ഇനി ഇവൻ്റെ കാലമല്ലേ; ഐക്യൂ നിയോ 10 ഇന്ത്യയിൽ വിൽപ്പനക്കെത്തി

ഐക്യൂ നിയോ 10 ഇന്ത്യയിൽ വിൽപ്പനക്കെത്തി

ഇനി ഇവൻ്റെ കാലമല്ലേ; ഐക്യൂ നിയോ 10 ഇന്ത്യയിൽ വിൽപ്പനക്കെത്തി

Photo Credit: iQOO

ഐക്യുഒ നിയോ 10 ഇൻഫെർണോ റെഡ്, ടൈറ്റാനിയം ക്രോം ഷേഡുകളിൽ ലഭ്യമാണ്

ഹൈലൈറ്റ്സ്
  • 7000mm സ്ക്വയർ വേപ്പർ കൂളിങ്ങ് ചേംബറാണ് ഐക്യൂ നിയോ 10-ലുള്ളത്
  • 50 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ യൂണിറ്റും ഈ ഫോണിലുണ്ട്
  • 120W വയേർഡ് ഫാസ്റ്റ് ചാർജിങ്ങിനെയും ബൈപാസ് ചാർജിങ്ങിനെയും ഈ ഫോൺ പിന്തുണയ്
പരസ്യം

ഇന്ത്യൻ വിപണിയിൽ വളരെയധികം ശ്രദ്ധ പിടിച്ചു പറ്റിയ ബ്രാൻഡായ ഐക്യൂവിൻ്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ ഐക്യൂ നിയോ 10 മെയ് 26-നാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഈ ഫോൺ പ്രീ ബുക്കിങ്ങ് ചെയ്തവർക്ക് ജൂൺ 2 മുതൽ ലഭ്യമായി തുടങ്ങുമ്പോൾ മറ്റെല്ലാവർക്കുമായുള്ള ഓപ്പൺ സെയിൽ ജൂൺ 3-ന് ആരംഭിക്കും. 7,000mAh ബാറ്ററിയാണ് ഐക്യൂ നിയോ 10 ഫോണിൻ്റെ പ്രധാന സവിശേഷതകളിൽ ഒന്ന്. ഇത് 120W വയർഡ് ഫാസ്റ്റ് ചാർജിംഗിനെയും പിന്തുണയ്ക്കുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള FunTouchOS 15-ലാണ് ഫോൺ പ്രവർത്തിക്കുന്നത്. 4nm സ്‌നാപ്ഡ്രാഗൺ 8s ജെൻ 4 ഒക്ടാ-കോർ ചിപ്‌സെറ്റാണ് ഈ ഫോണിനു കരുത്തു നൽകുക. 16GB വരെ LPDDR5X അൾട്രാ റാമുമായാണ് ഈ ഫോൺ എത്തുന്നത്. കനത്ത ഉപയോഗം നടക്കുന്ന സമയത്ത് ഫോൺ തണുപ്പിക്കാൻ, 7,000mm സ്ക്വയർ വേപ്പർ കൂളിംഗ് ചേമ്പർ ഇതിലുണ്ട്. ഫോൺ 144fps ഗെയിമിംഗിനെയും പിന്തുണയ്ക്കുന്നു.

ഐക്യൂ നിയോ 10 ഫോണിൻ്റെ വില, ഓഫറുകൾ, ലഭ്യത മുതലായ വിവരങ്ങൾ:

ഐക്യൂ നിയോ 10 ഫോണിൻ്റെ 8GB റാമും 128GB സ്റ്റോറേജുമുള്ള അടിസ്ഥാന വേരിയന്റിന് 31,999 രൂപയാണ് ഇന്ത്യയിൽ വില വരുന്നത്. 8GB + 256GB മോഡലിന് 33,999 രൂപയും, 12GB + 256GB മോഡലിന് 35,999 രൂപയും, ഏറ്റവും ഉയർന്ന 16GB + 512GB മോഡലിന് 40,999 രൂപയുമാണ് വില. ഇൻഫെർണോ റെഡ്, ടൈറ്റാനിയം ക്രോം എന്നീ രണ്ട് നിറങ്ങളിൽ ഫോൺ ലഭ്യമാണ്.

ഫോൺ മുൻകൂറായി ബുക്ക് ചെയ്തവർക്ക് ജൂൺ 2-ന് ഉച്ചയ്ക്ക് 12 മണി മുതൽ ആമസോണിലൂടെയും ഐക്യൂ ഇന്ത്യയുടെ ഒഫീഷ്യൽ ഇ-സ്റ്റോർ വഴിയും ഇത് വാങ്ങാം. ജൂൺ 3-ന് എല്ലാവർക്കുമായുള്ള സെയിൽ ആരംഭിക്കും. ഫോൺ പ്രീ ഓർഡർ ചെയ്തവർക്ക് കഴിഞ്ഞ വർഷം ഇന്ത്യയിൽ പുറത്തിറക്കിയ, 1,899 രൂപ വിലയുള്ള ഐക്യൂ ടിഡബ്ല്യുഎസ് 1e ഇയർഫോണുകൾ സൗജന്യമായി ലഭിക്കും.

ഇതിനുപുറമെ, ഫോൺ വാങ്ങാൻ തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 2,000 രൂപ കിഴിവ് ലഭിക്കും. 4,000 രൂപ വരെ ഡിസ്കൗണ്ട് ലഭിക്കുന്ന ഒരു എക്സ്ചേഞ്ച് ഓഫറും ഈ ഫോണിനുണ്ട്. ഉപഭോക്താക്കൾക്ക് ആറ് മാസം വരെയുള്ള നോ-കോസ്റ്റ് ഇഎംഐ പ്ലാനുകളും തിരഞ്ഞെടുക്കാം.

ഐക്യൂ നിയോ 10 ഫോണിൻ്റെ പ്രധാന സവിശേഷതകൾ:

ഐക്യൂ നിയോ 10-ൽ 1.5K (1,260×2,800 പിക്‌സൽ) റെസല്യൂഷൻ, 144Hz വരെ റീഫ്രഷ് റേറ്റ്, 360Hz ടച്ച് സാമ്പിൾ റേറ്റ് എന്നിവ പിന്തുണയ്ക്കുന്ന 6.78 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയുണ്ട്. സ്‌ക്രീനിന് 5,500 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്നസ് ലെവലും 4,320Hz PWM ഡിമ്മിംഗും ഉണ്ട്.

ഏതു വിലയിലുള്ള ഐക്യൂ ഫോണാണെങ്കിലും പെർഫോമൻസിൽ കാണിക്കുന്ന മികവ് ഇതിലും പ്രതീക്ഷിക്കാം. ഗെയിമിംഗിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു പ്രത്യേക Q1 ചിപ്‌സെറ്റും സ്‌നാപ്ഡ്രാഗൺ 8s Gen 4 പ്രോസസറും ഫോണിന് കരുത്ത് പകരുന്നു. 16GB വരെ LPDDR5X അൾട്രാ റാമും 512GB വരെ UFS 4.1 ഇന്റേണൽ സ്റ്റോറേജും ഇത് വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയ FuntouchOS 15-ൽ ഇതു പ്രവർത്തിക്കുന്നു.

ക്യാമറ യൂണിറ്റുകളുടെ കാര്യമെടുത്താൽ, ഐക്യൂ നിയോ 10-ൽ OIS (ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ) ഉള്ള 50 മെഗാപിക്സൽ സോണി IMX882 മെയിൻ റിയർ ക്യാമറയും 8 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറയുമുണ്ടാകും. ഫ്രണ്ട് ക്യാമറ 32 മെഗാപിക്സലാണ്. മുൻവശത്തും പിൻവശത്തുമുള്ള ക്യാമറകൾക്ക് 60fps-ൽ 4K വീഡിയോകൾ റെക്കോർഡു ചെയ്യാനും കഴിയും.

ഗെയിമിംഗിന് അനുയോജ്യമായ ഈ ഫോണിൽ കനത്ത ഉപയോഗ സമയത്ത് ചൂട് നിയന്ത്രിക്കുന്നതിന് ഒരു വലിയ 7,000mm സ്ക്വയർ വേപ്പർ കൂളിംഗ് ചേമ്പർ ഉൾപ്പെടുന്നു. ക്യൂ നിയോ 10 നൈറ്റ് വിഷൻ മോഡിനെയും ബൈപാസ് ചാർജിംഗിനെയും പിന്തുണയ്ക്കുന്നുണ്ട്. ഗെയിമിംഗിനായി 144fps വരെ പിന്തുണയ്ക്കുന്ന ഈ ഫോണിൽ 3,000Hz ഇൻസ്റ്റൻ്റ് ടച്ച് സാമ്പിൾ റേറ്റും ഉണ്ട്.

120W വയേർഡ് ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണക്കുന്ന 7,000mAh ബാറ്ററിയുണ്ടെങ്കിലും 206 ഗ്രാം മാത്രമാണ് ഈ ഫോണിൻ്റെ ഭാരം. 5G, 4G, Wi-Fi 7, ബ്ലൂടൂത്ത് 5.4, GPS, NFC, OTG, യുഎസ്ബി ടൈപ്പ്-സി പോർട്ട് തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകളുമായാണ് ഈ ഫോൺ എത്തുന്നത്.

ces_story_below_text

Gadgets 360 Staff റസിഡന്റ് ബോട്ട്. നിങ്ങൾ എനിക്ക് ഇമെയിൽ അയച്ചാൽ, ഒരു മനുഷ്യൻ ...കൂടുതൽ

അനുബന്ധ വാർത്തകൾ

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. ഐഫോൺ 17 പ്രോ ഉൾപ്പെടെ നിരവധി ഫോണുകൾ വമ്പൻ വിലക്കുറവിൽ; ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയിലിലെ ഡീലുകൾ അറിയാം
  2. ഗാലക്സി S25 സീരീസിലെ വമ്പൻ സുരക്ഷാ പിഴവുകൾ പരിഹരിച്ച് സാംസങ്ങിൻ്റെ ജനുവരി അപ്ഡേറ്റ്; കൂടുതൽ വിവരങ്ങൾ അറിയാം
  3. വെയറബിൾ ഡിവൈസുകൾക്കു വമ്പൻ വിലക്കിഴിവുമായി ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയിൽ 2026; പ്രധാനപ്പെട്ട ഓഫർ ഡീലുകൾ അറിയാം
  4. റെഡ്മി നോട്ട് 14 പ്രോ+ ഫോണിൻ്റെ വില 25,000 രൂപയിൽ താഴെ; ഫ്ലിപ്കാർട്ട് റിപ്പബ്ലിക്ക് ഡേ സെയിലിലെ ഓഫറിനെ കുറിച്ചറിയാം
  5. മോട്ടറോള റേസർ 50 അൾട്രാ വാങ്ങാനിനു സുവർണാവസരം; 39,000 രൂപയോളം ഡിസ്കൗണ്ട് ലഭിക്കുന്ന ആമസോൺ ഓഫറിനെ കുറിച്ചറിയാം
  6. 14,000 രൂപയോളം വിലക്കിഴിവിൽ സാംസങ്ങ് ഗാലക്സി A35 സ്വന്തമാക്കാം; ഫ്ലിപ്കാർട്ടിലെ ഓഫറിൻ്റെ വിവരങ്ങൾ
  7. ഇയർബഡ്സിനും സ്മാർട്ട് വാച്ചിനും വമ്പൻ വിലക്കുറവ്; ആമസോൺ ഗ്രേറ്റ് റിപബ്ലിക്ക് ഡേ സെയിൽ 2026-ൽ വെയറബിൾസിനുള്ള ഓഫറുകൾ അറിയാം
  8. ലാപ്ടോപ്പുകൾ വിലക്കിഴിവിൽ വാങ്ങാൻ ഇതു സുവർണാവസരം; ആമസോൺ ഗ്രേറ്റ് റിപബ്ലിക്ക് ഡേ സെയിൽ 2026-ലെ ഓഫറുകൾ അറിയാം
  9. സ്മാർട്ട്ഫോണുകൾക്കു വമ്പൻ വിലക്കിഴിവുമായി ആമസോൺ ഗ്രേറ്റ് റിപബ്ലിക്ക് ഡേ സെയിൽ 2026; പ്രധാനപ്പെട്ട ഓഫറുകൾ അറിയാം
  10. 10,000mAh ബാറ്ററിയുമായി റിയൽമി P സീരീസ് ഫോൺ; BIS വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ട ഫോൺ ഇന്ത്യയിൽ ഉടനെയെത്തും
© Copyright Red Pixels Ventures Limited 2026. All rights reserved.
Trending Products »
Latest Tech News »