ഓപ്പോ K13 ടർബോ സീരീസ് ഫോണുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന തീയ്യതി പ്രഖ്യാപിച്ചു
Photo Credit: Oppo
Oppo K13 Turbo Pro (ചിത്രത്തിൽ) പിന്നിൽ ഒരു RGB ലൈറ്റിംഗ് സിസ്റ്റം അവതരിപ്പിക്കുന്നു
കുറച്ചു നേരം ഉപയോഗിക്കുമ്പോഴേക്കും ചൂടാകുന്ന ഫോൺ നിങ്ങൾക്ക് ആശങ്ക നൽകുന്നുണ്ടോ? എങ്കിൽ അതെല്ലാം പരിഹരിച്ചു കൊണ്ട് ഓപ്പോയുടെ അടിപൊളി രണ്ടു ഫോണുകൾ അടുത്ത ആഴ്ച ഇന്ത്യയിൽ പുറത്തിറങ്ങുകയാണ്. ഓപ്പോ K13 ടർബോ സീരീസിൻ്റെ ഭാഗമായ ഈ ഫോണുകൾ ജൂലൈയിൽ ചൈനയിലാണ് ആദ്യമായി അവതരിപ്പിച്ചത്, ഇതിൽ ഓപ്പോ K13 ടർബോ, ഓപ്പോ K13 ടർബോ പ്രോ എന്നീ രണ്ട് മോഡലുകൾ ഉൾപ്പെടുന്നു. ഇന്ത്യയിൽ ആദ്യമായി ബിൽറ്റ്-ഇൻ സെൻട്രിഫ്യൂഗൽ ഫാനുകളുമായി എത്തുന്ന ഫോണുകളാണിവ. ഈ ഫാനുകൾ ഫോൺ ഉപയോഗിക്കുമ്പോൾ ചൂടാകാതെ, തണുപ്പു നിലനിർത്താൻ സഹായിക്കുമെന്ന് ഓപ്പോ സ്ഥിരീകരിച്ചു. ഗെയിമിംഗ് അല്ലെങ്കിൽ മൾട്ടിടാസ്കിംഗ് പോലെ കനത്ത ഉപയോഗം നടക്കുന്ന സമയത്ത് പെർഫോമൻസ് മെച്ചപ്പെടുത്തുന്നതിനായി ഡിസൈൻ ചെയ്‌തിരിക്കുന്ന ഒരു ആക്റ്റീവ് കൂളിംഗ് സവിശേഷതയാണിത്. സ്‌നാപ്ഡ്രാഗൺ 8s ജെൻ 4 പ്രോസസറാണ് ഓപ്പോ K13 ടർബോ പ്രോക്ക് കരുത്തു നൽകുകയെന്നും കമ്പനി വെളിപ്പെടുത്തി. ഇതിനു പുറമെ നിരവധി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഫീച്ചറുകളെ K13 ടർബോ സീരീസ് പിന്തുണയ്ക്കും.
ഓപ്പോ K13 ടർബോ സീരീസ് ഓഗസ്റ്റ് 11-ന് ഉച്ചയ്ക്ക് 12 മണിക്ക് ഇന്ത്യയിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്യും. കൃത്യമായ വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, പുതിയ ഫോണുകളുടെ വില 40,000 രൂപയിൽ താഴെയായിരിക്കുമെന്ന സൂചന ഓപ്പോനൽകിയിട്ടുണ്ട്.
ലോഞ്ചിന് മുന്നോടിയായി, ഓപ്പോ K13 ടർബോ സീരീസിനായി ഫ്ലിപ്കാർട്ട് ഒരു പ്രത്യേക മൈക്രോസൈറ്റ് സൃഷ്ടിച്ചിട്ടുണ്ട്. ഫോണുകൾ ഓപ്പോ ഇന്ത്യയുടെ ഔദ്യോഗിക ഓൺലൈൻ സ്റ്റോർ വഴി വിൽക്കുന്നതിനൊപ്പം ഫ്ലിപ്കാർട്ടിലും ലഭ്യമാകുമെന്ന് ഇതിൽ നിന്നും വ്യക്തമാണ്.
ഓപ്പോ കെ13 ടർബോ സീരീസ് ആദ്യം ചൈനയിലാണ് ലോഞ്ച് ചെയ്തത്. ഇന്ത്യയിലെ ഉപയോക്താക്കൾക്ക് അതിനു സമാനമായ സവിശേഷതകളും പെർഫോമൻസുമുള്ള ഫോൺ പ്രതീക്ഷിക്കാം. കൂടുതൽ വിവരങ്ങൾ ലോഞ്ച് തീയ്യതിയോട് അടുക്കുമ്പോൾ പുറത്തു വരും.
ലോഞ്ച് ചെയ്യുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ്, ചൈന ആസ്ഥാനമായുള്ള കമ്പനിയായ ഓപ്പോ വരാനിരിക്കുന്ന K13 ടർബോ സീരീസിനെക്കുറിച്ച് നിരവധി വിശദാംശങ്ങൾ പങ്കുവെച്ചിരുന്നു. ഈ പരമ്പരയിലെ രണ്ട് മോഡലുകളിലും ആക്റ്റീവ് ആൻഡ് പാസീവ് കൂളിംഗ് സിസ്റ്റം ഉണ്ടായിരിക്കും. 0.1 എംഎം ബ്ലേഡുകളുള്ള, 18,000 ആർപിഎമ്മിൽ കറങ്ങുന്നതുമായ ഒരു ബിൽറ്റ്-ഇൻ സെൻട്രിഫ്യൂഗൽ ഫാനാണ് ഇതിലുണ്ടാവുക. ഫോൺ ബോഡിയിലൂടെ വായുവിനെ ചലിപ്പിച്ച് ഫോണിനെ തണുപ്പിക്കാൻ ഈ ഫാൻ സഹായിക്കുന്നു.
പാസീവ് കൂളിംഗിനായി, ഓപ്പോ K13 ടർബോയ്ക്കും K13 ടർബോ പ്രോയ്ക്കും 7,000 ചതുരശ്ര മില്ലിമീറ്റർ വേപ്പർ ചേമ്പറും 19,000 ചതുരശ്ര മില്ലിമീറ്റർ ഗ്രാഫൈറ്റ് പാളിയും ഉണ്ടായിരിക്കും. ഇവ ചൂട് നിയന്ത്രിക്കാൻ സഹായിക്കുന്നു.
K13 ടർബോ പ്രോയ്ക്ക് സ്നാപ്ഡ്രാഗൺ 8s ജെൻ 4 പ്രോസസർ കരുത്തു നൽകും. മുൻ പതിപ്പിനെ അപേക്ഷിച്ച് ഈ ചിപ്പ് 31% മികച്ച സിപിയു പ്രകടനവും 49% മികച്ച ജിപിയു പ്രകടനവും വാഗ്ദാനം ചെയ്യുമെന്ന് ഓപ്പോ പറയുന്നു. ലോ-പവർ Al ടാസ്‌ക്കുകൾ കൈകാര്യം ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു പ്രത്യേക എൻപിയു (ന്യൂറൽ പ്രോസസ്സിംഗ് യൂണിറ്റ്) ഇതിലുണ്ട്. അതിനാൽ ടെക്സ്റ്റ് സമ്മറൈസ് ചെയ്യുക, മികച്ച നിർദ്ദേശങ്ങൾ നൽകുക, സ്ക്രീനിൽ ഉള്ളത് തിരിച്ചറിയുക തുടങ്ങി ജെമിനി നൽകുന്ന AI സവിശേഷതകളെ K13 ടർബോ പ്രോ പിന്തുണയ്ക്കും. വേഗതയേറിയ കണക്റ്റിവിറ്റിക്കായി ഫോൺ Wi-Fi 7, 5G, ബ്ലൂടൂത്ത് 6.0 എന്നിവയെയും പിന്തുണയ്ക്കും.
സാധാരണ K13 ടർബോയിൽ മീഡിയടെക് ഡൈമെൻസിറ്റി 8450 പ്രോസസറാണ് ഉണ്ടാവുക. ഈ ചിപ്പ് 41% മികച്ച മൾട്ടി-കോർ പെർഫോമൻസ് നൽകുമെന്നും 40% പവർ കുറവേ ഉപയോഗിക്കൂ എന്നും ഓപ്പോ അവകാശപ്പെടുന്നു. 25% മികച്ച പീക്ക് ഗ്രാഫിക്സ് പ്രകടനവും വളരെയധികം ഉപയോഗമുള്ള സമയത്ത് സ്ഥിരതയുള്ള ഫ്രെയിം റേറ്റുകളും നൽകാൻ കഴിയുന്ന ഒരു Arm G720 MC7 GPU-വും ഇതിൽ ഉൾപ്പെടുന്നു.
40% മികച്ച AI പെർഫോൻസ് നൽകുമെന്ന് ഓപ്പോ പറയുന്ന NPU 880 ഈ മോഡലിൽ ഉൾപ്പെടുന്നുണ്ട്. ഇതോടെ, റിയൽ-ടൈം വോയ്‌സ് റെക്കഗ്നിഷൻ, സീൻ ഒപ്റ്റിമൈസേഷൻ, ഇന്റലിജന്റ് സിസ്റ്റം മെച്ചപ്പെടുത്തലുകൾ തുടങ്ങിയ സ്മാർട്ട് ഫീച്ചറുകളും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ടാകും.
പരസ്യം
പരസ്യം
Samsung Galaxy Watch 9 (44mm, LTE)
Starts from ₹44,590
Samsung Galaxy Watch 9 (40mm, LTE)
Starts from ₹41,061
Samsung Galaxy Watch 9 (40mm)
Starts from ₹37,999
Haier M70 Mini LED 65-inch
Starts from ₹74,990
CMF Buds Neo True Wireless Stereo (TWS) Earphones
Starts from ₹2,199
Xiaomi TV FX Mini LED 65
Starts from ₹64,999