Photo Credit: Amazon
ആമസോൺ പ്രൈം ഡേ 2025 വിൽപ്പന പ്രൈം അംഗങ്ങൾക്ക് മാത്രമുള്ളതാണ്
വിലക്കുറവിൻ്റെ ഉത്സവമേളവുമായി ആമസോൺ പ്രൈം ഡേ 2025 സെയിൽ അടുത്ത ആഴ്ച ഇന്ത്യയിൽ ആരംഭിക്കുകയാണ്. 72 മണിക്കൂർ മാത്രം നീണ്ടു നിൽക്കുന്ന ഈ ഓഫർ സെയിൽ ആമസോൺ പ്രൈം അംഗങ്ങൾക്ക് മാത്രമേ ലഭ്യമാകൂ. ഇവന്റിന് മുന്നോടിയായി, സെയിൽ സമയത്തു ലഭ്യമാകുന്ന ചില മികച്ച ഡീലുകൾ ആമസോൺ ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്. ആമസോൺ പ്രൈം ഡേ 2025-ൽ സ്മാർട്ട്‌ഫോണുകളും ആക്‌സസറികളും വാങ്ങുന്നവർക്ക് 40% വരെ കിഴിവുകൾ പ്രതീക്ഷിക്കാം. മൊബൈൽഫോണിനുള്ള ഡിസ്കൗണ്ടുകൾക്ക് പുറമേ, ടിവികൾ, വലുതും ചെറുതുമായ മറ്റുപകരണങ്ങൾ, ആമസോൺ ബ്രാൻഡഡ് ഉപകരണങ്ങൾ, വീട്ടുപകരണങ്ങൾ, അടുക്കള വസ്തുക്കൾ, ഫർണിച്ചർ, ഫാഷൻ, വസ്ത്രങ്ങൾ എന്നിവയുൾപ്പെടെ നിരവധി ഉൽപ്പന്നങ്ങൾക്ക് ആകർഷകമായ വിലക്കുറവ് ലഭിക്കും. ഷോപ്പിംഗ് നടത്തുമ്പോൾ ഐസിഐസിഐ ബാങ്ക് അല്ലെങ്കിൽ എസ്‌ബിഐ ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് ആമസോൺ നൽകുന്ന മറ്റുള്ള ഡിസ്കൗണ്ടുകളും ആസ്വദിക്കാം. പ്രൈം അംഗങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് ഷോപ്പിംഗ് നടത്താൻ ഏറ്റവും മികച്ച അവസരമാണ് ഈ സെയിൽ.
ആമസോൺ പ്രൈം ഡേ 2025 ജൂലൈ 12 മുതൽ ജൂലൈ 14 വരെയുള്ള തീയ്യതികളിൽ നടക്കാനിരിക്കെ, വിൽപ്പനയെക്കുറിച്ചുള്ള വിവരങ്ങൾ ആമസോൺ പങ്കിട്ടു തുടങ്ങിയിട്ടുണ്ട്. ആമസോൺ പ്രൈം അംഗങ്ങൾക്കു മാത്രമായുള്ള ഈ സെയിലിൻ്റെ ഭാഗമായുള്ള ഡീലുകളും ബാങ്ക് ഓഫറുകളും കാണിക്കുന്ന ഒരു പ്രത്യേക വെബ്‌പേജും അവർ ആരംഭിച്ചിരിക്കുന്നു.
ഈ സമയത്ത് ഉപഭോക്താക്കൾക്ക് സ്മാർട്ട്‌ഫോണുകളിലും ആക്‌സസറികളിലും 40% വരെ കിഴിവ് ലഭിക്കും. ഐഫോൺ 15, സാംസങ് ഗാലക്‌സി S24 അൾട്രാ, വൺപ്ലസ് 13s, ഐക്യൂ നിയോ 10R തുടങ്ങിയ മികച്ച ഫോണുകൾ ഡിസ്കൗണ്ട് വിലയ്ക്കു സ്വന്തമാക്കാനാകും.
സാംസങ്ങ്, ഓപ്പോ, വൺപ്ലസ്, ഹോണർ തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള നിരവധി പുതിയ സ്മാർട്ട്‌ഫോണുകൾ ലോഞ്ച് ചെയ്യാനും വിൽപ്പനയ്‌ക്കെത്താനും സാധ്യതയുണ്ട്. ഇതിൽ സാംസങ് ഗാലക്‌സി M36 5G, വൺപ്ലസ് നോർഡ് 5, വൺപ്ലസ് നോർഡ് CE 5, ഐക്യൂ Z10 ലൈറ്റ് 5G, റിയൽമി നാർസോ 80 ലൈറ്റ് 5G, ഹോണർ X9c, ഓപ്പോ റെനോ 14 സീരീസ്, ലാവ സ്റ്റോം ലൈറ്റ് 5G എന്നിവ ഇതിലുൾപ്പെടുന്നു.
ആമസോൺ പ്രൈം ഡേ സെയിലിൽ ലാപ്‌ടോപ്പുകൾക്ക് 40% വരെ ഡിസ്കൗണ്ട് ലഭിക്കും. ടാബ്‌ലെറ്റുകൾക്കും സ്പീക്കറുകൾക്കും 60% വരെ കിഴിവുള്ളപ്പോൾ വെയറബിൾസ്, ക്യാമറകൾ, മറ്റ് ആക്‌സസറികൾ എന്നിവയ്ക്ക് 50% വരെ കിഴിവ് ലഭിക്കും. 44,999 രൂപ വിലയുള്ള സാംസങ്ങ് ഗാലക്‌സി ടാബ് S9 FE 28,999 രൂപയ്ക്ക് ലഭ്യമാകുമ്പോൾ എച്ച്പി ഓമ്‌നിബുക്ക് 5, അസൂസ് വിവോബുക്ക് 15, ഏസർ ആസ്പയർ ലൈറ്റ് തുടങ്ങിയ ലാപ്‌ടോപ്പുകളും കുറഞ്ഞ വിലയ്ക്കു സ്വന്തമാക്കാൻ കഴിയും.
സോണി, സാംസങ്ങ്, എൽജി, ടിസിഎൽ, ഷവോമി തുടങ്ങിയ മുൻനിര ടിവി ബ്രാൻഡുകൾക്ക് 65% വരെ കിഴിവ് ലഭിക്കും. വീട്ടുപകരണങ്ങൾക്കും 65% വരെ ഡിസ്കൗണ്ട് ലഭ്യമാകും.
46,900 രൂപ വിലയുള്ള സാംസങ്ങ് 43 ഇഞ്ച് ക്രിസ്റ്റൽ 4K വിസ്റ്റ പ്രോ അൾട്രാ എച്ച്ഡി (മോഡൽ UA43UE86AFULXL) 26,999 രൂപയ്ക്കാണ് ലഭ്യമാവുക. സാംസങ്ങ് ഗാലക്സി ബഡ്സ് 3 പ്രോ ഇയർബഡുകളും കുറഞ്ഞ വിലയിൽ ലഭ്യമാകും. എക്കോ സ്മാർട്ട് സ്പീക്കറുകൾ, ഫയർ ടിവി സ്റ്റിക്കുകൾ, കിൻഡിൽ തുടങ്ങിയ ആമസോൺ ഉപകരണങ്ങൾക്കും 50% വരെ ഡിസ്കൗണ്ട് ലഭിക്കും.
ആമസോൺ പ്രൈം ഡേ 2025 സെയിൽ പ്രൈം മെമ്പേഴ്സിനു മാത്രമുള്ളതായതിനാൽ മെമ്പർഷിപ്പ് നേടേണ്ടതുണ്ട്. അതല്ലെങ്കിൽ വിൽപ്പനയ്ക്കിടെ ഷോപ്പിംഗ് നടത്തുന്നതിനായി 30 ദിവസത്തെ സൗജന്യ ട്രയൽ ആരംഭിക്കാം. ഇന്ത്യയിൽ വാർഷിക പ്രൈം മെമ്പർഷിപ്പിന് 1,499 രൂപയാണ് വില, അതേസമയം ആമസോൺ പ്രൈം ഷോപ്പിംഗ് എഡിഷൻ മെമ്പർഷിപ്പ് 399 രൂപക്ക് ഒരു വർഷത്തേക്കു സ്വന്തമാക്കാം.
ICICI, SBI എന്നീ ബാങ്കുകളുമായി സഹകരിച്ച് ക്രെഡിറ്റ് കാർഡുകളും ഇഎംഐ പേയ്‌മെന്റുകളും ഉപയോഗിച്ച് നടത്തുന്ന വാങ്ങലുകൾക്ക് 10% വരെ ഡിസ്കൗണ്ട് ആമസോൺ വാഗ്ദാനം ചെയ്യുന്നു. ഐസിഐസിഐ ബാങ്ക് ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്കും കിഴിവുകൾ ലഭിക്കും. 24 മാസം വരെയുള്ള നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകൾ, ആമസോൺ പേ വഴിയുള്ള മറ്റു ഡിസ്കൗണ്ടുകൾ, എക്‌സ്‌ചേഞ്ച് ഓഫറുകൾ എന്നിവയും ഉണ്ടാകും. ആമസോൺ പേ ICICI ബാങ്ക് ക്രെഡിറ്റ് കാർഡ് ഉള്ള ഉപയോക്താക്കൾക്ക് കൂടുതൽ കിഴിവുകൾ ലഭിക്കും.
പരസ്യം
പരസ്യം