ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിൽ 60,000 രൂപയിൽ താഴെ വിലയുള്ള ലാപ്ടോപ്പുകൾ
Photo Credit: Amazon
ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ 2025 ജൂലൈ 31 ന് ആരംഭിച്ചു
വിലക്കുറവിൻ്റെ ഉത്സവമായ ആമസോണിന്റെ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ 2025 ജൂലൈ 31-ന് ഉച്ചയ്ക്ക് 12 മണിക്ക് ഇന്ത്യയിൽ ആരംഭിച്ചു. മുൻനിര ബ്രാൻഡുകളുടെ ലാപ്‌ടോപ്പുകൾ ഉൾപ്പെടെ വിവിധ ഉൽപ്പന്നങ്ങൾ വലിയ വിലക്കിഴിവിൽ സ്വന്തമാക്കാൻ ഇതിലൂടെ അവസരമുണ്ട്. പരിമിതമായ കാലയളവിൽ മാത്രമേ ഈ ഡിസ്കൗണ്ട് സെയിൽ നടക്കുകയുള്ളൂ. ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിലൂടെ 60,000 രൂപയിൽ താഴെയുള്ള വിലയ്ക്ക് ഏസർ, അസൂസ്, എച്ച്പി, ലെനോവോ എന്നിങ്ങനെ പ്രമുഖ കമ്പനികളുടെ ലാപ്‌ടോപ്പുകൾ സ്വന്തമാക്കാൻ കഴിയും. ഇവയിൽ പലതും പുതിയ ഇന്റൽ, എഎംഡി പ്രോസസ്സറുകൾ, ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേകൾ, AI സവിശേഷതകൾ എന്നിവയുമായാണ് വരുന്നത്. വിലക്കുറവുകൾക്ക് പുറമേ, ബാങ്ക് ഓഫറുകളിലൂടെയും ആമസോൺ കിഴിവു നൽക്കുന്നുണ്ട്. എസ്‌ബിഐ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്ന ഷോപ്പർമാർക്ക് 10% വരെ ഡിസ്കൗണ്ട് ലഭിക്കും, അതേസമയം ആമസോൺ പേ ഐസിഐസിഐ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 5% ക്യാഷ്ബാക്ക് ആസ്വദിക്കാം. ഉപഭോക്താക്കൾക്ക് അവരുടെ പഴയ ലാപ്‌ടോപ്പുകൾ എക്‌സ്‌ചേഞ്ച് ചെയ്യാനും കഴിയും.
നിങ്ങൾക്ക് 60,000 രൂപയിൽ താഴെ വിലയുള്ള ലാപ്‌ടോപ്പ് വാങ്ങാൻ പദ്ധതിയുണ്ടെങ്കിൽ, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ മികച്ച അവസരമാണ്. ഏസർ, അസൂസ്, എച്ച്പി, ലെനോവോ തുടങ്ങിയ പ്രശസ്ത ബ്രാൻഡുകളുടെ ലാപ്ടോപ്പുകൾക്ക് ആകർഷകമായ ഡീലുകൾ സെയിലിലുണ്ട്.
ഉദാഹരണത്തിന്, ഏറ്റവും പുതിയ 13th Gen ഇന്റൽ കോർ i5-1334U പ്രോസസറുള്ള HP 15 ലാപ്‌ടോപ്പ് ഇപ്പോൾ 45,240 രൂപയ്ക്കു ലഭ്യമാണ്. അതിന്റെ യഥാർത്ഥ വിലയായ 72,111 രൂപയെ അപേക്ഷിച്ചു നോക്കുമ്പോൾ ഇthu വലിയ ഇടിവാണ്. അതുപോലെ, 13th Gen ഇന്റൽ കോർ i7-13620H പ്രോസസറുള്ള ലെനോവ ഐഡിയാപാഡ് സ്ലിം 3 അതിൻ്റെ യഥാർത്ഥ വിലയായ 89,390 രൂപയിൽ നിന്നും കുറഞ്ഞ് 55,240 രൂപയ്ക്കും വിൽക്കുന്നു.
ഈ കിഴിവുകൾക്ക് പുറമേ, ഉപഭോക്താക്കൾക്ക് മറ്റുള്ള കിഴിവുകളും ആസ്വദിക്കാം. എക്‌സ്‌ചേഞ്ച് ഓഫറുകളും നോ-കോസ്റ്റ് EMI ഓപ്ഷനുകളും ലഭ്യമാണ്. എസ്‌ബിഐ കാർഡ് ഉടമകൾക്ക് 10% ഇൻസ്റ്റൻ്റ് ഡിസ്കൗണ്ട് (പരമാവധി 5,250 രൂപ) ലഭിക്കും. അതേസമയം ആമസോൺ പേ ഐസിഐസിഐ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 5% ക്യാഷ്ബാക്കാണു ലഭിക്കുക. ചില ഇനങ്ങൾക്ക് ക്യാഷ്-ഓൺ-ഡെലിവറി സേവനവുമുണ്ടാകും. ഇതിനു പുറമേ ആമസോൺ പേ യുപിഐ ഉപയോക്താക്കൾക്ക് അവരുടെ പേയ്‌മെന്റുകളിൽ 5% വരെ ക്യാഷ്ബാക്കും നേടാൻ കഴിയും.
13th Gen ഇന്റൽ കോർ i5-1334U പ്രോസസർ, 16GB DDR4 റാം, 512GB SSD എന്നിവയുള്ള HP 15 ലാപ്ടോപ്പിന്റെ വില 72,111 രൂപയിൽ നിന്നും കുറഞ്ഞ് 45,240 രൂപയ്ക്കു ലഭിക്കും. മറ്റൊരു ചോയ്‌സ് 13th Gen ഇന്റൽ കോർ i7-13620H പ്രോസസറുള്ള ലെനോവോ ഐഡിയപാഡ് സ്ലിം 3 ആണ്. അതു യഥാർത്ഥ വിലയായ 89,390 രൂപയിൽ നിന്ന് കുറഞ്ഞ് 55,240 രൂപയ്ക്ക് ലഭ്യമാണ്.
AMD Ryzen 5-5625U പ്രോസസറുള്ള ഏസർ ആസ്പയർ ലൈറ്റിന് 58,999 രൂപയുള്ളത് 30,490 രൂപയായി കുറഞ്ഞിട്ടുണ്ട്. 13th Gen ഇന്റൽ കോർ i5-1334U, 16GB DDR4 RAM, 1TB SSD എന്നിവയുള്ള HP 15 ലാപ്ടോപ്പിന് 78,112 രൂപയായിരുന്നത് 51,490 രൂപയ്ക്കു ലഭിക്കും. 59,090 രൂപ വിലയുള്ള, Ryzen 5 5625U പവർ ചെയ്യുന്ന ലെനോവോ ഐഡിയാപാഡ് സ്ലിം 3 ഇപ്പോൾ 35,740 രൂപയ്ക്ക് ലഭ്യമാണ്.
13th Gen ഇന്റൽ കോർ i7-13620H ഉള്ള അസൂസ് വിവോബുക്ക് 15-ന്റെ വില 85,990 രൂപയിൽ നിന്ന് 55,740 രൂപയായി കുറയും. 13th Gen ഇന്റൽ കോർ i5-1334U ഉള്ള ഡെൽ ഇൻസ്പിരോൺ 3530-ന്റെ വില 73,163 രൂപയിൽ നിന്ന് 50,990 രൂപയായി കുറഞ്ഞപ്പോൾ 14th Gen ഇന്റൽ കോർ അൾട്രാ 5 125H ഉൾക്കൊള്ളുന്ന ഏസർ ആസ്പയർ ഗോ 14, അതിന്റെ യഥാർത്ഥ വിലയായ 72,999 രൂപയിൽ നിന്നും കുറഞ്ഞ് 52,990 രൂപയ്ക്ക് ലഭ്യമാകും.
പരസ്യം
പരസ്യം