ഷിനോബിപ്രോ മിനിഎൽഇഡി ടിവികൾ ഉൾപ്പെടെ 21 ടിവികൾ ഇന്ത്യയിൽ അവതരിപ്പിച്ച് പാനസോണിക്
Photo Credit: Panasonic
പാനസോണിക് ഷിനോബിപ്രോ മിനിഎൽഇഡി ടിവികൾ ബെസൽ ഇല്ലാത്ത ഡിസൈൻ വാഗ്ദാനം ചെയ്യുന്നു
ഫ്ലാഗ്ഷിപ്പ് വിഭാഗത്തിൽ ഉൾപ്പെടുന്ന ഷിനോബിപ്രോ മിനിഎൽഇഡി സീരീസ് ഉൾപ്പെടെ ഇന്ത്യയിൽ പുതിയ പി-സീരീസ് ടെലിവിഷനുകൾ ലോഞ്ച് ചെയ്ത് പ്രമുഖ ഇലക്ട്രോണിക്സ് ബ്രാൻഡായ പാനസോണിക്. ഷിനോബിപ്രോ മിനിഎൽഇഡി, 4K ഗൂഗിൾ ടിവി, ഫുൾ എച്ച്ഡി/എച്ച്ഡി റെഡി ഗൂഗിൾ ടിവി വേരിയൻ്റുകൾ എന്നിങ്ങനെ വ്യത്യസ്ത കാറ്റഗറിയിലുള്ള 21 എൽഇഡി ടിവി മോഡലുകൾ ഈ പുതിയ ലൈനപ്പിൽ ഉൾപ്പെടുന്നു. പാനസോണിക്കിൻ്റെ ഈ ലൈനപ്പിൻ്റെ ഭാഗമായ എല്ലാ ടിവികളും സ്ലിം ബെസലുകളുമായാണു വരുന്നത്. കൂടാതെ ഇവയിലെല്ലാം ഏറ്റവും പുതിയ സവിശേഷതകൾ ഉൾപ്പെടുത്തിയിരിക്കുന്നു. മികച്ച പിക്ചർ ക്വാളിറ്റിക്കായി 4K സ്റ്റുഡിയോ കളർ എഞ്ചിൻ, കൃത്യതയുള്ള നിറങ്ങൾക്കായി ഹെക്‌സ ക്രോമ ഡ്രൈവ്, വ്യത്യസ്ത കോണുകളിൽ നിന്നും മികച്ച വ്യൂ ലഭിക്കുന്നതിനുള്ള അക്യുവ്യൂ ഡിസ്‌പ്ലേ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. ഈ ടിവികൾ മികച്ച ദൃശ്യങ്ങൾക്കായി ഡോൾബി വിഷനെയും, നിലവാരമുള്ള ശബ്ദത്തിനായി ഡോൾബി അറ്റ്‌മോസ് ഡിടിഎസ് ട്രൂസറൗണ്ട് എന്നിവയെയും, മറ്റ് ഉപകരണങ്ങളിൽ നിന്ന് എളുപ്പത്തിൽ സ്ട്രീമിംഗ് ചെയ്യുന്നതിനായി ഇൻബിൽറ്റ് ക്രോംകാസ്റ്റിനെയും പിന്തുണയ്ക്കുന്നു.
ഇന്ത്യയിൽ 2025 പി-സീരീസ് ടിവികൾ കഴിഞ്ഞ ദിവസം പാനസോണിക് പുറത്തിറക്കി. അതിൽ ഏറ്റവും പുതിയ ഷിനോബിപ്രോ മിനിഎൽഇഡി മോഡലുകളും ഉൾപ്പെടുന്നു. 2025 പി-സീരീസിന്റെ അടിസ്ഥാന മോഡലിന് 17,990 രൂപയാണു വില വരുന്നത്. ഇതിൻ്റെ ഉയർന്ന വേരിയന്റിന് 3,99,990 രൂപയും വിലവരും.
മിനിഎൽഇഡി ശ്രേണിയിൽ, 65 ഇഞ്ച് ഷിനോബിപ്രോയുടെ വില 1,84,990 രൂപ ആണ്, അതേസമയം ഈ വിഭാഗത്തിലെ ഏറ്റവും വലിയ ടിവിയായ 75 ഇഞ്ച് ഷിനോബിപ്രോയുടെ വില 3,19,990 രൂപയാണ്. മെച്ചപ്പെട്ട ബ്രൈറ്റ്നസ്, കോണ്ട്രാസ്റ്റ്, കളർ ആക്യുറസി എന്നിവയ്ക്കായി ഏറ്റവും പുതിയ ഡിസ്പ്ലേ സാങ്കേതികവിദ്യ ഈ ടിവികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എല്ലാ പുതിയ പാനസോണിക് പി-സീരീസ് മോഡലുകളും ഇപ്പോൾ ഇന്ത്യയിൽ വാങ്ങാൻ ലഭ്യമാണ്. പാനസോണിക്കിൻ്റെ ഒഫീഷ്യൽ ഓൺലൈൻ സ്റ്റോർ, ഫിസിക്കൽ റീട്ടെയിൽ ഔട്ട്ലെറ്റുകൾ, തിരഞ്ഞെടുത്ത ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ എന്നിവ വഴി ഉപഭോക്താക്കൾക്ക് ഇവ വാങ്ങാം.
പാനസോണിക് ഷിനോബിപ്രോ മിനിഎൽഇഡി ടിവികൾ 65 ഇഞ്ച്, 75 ഇഞ്ച് എന്നീ സൈസുകളിൽ ലഭ്യമാണ്. ബെസൽ-ലെസ് ഡിസൈനും ഫ്ലാറ്റ് ഫിറ്റ് പ്രൊഫൈലും ഇവയുടെ പ്രധാന സവിശേഷതയാണ്. ചുവരിൽ നിന്ന് വെറും 8.13 സെന്റീമീറ്റർ മാത്രം അകലത്തിലാണ് ടി വി ഇരിക്കുകയെന്നതിനാൽ ഒരു മികച്ച ലുക്ക് ഇതിനു ലഭിക്കുമെന്നുറപ്പാണ്.
വേഗമേറിയ രംഗങ്ങളിൽ സുഗമവും വ്യക്തവുമായ ചലനത്തിനായി MEMC (മോഷൻ എസ്റ്റിമേഷൻ, മോഷൻ കോമ്പൻസേഷൻ) ഉപയോഗിച്ച് മെച്ചപ്പെടുത്തിയ 120Hz നേറ്റീവ് റിഫ്രഷ് റേറ്റുള്ള 4K റെസല്യൂഷൻ ഡിസ്‌പ്ലേകളാണ് ഈ ടിവികൾ വാഗ്ദാനം ചെയ്യുന്നത്. ക്വാണ്ടം-ഡോട്ട് സാങ്കേതികവിദ്യയും പിക്‌സൽ ഡിമ്മിംഗും പാനസോണിക്‌സിന്റെ 4K സ്റ്റുഡിയോ കളർ എഞ്ചിൻ, ഹെക്‌സ ക്രോമ ഡ്രൈവ് എന്നിവയുമായി ചേർന്ന് മികച്ച നിറങ്ങൾ, മൂർച്ചയുള്ള കോൺട്രാസ്റ്റ്, വിശദമായ ദൃശ്യങ്ങൾ എന്നിവ നൽകുന്നു. ബ്രൈറ്റ്നസ്, കളർ ഡെപ്ത്, ക്ലാരിറ്റി എന്നിവ വർദ്ധിപ്പിക്കുന്നതിന് ഈ ടിവികൾ HDR, HDR10+, ഡോൾബി വിഷൻ, അക്യുവ്യൂ ഡിസ്‌പ്ലേ എന്നിവയെയും പിന്തുണയ്ക്കുന്നു.
ഗൂഗിൾ ടിവിയിൽ പ്രവർത്തിക്കുന്ന ഈ മോഡലുകൾ ജനപ്രിയ സ്ട്രീമിംഗ് ആപ്പുകളിലേക്കും പേഴ്സണലൈസ്ഡ് റെക്കമൻഡേഷനുകളിലേക്കും ആക്‌സസ് വാഗ്ദാനം ചെയ്യുന്നു. മറ്റ് ഉപകരണങ്ങളിൽ നിന്ന് എളുപ്പത്തിൽ കാസ്റ്റു ചെയ്യുന്നതിനായി ഈ ടിവികളിൽ ബിൽറ്റ്-ഇൻ ക്രോംകാസ്റ്റ് ഉൾപ്പെടുന്നുണ്ട്. ഓൾ ലോ ലേറ്റൻസി മോഡ് (ALLM) ഉള്ള ഡെഡിക്കേറ്റഡ് ഗെയിമിംഗ് മോഡ് സുഗമമായ ഗെയിംപ്ലേയും അതിനു വേഗത്തിലുള്ള റെസ്പോൺസ് ടൈമും ഉറപ്പാക്കുന്നു.
ഓഡിയോയ്ക്കായി, ഈ ടിവികളിൽ ഡോൾബി അറ്റ്‌മോസ് ഉപയോഗിച്ചു മെച്ചപ്പെടുത്തിയ 66W സ്പീക്കറുകൾ, ബിൽറ്റ്-ഇൻ ട്വീറ്ററുകൾ, ഡിടിഎസ് ട്രൂസറൗണ്ട് എന്നിവ ഉൾപ്പെടുന്നു, ഇത് ഹോം തിയേറ്റർ ശൈലിയിലുള്ള ഓഡിയോ അനുഭവം നൽകും.
വളരെ ഫ്ലെക്സിബിളായ രീതിയിൽ ഇവയെ കൺട്രോൾ ചെയ്യാം. നിങ്ങൾക്ക് ഒരു റിമോട്ട് കൺട്രോൾ അല്ലെങ്കിൽ ഗൂഗിൾ വോയ്‌സ് അസിസ്റ്റന്റ് വഴി ഹാൻഡ്‌സ്-ഫ്രീ വോയ്‌സ് കമാൻഡുകളോ ഇതിനായി ഉപയോഗിക്കാം. കണക്റ്റിവിറ്റിയിൽ രണ്ട് HDMI 2.1 പോർട്ടുകൾ, രണ്ട് USB പോർട്ടുകൾ, വൈ-ഫൈ, എക്സ്റ്റേണൽ ഡിവൈസുകൾക്കായുള്ള ബ്ലൂടൂത്ത് എന്നിവ ഉൾപ്പെടുന്നു.
പരസ്യം
പരസ്യം