Photo Credit: MSI
MSI Katana A17 Gaming is available with discounts and other offers on Amazon
കാത്തിരുന്നവർക്ക് ആഘോഷനാളുകൾ നൽകി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ ആരംഭിച്ചു കഴിഞ്ഞു. തങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ അപ്ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് മികച്ച അവസരമാണ് ഈ ഫെസ്റ്റിവൽ സെയിൽ നൽകുന്നത്. സ്‌മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ, ലാപ്‌ടോപ്പുകൾ, വീട്ടുപകരണങ്ങൾ എന്നിങ്ങനെ നിരവധി ഉൽപന്നങ്ങൾക്ക് വലിയ കിഴിവുകൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സമയത്തു ലഭിക്കുന്നുണ്ട്. ഈ ഉൽപ്പന്നങ്ങൾ വാങ്ങാൻ കൂടുതൽ തുക ചെലവഴിക്കാൻ കഴിയാതെ മടിച്ചു നിന്നവർക്ക് ഇപ്പോൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാനുള്ള അവസരം തുറന്നിരിക്കുന്നു. Acer, അസൂസ്, HP, ഡെൽ തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള 50000 രൂപയിൽ താഴെയുള്ള മികച്ച ലാപ്‌ടോപ്പ് ഡീലുകളുടെ ഒരു ലിസ്റ്റ് ഞങ്ങൾ നൽകിയിരുന്നു. അതിനു പുറമെ മികച്ച പ്രകടനം ഉറപ്പു നൽകുന്ന, ഗെയിമർമാർക്കു വേണ്ടിയുള്ള ഒരു ലക്ഷത്തിൽ കുറഞ്ഞ വിലക്കുള്ള മികച്ച ലാപ്ടോപ് ഡീലുകളും അറിയാം.
MSI കാറ്റാന A17 ഗെയിമിംഗ് ലാപ്‌ടോപ്പാണ് ഇപ്പോഴുള്ളവയിലെ ഏറ്റവും മികച്ച ഡീലുകളിൽ ഒന്ന്. ഇതിൻ്റെ സാധാരണ വില 129990 രൂപയാണെങ്കിലും ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ കുറഞ്ഞ വിലയ്ക്ക് വാങ്ങാം. 86490 രൂപയാണ് ഇതിനിപ്പോൾ വില വരുന്നത്.
ഈ വിലക്കുറവിനൊപ്പം, വാങ്ങുന്നവർക്ക് 10000 രൂപ വരെ ബാങ്ക് ഓഫറുകളും ലഭിക്കും. ഇതിനു പുറമേ ആമസോൺ 500 രൂപ വരെ കൂപ്പൺ കിഴിവുകളിലൂടെയും വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ പഴയ ലാപ്‌ടോപ് എക്സ്ചേഞ്ച് ചെയ്യാൻ താൽപര്യമുണ്ടെങ്കിൽ അപ്പോഴും ഓഫറുണ്ട്. 20000 രൂപ വരെ നിങ്ങൾക്ക് ഇതിലൂടെ ലാഭിക്കാൻ കഴിയും. കൂടാതെ, നിങ്ങൾക്ക് മുഴുവൻ തുകയും മുൻകൂറായി അടയ്ക്കാൻ താൽപ്പര്യമില്ലെങ്കിൽ നോ കോസ്റ്റ് EMI ഓപ്‌ഷനുകളും ലഭ്യമാണ്.
പരസ്യം
പരസ്യം