Iqoo 13

Iqoo 13 - ख़बरें

  • ഏറ്റവും മികച്ച ഐക്യൂ സ്മാർട്ട്ഫോൺ തന്നെ വാങ്ങാം; ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ വമ്പൻ ഓഫറുകൾ
    വരാനിരിക്കുന്ന ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025-ൽ, iQOO സ്മാർട്ട്‌ഫോണുകൾ വിലക്കിഴിവിൽ ലഭ്യമാകും. ഈ കിഴിവുകൾ ആമസോണിൽ മാത്രമല്ല, ഐക്യൂവിൻ്റെ ഔദ്യോഗിക ഓൺലൈൻ സ്റ്റോറിലും ലഭ്യമാണ്. ഡിസ്കൗണ്ടുകൾക്കു പുറമേ, നോ-കോസ്റ്റ് EMI പ്ലാനുകൾ പോലുള്ള പേയ്‌മെന്റ് ഓപ്ഷനുകളിലൂടെയും ലാഭമുണ്ടാക്കാം. ഇതിലൂടെ സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് അധിക പലിശയില്ലാതെ തവണകളായി പണമടയ്ക്കാനാകും. ഐക്യൂ Z10R, ഐക്യൂ Z10, ഐക്യൂ നിയോ 10R, ഐക്യൂ നിയോ 10 പോലുള്ള ചില മോഡലുകളിൽ, ഉപഭോക്താക്കൾക്ക് മൂന്ന് മാസത്തെയോ ആറ് മാസത്തെയോ EMI പ്ലാനുകൾ തിരഞ്ഞെടുക്കാം. ഉയർന്ന മോഡലായ ഐക്യൂ 13-ന്, മൂന്ന്, ആറ് അല്ലെങ്കിൽ ഒമ്പത് മാസം ദൈർഘ്യമേറിയ പ്ലാനുകളും ലഭ്യമാണ്.
  • കാത്തിരിക്കുന്ന സ്മാർട്ട്ഫോൺ ഉടനെ അവതരിക്കും; ഐക്യൂ 15 ലോഞ്ചിങ്ങ് തീയ്യതി സംബന്ധിച്ചു സൂചനകൾ പുറത്ത്
    രത്തെ പുറത്തുവന്ന വിവരങ്ങൾ പ്രകാരം, ഐക്യൂ 15 6.85 ഇഞ്ച് AMOLED ഡിസ്‌പ്ലേയുമായി വരുമെന്നാണു പ്രതീക്ഷിക്കുന്നത്. പുതിയ സ്‌നാപ്ഡ്രാഗൺ 8 എലീറ്റ് 2 ചിപ്പ്സെറ്റ് ഉപയോഗിക്കുന്ന ആദ്യത്തെ സ്മാർട്ട്‌ഫോണുകളിൽ ഒന്നായിരിക്കാം ഇത്. ഈ ചിപ്പ്സെറ്റ് അടുത്ത മാസമാണ് ഔദ്യോഗികമായി പ്രഖ്യാപിക്കുക. 7,000mAh ബാറ്ററിയും 100W വയർഡ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ഫോണിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്. പിന്നിൽ, ഐക്യൂ 15-ന് ട്രിപ്പിൾ ക്യാമറ സജ്ജീകരണവും മൂന്ന് ക്യാമറകളിലും 50 മെഗാപിക്സൽ സെൻസറുകൾ ഉണ്ടാകുമെന്നും പറയപ്പെടുന്നു. 3x ഒപ്റ്റിക്കൽ സൂം വാഗ്ദാനം ചെയ്യുന്ന പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയായിരിക്കാം ഇവയിലൊന്ന്. ഈ ഫോൺ ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസറുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു.
  • ഐക്യൂവിൻ്റെ ഫോണുകൾ സ്വന്തമാക്കാൻ ഇതാണു സുവർണാവസരം
    കമ്പനിയുടെ പ്രീമിയം ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണായ ഐക്യൂ 13 ഈ സെയിൽ സമയത്ത് 52,999 രൂപ എന്ന ഡിസ്കൗണ്ട് വിലയിൽ ലഭ്യമാകും. ഈ മോഡൽ രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് പുറത്തു വന്നത്. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയൻ്റിന് 54,999 രൂപയും 16 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ളതിന് 59,999 രൂപയുമായിരുന്നു വില. ഈ ഫോൺ നിലവിൽ ലെജൻഡ്, നാർഡോ ഗ്രേ നിറങ്ങളിൽ ലഭ്യമാണ്. ജൂലൈ 12 മുതൽ ഇന്ത്യയിൽ ആദ്യമായി ഏസ് ഗ്രീൻ കളർ ഓപ്ഷനും വിൽപ്പനയ്‌ക്കെത്തുന്നുണ്ട്. പ്രൈം ഡേ സെയിൽ ആരംഭിക്കുന്ന ദിവസം അതു ലഭ്യമായിത്തുടങ്ങും
  • ഐക്യൂ 13 ജൂലൈ 4 മുതൽ പുതിയൊരു നിറത്തിൽ ലഭ്യമാകും
    ഐക്യു 13 സ്മാർട്ട്‌ഫോൺ ഉടൻ തന്നെ പുതിയ നിറത്തിൽ പുറത്തിറക്കുമെന്ന് ആമസോൺ ഇന്ത്യ സ്ഥിരീകരിച്ചു. ആമസോൺ മൈക്രോസൈറ്റ് വഴിയാണ് ഈ വിവരങ്ങൾ പങ്കുവെച്ചിരിക്കുന്നത്. വരാനിരിക്കുന്ന പതിപ്പ് പുതിയൊരു ലുക്ക് കൊണ്ടുവരുമെങ്കിലും, ഫോണിൽ ഹാർഡ്‌വെയർ മാറ്റങ്ങളൊന്നും ഉണ്ടാകില്ല. നേരത്തെ പുറത്തിറക്കിയ മോഡലിൻ്റെ അതേ പെർഫോമൻസും ഫീച്ചറുകളും ഈ ഫോൺ വാഗ്ദാനം ചെയ്യും. സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറാണ് ഐക്യൂ 13-ന് കരുത്ത് പകരുന്നത്. ഗെയിമിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിന് ഒരു പ്രത്യേക Q2 ഗെയിമിംഗ് ചിപ്പും ഇതിലുണ്ട്. അതുകൊണ്ടു തന്നെ 2K റെസല്യൂഷനിൽ പോലും സെക്കൻഡിൽ 144fps എന്ന നിലയിൽ ഗെയിമിംഗിനെ ഫോൺ പിന്തുണയ്ക്കും.
  • മികച്ച സ്മാർട്ട്ഫോണുകൾ വാങ്ങാൻ ഇതാണു സുവർണാവസരം
    സാധാരണ വിലക്കുറവുകൾക്കു പുറമെ, ഗ്രേറ്റ് സമ്മർ സെയിലിനിടെ HDFC ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണമടച്ചാൽ 10% ഇൻസ്റ്റൻ്റ് ഡിസ്കൗണ്ടും ആമസോൺ നൽകുന്നു. ഇതേ കാർഡ് ഉപയോഗിച്ച് EMI പേയ്‌മെന്റ് തിരഞ്ഞെടുക്കുകയാണെങ്കിൽ, കൂടുതൽ ആനുകൂല്യങ്ങളുണ്ട്. കൂടാതെ, നിങ്ങൾ ആമസോൺ പേ ICICI ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുകയാണെങ്കിൽ 5% ക്യാഷ്ബാക്ക് ലഭിക്കും. നിങ്ങളുടെ പഴയ സ്മാർട്ട്‌ഫോൺ കൈമാറ്റം ചെയ്യാൻ ഉദ്ദേശമുണ്ടെങ്കിൽ, ഫോണിന്റെ മോഡലും അവസ്ഥയും അനുസരിച്ച് നിങ്ങൾക്ക് 72,000 രൂപ വരെ കിഴിവ് ലഭിക്കും. ഈ അധിക ഓഫറുകളെല്ലാം നിർദ്ദിഷ്ട നിബന്ധനകളും വ്യവസ്ഥകളും ഉൾക്കൊള്ളുന്നുവെന്നത് ദയവായി ശ്രദ്ധിക്കുക.
  • ഇനി ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ഐക്യൂ 13-ൻ്റെ തേരോട്ടം
    രണ്ട് നാനോ സിം കാർഡുകൾ ഇടാൻ കഴിയുന്ന ഡ്യുവൽ സിം സ്മാർട്ട്‌ഫോണാണ് ഐക്യൂ 13. ഇത് ആൻഡ്രോയ്ഡ് 15 അടിസ്ഥാനമാക്കിയുള്ള FuntouchOS 15-ലാണ് പ്രവർത്തിക്കുന്നത്. ഈ ഫോണിന് നാല് പ്രധാന ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും അഞ്ച് വർഷത്തെ സെക്യൂരിറ്റി പാച്ചുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. 1,440x3,186 പിക്സൽ റെസലൂഷനും LTPO സാങ്കേതികവിദ്യയുയുള്ള 6.82 ഇഞ്ച് 2K AMOLED ഡിസ്പ്ലേയാണ് ഇതിലുള്ളത്. സ്‌ക്രീനിന് 144Hz റിഫ്രഷ് റേറ്റ്, 510ppi പിക്‌സൽ ഡെൻസിറ്റി, 1,800 nits വരെയുള്ള പീക്ക് ബ്രൈറ്റ്നസ് ലെവൽ എന്നിവയുണ്ട്.
  • ഐക്യൂ 13-നു വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിക്കുന്നു
    12GB റാം + 256GB സ്റ്റോറേജുമുള്ള ഐക്യൂ 13 സ്മാർട്ട്ഫോണിൻ്റെ അടിസ്ഥാന മോഡലിന് ഇന്ത്യയിൽ 55,000 രൂപയോളം വിലയുണ്ടാകുമെന്ന് ടിപ്‌സ്റ്റർ മുകുൾ ശർമ്മ (@സ്റ്റഫ്‌ലിസ്റ്റിംഗ്സ്) എക്‌സിൽ (മുമ്പ് ട്വിറ്റർ) വെളിപ്പെടുത്തി. ഈ മോഡലിൻ്റെ മുൻഗാമിയായ ഐക്യൂ 12-ൻ്റെ ലോഞ്ച് വിലയേക്കാൾ കൂടുതലാണിത്. ഇതേ റാമും സ്റ്റോറേജ് സവിശേഷതകളുമുള്ള ഐക്യൂ 12-ന് ഇന്ത്യയിൽ 52,999 രൂപയാണ് വിലയുണ്ടായിരുന്നത്. പുതിയ ഫോണിൻ്റെ വരവിനെ കൂടുതൽ ആകർഷകമാക്കാൻ ഐക്യൂ പ്രത്യേക ബാങ്ക് ഓഫറുകളും ഡീലുകളും പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്
  • വിപണി കീഴടക്കാൻ ഐക്യൂ 13 എത്തുന്നു
    ഐക്യൂ അവരുടെ ഏറ്റവും പുതിയ മോഡലായ ഐക്യൂ 13 സ്മാർട്ട്‌ഫോൺ ഉടനെ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് തിങ്കളാഴ്ച പ്രഖ്യാപിച്ചു. കൃത്യമായ ലോഞ്ച് തീയതി ഇതുവരെ അറിയിച്ചില്ലെങ്കിലും, ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് ഇത് ആമസോണിലാണു ലഭ്യമാവുകയെന്നും ഐക്യൂ സ്ഥിരീകരിച്ചു. ഐക്യൂ 13-ൻ്റെ പ്രധാന സവിശേഷതകളിലൊന്ന് ഫോണിൻ്റെ റിയർ ക്യാമറ ഏരിയയെ ചുറ്റിപ്പറ്റിയുള്ള ലൈറ്റിംഗ് ഫീച്ചറാണ്. ഇത് ഉപകരണത്തിന് വിഷ്വൽ ഡൈനാമിക് ടച്ച് നൽകുന്നു
  • കാത്തിരിപ്പിന് അവസാനം, ഐക്യൂ 13 വരുന്നു
    ഐക്യൂ 13 ഡിസംബർ ആദ്യം, ഒരുപക്ഷേ ഡിസംബർ 1 നും ഡിസംബർ 10 നും ഇടയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഫോണിൻ്റെ വില ഇന്ത്യയിൽ ഏകദേശം 55,000 രൂപയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 16 ജിബി വരെ റാമും 512 ജിബി വരെ സ്റ്റോറേജുമുള്ള വിവിധ മോഡലുകളിൽ ഇതു ലഭ്യമാകും. സ്‌നാപ്ഡ്രാഗൺ 8 ജെൻ 4 പ്രോസസറായിരിക്കും ഐക്യൂ 13 ഫോണിന് കരുത്തു നൽകുക. ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണ് ഈ ഹാൻഡ്സെറ്റിൽ പ്രതീക്ഷിക്കുന്നത്
  • കാത്തിരുന്ന ഐക്യൂവിൻ്റെ പുതിയ മോഡൽ ഉടനെ വരും
    ലീക്കായി പുറത്തു വന്ന ഐക്യൂ 13 സ്മാർട്ട്ഫോണിൻ്റെ സവിശേഷതകൾ അറിയാം
പരസ്യം
© Copyright Red Pixels Ventures Limited 2026. All rights reserved.
Trending Products »
Latest Tech News »