വാവെയ് മേറ്റ്പാഡ് 11.5 (2026) ലോഞ്ച് ചെയ്തു; പ്രധാനപ്പെട്ട വിവരങ്ങൾ അറിയാം
Photo Credit: Huawei
മേറ്റ്പാഡ് 11.5 (2026) പുറത്തിറക്കിയതോടെ ഹുവാവേ ചൈനയിൽ തങ്ങളുടെ ടാബ്‌ലെറ്റ് പോർട്ട്‌ഫോളിയോ വിപുലീകരിച്ചു.
പ്രമുഖ ബ്രാൻഡായ വാവെയ് തങ്ങളുടെ ഏറ്റവും പുതിയ ടാബ്‌ലറ്റായ വാവെയ് മേറ്റ്പാസ് 11.5 (2026) തിങ്കളാഴ്ച ചൈനയിൽ അവതരിപ്പിച്ചു. ബ്രാൻഡിന്റെ നിലവിലുള്ള 11.5 ഇഞ്ച് മോഡലിന്റെ അപ്‌ഡേറ്റ് ചെയ്ത പതിപ്പായാണ് ഈ ടാബ്‌ലെറ്റ് എത്തുന്നത്. ഹാർമണിഒഎസ് 5.1-ൽ പ്രവർത്തിക്കുന്ന ഇത് 2.5K റെസല്യൂഷൻ വാഗ്ദാനം ചെയ്യുന്ന എൽസിഡി ഡിസ്‌പ്ലേയുമായാണ് വരുന്നത്. സ്‌ക്രീനിന് 600nits വരെ പീക്ക് ബ്രൈറ്റ്‌നസ് എത്താൻ കഴിയും. ടാബ്‌ലറ്റ് ദീർഘനേരം പ്രവർത്തിപ്പിക്കുന്നതിനു പിന്തുണ നൽകുന്ന വലിയ 10,100mAh ബാറ്ററിയാണ് ഇതിൽ ഉണ്ടാവുക. 12 ജിബി വരെ റാമും 256 ജിബി വരെ ഇന്റേണൽ സ്റ്റോറേജുമുള്ള വാവെയുടെ കിരിൻ T82B ചിപ്‌സെറ്റാണ് ഇതിനു കരുത്തു നൽകുക. മേറ്റ്പാഡ് 11.5-ന്റെ സ്പെഷ്യൽ സോഫ്റ്റ് ലൈറ്റ് വേരിയൻ്റിൽ ഈ പ്രോസസറിനു പകരം കിരിൻ T82 പ്രോസസർ ഉപയോഗിക്കുന്നു. ഈ ഫോണിൽ നാല് ബിൽറ്റ്-ഇൻ സ്പീക്കറുകൾ ഉൾപ്പെടുന്നുണ്ട്. ടാബ്‌ലെറ്റ് വാവെയുടെ എം-പെൻസിൽ സ്റ്റൈലസിനെയും പിന്തുണയ്ക്കുന്നു.
8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വൈ-ഫൈ മാത്രം പിന്തുണയ്ക്കുന്ന വാവെയ് മേറ്റ്പാഡ് 11.5 (2026) ടാബ്‌ലറ്റിന്റെ വില CNY 1,799 മുതൽ ആരംഭിക്കുന്നു, അതായത് ഏകദേശം 22,000 ഇന്ത്യൻ രൂപ. വൈ-ഫൈയും സെല്ലുലാർ കണക്റ്റിവിറ്റിയുമുള്ള 8 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിനു വില CNY 2,799 ആണ്, അതായത് ഏകദേശം 35,000 ഇന്ത്യൻ രൂപ.
വാവെയ് മേറ്റ്പാഡ് 11.5 ന്റെ സോഫ്റ്റ് ലൈറ്റ് എഡിഷൻ കോൺഫിഗറേഷൻ അനുസരിച്ച് വ്യത്യസ്ത വിലകളിൽ ലഭ്യമാണ്. 8 ജിബി റാമും 128 ജിബി സ്റ്റോറേജ് വേരിയന്റിന് CNY 2,099, ഏകദേശം 26,000 രൂപ വില വരും. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള എഡിഷന് CNY 2,299, ഏകദേശം 29,000 രൂപ വരുന്നു. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ടോപ്പ്-എൻഡ് വേരിയന്റിന് CNY 2,599 ആണ്, അതായത് ഏകദേശം 33,000 രൂപ.
നിറങ്ങളുടെ കാര്യത്തിൽ, സ്റ്റാൻഡേർഡ് വാവെയ് മേറ്റ്പാഡ് 11.5 ഐലൻഡ് ബ്ലൂ, സ്‌പേസ് ഗ്രേ ഓപ്ഷനുകളിൽ ലഭ്യമാണ്. സോഫ്റ്റ് ലൈറ്റ് എഡിഷൻ ഫ്രോസ്റ്റ് സിൽവർ, ഫെതർ പർപ്പിൾ എന്നിവയുൾപ്പെടെയുള്ള നിറങ്ങളിലും ലഭ്യമാണ്.
വാവെയ് മേറ്റ്പാഡ് 11.5 ഹാർമണി ഒഎസ് 5.1 ൽ പ്രവർത്തിക്കുന്നു, 11.5 ഇഞ്ച് ടിഎഫ്ടി എൽസിഡി ഡിസ്പ്ലേയുമായാണ് ഇത് വരുന്നത്. 1,600 × 2,456 പിക്സലുകളുടെ 2.5K റെസല്യൂഷൻ, 120Hz വരെ റിഫ്രഷ് റേറ്റ്, 256ppi പിക്സൽ ഡെൻസിറ്റി, 600nits പീക്ക് ബ്രൈറ്റ്നസ് എന്നിവ ഈ സ്ക്രീൻ വാഗ്ദാനം ചെയ്യുന്നു. ഇതിന് 86 ശതമാനം സ്ക്രീൻ-ടു-ബോഡി റേഷ്യോയുമുണ്ട്.
ടാബ്‌ലെറ്റ് സോഫ്റ്റ് ലൈറ്റ് എഡിഷനിലും വിൽക്കുന്നുണ്ട്. കണ്ണുകളെ സംരക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ക്ലൗഡ് ക്ലിയർ സോഫ്റ്റ് ലൈറ്റ് സ്‌ക്രീൻ ഈ വേരിയൻ്റിൽ ഉണ്ട്. ഈ ഡിസ്‌പ്ലേയ്ക്ക് കണ്ണുകളുടെ ക്ഷീണം 34 ശതമാനം കുറയ്ക്കാനും ടിയർ ഫിലിം സ്റ്റെബിലിറ്റി 22 ശതമാനം മെച്ചപ്പെടുത്താനും കഴിയുമെന്ന് വാവെയ് അവകാശപ്പെടുന്നു.
സ്റ്റാൻഡേർഡ് വാവെയ് മേറ്റ്പാഡ് 11.5-ന് കിരിൻ T82B പ്രോസസറാണ് കരുത്തു നൽകുന്നത്, സോഫ്റ്റ് ലൈറ്റ് എഡിഷൻ കിരിൻ T82 ചിപ്‌സെറ്റ് ഉപയോഗിക്കുന്നു.
ക്യാമറകളുടെ കാര്യത്തിൽ, ഈ ടാബ്‌ലെറ്റിന് 13 മെഗാപിക്സൽ റിയർ ക്യാമറയും സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 മെഗാപിക്സൽ മുൻ ക്യാമറയും ഉണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ വൈ-ഫൈ, ബ്ലൂടൂത്ത് 5.2, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു. ഉപകരണത്തിൽ ആംബിയന്റ് ലൈറ്റ് സെൻസർ, ഗൈറോസ്കോപ്പ്, ഗ്രാവിറ്റി സെൻസർ, ഹാൾ സെൻസർ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. ക്വാഡ് സ്റ്റീരിയോ സ്പീക്കറുകളും രണ്ട് മൈക്രോഫോണുകളും ഇതിലുണ്ട്.
വാവെയ് മേറ്റ്പാഡ് 11.5 ടാബ്‌ലറ്റ് 10,100mAh ബാറ്ററിയും 40W ഫാസ്റ്റ് ചാർജിംഗും പിന്തുണയ്ക്കുന്നു. വാവെയുടെ എം-പെൻസിൽ സ്റ്റൈലസ് ഉപയോഗിച്ചുള്ള ഇൻപുട്ടിനെയും ഇത് പിന്തുണയ്ക്കുന്നു.
പരസ്യം
പരസ്യം
Paramount's New Offer for Warner Bros. Is Not Sufficient, Major Investor Says
HMD Pulse 2 Specifications Leaked; Could Launch With 6.7-Inch Display, 5,000mAh Battery