ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ഇനി ഇവൻ്റെ കാലം, വിവോ V50 എലീറ്റ് എഡിഷൻ വരുന്നു
പോസ്റ്റിനൊപ്പം പങ്കിട്ട വീഡിയോയിൽ, ഫോണിന്റെ പിൻവശത്ത് റിയർ ക്യാമറ ഏരിയയ്ക്ക് തൊട്ടുതാഴെയായി "എലീറ്റ് എഡിഷൻ" എന്ന് എഴുതിയിരിക്കുന്നു. ഈ സ്പെഷ്യൻ എഡിഷൻ ഫോൺ സാധാരണ വിവോ V50 മോഡലിൽ നിന്ന് അൽപ്പം വ്യത്യസ്തമായി കാണപ്പെടുന്നത്. പ്രധാന വ്യത്യാസങ്ങളിലൊന്ന് ക്യാമറ മൊഡ്യൂളാണ്. അടിസ്ഥാന മോഡലിന് ഗുളികയുടെ ആകൃതിയിലുള്ള ക്യാമറ സെറ്റപ്പാണെങ്കിൽ, എലീറ്റ് പതിപ്പ് ഒരു വൃത്താകൃതിയിലുള്ള ക്യാമറ ഐലൻഡുമായി വരുമെന്നു ചിത്രങ്ങളിൽ നിന്നും മനസിലാക്കാം. ഇത് ഈ ഫോണിന് ഒരു പുതിയ ലുക്ക് നൽകുന്നു. ഫോണിന്റെ സവിശേഷതകളെയും വിലയെയും കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ലോഞ്ച് ഇവന്റിൽ പങ്കുവെച്ചേക്കാം. വിവോ വരാനിരിക്കുന്ന വിവോ V50 എലീറ്റ് എഡിഷൻ്റെ ടീസർ പുറത്തിറക്കിയിട്ടുണ്ട്, എന്നാൽ കമ്പനി ഇതുവരെ പൂർണ്ണമായ വിവരങ്ങൾ പങ്കുവെച്ചിട്ടില്ല.