ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025-ൽ ഐക്യൂ ഫോണുകൾക്ക് മികച്ച ഓഫറുകൾ
Photo Credit: iQOO
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025 ഐക്യുഒ 13 (ചിത്രം) കിഴിവ് വിലയിൽ വാഗ്ദാനം ചെയ്യുന്നു
ഇന്ത്യയിൽ വളരെയധികം ആരാധകരുള്ള സ്മാർട്ട്ഫോൺ ബ്രാൻഡുകളിൽ ഒന്നാണ് ഐക്യൂ. വിവിധ പ്രൈസ് റേഞ്ചിൽ മികച്ച ഫോണുകൾ നൽകുന്നതിനൊപ്പം വിൽപ്പനാനന്തര സേവനങ്ങളിലും മികച്ചു നിൽക്കുന്നുണ്ടെന്നതാണ് ഐക്യൂ ഫോണുകൾക്ക് ആരാധകർ വർദ്ധിക്കാൻ കാരണം. ഐക്യൂ ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി മികച്ച ഓഫറുകൾ സെപ്റ്റംബർ 23-ന് ആരംഭിക്കുന്ന ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025-ൽ ലഭ്യമാകും. വിവോയുടെ സബ് ബ്രാൻഡായ ഐക്യൂവിൻ്റെ നിരവധി സ്മാർട്ട്ഫോണുകൾ ഈ സെയിൽ സമയത്തു വിലക്കുറവിൽ ലഭ്യമാകുമെന്ന വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ ഷോപ്പിംഗ് ഇവൻ്റുകളിൽ ഒന്നായ ഇതിൽ, ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയ്ക്ക് വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ വാങ്ങാനുള്ള അവസരമുണ്ട്. ഈ വിൽപ്പനയിൽ ഡിസ്കൗണ്ടുകൾ, ക്യാഷ്ബാക്ക് ഓഫറുകൾ, എക്സ്ചേഞ്ച് ഡീലുകൾ, നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകൾ എന്നിവ ഉൾപ്പെടും. സ്മാർട്ട്‌ഫോണുകൾ, സ്മാർട്ട് വാച്ചുകൾ, വയർലെസ് ഇയർഫോണുകൾ, ലാപ്‌ടോപ്പുകൾ, പിസികൾ, റഫ്രിജറേറ്ററുകൾ, വാഷിംഗ് മെഷീനുകൾ, നിരവധി സ്മാർട്ട് ഹോം ഗാഡ്‌ജെറ്റുകൾ എന്നിവയും സെയിൽ സമയത്ത് ഓഫർ വിലയിൽ ലഭ്യമാണ്.
വരാനിരിക്കുന്ന ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025-ൽ, iQOO സ്മാർട്ട്‌ഫോണുകൾ വിലക്കിഴിവിൽ ലഭ്യമാകും. ഈ കിഴിവുകൾ ആമസോണിൽ മാത്രമല്ല, ഐക്യൂവിൻ്റെ ഔദ്യോഗിക ഓൺലൈൻ സ്റ്റോറിലും ലഭ്യമാണ്.
ഡിസ്കൗണ്ടുകൾക്കു പുറമേ, നോ-കോസ്റ്റ് EMI പ്ലാനുകൾ പോലുള്ള പേയ്‌മെന്റ് ഓപ്ഷനുകളിലൂടെയും ലാഭമുണ്ടാക്കാം. ഇതിലൂടെ സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് അധിക പലിശയില്ലാതെ തവണകളായി പണമടയ്ക്കാനാകും. ഐക്യൂ Z10R, ഐക്യൂ Z10, ഐക്യൂ നിയോ 10R, ഐക്യൂ നിയോ 10 പോലുള്ള ചില മോഡലുകളിൽ, ഉപഭോക്താക്കൾക്ക് മൂന്ന് മാസത്തെയോ ആറ് മാസത്തെയോ EMI പ്ലാനുകൾ തിരഞ്ഞെടുക്കാം. ഉയർന്ന മോഡലായ ഐക്യൂ 13-ന്, മൂന്ന്, ആറ് അല്ലെങ്കിൽ ഒമ്പത് മാസം ദൈർഘ്യമേറിയ പ്ലാനുകളും ലഭ്യമാണ്.
മുഴുവൻ തുകയും മുൻകൂർ നൽകാതെ തന്നെ ഉപഭോക്താക്കൾക്ക് അവർ ആഗ്രഹിക്കുന്ന സ്മാർട്ട്‌ഫോണുകൾ വാങ്ങാൻ ഈ ഓഫറിലൂടെ കഴിയും. ആമസോൺ പ്രൈം അംഗങ്ങൾക്കും പ്രൈം മെമ്പർഷിപ്പ് ഇല്ലാത്തവർക്കും സെയിൽ സമയത്തുള്ള ഓഫറുകളെല്ലാം ലഭിക്കും.
ബജറ്റ് ഫ്രണ്ട്ലി ഫോണായ ഐക്യൂ Z10 ലൈറ്റിന് 9,998 രൂപയാണ് സാധാരണ വിലയെങ്കിൽ സെയിൽ സമയത്ത് അത് 8,999 രൂപയ്ക്ക് ലഭ്യമാണ്. ഐക്യൂ Z10x-ന്റെ യഥാർത്ഥ വിലയായ 13,498 രൂപയിൽ നിന്നും കുറഞ്ഞ് 11,999 രൂപയ്ക്ക് ലഭ്യമാകും.
ഐക്യൂ Z10R-ന്റെ വില ഈ സെയിൽ സമയത്ത് 17,499 രൂപയാണ്. 19,498 രൂപയിൽ നിന്ന് കുറഞ്ഞാണ് ഈ വിലയിലേക്കെത്തിയത്. ഏതാണ്ട് രണ്ടായിരം രൂപയോളം വാങ്ങുന്നവർക്ക് ലാഭിക്കാൻ കഴിയും. ഐക്യൂ Z10-ന്റെ സെയിൽ സമയത്തെ വില 18,999 രൂപയാണ്. 21,998 രൂപയെന്ന സാധാരണ വിലയിൽ നിന്നും വലിയ ഡിസ്കൗണ്ട് നേടാനാകും.
26,999 രൂപ വിലയുണ്ടായിരുന്ന ഐക്യൂ നിയോ 10R 23,999 രൂപയ്ക്ക് ലഭ്യമാണ്. ഐക്യൂ നിയോ 10-ന്റെ ഓഫർ സെയിലിലെ വില 29,999 രൂപയാണ്. ഇപ്പോൾ 33,998 രൂപ വിലയുള്ള ഫോണിനാണ് ഈ ഓഫർ. ഇതിനു പുറമെ ഐക്യൂ 13-ന്റെ വില 54,998 രൂപയിൽ നിന്ന് കുറഞ്ഞ് 50,999 രൂപയും ആയിട്ടുണ്ട്.
പരസ്യം
പരസ്യം