൈ, ജിപിഎസ്, ബീഡോ, ഗ്ലോനാസ്, ഗലീലിയോ, യുഎസ്ബി ടൈപ്പ്-സി പോർട്ട് തുടങ്ങിയ നിരവധി കണക്റ്റിവിറ്റി ഓപ്ഷനുകൾ ഈ ഫോണിൽ ഉൾപ്പെടുന്നു. ആക്സിലറേഷൻ സെൻസർ, ഫ്ലിക്കർ സെൻസർ, മാഗ്നറ്റിക് സെൻസർ, ലൈറ്റ് സെൻസർ, പ്രോക്സിമിറ്റി സെൻസർ, സൈഡ്-മൗണ്ടഡ് കപ്പാസിറ്റീവ് ഫിംഗർപ്രിന്റ് സെൻസർ തുടങ്ങിയ സെൻസറുകളും ഇതിലുണ്ട്.

ശക്തമായ ആർമർഷെൽ ഡിസൈനിൽ നിർമ്മിച്ച റിയൽമി C71 മിലിട്ടറി സ്റ്റാൻഡേർഡ് ഷോക്ക് പ്രൂഫ് ടെസ്റ്റ് വിജയിച്ചതായി പറയപ്പെടുന്നു. ഫോണിൽ എങ്ങിനെയെങ്കിലും വെള്ളം കടന്നാൽ അതു നീക്കം ചെയ്യാൻ സഹായിക്കുന്ന സോണിക് വേവ് വാട്ടർ എജക്ഷൻ സാങ്കേതികവിദ്യയും ഇതിൽ ഉൾപ്പെടുന്നു.

45W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന വലിയ 6,300mAh ബാറ്ററിയാണ് ഫോണിലുള്ളത്. റിയൽമി പറയുന്നതനുസരിച്ച്, പൂർണ്ണമായി ചാർജ് ചെയ്താൽ ഒമ്പത് മണിക്കൂർ വരെ തുടർച്ചയായ ഗെയിമിംഗ് സമയം നൽകാൻ ഇതിന് കഴിയും. റിയൽമി C71 ഫോണിൻ്റെ വലിപ്പം 165.80 x 75.90 x 7.79 മില്ലിമീറ്ററും ഭാരം 196 ഗ്രാമും ആണ്.

Comments
Gadgets 360 Staff
 ...കൂടുതൽ
        
    

അനുബന്ധ വാർത്തകൾ

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. 40 മണിക്കൂർ പ്ലേടൈമുമായി ലാവ പ്രോബഡ്സ് N33 നെക്ക്ബാൻഡ് ഇന്ത്യയിലെത്തി; വില, സവിശേഷതകൾ അറിയാം
  2. വമ്പൻ ക്യാമറ അപ്ഗ്രേഡുമായി സാംസങ്ങ് ഗാലക്സി S26 സീരീസ് എത്തും; മുഴുവൻ സവിശേഷതകളും പുറത്ത്
  3. വൺപ്ലസ് 15 സീരീസ് ഫോണുകൾ വമ്പൻ സവിശേഷതയുമായി എത്തും; ഒപി ഗെയിമിങ്ങ് കോർ ടെക്നോളജി അവതരിപ്പിക്കാൻ വൺപ്ലസ്
  4. ഡ്യുവൽ റിയർ ക്യാമറയുമായി ലാവ അഗ്നി 4 എത്തും; ബാറ്ററി സവിശേഷതകളും പുറത്തു വന്നു
  5. കാത്തിരിപ്പവസാനിപ്പിച്ച് റിയൽമി GT 8 പ്രോ നവംബറിൽ ഇന്ത്യയിലെത്തും; കൃത്യം ലോഞ്ച് തീയ്യതി പുറത്ത്
  6. ഐക്യൂ 15 നവംബറിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യും; ഫോണിൻ്റെ നിരവധി സവിശേഷതകളെ കുറിച്ച് സൂചനകൾ
  7. വമ്പൻ സവിശേഷതകളുമായി വിവോ X300 സീരീസ് ആഗോള വിപണിയിൽ എത്തി; വില, സവിശേഷതകൾ അറിയാം
  8. കളം വാഴാൻ ഐക്യൂവിൻ്റെ പുതിയ അവതാരമെത്തി; ഐക്യൂ നിയോ 11 ലോഞ്ച് ചെയ്തു
  9. മികച്ച പെർഫോമൻസും റിക്കോ ജിആർ ക്യാമറ യൂണിറ്റും; റിയൽമി GT 8 പ്രോ ഇന്ത്യയിൽ വിപണിയിലെത്തുന്ന തീയ്യതി പ്രഖ്യാപിച്ചു
  10. താങ്ങാനാവുന്ന വിലയിൽ ആമസോൺ ഫയർ ടിവി സ്റ്റിക്ക് 4K സെലക്റ്റ് ഇന്ത്യയിലെത്തി; കൂടുതൽ വിവരങ്ങൾ അറിയാം
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »