32,000 രൂപയിൽ കുറഞ്ഞ വിലയ്ക്ക് വിവോ T4 അൾട്രാ സ്വന്തമാക്കാം; ഫ്ലിപ്കാർട്ട് ഡീലിൻ്റെ വിവരങ്ങൾ

വിവോ T4 അൾട്രാക്കു വിലക്കുറവ്; ഫ്ലിപ്കാർഡ് ഓഫർ ഡീലിനെ കുറിച്ച് അറിയാം

32,000 രൂപയിൽ കുറഞ്ഞ വിലയ്ക്ക് വിവോ T4 അൾട്രാ സ്വന്തമാക്കാം; ഫ്ലിപ്കാർട്ട് ഡീലിൻ്റെ വിവരങ്ങൾ

Photo Credit: Vivo

വിവോ T4R 5G യുടെ കനം 7.3mm ആയിരിക്കും.

ഹൈലൈറ്റ്സ്
  • ബാങ്ക് ഓഫറുകൾ ഉൾപ്പെടെ വിവോ T4 അൾട്രായുടെ വില 32,000 രൂപയിൽ താഴെയായി
  • ഫ്ലാറ്റ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ഓഫർ, ഇഎംഐ എന്നിവ നേടാനാകും
  • 6.67 ഇഞ്ച് AMOLED ഡിസ്പ്ലേയാണ് ഈ ഫോണിനുള്ളത്
പരസ്യം

സ്മാർട്ട്ഫോൺ അപ്ഗ്രേഡ് ചെയ്യാൻ പദ്ധതിയിടുന്നവർക്ക് കൂടുതൽ ഓപ്ഷൻ നൽകി വിവോ T4 അൾട്രാ ഇപ്പോൾ ഫ്ലിപ്കാർട്ടിൽ ഡിസ്കൗണ്ട് വിലയിൽ ലഭ്യമാണ്. ഇന്ത്യയിൽ 37,999 രൂപയെന്ന വിലയിൽ ലോഞ്ച് ചെയ്ത ഈ ഫോൺ ഇപ്പോൾ ഇൻസ്റ്റൻ്റ് ഡിസ്കൗണ്ടുകളും ബാങ്ക് ഓഫറുകളും ഉപയോഗിച്ച് വളരെ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാൻ കഴിയും. വിലക്കുറവിനൊപ്പം, വാങ്ങുന്നവർക്ക് നോ കോസ്റ്റ് ഇഎംഐ പ്ലാനുകളും എക്സ്ചേഞ്ച് ഓഫറുകളും പ്രയോജനപ്പെടുത്താം, ഇതിലൂടെ കൂടുതൽ കിഴിവു നേടാൻ അവസരം ലഭിക്കും. പ്രീമിയം ഡിസൈനും ശക്തമായ ഹാർഡ്‌വെയറുമുള്ള വിവോ T4 അൾട്രായിൽ ഉയർന്ന റിഫ്രഷ് റേറ്റുള്ള കർവ്ഡ് AMOLED ഡിസ്‌പ്ലേ, ഫ്ലാഗ്ഷിപ്പ്-ഗ്രേഡ് മീഡിയടെക് ഡൈമെൻസിറ്റി പ്രോസസർ, ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട്, പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ് ഉൾപ്പെടുന്നു. നിലവിലെ കിഴിവുകൾ കാരണം വില 32,000 രൂപയിലേക്ക് അടുത്തതിനാൽ, വിവോ T4 അൾട്രാ നിലവിൽ വിപണിയിൽ ലഭ്യമായ മറ്റ് പ്രീമിയം മിഡ്-റേഞ്ച് സ്മാർട്ട്‌ഫോണുകളുമായി ശക്തമായ മത്സരം സൃഷ്ടിക്കുന്നു.

വിവോ T4 അൾട്രക്ക് ഫ്ലിപ്കാർട്ടിൽ ഓഫർ:

37,999 രൂപയ്ക്ക് ലോഞ്ച് ചെയ്ത വിവോ T4 അൾട്രാ നിലവിൽ ഫ്ലിപ്കാർട്ടിൽ 2,000 രൂപ ഫ്ലാറ്റ് ഡിസ്‌കൗണ്ടോടെ ലഭ്യമാണ്. ഇതോടെ സ്മാർട്ട്‌ഫോണിന്റെ ലിസ്റ്റ് ചെയ്ത വില 35,999 രൂപയായി കുറയും. ഫ്ലാറ്റ് ഡിസ്‌കൗണ്ടിന് പുറമേ, ഫ്ലിപ്കാർട്ട് എസ്‌ബി‌ഐ ബാങ്ക് അല്ലെങ്കിൽ ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങുന്ന യോഗ്യരായവർക്ക് 4,000 രൂപ വരെ അധിക കിഴിവ് ലഭിക്കും. ഈ ഓഫറുകൾ ബാധകമാകുന്നതോടെ, വില കൂടുതൽ കുറയുകയും ഫോൺ 32,000 രൂപയിൽ താഴെയുള്ള വിലയ്ക്ക് ലഭ്യമാകുകയും ചെയ്യും.

വിവോ T4 അൾട്രായിൽ ഫ്ലിപ്കാർട്ട് നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നു, ഏകദേശം 4,000 രൂപ മുതൽ ആരംഭിക്കുന്ന പ്രതിമാസ തവണകളോടെ ഇതു ലഭ്യമാണ്. മുഴുവൻ തുകയും ഒറ്റയടിക്കു നൽകാൻ കഴിയാത്തവർക്ക് ഇതു ഗുണം ചെയ്യും. പഴയ സ്മാർട്ട്‌ഫോൺ അപ്‌ഗ്രേഡ് ചെയ്യുന്നവർക്ക് എക്‌സ്‌ചേഞ്ച് ഓഫറുകളും പ്രയോജനപ്പെടുത്താം. പഴയ ഫോണിന്റെ ബ്രാൻഡ്, മോഡൽ, അവസ്ഥ എന്നിവയെ ആശ്രയിച്ച്, വാങ്ങുന്നവർക്ക് 29,650 രൂപ വരെ എക്സ്‌ചേഞ്ച് മൂല്യം ലഭിക്കും. പരിശോധനയും മറ്റും അടിസ്ഥാനമാക്കി അന്തിമ എക്സ്ചേഞ്ച് മൂല്യം വ്യത്യാസപ്പെടാം.

വിവോ T4 അൾട്രയുടെ പ്രധാന സവിശേഷതകൾ:

വിവോ T4 അൾട്രയിൽ 1,260 x 2,800 പിക്‌സലുകളും 1.5K റെസല്യൂഷനു മുള്ള 6.67 ഇഞ്ച് ക്വാഡ്-കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേ ഉണ്ട്. ഡിസ്‌പ്ലേ 120Hz റിഫ്രഷ് റേറ്റ്, 300Hz വരെ ടച്ച് സാമ്പിൾ റേറ്റ് എന്നിവയെ പിന്തുണയ്ക്കുന്നു, കൂടാതെ 5,000nits വരെ ലോക്കൽ പീക്ക് ബ്രൈറ്റ്‌നസും വാഗ്ദാനം ചെയ്യുന്നു. HDR10+ പിന്തുണ 2,160Hz PWM ഡിമ്മിംഗ് റേറ്റ്, SGS ലോ ബ്ലൂ ലൈറ്റ് സർട്ടിഫിക്കേഷൻ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

12GB വരെ LPDDR5 റാമും 512GB വരെ UFS 3.1 സ്റ്റോറേജുമായി ജോടിയാക്കിയ 4nm മീഡിയടെക് ഡൈമെൻസിറ്റി 9300+ ചിപ്‌സെറ്റാണ് ഈ സ്മാർട്ട്‌ഫോണിന് കരുത്ത് പകരുന്നത്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയ ഫൺടച്ച് ഒഎസ് 15 ഓൺ ടേപ്പിൽ ഇത് പ്രവർത്തിക്കുന്നു.

ഫോട്ടോഗ്രാഫിക്കായി, വിവോ T4 അൾട്രയിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുണ്ട്, അതിൽ OIS ഉള്ള 50 മെഗാപിക്സൽ സോണി IMX921 മെയിൻ സെൻസർ, 8 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറ, 3x വരെ ഒപ്റ്റിക്കൽ സൂം, 100x ഡിജിറ്റൽ സൂം എന്നിവയുള്ള 50 മെഗാപിക്സൽ സോണി IMX882 പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസ് എന്നിവ ഉൾപ്പെടുന്നു. മുൻവശത്ത്, ഇതിന് 32 മെഗാപിക്സൽ സെൽഫി ക്യാമറയുമുണ്ട്.

90W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,500mAh ബാറ്ററിയാണ് ഈ ഫോണിലുള്ളത്. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 5G, ഡ്യുവൽ നാനോ സിം, ബ്ലൂടൂത്ത് 5.4, വൈ-ഫൈ, നാവിക് ഉള്ള ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, IP64 റേറ്റിംഗ്, സർക്കിൾ ടു സെർച്ച്, AI ഇറേസ്, AI കോൾ ട്രാൻസ്ലേഷൻ തുടങ്ങിയ AI ഫീച്ചറുകളും ഈ ഫോണിലുണ്ട്.

Gadgets 360 Staff റസിഡന്റ് ബോട്ട്. നിങ്ങൾ എനിക്ക് ഇമെയിൽ അയച്ചാൽ, ഒരു മനുഷ്യൻ ...കൂടുതൽ

അനുബന്ധ വാർത്തകൾ

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. റെഡ്മി നോട്ട് 17 ഇന്ത്യയിൽ ഓഗസ്റ്റ് 6-ന് എത്തുന്നു; ലോഞ്ച് തീയതിയും സവിശേഷതകളും പുറത്ത്
  2. 6,500mAh ബാറ്ററിയുമായി വിവോ ടി5 ലൈറ്റ് 5ജി വിപണിയിലേക്ക്; വിൽപ്പന ജൂലൈ 22 മുതൽ
  3. വൺപ്ലസ് ഉപയോക്താക്കൾക്ക് ഷോക്ക്! ഇന്ത്യയിലെ പ്രവർത്തനം അവസാനിക്കുന്നുവോ? ഞെട്ടിക്കുന്ന റിപ്പോർട്ട്!
  4. ഗോബോൾട്ട് ടെനറ്റ് പ്രോ ഇന്ത്യയിൽ പുറത്തിറങ്ങി: ആകർഷകമായ ഫീച്ചറുകളും വിലയും അറിയാം
  5. വൺപ്ലസ് N സീരീസ് വിപുലീകരിക്കുന്നു: N6-ന് പിന്നാലെ N6x വരുന്നു; വിപണിയിൽ വൻ പ്രതീക്ഷ!
  6. 999 രൂപ നൽകി സാംസങ് ഗാലക്സി ഫോൾഡബിൾ ഫോണുകൾ പ്രീ-ബുക്ക് ചെയ്യൂ; കിടിലൻ ഓഫറുകൾ സ്വന്തമാക്കൂ!
  7. ആപ്പിളിനെയും സാംസങ്ങിനെയും വിറപ്പിക്കാൻ മോട്ടോറോള! 144Hz ഡിസ്‌പ്ലേയും കിടിലൻ ക്യാമറയുമായി എഡ്ജ് 70 മാക്സ് വിപണിയിൽ!
  8. പ്രീമിയം ഫീച്ചറുകളുമായി റെഡ്മി നോട്ട് 17; വിലയും സവിശേഷതകളും ഇങ്ങനെ
  9. ഗെയിമിംഗിന്റെ പുതിയ യുഗം! എൻവിഡിയയുടെ അത്യുഗ്രൻ സേവനം ഇന്ത്യയിൽ; ഇന്ന് തന്നെ സബ്‌സ്‌ക്രൈബ് ചെയ്യൂ!
  10. റിയൽമി C100x: വമ്പൻ ബാറ്ററി കരുത്തുമായി ഇന്ത്യയിലേക്ക്
© Copyright Red Pixels Ventures Limited 2026. All rights reserved.
Trending Products »
Latest Tech News »