Photo Credit: iQ00
ആമസോണിന്റെ വരാനിരിക്കുന്ന പ്രൈം ഡേ 2025 വിൽപ്പന ജൂലൈ 12 മുതൽ ജൂലൈ 14 വരെ നീണ്ടുനിൽക്കും
ഇന്ത്യയിൽ വളരെയധികം ആരാധകരുള്ള സ്മാർട്ട്ഫോൺ ബ്രാൻഡായ ഐക്യൂവിൻ്റെ മികച്ചൊരു ഫോൺ സ്വന്തമാക്കാൻ ആഗ്രഹമുള്ളവരാണോ നിങ്ങൾ? എങ്കിലിതാണ് സുവർണാവസരം. ആമസോൺ പ്രൈം ഡേ 2025 സെയിലിൻ്റെ ഭാഗമായി തങ്ങളുടെ നിരവധി സ്മാർട്ട്ഫോണുകൾ ഡിസ്കൗണ്ട് വിലക്കു ലഭ്യമാകുമെന്ന് ഐക്യൂ അറിയിച്ചിട്ടുണ്ട്. ആമസോൺ പ്രൈം മെമ്പർഷിപ്പ് ഉള്ളവർക്കു മാത്രം ആക്സസുള്ള പ്രൈം ഡേ 2025 സെയിൽ ജൂലൈ 12 മുതൽ 14 വരെയുള്ള മൂന്നു ദിവസങ്ങളിലായാണു നടക്കുന്നത്. ഈ സമയത്തു മാത്രമേ ഡിസ്കൗണ്ട് ലഭ്യമാകൂ. ഇതിനു പുറമെ പ്രൈം ഡേ 2025 സെയിലിൻ്റെ പ്രധാന ആകർഷണങ്ങളിലൊന്ന് ഐക്യൂ 13-ൻ്റെ ഏയ്സ് ഗ്രീൻ വേരിയൻ്റ് ലോഞ്ച് ചെയ്യുമെന്നതാണ്. ഈ പുതിയ വേരിയൻ്റ് ഇന്ത്യയിൽ ആദ്യമായാണു ലഭ്യമാകാൻ പോകുന്നത്. ഐക്യൂ 13-നു പുറമെ ഐക്യൂ നിയോ 10, ഐക്യൂ നിയോ 10R, ഐക്യൂ Z10, ഐക്യൂ Z10x, ഐക്യൂ Z10 ലൈറ്റ് തുടങ്ങിയ മോഡലുകളും ആമസോൺ പ്രൈം ഡേ സെയിൽ 2025-ലൂടെ വിലക്കിഴിവിൽ സ്വന്തമാക്കാൻ നിങ്ങൾക്ക് അവസരമുണ്ട്.
ജൂലൈ 12 മുതൽ ജൂലൈ 14 വരെ ഇന്ത്യയിൽ നടക്കുന്ന ആമസോൺ പ്രൈം ഡേ 2025 സെയിലിൽ തങ്ങളുടെ നിരവധി സ്മാർട്ട്ഫോണുകൾ ഡിസ്കൗണ്ട് വിലയ്ക്കു ലഭിക്കുമെന്ന് ഐക്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ബാങ്ക് ഓഫറുകളും മറ്റ് കിഴിവുകളും ഉൾപ്പെടുത്തി ഈ മൂന്നു ദിവസത്തെ ഇവൻ്റിൽ നിന്നും നിങ്ങളുടെ പ്രിയപ്പെട്ട ഐക്യൂ മോഡലുകൾ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാൻ കഴിയും.
കമ്പനിയുടെ പ്രീമിയം ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണായ ഐക്യൂ 13 ഈ സെയിൽ സമയത്ത് 52,999 രൂപ എന്ന ഡിസ്കൗണ്ട് വിലയിൽ ലഭ്യമാകും. ഈ മോഡൽ രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് പുറത്തു വന്നത്. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയൻ്റിന് 54,999 രൂപയും 16 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ളതിന് 59,999 രൂപയുമായിരുന്നു വില.
ഈ ഫോൺ നിലവിൽ ലെജൻഡ്, നാർഡോ ഗ്രേ നിറങ്ങളിൽ ലഭ്യമാണ്. ജൂലൈ 12 മുതൽ ഇന്ത്യയിൽ ആദ്യമായി ഏസ് ഗ്രീൻ കളർ ഓപ്ഷനും വിൽപ്പനയ്‌ക്കെത്തുന്നുണ്ട്. പ്രൈം ഡേ സെയിൽ ആരംഭിക്കുന്ന ദിവസം അതു ലഭ്യമായിത്തുടങ്ങും.
ഈ ഫോൺ സ്‌നാപ്ഡ്രാഗൺ 8 എലീറ്റ് ചിപ്‌സെറ്റ് ഉപയോഗിച്ച് പ്രവർത്തിക്കുന്നു, Q2 ഗെയിമിംഗ് ചിപ്പുള്ള ഇതിൽ 7,000 ചതുരശ്ര മില്ലീമീറ്റർ വേപ്പർ ചേമ്പറും ഉൾപ്പെടുന്നു. 6,000mAh ബാറ്ററി 120W ഫാസ്റ്റ് വയർഡ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. 6.82-ഇഞ്ച് 2K LTPO AMOLED സ്‌ക്രീനുള്ള ഇതിൻ്റെ ക്യാമറ സെറ്റപ്പിൽ 50 മെഗാപിക്സൽ ട്രിപ്പിൾ-ലെൻസ് സിസ്റ്റം ഉൾപ്പെടുന്നു.
പ്രൈം ഡേ സെയിലിൽ ഈ രണ്ട് മോഡലുകളുടെയും വില കുറയും. ലോഞ്ച് ചെയ്യുമ്പോൾ ഐക്യൂ നിയോ 10-ന് 31,999 രൂപയും നിയോ 10R-ന് 26,999 രൂപയുമായിരുന്നു വില. ഡിസ്കൗണ്ടുകളും ബാങ്ക് ഓഫറുകളും വഴി 26,999 രൂപയ്ക്ക് നിയോ 10-ഉം 23,499 രൂപയ്ക്ക് നിയോ 10R-ഉം ലഭ്യമാകും.
8GB റാമും 128GB സ്റ്റോറേജുമുള്ള ഐക്യൂ Z10-ന്റെ അടിസ്ഥാന വേരിയൻ്റിന് ലോഞ്ച് ചെയ്യുമ്പോൾ 21,999 രൂപയായിരുന്നു വില. ഈ സെയിലിൽ ഇതിൻ്റെ വില 19,999 രൂപയായി കുറയും.
6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഐക്യുഒഒ Z10x-ൻ്റെ ലോഞ്ചിങ്ങ് വില 13,499 രൂപയാണെങ്കിലും സെയിലിൽ 12,749 രൂപ എന്ന ഡിസ്കൗണ്ട് വിലയിൽ ഇതു ലഭ്യമാകും. അതേസമയം, 4 ജിബി റാമും 128 ജിബി സ്റ്റോറേജും ഉൾപ്പെടുന്ന ബജറ്റ് ഫ്രണ്ട്ലി ഐക്യൂ Z10 ലൈറ്റ് 5G-ക്ക് പുറത്തിറങ്ങുമ്പോൾ 9,999 രൂപയായിരുന്നു വില, ഇത് 9,499 രൂപയ്ക്ക് സ്വന്തമാക്കാം.
ഐക്യൂ സ്മാർട്ട്‌ഫോണുകളുടെ ഫൈനൽ സെയിൽ വിലകളിൽ ബാങ്ക് ഓഫറുകളും കൂപ്പൺ കിഴിവുകളും ഉൾപ്പെടുന്നു. ഫോണുകൾ വാങ്ങുന്നവർക്ക് നോ-കോസ്റ്റ് EMI ഓപ്ഷനുകൾ പോലുള്ള അധിക ആനുകൂല്യങ്ങളും ലഭിക്കും.
പരസ്യം
പരസ്യം