Photo Credit: iQOO
സ്മാർട്ട്ഫോൺ പ്രേമികളുടെ പ്രിയപ്പെട്ട ബ്രാൻഡുകളിൽ ഒന്നായ ഐക്യൂ അവരുടെ ഏറ്റവും പുതിയ മോഡലായ ഐക്യൂ 13 ഡിസംബർ 3-ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ്. ഫോൺ ഈ വർഷം ഒക്ടോബറിൽ തന്നെ ചൈനയിൽ ലോഞ്ച് ചെയ്തിരുന്നു. ഔദ്യോഗിക റിലീസിന് മുന്നോടിയായി, ഇന്ത്യൻ വിപണിയിൽ സ്മാർട്ട്‌ഫോണിനു പ്രതീക്ഷിക്കുന്ന വില ഒരു ടിപ്‌സ്റ്റർ വെളിപ്പെടുത്തി. ക്വാൽകോമിൻ്റെ ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ 8 എലീറ്റ് പ്രോസസറുമായി വരുന്ന ആദ്യത്തെ സ്മാർട്ട്‌ഫോണുകളിൽ ഒന്നാണ് ഐക്യൂ 13. ആൻഡ്രോയിഡ് 15 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഇതു പ്രവർത്തിക്കുന്നത്. 50 മെഗാപിക്സൽ പ്രധാന സെൻസറുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായാണ് ഐക്യൂ 13 എത്തുന്നത്. മനോഹരമായ ഡിസൈനിൽ എത്തുന്ന ഐക്യൂ 13 സ്മാർട്ട്ഫോണിന് പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ IP68, IP69 സർട്ടിഫിക്കേഷനുകൾ ഉണ്ട്.
12GB റാം + 256GB സ്റ്റോറേജുമുള്ള ഐക്യൂ 13 സ്മാർട്ട്ഫോണിൻ്റെ അടിസ്ഥാന മോഡലിന് ഇന്ത്യയിൽ 55,000 രൂപയോളം വിലയുണ്ടാകുമെന്ന് ടിപ്‌സ്റ്റർ മുകുൾ ശർമ്മ (@സ്റ്റഫ്‌ലിസ്റ്റിംഗ്സ്) എക്‌സിൽ (മുമ്പ് ട്വിറ്റർ) വെളിപ്പെടുത്തി. ഈ മോഡലിൻ്റെ മുൻഗാമിയായ ഐക്യൂ 12-ൻ്റെ ലോഞ്ച് വിലയേക്കാൾ കൂടുതലാണിത്. ഇതേ റാമും സ്റ്റോറേജ് സവിശേഷതകളുമുള്ള ഐക്യൂ 12-ന് ഇന്ത്യയിൽ 52,999 രൂപയാണ് വിലയുണ്ടായിരുന്നത്. പുതിയ ഫോണിൻ്റെ വരവിനെ കൂടുതൽ ആകർഷകമാക്കാൻ ഐക്യൂ പ്രത്യേക ബാങ്ക് ഓഫറുകളും ഡീലുകളും പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.
ചൈനയിൽ, ഐക്യൂ 13-ൻ്റെ പ്രാരംഭ വില 12GB RAM + 256GB സ്റ്റോറേജ് വേരിയൻ്റിന് CNY 3,999 (ഏകദേശം 47,200 രൂപ) ആണ്. 16GB റാമും 1TB സ്റ്റോറേജുമുള്ള ടോപ്പ് എൻഡ് പതിപ്പിന് CNY 5,199 (ഏകദേശം 61,400 രൂപ) വരെ വിലയുണ്ട്.
പ്രമുഖ സ്മാർട്ട്ഫോൺ നിർമാതാക്കളായ വിവോയുടെ സബ് ബ്രാൻഡായ ഐക്യൂവിൻ്റെ ഏറ്റവും പുതിയ മോഡലായ ഐക്യൂ 13 ഡിസംബർ 3-നാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നത്. കമ്പനിയുടെ ഒഫീഷ്യൽ സ്റ്റോറിലും ആമസോണിലും ഫോൺ വിൽപ്പനക്കുണ്ടാകും. സ്‌നാപ്ഡ്രാഗൺ 8 എലീറ്റ് ചിപ്‌സെറ്റുമായി എത്തുന്ന ഇന്ത്യയിലെ ആദ്യത്തെ സ്‌മാർട്ട്‌ഫോണുകളിൽ ഒന്നായിരിക്കും ഐക്യൂ 13. ഈ ഫോണിൽ ഐക്യൂവിൻ്റെ Q2 ചിപ്പും ഉൾപ്പെടുന്നു. 144Hz റീഫ്രഷ് റേറ്റും 2K റെസലൂഷനുമുള്ള Q10 LTPO AMOLED ഡിസ്‌പ്ലേയാണ് ഈ ഫോണിലുള്ളത്. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ IP68, IP69 റേറ്റിംഗുകളുമായാണ് ഐക്യൂ 13 എത്തുന്നത്.
ഇന്ത്യയിൽ പുറത്തിറങ്ങുന്ന ഐക്യൂ 13 മോഡലിന് നാല് പ്രധാന ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും അഞ്ച് വർഷത്തെ സെക്യൂരിറ്റി പാച്ചുകളും ലഭിക്കും. സോണി IMX 921 സെൻസറുള്ള 50 മെഗാപിക്സൽ പ്രധാന ക്യാമറ, 50 മെഗാപിക്സൽ സോണി പോർട്രെയ്റ്റ് ക്യാമറ, 50 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ എന്നിവയുള്ള ട്രിപ്പിൾ ക്യാമറ സെറ്റപ്പുമായാണ് ഈ ഫോൺ വരുന്നത്.
സെൽഫികൾക്കായി 32 മെഗാപിക്സലിൻ്റെ ഫ്രണ്ട് ക്യാമറയും ഈ ഫോണിലുണ്ട്. ഫോണിൻ്റെ ഇന്ത്യൻ പതിപ്പിൽ 120W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 6,000mAh ബാറ്ററിയാണ് സജ്ജീകരിച്ചിരിക്കുന്നത്.
പരസ്യം
പരസ്യം