സ്റ്റാർലിങ്ക് ഇൻ്റർനെറ്റ് സമീപഭാവിയിൽ തന്നെ ഇന്ത്യയിൽ ലോഞ്ച് ചെയ്യും
 
                Photo Credit: Starlink
വിദൂര പ്രദേശങ്ങളിൽ പോലും സ്റ്റാർലിങ്ക് സാറ്റലൈറ്റ് കണക്ഷൻ പ്രാപ്തമാക്കുന്ന ഒരു റിസീവർ കിറ്റ് സ്പേസ് എക്സ് വാഗ്ദാനം ചെയ്യുന്നു
സർക്കാർ സംബന്ധമായ നടപടിക്രമങ്ങളിൽ ഭൂരിഭാഗവും പൂർത്തിയായതിനാൽ, സ്റ്റാർലിങ്ക് ഉടൻ തന്നെ ഇന്ത്യയിൽ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങൾ ആരംഭിക്കാൻ ഒരുങ്ങുന്നു. പുതിയ റിപ്പോർട്ട് അനുസരിച്ച്, കമ്പനി പ്രതിമാസം 10 ഡോളർ എന്ന പ്രാരംഭ വിലയ്ക്ക്, അതായത് ഏകദേശം 850 രൂപക്കു താഴെയുള്ള തുകയ്ക്ക് ഇന്റർനെറ്റ് പ്ലാനുകൾ വാഗ്ദാനം ചെയ്തേക്കാം. തുടക്കത്തിൽ, സ്റ്റാർലിങ്ക് ചില പ്രത്യേക പ്രമോഷണൽ ഓഫറുകൾ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഉപഭോക്താക്കൾക്കായി അൺലിമിറ്റഡ് ഡാറ്റ പ്ലാനുകൾ ഇതിൽ ഉൾപ്പെട്ടേക്കാം. ഇലോൺ മസ്‌കിന്റെ കമ്പനി തങ്ങളുടെ ഉപഭോക്താക്കളുടെ എണ്ണം പത്തു മില്യണാക്കി വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നു. ഉപഭോക്താക്കൾ വർദ്ധിക്കുന്നതിലൂടെ സാറ്റലൈറ്റ് സ്പെക്ട്രത്തിൻ്റെ ചെലവുകൾ നികത്താൻ കഴിയുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്. സ്റ്റാർലിങ്ക്സ് സജ്ജമായാൽ, പരമ്പരാഗത ബ്രോഡ്‌ബാൻഡ് സേവനങ്ങൾ പരിമിതമോ ലഭ്യമല്ലാത്തതോ ആയ ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലോ വിദൂര പ്രദേശങ്ങളിലോ താമസിക്കുന്ന ആളുകൾക്ക് ഒരു ഗെയിം ചേഞ്ചറായിരിക്കും. അടിസ്ഥാന സൗകര്യങ്ങൾ കുറവുള്ള സ്ഥലങ്ങളിൽ പോലും സാറ്റലൈറ്റ് നെറ്റ്‌വർക്കിന് ഇന്റർനെറ്റ് ആക്‌സസ് നൽകാൻ കഴിയും.
സ്റ്റാർലിങ്കിന് ഇന്ത്യൻ സർക്കാരിൽ നിന്ന് സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങൾ ആരംഭിക്കുന്നതിന് പ്രാഥമിക അനുമതി ഈ മാസം ആദ്യമാണു ലഭിച്ചത്. ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (DoT) അവർക്ക് ഒരു ലെറ്റർ ഓഫ് ഇന്റന്റ് നൽകിയാണ് ഇന്ത്യയിൽ പ്രവർത്തനങ്ങൾ ആരംഭിക്കാൻ അവരെ അനുവദിച്ചത്.
ദി ഇക്കണോമിക് ടൈംസിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) എല്ലാ അർബൻ യൂസർക്കും പ്രതിമാസം 500 രൂപ ചാർജ് ചേർക്കാൻ നിർദ്ദേശിച്ചു. ഇത് സാറ്റലൈറ്റ് ഇന്റർനെറ്റ് സാധാരണ ബ്രോഡ്‌ബാൻഡിനേക്കാൾ (വയർഡ് അല്ലെങ്കിൽ വയർലെസ്) കൂടുതൽ ചെലവേറിയതാകുമെന്നു വ്യക്തമാക്കുന്നു.
ഇതിനുപുറമെ, കമ്പനികൾ അവരുടെ അഡ്ജസ്റ്റഡ് ഗ്രോസ് റെവന്യൂവിൻ്റെ (AGR) 4 ശതമാനം കൂടി നൽകേണ്ടിവരും. ഒരു സ്പെക്ട്രം ബ്ലോക്കിന് കുറഞ്ഞത് 3,500 രൂപയാണ് വാർഷിക ഫീസ്. ഇന്ത്യയിൽ വാണിജ്യ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിന് 8 ശതമാനം ലൈസൻസ് ഫീസും ഉണ്ട്. എന്നാൽ ട്രായുടെ ഈ ശുപാർശകൾ സർക്കാർ ഇതുവരെ അംഗീകരിച്ചിട്ടില്ല.
ഉയർന്ന ചെലവുകൾ ഉണ്ടെങ്കിലും, സ്റ്റാർലിങ്കും മറ്റ് സാറ്റലൈറ്റ് ഇന്റർനെറ്റ് കമ്പനികളും കുറഞ്ഞ വിലയ്ക്ക് അവരുടെ സേവനങ്ങൾ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് അവരുടെ വലിയ പ്രാരംഭ നിക്ഷേപങ്ങളും സ്ഥിരമായുള്ള ചെലവുകളും വീണ്ടെടുക്കാൻ സഹായിക്കും. സ്റ്റാർലിങ്കിന്റെ മന്ത്ലി ഇൻ്റർനെറ്റ് പ്ലാനുകൾ 850 രൂപയ്ക്ക് ലഭിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. കൂടാതെ പ്രമോഷണൽ ഓഫറിന്റെ ഭാഗമായി അൺലിമിറ്റഡ് ഡാറ്റയും ഉൾപ്പെട്ടേക്കാം.
ഇത് ശരിയാണെങ്കിൽ, ഇന്ത്യയിലെ സ്റ്റാർലിങ്കിന്റെ പ്ലാൻ ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ പ്ലാൻ ഇന്ത്യയിലേത് ആയിരിക്കും.
ഇലോൺ മസ്‌കിന്റെ സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്‌പേസ് എക്‌സ് സൃഷ്ടിച്ച ഒരു സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനമാണ് സ്റ്റാർലിങ്ക്. ഉപഗ്രഹങ്ങൾ ഉപയോഗിച്ച്, വിദൂര പ്രദേശങ്ങളിൽ പോലും വേഗതയേറിയ ഇന്റർനെറ്റ് ഇത് നൽകുന്നു. ഭൂമിയിൽ നിന്ന് 550 കിലോമീറ്റർ ഉയരത്തിൽ സ്ഥാപിച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ലോ എർത്ത് ഓർബിറ്റ് (LEO) സാറ്റലൈറ്റുകളുടെ കൂട്ടമാണ് കമ്പനി ഉപയോഗിക്കുന്നത്.
യുണൈറ്റഡ് സ്റ്റേറ്റ്സിൽ, സ്റ്റാർലിങ്കിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റിൻ്റെ റെസിഡൻഷ്യൽ ലൈറ്റ് പ്ലാനിന് പ്രതിമാസം 80 ഡോളർ (ഏകദേശം 6,800 രൂപ) ചിലവാകും. ഈ പ്ലാൻ അൺലിമിറ്റഡ് ഡാറ്റ നൽകുമെങ്കിലും തിരക്കേറിയ സമയങ്ങളിൽ വേഗത കുറവായിരിക്കും. ഉപഭോക്താക്കൾ ഒരു സ്റ്റാർലിങ്ക് സ്റ്റാൻഡേർഡ് കിറ്റും പ്രത്യേകം വാങ്ങേണ്ടതുണ്ട്, ഇതിന് ഒറ്റത്തവണ ഫീസായി 349 ഡോളർ (ഏകദേശം 29,700 രൂപ) ചിലവാകും.
യാത്ര ചെയ്യുന്ന ആളുകൾക്കായി സ്റ്റാർലിങ്ക് റോം പ്ലാനുകളും വാഗ്ദാനം ചെയ്യുന്നു. റോം 50 പ്ലാൻ 50 ഡോളർ (ഏകദേശം 4,200 രൂപ) മുതൽ ആരംഭിക്കുന്നു, ഇത് 50GB ഡാറ്റയും നൽകുന്നു. റോം പ്ലാനുകൾ ഉപയോഗിക്കുന്നതിന്, ഉപഭോക്താക്കൾ ഒരു സ്റ്റാർലിങ്ക് മിനി കിറ്റ് വാങ്ങണം, അതിന്റെ വില 299 ഡോളർ (ഏകദേശം 25,400 രൂപ) ആണ്.
പരസ്യം
പരസ്യം
 iQOO 15 Colour Options Confirmed Ahead of November 26 India Launch: Here’s What We Know So Far
                            
                            
                                iQOO 15 Colour Options Confirmed Ahead of November 26 India Launch: Here’s What We Know So Far
                            
                        
                     Vivo X300 to Be Available in India-Exclusive Red Colourway, Tipster Claims
                            
                            
                                Vivo X300 to Be Available in India-Exclusive Red Colourway, Tipster Claims
                            
                        
                     OpenAI Introduces Aardvark, an Agentic Security Researcher That Can Find and Fix Vulnerabilities
                            
                            
                                OpenAI Introduces Aardvark, an Agentic Security Researcher That Can Find and Fix Vulnerabilities
                            
                        
                     Xiaomi 17, Poco F8 Series and Redmi Note 15 Listed on IMDA Certification Website Hinting at Imminent Global Launch
                            
                            
                                Xiaomi 17, Poco F8 Series and Redmi Note 15 Listed on IMDA Certification Website Hinting at Imminent Global Launch