വിവോ V50e വാങ്ങുന്നവർക്ക് ഗംഭീര ഓഫറുമായി വൊഡാഫോൺ ഐഡിയ

വിവോയും വൊഡാഫോൺ ഐഡിയയും ഒരുമിക്കുന്ന 5G ബണ്ടിൽഡ് പ്ലാൻ വരുന്നു.

വിവോ V50e വാങ്ങുന്നവർക്ക് ഗംഭീര ഓഫറുമായി വൊഡാഫോൺ ഐഡിയ

Photo Credit: Vivo

വിവോ V50e (ചിത്രം) ഏപ്രിലിൽ ഇന്ത്യയിൽ പുറത്തിറങ്ങി.

ഹൈലൈറ്റ്സ്
  • വൊഡാഫോൺ ഐഡിയയുടെ എക്സ്ക്ലൂസീവ് ബണ്ടിൽ പ്ലാനിന് 1,197 രൂപയാണു വിലയിട്ടിരിക
  • ഈ എക്സ്ക്ലൂസീവ് പ്ലാനിന് 84 ദിവസമാണു വാലിഡിറ്റിയുള്ളത്
  • Vi മൂവീസ്, ടിവി സബ്സ്ക്രിപ്ഷൻ എന്നിവയിലേക്ക് 12 മാസം വരെയുള്ള ആക്സസ് ഈ പ്
പരസ്യം

ഇന്ത്യയിലെ പ്രമുഖ ടെലികോം കമ്പനിയായ വൊഡാഫോൺ ഐഡിയയും (Vi) പ്രമുഖ സ്മാർട്ട്ഫോൺ നിർമാതാക്കളായ വിവോയും ചേർന്ന് വിവോ V50e സ്മാർട്ട്‌ഫോൺ വാങ്ങുന്ന ഉപഭോക്താക്കൾക്കായി ഒരു പ്രത്യേക പ്രീപെയ്ഡ് ബണ്ടിൽ ഓഫർ അവതരിപ്പിക്കുന്നതിനായി സഹകരിച്ച് പ്രവർത്തിക്കുന്നു. ഈ എക്‌സ്‌ക്ലൂസീവ് ഓഫറിൽ 5G കണക്റ്റിവിറ്റിയും പ്രധാന OTT പ്ലാറ്റ്‌ഫോമുകളിലേക്കുള്ള സൗജന്യ ആക്‌സസും ഉൾപ്പെടുന്നു. ഈ പ്ലാൻ വഴി, ഇന്ത്യയിലെ Vi പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് നിരവധി ആനുകൂല്യങ്ങൾ ലഭിക്കും. 12 മാസം വരെ സൗജന്യ OTT, ലൈവ് ടിവി സബ്‌സ്‌ക്രിപ്‌ഷനുകൾ, ആൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, എല്ലാ ദിവസവും 3GB ഡാറ്റ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഓൺലൈൻ കണ്ടൻ്റുകൾ കാണാൻ ഇഷ്ടപ്പെടുന്നവർക്കും മികച്ച ഡാറ്റ പ്ലാൻ ആഗ്രഹിക്കുന്നവർക്കും ഈ ഓഫർ സൗകര്യപ്രദമായിരിക്കും. നിലവിലുള്ള Vi ഉപഭോക്താക്കൾക്കും ആദ്യമായി നെറ്റ്‌വർക്കിൽ ചേരുന്നവർക്കും ഈ ഓഫർ ലഭ്യമാണ്. വിവോ V50e ഫോൺ വാങ്ങുന്നവർക്കായി പരിമിത കാലത്തേക്കു മാത്രമായുള്ള ഈ ഓഫർ ഈ മാസം അവസാനം വരെ നേടാനാകും.

വിവോ V50e വൊഡാഫോൺ ഇന്ത്യ 5G ബണ്ടിൽഡ് പ്ലാൻ:

വിവോ V50e സ്മാർട്ട്‌ഫോൺ വാങ്ങുന്നവർക്കായി ഇന്ത്യയിൽ ഒരു പ്രത്യേക പ്രീപെയ്ഡ് പ്ലാൻ Vi അവതരിപ്പിച്ചു. ഈ എക്‌സ്‌ക്ലൂസീവ് പ്ലാനിൻ്റെ വില 1,197 രൂപയാണ്, ഇതിന് 84 ദിവസത്തേക്ക് വാലിഡിറ്റിയുമുണ്ട്. നിലവിലുള്ള ഉപയോക്താക്കൾക്കും പുതിയ ഉപയോക്താക്കൾക്കും ഈ പ്രീപെയ്ഡ് പ്ലാൻ ലഭ്യമാണ്.

ഈ പ്ലാൻ എടുത്താൽ, ഉപയോക്താക്കൾക്ക് എല്ലാ ദിവസവും 3GB ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 സൗജന്യ SMS എന്നിവ ലഭിക്കും. ഈ ആനുകൂല്യങ്ങൾക്ക് പുറമേ, 12 മാസം വരെ Vi മൂവീസിലേക്കും ടിവിയിലേക്കുമുള്ള ആക്‌സസും ഉൾപ്പെടുന്നുണ്ട്. ജിയോ ഹോട്ട്സ്റ്റാർ, Zee5, Sony Liv, Lionsgate Play, Fancode തുടങ്ങിയ 17 ജനപ്രിയ OTT പ്ലാറ്റ്‌ഫോമുകളിലേക്ക് ഇത് ആക്‌സസ് നൽകുന്നു. ഉപയോക്താക്കൾക്ക് 350-ലധികം ലൈവ് ടിവി ചാനലുകളും കാണാൻ കഴിയും.

2025 ഏപ്രിൽ 17-നും ജൂൺ 30-നും ഇടയിൽ വിവോ V50e വാങ്ങുന്ന ഉപഭോക്താക്കൾക്ക് മാത്രമേ ഈ ഓഫർ ലഭ്യമാകൂ. ഓഫർ ലഭിക്കുന്നതിന്, ഉപഭോക്താക്കൾ പുതിയ വിവോ V50e ഫോണിൽ ഒരു Vi പ്രീപെയ്ഡ് സിം കാർഡ് ഇട്ടതിനു ശേഷം 1,197 രൂപയുടെ എക്സ്ക്ലൂസീവ് പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്യേണ്ടതുണ്ട്.

ഉപഭോക്താക്കൾക്ക് Vi മൂവീസ് & ടിവി സബ്‌സ്‌ക്രിപ്‌ഷനിലേക്ക് രണ്ട് ഭാഗങ്ങളായി ആക്‌സസ് ലഭിക്കുമെന്ന് Vi പറയുന്നു. ആദ്യം, 1,197 രൂപയുടെ ആദ്യ റീചാർജ് ചെയ്തതിന് ശേഷം മൂന്ന് മാസത്തേക്ക് സൗജന്യ ആക്‌സസ് ലഭിക്കും. തുടർന്ന്, ഒരു വർഷത്തിനുള്ളിൽ 1,197 രൂപയുടെ മൂന്ന് റീചാർജുകൾ കൂടി ചെയ്താൽ, ശേഷിക്കുന്ന ഒമ്പത് മാസത്തെ സൗജന്യ ആക്‌സസും അവർക്ക് ലഭിക്കും.

ഈ ആക്സസ് ലഭിച്ചു തുടങ്ങുന്നതിന്, ഉപഭോക്താക്കൾ വിവോ V50e ഫോണിൽ Vi മൂവീസ് & ടിവി ആപ്പ് ഡൗൺലോഡ് ചെയ്തതിനു ശേഷം അവരുടെ Vi നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യണം. ഫോണിൽ നിന്നുമല്ലാതെ വലിയ സ്‌ക്രീനിൽ സ്ട്രീമിംഗ് ആസ്വദിക്കാനും ഒരു സ്മാർട്ട് ടിവിയിൽ ലോഗിൻ ചെയ്യാനും അവർക്ക് ഇതേ നമ്പർ ഉപയോഗിക്കാം.

വിവോ V50e ഫോണിൻ്റെ പ്രധാന സവിശേഷതകൾ:

ഏപ്രിലിലാണ് വിവോ V50e ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. മീഡിയടെക് ഡൈമെൻസിറ്റി 7300 പ്രോസസർ, 90W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,600mAh ബാറ്ററി, 50MP ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്, 50MP ഫ്രണ്ട് ക്യാമറ എന്നിവയുമായാണ് ഇത് വരുന്നത്. 8GB + 128GB മോഡലിന് 28,999 രൂപയും 8GB + 256GB മോഡലിന് 30,999 രൂപയും ആണ് വില.

വിവോയുമായുള്ള പുതിയ പങ്കാളിത്തം മുംബൈ, ഡൽഹി, പട്ന, ചണ്ഡീഗഡ് തുടങ്ങിയ നഗരങ്ങളിൽ നടന്നു കൊണ്ടിരിക്കുന്ന തങ്ങളുടെ 5G റോൾഔട്ടിനെ പിന്തുണയ്ക്കുന്നുണ്ടെന്നും Vi പറഞ്ഞു. 2025 ഓഗസ്റ്റോടെ ഇന്ത്യയിലുടനീളമുള്ള 17 പ്രധാന ടെലികോം സർക്കിളുകളിലേക്ക് 5G എത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

ces_story_below_text

Gadgets 360 Staff റസിഡന്റ് ബോട്ട്. നിങ്ങൾ എനിക്ക് ഇമെയിൽ അയച്ചാൽ, ഒരു മനുഷ്യൻ ...കൂടുതൽ

അനുബന്ധ വാർത്തകൾ

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. ഐഫോൺ 17 പ്രോ ഉൾപ്പെടെ നിരവധി ഫോണുകൾ വമ്പൻ വിലക്കുറവിൽ; ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയിലിലെ ഡീലുകൾ അറിയാം
  2. ഗാലക്സി S25 സീരീസിലെ വമ്പൻ സുരക്ഷാ പിഴവുകൾ പരിഹരിച്ച് സാംസങ്ങിൻ്റെ ജനുവരി അപ്ഡേറ്റ്; കൂടുതൽ വിവരങ്ങൾ അറിയാം
  3. വെയറബിൾ ഡിവൈസുകൾക്കു വമ്പൻ വിലക്കിഴിവുമായി ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയിൽ 2026; പ്രധാനപ്പെട്ട ഓഫർ ഡീലുകൾ അറിയാം
  4. റെഡ്മി നോട്ട് 14 പ്രോ+ ഫോണിൻ്റെ വില 25,000 രൂപയിൽ താഴെ; ഫ്ലിപ്കാർട്ട് റിപ്പബ്ലിക്ക് ഡേ സെയിലിലെ ഓഫറിനെ കുറിച്ചറിയാം
  5. മോട്ടറോള റേസർ 50 അൾട്രാ വാങ്ങാനിനു സുവർണാവസരം; 39,000 രൂപയോളം ഡിസ്കൗണ്ട് ലഭിക്കുന്ന ആമസോൺ ഓഫറിനെ കുറിച്ചറിയാം
  6. 14,000 രൂപയോളം വിലക്കിഴിവിൽ സാംസങ്ങ് ഗാലക്സി A35 സ്വന്തമാക്കാം; ഫ്ലിപ്കാർട്ടിലെ ഓഫറിൻ്റെ വിവരങ്ങൾ
  7. ഇയർബഡ്സിനും സ്മാർട്ട് വാച്ചിനും വമ്പൻ വിലക്കുറവ്; ആമസോൺ ഗ്രേറ്റ് റിപബ്ലിക്ക് ഡേ സെയിൽ 2026-ൽ വെയറബിൾസിനുള്ള ഓഫറുകൾ അറിയാം
  8. ലാപ്ടോപ്പുകൾ വിലക്കിഴിവിൽ വാങ്ങാൻ ഇതു സുവർണാവസരം; ആമസോൺ ഗ്രേറ്റ് റിപബ്ലിക്ക് ഡേ സെയിൽ 2026-ലെ ഓഫറുകൾ അറിയാം
  9. സ്മാർട്ട്ഫോണുകൾക്കു വമ്പൻ വിലക്കിഴിവുമായി ആമസോൺ ഗ്രേറ്റ് റിപബ്ലിക്ക് ഡേ സെയിൽ 2026; പ്രധാനപ്പെട്ട ഓഫറുകൾ അറിയാം
  10. 10,000mAh ബാറ്ററിയുമായി റിയൽമി P സീരീസ് ഫോൺ; BIS വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ട ഫോൺ ഇന്ത്യയിൽ ഉടനെയെത്തും
© Copyright Red Pixels Ventures Limited 2026. All rights reserved.
Trending Products »
Latest Tech News »