വിവോ T4 അൾട്രാ വാങ്ങാൻ ആഗ്രഹിക്കുന്നവർ ഇനി അധികം കാത്തിരിക്കേണ്ടി വരില്ല

വിവോ T4 അൾട്രാ ജൂണിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ സാധ്യത

വിവോ T4 അൾട്രാ വാങ്ങാൻ ആഗ്രഹിക്കുന്നവർ ഇനി അധികം കാത്തിരിക്കേണ്ടി വരില്ല

Photo Credit: Vivo

വിവോയുടെ ടി സീരീസിലെ അടുത്ത സ്മാർട്ട്‌ഫോണായ ടി4 അൾട്രയുടെ ലോഞ്ച് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നു

ഹൈലൈറ്റ്സ്
  • ഡൈമൻസിറ്റി 9300 സീരീസിലുള്ള ചിപ്പ് വിവോ T4 അൾട്രാക്കു കരുത്തു നൽകും എന്നാ
  • കറുപ്പ് ഷേഡിലുള്ള ഫോണിൻ്റെ ചിത്രങ്ങളാണു പുറത്തു വന്നിരിക്കുന്നത്
  • നിരവധി Al ഫീച്ചറുകൾ വിവോ T4 അൾട്രായിൽ ഉണ്ടാകുമെന്ന് ലിസ്റ്റിങ്ങിൽ നിന്നും
പരസ്യം

സ്മാർട്ട് ഫോൺ പ്രേമികൾ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിവോയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ വിവോ T4 അൾട്രാ ഇന്ത്യയിൽ ഉടൻ തന്നെ ലോഞ്ച് ചെയ്യാൻ സാധ്യത. ഈ ഫോണിൻ്റെ കൃത്യമായ ലോഞ്ച് തീയതി കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പുറത്തിറങ്ങിയാൽ ഫോൺ ഫ്ലിപ്കാർട്ടിൽ വാങ്ങാൻ ലഭ്യമാകുമെന്ന വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. വിവോയുടെ ടി-സീരീസിൻ്റെ ഭാഗമാകാൻ പോകുന്ന ഈ സ്മാർട്ട്‌ഫോൺ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായാകും എത്തുക. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഇന്ത്യയിൽ പുറത്തിറക്കിയ വിവോ T3 അൾട്രായെ അപേക്ഷിച്ച് കൂടുതൽ മികച്ച സവിശേഷതകളും പെർഫോമൻസും വിവോ T4 അൾട്രായിൽ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം, വിവോ T4 അൾട്രയിൽ മീഡിയടെക് ഡൈമെൻസിറ്റി 9300 സീരീസിലെ ഏതെങ്കിലും ചിപ്‌സെറ്റ് ആകും ഉണ്ടാവുക. ഈ ഫോൺ 90W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കാനും സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ഫോണിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരുന്ന ദിവസങ്ങളിൽ പുറത്തു വരുമെന്നാണു പ്രതീക്ഷിക്കുന്നത്.

വിവോ T4 അൾട്രാ ഫോണിനു പ്രതീക്ഷിക്കുന്ന ഡിസൈൻ:

വിവോ T4 അൾട്രാ ഇന്ത്യയിൽ ഉടൻ പുറത്തിറങ്ങുമെന്ന് വിവോ കഴിഞ്ഞ ദിവസമാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സാമൂഹ്യമാധ്യമമായ എക്‌സിൽ (മുമ്പ് ട്വിറ്റർ) 6 സെക്കൻഡ് ദൈർഘ്യമുള്ള ഒരു ചെറിയ ടീസർ വീഡിയോയ്‌ക്കൊപ്പമാണ് അവർ ഈ വാർത്ത പങ്കിട്ടത്. വീഡിയോയിൽ ഫോണിന്റെ പിൻഭാഗത്തെ ഡിസൈൻ വ്യക്തമായി കാണിക്കുന്നുണ്ട്. അതു കറുപ്പ് നിറത്തിലാണെന്ന് കാണാൻ കഴിയും. കൂടാതെ ഓറ റിംഗ് ഫ്ലാഷ്‌ലൈറ്റ് ഉൾപ്പെടുന്ന ഓവൽ ആകൃതിയിലുള്ള ക്യാമറ മൊഡ്യൂളാണ് ഇതിനെന്നും വീഡിയോയിൽ നിന്നും മനസിലാക്കാൻ കഴിയുന്നുണ്ട്.

വിവോ T4 അൾട്രാ ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണുള്ളത്. ഇതിലെ ക്യാമറകളിലൊന്ന് പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസാണ്. ഫോൺ 100x ഡിജിറ്റൽ സൂം വരെ പിന്തുണയ്ക്കുമെന്ന് ക്യാമറ മൊഡ്യൂളിൽ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്രയും വിവരങ്ങൾ പുറത്തു വന്നെങ്കിലും വിവോ T4 അൾട്രാ ഇന്ത്യയിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്യുന്ന തീയതി വിവോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

വിവോ T4 അൾട്രാ ഫ്ലിപ്പ്കാർട്ട് വഴിയാണ് ഇന്ത്യയിൽ വിൽക്കുകയെന്നും ഈ വീഡിയോയിൽ സ്ഥിരീകരിക്കുന്നുണ്ട്. ഫോൺ പ്രൊമോട്ട് ചെയ്യുന്നതിനായി ഫ്ലിപ്പ്കാർട്ട് അതിന്റെ വെബ്‌സൈറ്റിൽ ഒരു പ്രത്യേക പേജ് തയ്യാറാക്കി കഴിഞ്ഞു. Al അടിസ്ഥാനമാക്കിയുള്ള നിരവധി സവിശേഷതകളോടെയാണ് ഫോൺ പുറത്തു വരുകയെന്നും ഈ പേജ് സൂചന നൽകുന്നു.

വിവോ T4 അൾട്രായിൽ പ്രതീക്ഷിക്കുന്ന സവിശേഷതകൾ:

വിവോ T4 അൾട്രായുടെ സവിശേഷതകൾ എന്തൊക്കെയാണെന്ന് വിവോ ഔദ്യോഗികമായി ഇതുവരെ പങ്കുവെച്ചിട്ടില്ല. എന്നാൽ സമീപകാലത്തു ലീക്കായി വന്ന നിരവധി വിവരങ്ങളിൽ നിന്നും ഫോണിൽ എന്താണ് പ്രതീക്ഷിക്കേണ്ടത് എന്നതിനെ സംബന്ധിച്ച് നമുക്കൊരു ധാരണ ലഭിക്കും. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.67 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിൽ ഉണ്ടാകാൻ സാധ്യതയുള്ളത്. ഡൈമെൻസിറ്റി 9300 സീരീസ് പ്രോസസർ ഇതിനു കരുത്തു നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള FunTouch OS 15-ൽ ഈ ഫോൺ പ്രവർത്തിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. 90W ഫാസ്റ്റ് ചാർജിംഗിനെ ഈ ഫോൺ പിന്തുണയ്ക്കുമെന്നും പറയപ്പെടുന്നു.

ക്യാമറകളുടെ കാര്യത്തിൽ, വിവോ T4 അൾട്രാ അതിന്റെ മുൻഗാമിയായ T3 അൾട്രായിലുള്ള 50 മെഗാപിക്സൽ മെയിൻ ക്യാമറ അതുപോലെ നിലനിർത്താൻ സാധ്യതയുണ്ട്. ഈ ക്യാമറയിൽ സോണി IMX921 സെൻസറാകും ഉണ്ടാവുക. കൂടാതെ, സൂമിങ്ങ് കഴിവുകൾ മെച്ചപ്പെടുത്താൻ ഫോണിൽ 50 മെഗാപിക്സൽ പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയും ഉണ്ടായേക്കാം.

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഇന്ത്യയിൽ ഇതിൻ്റെ മുൻഗാമിയായ വിവോ T3 അൾട്രാ ലോഞ്ച് ചെയ്തത്. മീഡിയടെക് ഡൈമെൻസിറ്റി 9200+ ചിപ്‌സെറ്റും 80W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്‌ക്കുന്ന 5,500mAh ബാറ്ററിയും ഇതിലുണ്ടായിരുന്നു. T3 അൾട്രായുടെ 8GB RAM + 128GB സ്റ്റോറേജ് മോഡലിന് ലോഞ്ച് ചെയ്യുമ്പോൾ 31,999 രൂപയായിരുന്നു വില.

വിവോ T4 അൾട്രായുടെ ലോഞ്ചിങ്ങ് ജൂൺ മാസത്തിൽ ഇന്ത്യയിൽ നടക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇന്ത്യയിൽ വിവോ ഫോണുകൾക്ക് നിരവധി ആരാധകർ ഉണ്ടെന്നിരിക്കെ ഫോണിൻ്റെ ലോഞ്ചിങ്ങ് തീയ്യതി അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സ്മാർട്ട്ഫോൺ പ്രേമികൾ.

Comments
Gadgets 360 Staff
 ...കൂടുതൽ
        
    

അനുബന്ധ വാർത്തകൾ

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. 40 മണിക്കൂർ പ്ലേടൈമുമായി ലാവ പ്രോബഡ്സ് N33 നെക്ക്ബാൻഡ് ഇന്ത്യയിലെത്തി; വില, സവിശേഷതകൾ അറിയാം
  2. വമ്പൻ ക്യാമറ അപ്ഗ്രേഡുമായി സാംസങ്ങ് ഗാലക്സി S26 സീരീസ് എത്തും; മുഴുവൻ സവിശേഷതകളും പുറത്ത്
  3. വൺപ്ലസ് 15 സീരീസ് ഫോണുകൾ വമ്പൻ സവിശേഷതയുമായി എത്തും; ഒപി ഗെയിമിങ്ങ് കോർ ടെക്നോളജി അവതരിപ്പിക്കാൻ വൺപ്ലസ്
  4. ഡ്യുവൽ റിയർ ക്യാമറയുമായി ലാവ അഗ്നി 4 എത്തും; ബാറ്ററി സവിശേഷതകളും പുറത്തു വന്നു
  5. കാത്തിരിപ്പവസാനിപ്പിച്ച് റിയൽമി GT 8 പ്രോ നവംബറിൽ ഇന്ത്യയിലെത്തും; കൃത്യം ലോഞ്ച് തീയ്യതി പുറത്ത്
  6. ഐക്യൂ 15 നവംബറിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യും; ഫോണിൻ്റെ നിരവധി സവിശേഷതകളെ കുറിച്ച് സൂചനകൾ
  7. വമ്പൻ സവിശേഷതകളുമായി വിവോ X300 സീരീസ് ആഗോള വിപണിയിൽ എത്തി; വില, സവിശേഷതകൾ അറിയാം
  8. കളം വാഴാൻ ഐക്യൂവിൻ്റെ പുതിയ അവതാരമെത്തി; ഐക്യൂ നിയോ 11 ലോഞ്ച് ചെയ്തു
  9. മികച്ച പെർഫോമൻസും റിക്കോ ജിആർ ക്യാമറ യൂണിറ്റും; റിയൽമി GT 8 പ്രോ ഇന്ത്യയിൽ വിപണിയിലെത്തുന്ന തീയ്യതി പ്രഖ്യാപിച്ചു
  10. താങ്ങാനാവുന്ന വിലയിൽ ആമസോൺ ഫയർ ടിവി സ്റ്റിക്ക് 4K സെലക്റ്റ് ഇന്ത്യയിലെത്തി; കൂടുതൽ വിവരങ്ങൾ അറിയാം
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »