സ്മാർട്ട്ഫോൺ പ്രേമികൾ ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഐക്യൂ 13 ചൊവ്വാഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ക്വാൽകോമിൻ്റെ ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്പുമായി രാജ്യത്തേക്കു വരുന്ന രണ്ടാമത്തെ സ്മാർട്ട്‌ഫോണാണിത്. മൂന്ന് 50 മെഗാപിക്സൽ സെൻസറുകൾ ഉൾക്കൊള്ളുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഈ സ്മാർട്ട്‌ഫോണിലുള്ളത്. 6.82 ഇഞ്ച് AMOLED ഡിസ്‌പ്ലേയും 144Hz റിഫ്രഷ് റേറ്റും ഉള്ളതിനാൽ ഫോണിൽ സ്‌ക്രോളിംഗും ഗെയിമിംഗും സൂപ്പർ ഫ്ളൂയിഡായി തോന്നും. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള വിവോയുടെ FunTouchOS 15-ലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. ഐക്യൂ 13 സ്മാർട്ട്ഫോണിൻ്റെ ഹൈലൈറ്റുകളിലൊന്ന് അതിലുള്ള വലിയ 6,000mAh ബാറ്ററിയാണ്. ഇത് 120W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ IP68, IP69 റേറ്റിംഗുകൾ ഈ ഫോണിനു ലഭിച്ചിട്ടുണ്ട്.
12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഐക്യൂ 13 ൻ്റെ അടിസ്ഥാന മോഡലിന് ഇന്ത്യയിൽ 54,999 രൂപയാണ് വില. 16 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള കുറച്ചു കൂടി ഉയർന്ന പതിപ്പിന് 59,999 രൂപയും വില വരുന്നു. ലെജൻഡ്, നാർഡോ ഗ്രേ എന്നീ രണ്ടു നിറങ്ങളിൽ ഫോൺ ലഭ്യമാണ്.
ആമസോണിലും ഐക്യൂവിൻ്റെ ഇ-സ്റ്റോറിലും ഡിസംബർ 11-ന് ഉച്ചയ്ക്ക് 12 മണി മുതൽ ആരംഭിക്കുന്ന സെയിലിൽ നിങ്ങൾക്ക് ഐക്യൂ 13 വാങ്ങാനാകും. ഫോൺ വാങ്ങാൻ HDFC ബാങ്ക് അല്ലെങ്കിൽ ICICI ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് 3,000 രൂപ കിഴിവ് ലഭിക്കും. കൂടാതെ, നിങ്ങൾക്ക് ഒരു വിവോ അല്ലെങ്കിൽ ഐക്യൂ സ്മാർട്ട്‌ഫോൺ സ്വന്തമായിട്ടുണ്ടെങ്കിൽ, അത് എക്സ്ചേഞ്ച് ചെയ്താൽ 5,000 രൂപ കിഴിവും ലഭിക്കും.
രണ്ട് നാനോ സിം കാർഡുകൾ ഇടാൻ കഴിയുന്ന ഡ്യുവൽ സിം സ്മാർട്ട്‌ഫോണാണ് ഐക്യൂ 13. ഇത് ആൻഡ്രോയ്ഡ് 15 അടിസ്ഥാനമാക്കിയുള്ള FuntouchOS 15-ലാണ് പ്രവർത്തിക്കുന്നത്. ഈ ഫോണിന് നാല് പ്രധാന ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും അഞ്ച് വർഷത്തെ സെക്യൂരിറ്റി പാച്ചുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. 1,440x3,186 പിക്സൽ റെസലൂഷനും LTPO സാങ്കേതികവിദ്യയുയുള്ള 6.82 ഇഞ്ച് 2K AMOLED ഡിസ്പ്ലേയാണ് ഇതിലുള്ളത്. സ്‌ക്രീനിന് 144Hz റിഫ്രഷ് റേറ്റ്, 510ppi പിക്‌സൽ ഡെൻസിറ്റി, 1,800 nits വരെയുള്ള പീക്ക് ബ്രൈറ്റ്നസ് ലെവൽ എന്നിവയുണ്ട്.
ക്വാൽകോമിൻ്റെ 3nm ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 8 എലീറ്റ് ചിപ്പുമായി ഇന്ത്യയിലെത്തുന്ന രണ്ടാമത്തെ ഫോണാണിത്. 12GB വരെ LPDDR5X അൾട്രാ റാമും 512GB വരെ UFS 4.1 സ്റ്റോറേജുമായാണ് ഇത് വരുന്നത്. ഗെയിമിംഗ് പ്രകടനം മെച്ചപ്പെടുത്തുന്നതിനായി ഐക്യൂവിൻ്റെ Q2 ചിപ്പും ഉപയോഗം കൂടുമ്പോൾ ഫോൺ തണുപ്പിക്കാൻ 7,000 സ്ക്വയർ മില്ലിമീറ്റർ വേപ്പർ ചേമ്പറും ഈ ഫോണിൽ ഉൾപ്പെടുന്നു.
ഐക്യൂ 13 ഫോണിൽ മൂന്ന് റിയർ ക്യാമറകളാണുള്ളത്. f/1.88 അപ്പർച്ചറും ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS), ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷൻ (EIS) എന്നിവയുള്ള 50 മെഗാപിക്സൽ സോണി IMX921 സെൻസറാണ് മെയിൻ ക്യാമറ. സാംസങ് ജെഎൻ1 സെൻസറും എഫ്/2.0 അപ്പേർച്ചറുമുള്ള 50 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസാണ് രണ്ടാമത്തെ ക്യാമറ. സോണി IMX816 സെൻസർ, f/1.85 അപ്പർച്ചർ, 2x ഒപ്റ്റിക്കൽ സൂം എന്നിവയുള്ള 50 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയാണ് മൂന്നാമത്തേത്. സെൽഫികൾക്കായി, f/2.45 അപ്പേർച്ചറുള്ള 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുണ്ട്.
5G, 4G LTE, Wi-Fi 7, ബ്ലൂടൂത്ത് 5.4, NFC, GPS, USB 3.2 Gen 1 പിന്തുണയുള്ള USB Type-C പോർട്ട് എന്നിവയുൾപ്പെടെ നിരവധി കണക്റ്റിവിറ്റി ഓപ്ഷനുകളെ ഫോൺ പിന്തുണയ്ക്കുന്നു. ആക്‌സിലറോമീറ്റർ, ആംബിയൻ്റ് ലൈറ്റ് സെൻസർ, പ്രോക്‌സിമിറ്റി സെൻസർ, ഇ-കോമ്പസ്, ഗൈറോസ്‌കോപ്പ്, കളർ ടെമ്പറേച്ചർ സെൻസർ എന്നിങ്ങനെ വിവിധ സെൻസറുകളും ഇതിലുണ്ട്.
അതിവേഗ ചാർജിംഗിനായി 120W ഫ്ലാഷ് ചാർജ് പിന്തുണയ്ക്കുന്ന വലിയ 6,000mAh ബാറ്ററിയാണ് ഐക്യൂ 13-ന് കരുത്ത് പകരുന്നത്. വീട്ടുപകരണങ്ങൾ നിയന്ത്രിക്കാൻ നിങ്ങളെ അനുവദിക്കുന്ന ഇൻഫ്രാറെഡ് ട്രാൻസ്മിറ്ററും ഇതിലുണ്ട്. പൊടിയും വെള്ളവും പ്രതിരോധിക്കുന്ന കാര്യത്തിൽ IP68, IP69 റേറ്റിംഗാണ് ഫോണിനുള്ളത്. 163.37x76.71x8.13mm വലിപ്പവും 213 ഗ്രാം ഭാരവുമാണ് ഫോണിനുള്ളത്.
പരസ്യം
പരസ്യം