വൺപ്ലസ് പാഡ് എയർ 5 ലോഞ്ചിങ്ങ് അടുത്തു; ഡിസൈൻ, സവിശേഷതകൾ അറിയാം
Photo Credit: Oppo
ഡിസംബർ 25-ന് ലോഞ്ച് ചെയ്യപ്പെടുന്ന വൺപ്ലസ് പാഡ് എയർ 5 ടാബ്‌ലറ്റിന്റെ വിശേഷങ്ങൾ അറിയാം
പ്രമുഖ ഇലക്ട്രോണിക്സ് ബ്രാൻഡായ ഓപ്പോ തങ്ങളുടെ പുതിയ ടാബ്‌ലറ്റ് ലോഞ്ച് ചെയ്യുന്ന വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഡിസംബർ 25-ന് ചൈനയിലാണ് ഓപ്പോ പാഡ് എയർ 5 എന്ന പുതിയ ടാബ്‌ലെറ്റ് അവതരിപ്പിക്കുകയെന്ന് ഓപ്പോ സ്ഥിരീകരിച്ചു. ടാബ്‌ലെറ്റ് പ്രീ-ഓർഡർ ചെയ്യാനുള്ള പേജ് ഇതിനകം തന്നെ ഓപ്പോ ഷോപ്പ് വെബ്‌സൈറ്റിൽ ലൈവായിട്ടുമുണ്ട്. ഈ പേജിലെ ലിസ്റ്റിംഗിലൂടെ, ലോഞ്ചിന് മുമ്പുതന്നെ ഓപ്പോ നിരവധി പ്രധാന വിശദാംശങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ടാബ്‌ലെറ്റിന്റെ ഡിസൈൻ, ലഭ്യമായ കളർ ഓപ്ഷനുകൾ, മെമ്മറി, ചില പ്രധാന സവിശേഷതകൾ എന്നിവ ഈ പേജിൽ കാണിച്ചിരിക്കുന്നു. ഓപ്പോ പാഡ് എയർ 5 ടാബ്‌ലറ്റ് സ്ലിം ബോഡിയുമായാണു വരുന്നതെന്നു തോന്നുന്നു. ലിസ്റ്റു ചെയ്ത സവിശേഷതകളും ഡിസൈനും അടിസ്ഥാനമാക്കി, ഇത് അടുത്തിടെ പുറത്തിറക്കിയ വൺപ്ലസ് പാഡ് ഗോ 2 എന്ന ടാബ്‌ലറ്റിന്റെ റീബ്രാൻഡഡ് വേർഷൻ ആണെന്നു കരുതാവുന്നതാണ്. ഈ ടാബ്‌ലെറ്റ് 10,050mAh ബാറ്ററിയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. ലോഞ്ച് തീയതിയോട് അടുക്കുമ്പോൾ കൂടുതൽ വിവരങ്ങൾ ഓപ്പോ പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു.
ഓപ്പോ പാഡ് എയർ 5-ന് 2.8K റെസല്യൂഷൻ ഡിസ്‌പ്ലേയാണ് ഉണ്ടാവുക. കളർ ഒഎസിൽ പ്രവർത്തിക്കുന്ന ഈ ടാബ്‌ലറ്റിന് 10,050mAh ബാറ്ററി ഉണ്ടാകുമെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സവിശേഷതകൾ ഇതിനകം തന്നെ ഔദ്യോഗിക പ്രീ-ഓർഡർ പേജിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
അതേ ലിസ്റ്റിംഗ് അനുസരിച്ച്, ടാബ്‌ലെറ്റ് രണ്ട് കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ലഭ്യമാകും. വൈ-ഫൈ ഓൺലി മോഡൽ, വൈ-ഫൈ + 5G മോഡൽ എന്നിവയാണത്. സ്‌പേസ് ഗ്രേ, സ്റ്റാർലൈറ്റ് പൗഡർ, സ്റ്റാർലൈറ്റ് പിങ്ക് എന്നീ മൂന്നു കളർ ഓപ്ഷനുകളിലാണ് ഈ ടാബ്‌ലറ്റ് ഓപ്പോ വിൽക്കുന്നത്.
ഓപ്പോ പാഡ് എയർ 5-ന്റെ വൈ-ഫൈ വേരിയൻ്റ് ഒന്നിലധികം മെമ്മറി, സ്റ്റോറേജ് വേരിയന്റുകളിൽ ലഭ്യമാകും. 8GB റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 256 ജിബി സ്റ്റോറേജ്, 12 ജിബി റാം + 256 ജിബി സ്റ്റോറേജ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ വൈ-ഫൈ + 5G പതിപ്പ് വിവിധ വേരിയൻ്റുകളിൽ ലഭ്യമാകില്ല. സ്‌പേസ് ഗ്രേ കളർ ഓപ്ഷനിൽ മാത്രമേ ഇതു വാങ്ങാനാകൂ. ഈ മോഡൽ 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള സിംഗിൾ കോൺഫിഗറേഷനിൽ മാത്രമേ പുറത്തു വരൂ.
ലിസ്റ്റു ചെയ്തിരിക്കുന്ന സവിശേഷതകൾ സൂചിപ്പിക്കുന്ന മറ്റൊരു കാര്യം, ഓപ്പോ പാഡ് എയർ 5, അടുത്തിടെ മറ്റ് വിപണികളിൽ ലോഞ്ച് ചെയ്ത വൺപ്ലസ് പാഡ് ഗോ 2 ടാബ്‌ലറ്റിൻ്റെ റീബ്രാൻഡഡ് പതിപ്പായിരിക്കാം എന്നാണ്. അങ്ങനെയെങ്കിൽ, ഓപ്പോ പാഡ് എയർ 5-ൽ 2.8K റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും ഉള്ള 12.1 ഇഞ്ച് LCD ഡിസ്‌പ്ലേ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് മീഡിയടെക് ഡൈമെൻസിറ്റി 7300 അൾട്രാ ചിപ്‌സെറ്റ് ഉപയോഗിച്ച് പ്രവർത്തിക്കുകയും LPDDR4x റാമും UFS 3.1 സ്റ്റോറേജും നൽകുകയും ചെയ്യാം. 33W ഫാസ്റ്റ് ചാർജിംഗിനു പിന്തുണയുള്ള വലിയ 10,050mAh ബാറ്ററിയും ടാബ്‌ലെറ്റിൽ ഉണ്ടായിരിക്കും.
ക്യാമറകളുടെ കാര്യത്തിൽ, ഓപ്പോ പാഡ് എയർ 5-ൽ മുൻവശത്ത് 8 മെഗാപിക്സൽ ക്യാമറയും പിന്നിൽ മറ്റൊരു 8 മെഗാപിക്സൽ ക്യാമറയും ഉൾപ്പെട്ടേക്കാം. ഓഡിയോയ്‌ക്കായി, ഇതിൽ ഒരു ക്വാഡ്-സ്പീക്കർ സെറ്റപ്പും വാഗ്ദാനം ചെയ്‌തേക്കാം. ബയോമെട്രിക് സെക്യൂരിറ്റിയുള്ള ടാബ്‌ലറ്റ് ഫേസ് അൺലോക്കിനെ പിന്തുണയ്‌ക്കുമെന്നു പ്രതീക്ഷിക്കുന്നു.
2023-ൽ പുറത്തിറക്കിയ, റീബ്രാൻഡഡ് ചെയ്ത വൺപ്ലസ് ടാബ്‌ലെറ്റായ ഓപ്പോ പാഡ് എയർ 2-ന്റെ പിൻഗാമിയായി ഓപ്പോ പാഡ് എയർ 5 വിപണിയിൽ എത്തും.
പരസ്യം
പരസ്യം