ലോഞ്ചിങ്ങ് വരെ കാത്തിരിക്കേണ്ട; നത്തിങ്ങ് ഫോൺ 3-യുടെ വിവരങ്ങൾ അറിയാം

നത്തിങ്ങ് ഫോൺ 3-യുടെ വിവരങ്ങൾ ലോഞ്ചിങ്ങിനു മുൻപേ പുറത്തു വന്നു.

ലോഞ്ചിങ്ങ് വരെ കാത്തിരിക്കേണ്ട; നത്തിങ്ങ് ഫോൺ 3-യുടെ വിവരങ്ങൾ അറിയാം

പിൻവശത്തുള്ള സിഗ്നേച്ചർ ഗ്ലിഫ് ഇന്റർഫേസിൽ ഫോൺ 3 ഒന്നും നഷ്ടപ്പെടുത്തില്ല.

ഹൈലൈറ്റ്സ്
  • 12 +256GB, 16 +512GB എന്നീ രണ്ടു വേരിയൻ്റുകളിലാണ് നത്തിങ്ങ് ഫോൺ 3 എത്തുന്
  • ബ്ലാക്ക്, വൈറ്റ് എന്നീ രണ്ടു നിറങ്ങളിൽ ഈ ഫോൺ ലഭ്യമാകും
  • നത്തിങ്ങ് ഹെഡ്ഫോൺ വൺ സെപ്തംബർ 30നു ലോഞ്ച് ചെയ്യും എന്നാണു പ്രതീക്ഷിക്കുന്
പരസ്യം

സ്മാർട്ട്ഫോൺ പ്രേമികളുടെ ഇടയിൽ വളരെയധികം ഓളമുണ്ടാക്കിയ സ്മാർട്ട്ഫോൺ ബ്രാൻഡായ നത്തിങ്ങ് ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും അവരുടെ പുതിയ സ്മാർട്ട്‌ഫോണായ നത്തിംഗ് ഫോൺ 3 പുറത്തിറക്കാൻ ഒരുങ്ങുകയാണ്. കമ്പനിയുടെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും നൂതനമായ ഫോണും, ആദ്യത്തെ ഫ്ലാഗ്ഷിപ്പ് ഡിവൈസും ആയിരിക്കും ഇതെന്നു പ്രതീക്ഷിക്കുന്നു. ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി, അതിന്റെ വിലയെയും കളർ ഓപ്ഷനുകളെയും കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തു വന്നിട്ടുണ്ട്. നത്തിങ്ങിൻ്റെ സിഇഒ കാൾ പേയ് ഈ ഫോണിൻ്റെ പ്രതീക്ഷിക്കുന്ന വിലയെക്കുറിച്ച് നേരത്തെ തന്നെ സൂചന നൽകിയിരുന്നു. വ്യത്യസ്ത സ്റ്റോറേജ്, റാം ഓപ്ഷനുകളുള്ള ഒന്നിലധികം മോഡലുകളിൽ ഈ ഫോൺ വരുമെന്നതു കൊണ്ട് വിലയിലും മാറ്റങ്ങളുണ്ടാകും. സ്മാർട്ട്‌ഫോണിന് പുറമേ, നത്തിങ്ങ് പുതിയ ഓഡിയോ പ്രൊഡക്റ്റുകളും പുറത്തിറക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. നത്തിങ്ങ് ഹെഡ്ഫോൺ 1 എന്ന പേരിൽ കമ്പനി ഒരു പുതിയ ജോഡി ഹെഡ്‌ഫോണുകൾ അവതരിപ്പിക്കാനുള്ള സാധ്യതയുണ്ട്. ഹെഡ്‌ഫോണുകളെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. ഇതിൻ്റെ ലോഞ്ചിങ്ങ് സെപ്തംബർ അവസാനത്തോടെ നടക്കുമെന്നാണു റിപ്പോർട്ടുകൾ.

നത്തിങ്ങ് ഫോൺ 3-യുടെ വില, നിറം എന്നിവ സംബന്ധിച്ചു ലീക്കായി പുറത്തു വന്ന വിവരങ്ങൾ:

വരാനിരിക്കുന്ന നത്തിംഗ് ഫോൺ 3 രണ്ട് വ്യത്യസ്ത റാമിലും സ്റ്റോറേജ് ഓപ്ഷനുകളിലും വന്നേക്കാമെന്ന് ടിപ്‌സ്റ്റർ @MysteryLupin അടുത്തിടെ എക്സിൽ (മുമ്പ് ട്വിറ്റർ) പോസ്റ്റ് ചെയ്തു. ലീക്കുകളിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച്, ഇതിൻ്റെ അടിസ്ഥാന മോഡലിന് 12GB റാമും 256GB സ്റ്റോറേജും ഉണ്ടായിരിക്കാം. ഈ വേരിയൻ്റിന്റെ വില 799 ഡോളർ (ഏകദേശം 68,000 രൂപ) ആയിരിക്കാം. ഇതിലും ഉയർന്ന വേരിയന്റിന് 16GB റാമും 512GB സ്റ്റോറേജുമാണ് ഉണ്ടാവുക, ഇതിന് 899 ഡോളർ (ഏകദേശം 77,000 രൂപ) വിലവരും.

മുൻ മോഡലുകളായ നത്തിംഗ് ഫോൺ 1, ഫോൺ 2 എന്നിവയ്ക്ക് സമാനമായി നത്തിംഗ് ഫോൺ 3 ബ്ലാക്ക്, വൈറ്റ് എന്നീ രണ്ടു നിറങ്ങളിൽ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ ലീക്കുകളിൽ ഫോണിൻ്റെ വിലകൾ അമേരിക്കൻ ഡോളറിലാണു സൂചിപ്പിച്ചിരിക്കുന്നു എന്നതു പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. അതിനർത്ഥം നത്തിങ്ങ് ഫോൺ 3 ആദ്യം യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്തേക്കാം എന്നാണ്. ഇതുവരെ, നത്തിങ്ങ് അതിന്റെ ഫോണുകൾ യുഎസിൽ കൊമേഴ്‌സ്യൽ സെയിൽ നടത്തിയിട്ടില്ല. യുഎസിലെ ആളുകൾക്ക് ഒരു നത്തിംഗ് ഫോൺ പരീക്ഷിച്ചു നോക്കാനുള്ള ഏക മാർഗം ഒരു ബീറ്റാ പ്രോഗ്രാമിലൂടെയായിരുന്നു. അത് കസ്റ്റമേഴ്സിൻ്റെ ഫീഡ്‌ബാക്ക് മനസിലാക്കാനും ശേഖരിക്കാനും ഉദ്ദേശിച്ചുള്ളതാണ്.

ലീക്കിലൂടെ പുറത്തു വന്ന ഈ വിലകൾ നത്തിങ്ങിൻ്റെ CEO ആയ കാൾ പേയ് നേരത്തെ സൂചിപ്പിച്ചതിനു സമാനമാണ്. കഴിഞ്ഞ മാസം ദി ആൻഡ്രോയിഡ് ഷോ: I/O എഡിഷനിൽ സംസാരിക്കവെ, അടുത്തതായി പുറത്തു വരുന്ന നത്തിങ്ങിൻ്റെ ഫ്ലാഗ്ഷിപ്പ് ഫോണിന് ഏകദേശം 800 ബ്രിട്ടീഷ് പൗണ്ട് (ഏകദേശം 90,000 രൂപ) വില വരുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. 44,999 രൂപയ്ക്ക് ലോഞ്ച് ചെയ്ത നത്തിങ്ങ് ഫോൺ 2-ൻ്റെ 8GB + 128GB അടിസ്ഥാന വേരിയന്റിൻ്റെ ഇരട്ടി വിലയാണിത്.

നത്തിങ്ങ് ഹെഡ്ഫോൺ 1 ലോഞ്ച് ചെയ്യാനും സാധ്യത:

അതേ ടിപ്‌സ്റ്റർ വെളിപ്പെടുത്തിയതു പ്രകാരം, നത്തിംഗ് ആദ്യമായി ഓവർ-ഇയർ ഹെഡ്‌ഫോണുകൾ പുറത്തിറക്കാൻ വേണ്ടി പ്രവർത്തിച്ചു കൊണ്ടിരിക്കയാണ്. ഈ പുതിയ ഹെഡ്‌ഫോണുകളെ നത്തിംഗ് ഹെഡ്‌ഫോൺ 1 എന്ന് വിളിക്കുമെന്നു പ്രതീക്ഷിക്കുന്നു. അഭ്യൂഹങ്ങൾ ശരിയാണെങ്കിൽ, സെപ്റ്റംബർ 30-ന് ഈ ഹെഡ്ഫോണുകൾ ലോഞ്ച് ചെയ്യും.

മറ്റുള്ള നത്തിങ്ങ് പ്രൊഡക്റ്റുകളെപ്പോലെ ഈ ഹെഡ്‌ഫോണുകൾ ബ്ലാക്ക്, വൈറ്റ് എന്നീ രണ്ട് നിറങ്ങളിൽ വരാനാണു സാധ്യത. ലീക്കായി പുറത്തു വന്ന വിവരങ്ങൾ അനുസരിച്ച്, ഇതിൻ്റെ വില ഏകദേശം 299 ഡോളർ (ഇന്ത്യയിൽ ഏകദേശം 25,500 രൂപ) ആയിരിക്കാം. നത്തിംഗ് ഹെഡ്‌ഫോൺ 1 ഒരു പ്രീമിയം ലെവൽ പ്രൊഡക്റ്റ് ആയിരിക്കുമെന്നാണ് ഇതിനർത്ഥം. സോണി WH-1000XM6 പോലുള്ള ഉയർന്ന നിലവാരമുള്ള മോഡലുകളുമായി മത്സരം സൃഷ്ടിക്കാൻ ഇതിനു കഴിഞ്ഞേക്കാം.

നത്തിംഗ് അതിന്റെ സവിശേഷമായ ഡിസൈനുകൾക്കും മറ്റും പേരുകേട്ട ബ്രാൻഡ് ആയതിനാൽ, ഈ പുതിയ ഹെഡ്‌ഫോണുകൾ എങ്ങനെയായിരിക്കുമെന്നും അവ എന്തൊക്കെ സവിശേഷതകൾ വാഗ്ദാനം ചെയ്യുമെന്നും അറിയാൻ പലരും ആവേശത്തോടെ കാത്തിരിക്കുകയാണ്. നത്തിംഗ് ഫോൺ 3-യുടെ ലോഞ്ചിനോട് അടുക്കുമ്പോൾ ഈ ഹെഡ്‌ഫോണുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു.

Comments
Gadgets 360 Staff The resident bot. If you email me, a human will respond. കൂടുതൽ
ഫേസ്ബുക്കിൽ ഷെയർ ചെയ്യുക Gadgets360 Twitter Shareട്വീറ്റ് ഷെയർ Snapchat റെഡ്ഡിറ്റ് കമൻ്റ്

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. കീശ കീറാതെ മികച്ചൊരു ടാബ് സ്വന്തമാക്കാം; റെഡ്മി പാഡ് 2 ഇന്ത്യൻ വിപണിയിലെത്തി
  2. ഇവൻ വിലയുടെ കാര്യത്തിലും സൂപ്പർ ലൈറ്റ്; ഐക്യൂ Z10 ലൈറ്റ് 5G ഇന്ത്യയിലെത്തി
  3. വമ്പൻ ഡിസ്കൗണ്ട്; വേഗം സാംസങ്ങ് ഗാലക്സി S25 അൾട്രാ സ്വന്തമാക്കിക്കോ
  4. സ്മാർട്ട്ഫോൺ വിപണിയിൽ ഇനി ഇവൻ്റെ കാലം; വിവോ X200 FE ലോഞ്ചിങ്ങിനൊരുങ്ങുന്നു
  5. ഇന്ത്യൻ വിപണിയിലേക്ക് വിവോ T4 ലൈറ്റ് 5G-യുടെ എൻട്രിയുണ്ടാകും
  6. സ്റ്റാറ്റസിൽ പരസ്യം കാണിച്ചു തുടങ്ങാൻ വാട്സ്ആപ്പ്
  7. ബജറ്റ് ഫ്രണ്ട്ലി ഫോൺ വിപണിയിൽ മത്സരം കനക്കും; റിയൽമി നാർസോ 80 ലൈറ്റ് 5G ഇന്ത്യയിലെത്തി
  8. 3D കർവ്ഡ് ഡിസ്പ്ലേയുള്ള സ്ലിം ഫോൺ, വിവോ Y400 പ്രോ 5G ഇന്ത്യയിലെത്തുന്നു
  9. ചെന്നൈയിൽ നിർമിക്കുന്ന നത്തിങ്ങ് ഫോൺ 3 ഇന്ത്യൻ വിപണി കീഴടക്കാൻ ഒരുങ്ങുന്നു
  10. ഓപ്പോ K13x ധൈര്യമായി വാങ്ങാം; പുതിയ വിവരങ്ങൾ പുറത്ത്
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »