ഐക്യൂ 15 ഫോണിൻ്റെ ലോഞ്ച് തീയ്യതി സംബന്ധിച്ച സൂചനകൾ പുറത്തു വന്നു
Photo Credit: iQOO
Qualcomm ചായാ സ്നാപ്ഡ്രാഗൺ 8 Elite 2 പ്രോസസർ കൂടാതെ ചാലകീയ പഹില്യ ഉപകരണംപേകി ഒരു അസന്ദിഗ്ദ്ധതയുണ്ട്
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഐക്യൂ 13-ന്റെ പിൻഗാമി എന്നു വിശേഷിപ്പിക്കപ്പെടുന്ന ഐക്യൂ 15 ആഗോള വിപണിയിൽ ലോഞ്ച് ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തു വന്നുകൊണ്ടിരിക്കുന്നുണ്ട്. വളരെയധികം ആരാധകരുള്ള ഐക്യൂവിൻ്റെ പേരൻ്റ് ബ്രാൻഡായ വിവോ ഇതുവരെ ഔദ്യോഗിക ലോഞ്ച് തീയതി സംബന്ധിച്ച യാതൊരു വിവരവും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ചൈനയിൽ നിന്നുള്ള പുതിയ ലീക്കുകൾ ഫോൺ എപ്പോൾ എത്തുമെന്നതിനെക്കുറിച്ചും എന്തൊക്കെ സവിശേഷതകൾ അതിന് ഉണ്ടാകുമെന്നതിനെ കുറിച്ചും ചില സൂചനകൾ നൽകുന്നുണ്ട്. ലീക്കായി പുറത്തു വന്ന വിവരങ്ങൾ പ്രകാരം, ഐക്യൂ 15 ഫോൺ 2K റെസല്യൂഷനുള്ള ഡിസ്‌പ്ലേയുമായി വരാൻ സാധ്യതയുണ്ട്. മുൻഗാമിയെ അപേക്ഷിച്ച് മികച്ച പെർഫോമൻസും പവർ എഫിഷ്യൻസിയും വാഗ്ദാനം ചെയ്യുന്ന ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 എലീറ്റ് 2 ചിപ്‌സെറ്റ് ഇതിനു കരുത്തു നൽകുമെന്നു പ്രതീക്ഷിക്കുന്നു. ഐക്യൂ 15 നിർമാണത്തിലുണ്ടെന്ന് കമ്പനി ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്, എന്നാൽ ഇതുവരെ ഔദ്യോഗിക സവിശേഷതകളോ ചിത്രങ്ങളോ അവർ പങ്കിട്ടിട്ടില്ല. ഫ്ലാഗ്ഷിപ്പ് ഫോൺ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാൻ മികച്ചൊരു ഓപ്ഷനായിരിക്കും ഐക്യൂ 15.
ചൈനീസ് ടിപ്‌സ്റ്ററായ സ്മാർട്ട് പിക്കാച്ചു, വെയ്‌ബോയിൽ പോസ്റ്റ് ചെയ്തതു പ്രകാരം, 2K റെസല്യൂഷനോടുകൂടിയ സാംസങ്ങ് അമോലെഡ് ഡിസ്‌പ്ലേയായിരിക്കും ഐക്യൂ 15 ഫോണിൽ ഉണ്ടാകുക. മുൻ മോഡലിനെപ്പോലെ, ഗെയിമിംഗ് പെർഫോമൻസ് മെച്ചപ്പെടുത്തുന്നതിനായി ഐക്യൂ സ്വന്തമായി വികസിപ്പിച്ചെടുത്ത ഗെയിമിംഗ് ചിപ്പും ഇതിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
വരാനിരിക്കുന്ന ഒരു റിയൽമി ഫോണിനെക്കുറിച്ചും ഇതേ പോസ്റ്റ് സൂചന നൽകുന്നുണ്ട്. ഒക്ടോബറിൽ റിയൽമി അവരുടെ അടുത്ത ഫ്ലാഗ്ഷിപ്പ് സീരീസ് പുറത്തിറക്കിയേക്കുമെന്ന് ടിപ്‌സ്റ്റർ സൂചിപ്പിക്കുന്നു. സൂം ഫോട്ടോഗ്രാഫിക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന 200 മെഗാപിക്സൽ ടെലിഫോട്ടോ പെരിസ്‌കോപ്പ് ക്യാമറ സെൻസറുമായി ഈ സീരീസ് വരുമെന്ന് അഭ്യൂഹമുണ്ട്. ടിപ്‌സ്റ്റർ മോഡലിൻ്റെ പേരുകൾ കൃത്യമായി പരാമർശിക്കുന്നില്ലെങ്കിലും, മറ്റ് ഉപയോക്താക്കളുടെ അഭിപ്രായങ്ങൾ സൂചിപ്പിക്കുന്നത് ഈ ഫോണുകൾ റിയൽമി GT8, റിയൽമി GT8 പ്രോ എന്നിവ ആയിരിക്കാമെന്നാണ്.
ഐക്യൂ 15 പുറത്തു വരുമെന്ന കാര്യം കമ്പനി ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. ഐക്യൂ 15 പ്രോ അല്ലെങ്കിൽ ഐക്യൂ 15 അൾട്രാ പോലുള്ള ഫ്ലാഗ്ഷിപ്പ് വേരിയന്റുകൾക്കൊപ്പം പുതിയ മോഡലും പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐക്യൂ, റിയൽമി എന്നിവർ പുതിയ ഫോണുകൾ ലോഞ്ച് ചെയ്യുന്നതിനാൽ ഒക്ടോബറിലേക്കാണു സ്മാർട്ട്ഫോൺ പ്രേമികൾ ഉറ്റുനോക്കുന്നത്.
നേരത്തെ പുറത്തുവന്ന വിവരങ്ങൾ പ്രകാരം, ഐക്യൂ 15 6.85 ഇഞ്ച് AMOLED ഡിസ്‌പ്ലേയുമായി വരുമെന്നാണു പ്രതീക്ഷിക്കുന്നത്. പുതിയ സ്‌നാപ്ഡ്രാഗൺ 8 എലീറ്റ് 2 ചിപ്പ്സെറ്റ് ഉപയോഗിക്കുന്ന ആദ്യത്തെ സ്മാർട്ട്‌ഫോണുകളിൽ ഒന്നായിരിക്കാം ഇത്. ഈ ചിപ്പ്സെറ്റ് അടുത്ത മാസമാണ് ഔദ്യോഗികമായി പ്രഖ്യാപിക്കുക. 7,000mAh ബാറ്ററിയും 100W വയർഡ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ഫോണിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്.
പിന്നിൽ, ഐക്യൂ 15-ന് ട്രിപ്പിൾ ക്യാമറ സജ്ജീകരണവും മൂന്ന് ക്യാമറകളിലും 50 മെഗാപിക്സൽ സെൻസറുകൾ ഉണ്ടാകുമെന്നും പറയപ്പെടുന്നു. 3x ഒപ്റ്റിക്കൽ സൂം വാഗ്ദാനം ചെയ്യുന്ന പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയായിരിക്കാം ഇവയിലൊന്ന്. ഈ ഫോൺ ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസറുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു.
ഐക്യൂ 13 കഴിഞ്ഞ വർഷം ഒക്ടോബറിൽ ചൈനയിൽ ലോഞ്ച് ചെയ്യുകയും ഡിസംബറിൽ ഇന്ത്യയിലെത്തുകയും ചെയ്തു. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന്റെ വില 54,999 രൂപയായിരുന്നു.
2K റെസല്യൂഷനുള്ള 6.82 ഇഞ്ച് എൽടിപിഒ അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിന്റെ സവിശേഷത. ഫോൺ സ്‌നാപ്ഡ്രാഗൺ 8 എലീറ്റ് പ്രോസസറിൽ പ്രവർത്തിക്കുന്നു. മികച്ച ഗെയിമിങ്ങ് പെർഫോമൻസിനായി ഐക്യൂവിൻ്റെ Q2 ചിപ്പ് ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 16 ജിബി റാമും 512 ജിബി സ്റ്റോറേജും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു.
മൂന്ന് 50 മെഗാപിക്സൽ റിയർ സെൻസറുകളും സെൽഫികൾക്കായി 32 മെഗാപിക്സൽ മുൻ ക്യാമറയും ഈ ഫോണിൽ ഉൾപ്പെടുന്നു. വളരെ വേഗത്തിൽ ചാർജ് ചെയ്യാൻ കഴിയുന്ന 120W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6,000 എംഎഎച്ച് ബാറ്ററിയും ഇതിലുണ്ട്.
പരസ്യം
പരസ്യം