ഇനി കളി മാറും; വൺപ്ലസ് പാഡ് 3 ഇന്ത്യൻ വിപണിയിലെത്തി

വൺപ്ലസ് പാഡ് 3 ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ഇനി കളി മാറും; വൺപ്ലസ് പാഡ് 3 ഇന്ത്യൻ വിപണിയിലെത്തി

Photo Credit: OnePlus

വൺപ്ലസ് പാഡ് 3 ഫ്രോസ്റ്റഡ് സിൽവർ, സ്റ്റോം ബ്ലൂ നിറങ്ങളിൽ ലഭ്യമാണ്

ഹൈലൈറ്റ്സ്
  • 13 മെഗാപിക്സൽ റിയർ ക്യാമറയാണ് വൺപ്ലസ് പാഡ് 3-യിലുള്ളത്
  • വൺപ്ലസ് സ്റ്റൈലോ 2, വൺപ്ലസ് സ്മാർട്ട് കീബോർഡ് എന്നിവയുമായി ഇതിനെ പെയർ ചെയ
  • 12,140mAh ബാറ്ററിയാണ് ഈ ടാബ്‌ലറ്റിൽ ഉണ്ടാവുക
പരസ്യം

പ്രമുഖ ടെക് കമ്പനിയായ വൺപ്ലസ് കഴിഞ്ഞ ദിവസം വൺപ്ലസ് 13s എന്ന സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. ഇതിനൊപ്പം തന്നെ വൺപ്ലസ് പാഡ് 3 എന്ന ടാബ്‌ലറ്റും വ്യാഴാഴ്ച ഇന്ത്യയിൽ കമ്പനി പുറത്തിറക്കി. ചൈനീസ് ടെക് കമ്പനിയായ വൺപ്ലസിൽ നിന്നുള്ള ഏറ്റവും പുതിയ ആൻഡ്രോയിഡ് ടാബ്‌ലെറ്റാണിത്. രണ്ട് വ്യത്യസ്ത കളർ ഓപ്ഷനുകളിൽ വരുന്ന ഇത് 3.4K റെസല്യൂഷനും 7:5 ആസ്പെക്റ്റ് റേഷ്യോയുമുള്ള വലിയ 13.2 ഇഞ്ച് ഡിസ്‌പ്ലേയുമായാണ് വരുന്നത്. വൺപ്ലസ് പാഡ് 3 ടാബ്‌ലറ്റിന് സ്‌നാപ്ഡ്രാഗൺ 8 എലീറ്റ് ചിപ്‌സെറ്റാണ് കരുത്തു നൽകുന്നത്. 16GB വരെ റാമും 512GB വരെ ഇന്റേണൽ സ്റ്റോറേജും ഇതിൽ ലഭ്യമായതിനാൽ ഈ ടാബ്‌ലറ്റ് ഹെവി ടാസ്‌ക്കുകൾക്കും മൾട്ടിടാസ്കിംഗിനും അനുയോജ്യമാണ്. 80W SuperVOOC ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന ഒരു വലിയ 12,140mAh ബാറ്ററിയാണ് ടാബ്‌ലെറ്റിൽ സജ്ജീകരിച്ചിരിക്കുന്നത്. ഒറ്റ ചാർജിങ്ങിൽ 72 ദിവസം വരെ സ്റ്റാൻഡ്ബൈ മോഡ് ഇതിനുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു.

വൺപ്ലസ് പാഡ് 3 ടാബ്‌ലറ്റിൻ്റെ സ്റ്റോറേജ് വേരിയൻ്റുകൾ:

വൺപ്ലസ് പാഡ് 3 ഇന്ത്യയിൽ രണ്ട് സ്റ്റോറേജ് വേരിയൻ്റുകളിൽ ലഭ്യമാണ്. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയൻ്റാണ് ഒരെണ്ണം. മറ്റൊന്ന് 16 ജിബി റാമും 512 ജിബി സ്റ്റോറേജുമായി വരുന്നു. ഫ്രോസ്റ്റഡ് സിൽവർ, സ്റ്റോം ബ്ലൂ എന്നീ രണ്ട് നിറങ്ങളിൽ ഈ ടാബ്‌ലറ്റ് ലഭ്യമാണ്.

വൺപ്ലസ് പാഡ് 3 ഇന്ന് മുതൽ യൂറോപ്പിലും വടക്കേ അമേരിക്കയിലും വാങ്ങാൻ ലഭ്യമാകും. ഇന്ത്യയിൽ, വൺപ്ലസ് പാഡ് 3 പിന്നീടേ വിൽപ്പനയ്‌ക്കെത്തൂവെന്ന് കമ്പനി സ്ഥിരീകരിച്ചു. ഇന്ത്യൻ വിപണിയിലെ ഔദ്യോഗികമായ വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇത് ഉടൻ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

വൺപ്ലസ് പാഡ് 3 ടാബ്‌ലറ്റിൻ്റെ പ്രധാന സവിശേഷതകൾ:

ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ ഒഎസ് 15-ൽ പ്രവർത്തിക്കുന്ന ടാബ്‌ലെറ്റാണ് വൺപ്ലസ് പാഡ് 3. ഇതിൽ 3.4K റെസല്യൂഷനോടുകൂടിയ (2,400 × 3,392 പിക്സലുകൾ) 13.2 ഇഞ്ച് LCD ഡിസ്‌പ്ലേയാണുള്ളത്. സ്‌ക്രീൻ 144Hz വരെ അഡാപ്റ്റീവ് റിഫ്രഷ് റേറ്റിനെയും പിന്തുണയ്ക്കുന്നു. ദീർഘനേരം ഉപയോഗിക്കുമ്പോഴും കണ്ണുകൾക്കു ബുദ്ധിമുട്ടു വരില്ലെന്നതിന് TÜV റൈൻലാൻഡ് ഐ കെയർ 4.0 സർട്ടിഫിക്കേഷനും ഇതിലുണ്ട്.

അഡ്രിനോ 830 GPU സഹിതമുള്ള സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 എലീറ്റ് ചിപ്‌സെറ്റാണ് ഇതിനു കരുത്തു നൽകുന്നത്. 16GB വരെ LPDDR5T റാമും 512GB വരെയുള്ള UFS 4.0 സ്റ്റോറേജും ഇതിൽ ഉൾപ്പെടുന്നു.

ക്യാമറകളെ സംബന്ധിച്ചിടത്തോളം, വൺപ്ലസ് പാഡ് 3-യിൽ ഫോട്ടോകൾ എടുക്കുന്നതിനും ഡോക്യുമെന്റുകൾ സ്കാൻ ചെയ്യുന്നതിനുമായി 13 മെഗാപിക്സൽ റിയർ ക്യാമറയും സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഉണ്ട്.

എട്ടു സ്പീക്കറുകളാണ് ഈ ടാബ്‌ലറ്റിനുള്ളത്. ബ്ലൂടൂത്ത് 5.4, Wi-Fi 7, USB ടൈപ്പ്-സി പോർട്ട് എന്നിങ്ങനെയുള്ള കണക്റ്റിവിറ്റി ഓപ്ഷനുകളും ഇതിൽ ഉൾപ്പെടുന്നു. ഫേസ് അൺലോക്കിനെയും ഇതു പിന്തുണയ്ക്കുന്നു. ചൂട് നിയന്ത്രിക്കാൻ സഹായിക്കുന്നതിന്, ഉപകരണം ഗ്രാഫീൻ കോമ്പോസിറ്റ് മെറ്റീരിയൽ ഉപയോഗിച്ച് നിർമ്മിച്ച വേപ്പർ ചേംബറുകൾ ഉപയോഗിക്കുന്നു.

വൺപ്ലസ് സ്റ്റൈലോ 2 (stylus), വൺപ്ലസ് സ്മാർട്ട് കീബോർഡ് തുടങ്ങിയ ആക്‌സസറികളുമായി വൺപ്ലസ് പാഡ് 3 പെയർ ചെയ്യാൻ കഴിയും. ഇതു വെവ്വേറെയാണു വിൽക്കുന്നത്. കീബോർഡ് 110 മുതൽ 165 ഡിഗ്രി വരെ ചരിഞ്ഞു വയ്ക്കാവുന്നതാണ്, കൂടാതെ സ്റ്റൈലസിന് 16,000 വ്യത്യസ്ത തലത്തിലുള്ള പ്രഷർ മനസിലാക്കാൻ കഴിയും.

ടാബ്‌ലെറ്റ് ഓപ്പൺ ക്യാൻവാസ് ഫീച്ചറിനെ പിന്തുണയ്ക്കുന്നു, ഇത് ഉപയോക്താക്കളെ ഫുൾ സ്‌ക്രീനിൽ മൂന്ന് ആപ്പുകൾ വരെ ഒരുമിച്ചു തുറക്കാനും പ്രവർത്തിപ്പിക്കാനും അനുവദിക്കുന്നു, ഇത് മൾട്ടിടാസ്കിംഗ് എളുപ്പമാക്കുന്നു.

പൺപ്ലസ് പാഡ് 3 80W SuperVOOC ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന വലിയ 12,140mAh ബാറ്ററിയാണ് പായ്ക്ക് ചെയ്യുന്നത്. സ്റ്റാൻഡ്‌ബൈയിൽ ബാറ്ററി 72 ദിവസം വരെ നിലനിൽക്കുമെന്നും വെറും 92 മിനിറ്റിനുള്ളിൽ 1% മുതൽ 100% വരെ ചാർജ് ചെയ്യാൻ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു. ടാബ്‌ലെറ്റിന് 289.61mm × 209.66mm × 5.97mm വലിപ്പവും 675 ഗ്രാം ഭാരവുമുണ്ട്.

Comments
Gadgets 360 Staff
 ...കൂടുതൽ
        
    
ഫേസ്ബുക്കിൽ ഷെയർ ചെയ്യുക Gadgets360 Twitter Shareട്വീറ്റ് ഷെയർ Snapchat റെഡ്ഡിറ്റ് കമൻ്റ്

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. സാംസങ്ങ് എന്തിനിതു ചെയ്തു? വൺ യുഐ 8 അപ്ഡേറ്റിൽ ഒഇഎം അൺലോക്കിങ്ങ് ഇനിയില്ല
  2. കരുത്തുറ്റ ബാറ്ററിയുമായി ഓപ്പോ റെനോ 14FS എത്തുന്നു; സവിശേഷതകൾ പുറത്ത്
  3. റിയൽമി വിപണി കീഴടക്കാൻ ഒരുങ്ങുന്നു; റിയൽമി 15 5G, റിയൽമി 15 പ്രോ 5G എന്നിവ ഇന്ത്യയിലെത്തി
  4. 5,000mAh ബാറ്ററിയുള്ള ഫോൺ 7,000 രൂപയിൽ താഴെ വിലയ്ക്ക്; ഇൻഫിനിക്സ് സ്മാർട്ട് 10 ഇന്ത്യയിലെത്തി
  5. ഇനി ഇവൻ്റെ കാലം; മോട്ടോ G86 പവർ ഉടനെ ഇന്ത്യയിലെത്തും
  6. സാധാരണക്കാർക്കായി സാധാരണ ഫോൺ; ഐടെൽ സൂപ്പർ ഗുരു 4G മാക്സ് ഇന്ത്യയിലെത്തി
  7. വില തുച്ഛം ഗുണം മെച്ചം; ലാവ ബ്ലേസ് ഡ്രാഗൺ 5G ഇന്ത്യയിലേക്ക്
  8. ഇന്ത്യയിലെ ആരാധകർക്കു റെഡ്മിയുടെ വാർഷികസമ്മാനം; രണ്ടു ഫോണുകൾ ഉടൻ വരും
  9. രണ്ടു റീചാർജ് പ്ലാനുകൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ; പുതിയ ഓഫർ അവതരിപ്പിക്കാൻ വൊഡാഫോൺ ഐഡിയ
  10. ലാപ്ടോപ് വിപണിയിലേക്ക് പുതിയ അവതാരം; അസൂസ് വിവോബുക്ക് 14 ഇന്ത്യയിലെത്തി
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »