സാംസങ്ങ് ഗാലക്സി F70e ഇന്ത്യൻ വിപണിയിലേക്ക്; പ്രതീക്ഷിക്കുന്ന വില,പ്രധാന സവിശേഷതകൾ അറിയാം
Photo Credit: Flipkart/ Samsung
സാംസങ് ഗാലക്‌സി എഫ് 70 സീരീസ് ഇന്ന് ഇന്ത്യയിൽ അവതരിപ്പിക്കും.
സാംസങ്ങ് തങ്ങളുടെ പുതിയ ഗാലക്‌സി F70 സീരീസ് ഇന്ന് വൈകുന്നേരം ഇന്ത്യയിൽ അവതരിപ്പിക്കും. ദക്ഷിണ കൊറിയൻ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കൾ ഇതുവരെ ഈ സീരീസുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല, എന്നാൽ ലീക്കുകളും ടീസറുകളും വരാനിരിക്കുന്ന ലൈനപ്പിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ വെളിപ്പെടുത്തുന്നു. ഗാലക്‌സി F70 സീരീസിൽ രണ്ട് സ്മാർട്ട്‌ഫോണുകളെങ്കിലും ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിലൊന്ന് മിഡ്-റേഞ്ച് സെഗ്‌മെന്റിൽ ഉൾപ്പെടുന്നതും മറ്റൊന്ന് ബജറ്റ് ഫ്രണ്ട്ലിയും ആയിരിക്കും. സാംസങ്ങ് ഔദ്യോഗികമായി ഈ മോഡലുകളുടെ പേരുകൾ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഫോണുകളിൽ ഒന്നിനെ സാംസങ്ങ് ഗാലക്‌സി F70e എന്ന് വിളിക്കുമെന്നാണ്. ഗാലക്‌സി F70 സീരീസ് ഫെബ്രുവരി 2-ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും, ഫ്ലിപ്കാർട്ട് വഴിയും സാംസങ്ങ് ഇന്ത്യ ഓൺലൈൻ സ്റ്റോർ വഴിയും ഫോണുകൾ വാങ്ങാൻ ലഭ്യമാകും. ടീസറുകൾ അനുസരിച്ച്, ഈ ലൈനപ്പിലെ ഒരു മോഡലിന് 30,000 രൂപയിൽ താഴെ വിലവരുമ്പോൾ, മറ്റൊരു മോഡലിന് 10,000 മുതൽ 15,000 രൂപ വരെ വിലവരും.
ഇന്ത്യയിൽ സാംസങ് ഗാലക്‌സി F70e-യുടെ വില 15,000 രൂപയിൽ താഴെയായിരിക്കും എന്നു ടിപ്‌സ്റ്ററായ സഞ്ജു ചൗധരി അവകാശപ്പെട്ടു. വലിയ ഡിസ്‌പ്ലേയും മെച്ചപ്പെട്ട ബാറ്ററി ലൈഫും ആഗ്രഹിക്കുന്ന ഉപയോക്താക്കളെ ലക്ഷ്യം വച്ചുള്ള ഒരു ബജറ്റ് ഫ്രണ്ട്ലി സ്മാർട്ട്‌ഫോണാണിത്. ഹാൻഡ്‌സെറ്റിന്റെ ലീക്കായ റെൻഡറുകൾ അതിന്റെ മുന്നിലെയും പിന്നിലെയും ഡിസൈൻ കാണിക്കുന്നു.
ഗാലക്‌സി F70e-യുടെ മുൻവശത്ത് വാട്ടർഡ്രോപ്പ്-സ്റ്റൈൽ നോച്ചും, അതിൽ സെൽഫി ക്യാമറയും ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. ഫോണിന് താരതമ്യേന കട്ടിയുള്ള ബെസലുകൾ ഉള്ളതായി തോന്നുന്നു, പ്രത്യേകിച്ച് അടിഭാഗത്ത്. ഫോണിൻ്റെ വലതു വശത്ത് പവർ ബട്ടണും വോളിയം റോക്കറും ഉൾപ്പെടുത്തിയേക്കാം. ലീക്കായ ചിത്രത്തിൽ ഫോണിനെ ബ്ലാക്ക് കളർ ഓപ്ഷനിലാണു കാണിക്കുന്നത്.
ശ്രദ്ധേയമായ ഒരു ഡിസൈൻ ഹൈലൈറ്റ് വീഗൻ ലെതർ ബാക്ക് പാനലാണ്. ബജറ്റ് വിലയാണെങ്കിലും ഫോണിന് പ്രീമിയം ലുക്ക് നൽകാൻ ഇതിനു കഴിയും. സുരക്ഷയ്ക്കു വേണ്ടി, ഗാലക്‌സി F70e-യിൽ ഒരു സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പൊടി, വെള്ളം എന്നിവയിൽ നിന്ന് സംരക്ഷണം വാഗ്ദാനം ചെയ്യുന്ന IP54 റേറ്റിംഗും ഇതിനു ലഭിക്കുമെന്ന് സൂചനയുണ്ട്.
സാംസങ്ങ് ഗാലക്സി F70e 120Hz വരെ റിഫ്രഷ് റേറ്റ് ഉള്ള ഒരു വലിയ 6.7 ഇഞ്ച് HD+ ഡിസ്പ്ലേയുമായാണ് വരുന്നത്. ഇത് സുഗമമായ സ്ക്രോളിംഗും മികച്ച വിഷ്വൽ പെർഫോമൻസും വാഗ്ദാനം ചെയ്യും. മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റാണ് സ്മാർട്ട്‌ഫോണിന് കരുത്ത് പകരുന്നത്.
ഗാലക്സി F70e 6GB വരെ റാമും 128GB വരെ ഇന്റേണൽ സ്റ്റോറേജും നൽകിയേക്കാം. ആവശ്യമെങ്കിൽ ഉപയോക്താക്കൾക്ക് സ്റ്റോറേജ് വികസിപ്പിക്കാൻ അനുവദിക്കുന്ന മൈക്രോ എസ്ഡി കാർഡ് സപ്പോർട്ടും സാംസങ്ങ് വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഫോട്ടോഗ്രാഫിക്കായി, 50 മെഗാപിക്സൽ പ്രൈമറി സെൻസറും 2 മെഗാപിക്സൽ സെക്കൻഡറി ക്യാമറയും ഉള്ള ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പും ഈ ഫോണിൽ ഉണ്ടായിരിക്കാം. മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 മെഗാപിക്സൽ ക്യാമറയും ഇതിൽ പ്രതീക്ഷിക്കുന്നു.
25W വയർഡ് ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള വലിയ 6,000mAh ബാറ്ററിയുമായാണ് ഈ ഫോൺ എത്തുകയെന്നു പറയപ്പെടുന്നു. സോഫ്റ്റ്‌വെയർ നോക്കിയാൽ, ഗാലക്‌സി F70e ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയ സാംസങ്ങിന്റെ വൺ യുഐ 8-ൽ പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മൊത്തത്തിൽ, ബാറ്ററി ലൈഫ്, ഡിസ്‌പ്ലേ സൈസ്, മികച്ച സോഫ്റ്റ്‌വെയർ അനുഭവം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ശക്തമായ ബജറ്റ് ഫോൺ ആയിരിക്കും ഗാലക്സി F70e.
പരസ്യം
പരസ്യം
Samsung Galaxy Watch 9 (44mm, LTE)
Starts from ₹44,999
Samsung Galaxy Watch 9 (40mm, LTE)
Starts from ₹37,999
Samsung Galaxy Watch 9 (40mm)
Starts from ₹37,999
CMF Buds Neo True Wireless Stereo (TWS) Earphones
Starts from ₹1,999
Amazfit Cheetah 2 Ultra
Starts from ₹54,999
JBL Tune 780NC Wireless Headphones
Starts from ₹7,999
Vivo X500 Pro Max Display Details Officially Teased Ahead of Launch