Photo Credit: Apple
Apple smartwatches, including the high-end Watch Ultra, are available with discounts on Amazon
സ്മാർട്ട്‌ഫോണുകൾ, വെയറബിൾസ്, ടാബ്‌ലെറ്റുകൾ, ലാപ്‌ടോപ്പുകൾ, ടിവികൾ, ഗൃഹോപകരണങ്ങൾ എന്നിങ്ങനെ നിരവധി ഉൽപ്പന്നങ്ങൾക്ക് മികച്ച ഡീലുകൾ വാഗ്ദാനം ചെയ്യുന്ന ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുകയാണ്. തങ്ങളുടെ ഗാഡ്‌ജെറ്റുകൾ അപ്‌ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് ഇതൊരു ഒരു മികച്ച അവസരമാണെന്ന കാര്യത്തിൽ സംശയമില്ല. കാരണം അവർക്ക് ഒന്നിലധികം ഓഫറുകൾ പ്രയോജനപ്പെടുത്തി ആവശ്യമുള്ള ഉൽപ്പന്നങ്ങൾ വളരെ കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സമയത്തു കഴിയും. നിങ്ങൾ ഒരു പുതിയ സ്മാർട്ട് വാച്ച് വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, ഇതു നിങ്ങൾക്ക് അനുയോജ്യമായ സമയമാണ്. ആപ്പിൾ, സാംസങ്ങ്, അമേസ്ഫിറ്റ്, വൺപ്ലസ് തുടങ്ങിയ പ്രധാന ബ്രാൻഡുകളിൽ നിന്നുള്ള മികച്ച സ്മാർട്ട് വാച്ചുകൾക്ക് ബണ്ടിൽ ഡിസ്‌കൗണ്ടുകളും ബാങ്ക് ഓഫറുകളും ഉൾപ്പെടെയുള്ള മികച്ച ഡീലുകൾ ഉണ്ട്. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2024 സമയത്ത് സ്മാർട്ട് വാച്ചുകൾക്കുള്ള മികച്ച ഓഫറുകളുടെ ലിസ്റ്റ് ഞങ്ങൾ നൽകുകയാണ്.
ആപ്പിളിൻ്റെ ഏറ്റവും പുതിയ സ്മാർട്ട് വാച്ചായ ആപ്പിൾ വാച്ച് സീരീസ് 10 ഡിസ്കൗണ്ട് തുകക്കു ലഭ്യമാണ്. അതേസമയം, സാംസങ് ഗാലക്‌സി വാച്ച് 4 LTE ഏറ്റവും കുറഞ്ഞ വിലയായ 8099 രൂപക്കാണ് സെയിലിൽ ലഭ്യമാകുന്നത്. ഇതോടെ ഇപ്പോൾ വിപണിയിൽ ഏറ്റവും താങ്ങാവുന്ന വിലയുള്ള LTE സ്മാർട്ട് വാച്ചുകളിൽ ഒന്നായി ഇത് മാറിയിട്ടുണ്ട്. അമേസ്ഫിറ്റ്, വൺപ്ലസ് എന്നിവയിൽ നിന്നുള്ള വെയറബിൾസിലും സമാനമായ ഡിസ്കൗണ്ടുകൾ ലഭ്യമാണ്. ഇതിനു പുറമെ എസ്ബിഐ ഡെബിറ്റ് കാർഡുകൾ, ക്രെഡിറ്റ് കാർഡുകൾ, അല്ലെങ്കിൽ EMI ഓപ്ഷനുകൾ എന്നിവ തിരഞ്ഞെടുക്കുമ്പോൾ വിലക്കുറവിന് പുറമെ ഉപഭോക്താക്കൾക്ക് 10 ശതമാനം ഇൻസ്റ്റൻ്റ് ഡിസ്കൗണ്ടും ലഭിക്കും. കൂടാതെ, 2024 ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സമയത്ത് തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങൾക്ക് 5000 രൂപ വരെ കൂപ്പൺ ഡിസ്കൗണ്ടും ലഭിക്കും.
പരസ്യം
പരസ്യം