Photo Credit: Vivo
വിവോ വി 50 (ചിത്രത്തിൽ) ഒരു ഗുളിക ആകൃതിയിലുള്ള പിൻ ക്യാമറ മൊഡ്യൂളുമായി വരുന്നു
ഇന്ത്യയിൽ വളരെയധികം ആരാധകരുള്ള ബ്രാൻഡായ വിവോ തങ്ങളുടെ V50 സ്മാർട്ട്‌ഫോണിന്റെ പുതിയ പതിപ്പായ വിവോ V50 എലീറ്റ് എഡിഷൻ ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ്. വിവോ ലോഞ്ച് തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും പുതിയ ഫോണിന്റെ റിയർ ക്യാമറ ഡിസൈൻ കാണിക്കുന്ന തരത്തിലുള്ള ഒരു ടീസർ ചിത്രം പങ്കുവെക്കുകയും ചെയ്തു. ഈ വർഷം ഫെബ്രുവരിയിൽ പുറത്തിറങ്ങിയ സാധാരണ വിവോ V50 ഫോണിനു പിന്നിൽ ഒരു ഗുളിക ആകൃതിയിലുള്ള ക്യാമറ മൊഡ്യൂളാണുള്ളത്. എന്നാൽ വരാനിരിക്കുന്ന V50 എലീറ്റ് എഡിഷൻ വ്യത്യസ്തമായിരിക്കും. ടീസർ ചിത്രങ്ങൾ അനുസരിച്ച് ഈ ഫോൺ വൃത്താകൃതിയിലുള്ള റിയർ ക്യാമറ മൊഡ്യൂളുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. ഡിസൈൻ അല്പം മാറിയേക്കാം എങ്കിലും, വിവോ V50 എലീറ്റ് എഡിഷന് സാധാരണ V50 മോഡലിന് സമാനമായ സവിശേഷതകൾ ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. ഇതിനുപുറമെ, വിവോ ഇതേ സീരീസിലെ മറ്റൊരു ഫോണായ വിവോ V50e ഏപ്രിലിൽ ഇന്ത്യയിൽ പുറത്തിറക്കിയിരുന്നു.
മെയ് 15-ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണിക്ക് വിവോ V50 എലീറ്റ് എഡിഷൻ ഇന്ത്യയിൽ പുറത്തിറങ്ങുമെന്ന് വിവോ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കമ്പനി തങ്ങളുടെ ഔദ്യോഗിക എക്‌സ് (മുമ്പ് ട്വിറ്റർ) അക്കൗണ്ടിലെ ഒരു പോസ്റ്റിലൂടെയാണ് ഈ വാർത്ത സ്ഥിരീകരിച്ചത്.
പോസ്റ്റിനൊപ്പം പങ്കിട്ട വീഡിയോയിൽ, ഫോണിന്റെ പിൻവശത്ത് റിയർ ക്യാമറ ഏരിയയ്ക്ക് തൊട്ടുതാഴെയായി "എലീറ്റ് എഡിഷൻ" എന്ന് എഴുതിയിരിക്കുന്നു. ഈ സ്പെഷ്യൻ എഡിഷൻ ഫോൺ സാധാരണ വിവോ V50 മോഡലിൽ നിന്ന് അൽപ്പം വ്യത്യസ്തമായി കാണപ്പെടുന്നത്.
പ്രധാന വ്യത്യാസങ്ങളിലൊന്ന് ക്യാമറ മൊഡ്യൂളാണ്. അടിസ്ഥാന മോഡലിന് ഗുളികയുടെ ആകൃതിയിലുള്ള ക്യാമറ സെറ്റപ്പാണെങ്കിൽ, എലീറ്റ് പതിപ്പ് ഒരു വൃത്താകൃതിയിലുള്ള ക്യാമറ ഐലൻഡുമായി വരുമെന്നു ചിത്രങ്ങളിൽ നിന്നും മനസിലാക്കാം. ഇത് ഈ ഫോണിന് ഒരു പുതിയ ലുക്ക് നൽകുന്നു. ഫോണിന്റെ സവിശേഷതകളെയും വിലയെയും കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ലോഞ്ച് ഇവന്റിൽ പങ്കുവെച്ചേക്കാം.
വിവോ വരാനിരിക്കുന്ന വിവോ V50 എലീറ്റ് എഡിഷൻ്റെ ടീസർ പുറത്തിറക്കിയിട്ടുണ്ട്, എന്നാൽ കമ്പനി ഇതുവരെ പൂർണ്ണമായ വിവരങ്ങൾ പങ്കുവെച്ചിട്ടില്ല. ടീസർ സൂചിപ്പിക്കുന്നത് ഫോൺ മികച്ച സൗണ്ട് ക്വാളിറ്റിയും മികച്ച പോർട്രെയിറ്റ് ഫോട്ടോഗ്രാഫിയും വാഗ്ദാനം ചെയ്യുമെന്നാണ്. ഇത് "വെറും ഒരു ഫോൺ മാത്രമല്ല" എന്ന ടാഗ്‌ലൈൻ ഇതിൽ പ്രീമിയം സവിശേഷതകൾ ഉണ്ടാകുമെന്നു സൂചിപ്പിക്കുന്നു.
വിവോ V50 എലീറ്റ് എഡിഷനിൽ സാധാരണ വിവോ V50 മോഡലിന് സമാനമായ സവിശേഷതകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിൽ ഒരു സ്‌നാപ്ഡ്രാഗൺ 7 ജെൻ 3 പ്രോസസറും വയർഡ് ചാർജറുള്ള 90W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്‌ക്കുന്ന വലിയ 6,000mAh ബാറ്ററിയും ഉൾപ്പെടുത്തിയേക്കാം. ക്യാമറകൾക്ക്, 50 മെഗാപിക്സൽ മെയിൻ സെൻസറുള്ള സീസ് സപ്പോർട്ടിങ്ങുള്ള ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പും ഇതിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്. മുൻ ക്യാമറയും 50 മെഗാപിക്സൽ ഷൂട്ടർ ആകാം, ഇത് മികച്ച സെൽഫികൾ നൽകുമെന്നുറപ്പാണ്.
സാധാരണ വിവോ V50 ഫോണിന് പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ IP68, IP69 റേറ്റിംഗുകൾ ഉണ്ടെന്ന് അവകാശപ്പെടുന്നു. കർവ്ഡ് എഡ്ജുകളുള്ള 6.77 ഇഞ്ച് ഫുൾ എച്ച്ഡി+ AMOLED സ്‌ക്രീൻ ഇതിലുണ്ട്. ഡിസ്‌പ്ലേ 120Hz റിഫ്രഷ് റേറ്റ് വരെ പിന്തുണയ്ക്കുന്നതും, 4,500 nits പീക്ക് ബ്രൈറ്റ്‌നസ് വരെ എത്താൻ കഴിയുന്നതുമാണ്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള FuntouchOS 15-ലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. ഇത് 12GB വരെ LPDDR4X റാമിനെയും 512GB വരെ UFS 2.2 ഇന്റേണൽ സ്റ്റോറേജിനെയും പിന്തുണയ്ക്കുന്നു.
ലോഞ്ച് ചെയ്ത സമയത്ത്, വിവോ V50 ഫോണിന്റെ 8GB + 128GB മോഡലിന് 34,999 രൂപയും, 8GB + 256GB മോഡലിന് 36,999 രൂപയും, 12GB + 512GB വേരിയന്റിന് 40,999 രൂപയുമായിരുന്നു വില. റോസ് റെഡ്, സ്റ്റാറി ബ്ലൂ, ടൈറ്റാനിയം ഗ്രേ എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്.
പരസ്യം
പരസ്യം