ഐക്യൂ 15 അൾട്രാ ഉടനെയെത്തും; ലോഞ്ചിങ്ങ് തീയ്യതി പ്രഖ്യാപിച്ചു
Photo Credit: iQOO
അടുത്തയാഴ്ച ചൈനയിൽ ലോഞ്ച് ചെയ്യുന്ന ഐക്യൂ 15 അൾട്രായുടെ വിശേഷങ്ങൾ അറിയാം
ഇന്ത്യയിൽ നിരവധി പേരുടെ പ്രിയപ്പെട്ട സ്മാർട്ട്ഫോൺ ബ്രാൻഡുകളിൽ ഒന്നായ ഐക്യൂ അടുത്തയാഴ്ച ചൈനയിൽ ഐക്യൂ 15 അൾട്ര എന്ന പുതിയ ഫോൺ ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ്. ഈ ലോഞ്ചോടെ തങ്ങളുടെ ഫ്ലാഗ്ഷിപ്പ് ഫോൺ ലൈനപ്പ് വിപുലീകരിക്കാനാണ് കമ്പനി ഒരുങ്ങുന്നത്. വിവോയുടെ സബ് ബ്രാൻഡായ ഐക്യൂ കഴിഞ്ഞ ദിവസം വെയ്ബോയിലെ പോസ്റ്റിലൂടെ ഫോണിൻ്റെ ലോഞ്ച് തീയതി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ലോഞ്ചിന് മുന്നോടിയായി, ഐക്യൂ ഒഫീഷ്യൽ ചൈനീസ് ഓൺലൈൻ സ്റ്റോർ, ജെഡി.കോം എന്നിവ വഴി ഈ ഫോണിൻ്റെ പ്രീ-റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്. ഉപയോക്താക്കൾക്ക് ഫോൺ സ്വന്തമാക്കാമെന്ന് ഉറപ്പു വരുത്താൻ ഇതിലൂടെ കഴിയും. വരാനിരിക്കുന്ന മോഡൽ പെർഫോമൻസ്, ഗെയിമിംഗ്, ബാറ്ററി ലൈഫ് എന്നിവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഐക്യൂവിൻ്റെ ഏറ്റവും ശക്തമായ സ്മാർട്ട്ഫോണുകളിൽ ഒന്നായിരിക്കാം ഇത്. വിശ്വസ്തനായ ഒരു ടിപ്സ്റ്ററിൽ നിന്നുള്ള സമീപകാല ലീക്കുകൾ പ്രകാരം ഫ്ലാഗ്ഷിപ്പ് സ്നാപ്ഡ്രാഗൺ ചിപ്സെറ്റ്, വലിയ ബാറ്ററി, നിലവാരമുള്ള ഡിസ്പ്ലേ എന്നിവയുൾപ്പെടെ നിരവധി പ്രധാന സവിശേഷതകൾ ഈ ഫോണിനുണ്ടാകും.
ഐക്യൂ 15 അൾട്രാ ഫെബ്രുവരി 4-ന് ചൈനയിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്യും. ഇവന്റ് പ്രാദേശിക സമയം വൈകുന്നേരം 4:00 മണിക്ക് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1:30-ന്) ആരംഭിക്കും. ഐക്യൂ തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും ജനപ്രിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ JD.com വഴിയും ഫോണിൻ്റെ പ്രീ-റിസർവേഷനുകൾ സ്വീകരിച്ചു തുടങ്ങി. പ്രീ-ബുക്കിംഗ് ഓഫറിന്റെ ഭാഗമായി, ഉപഭോക്താക്കൾക്ക് ഐക്യൂ TWS എയർ 3 ഇയർബഡുകൾ നേടാനുള്ള അവസരമുണ്ട്.
ഈ സ്മാർട്ട്ഫോണിൽ സെക്കൻഡിൽ 120 ഫ്രെയിമുകൾക്കു പിന്തുണ നൽകുന്ന 2K റെസല്യൂഷൻ ഡിസ്പ്ലേ ഉണ്ടായിരിക്കുമെന്ന് ഐക്യൂ സ്ഥിരീകരിച്ചു. പിന്തുണയ്ക്കുന്ന ഗെയിമുകളിൽ കൂടുതൽ റിയലിസ്റ്റിക് ലൈറ്റിംഗും വിഷ്വൽസും നൽകാൻ ലക്ഷ്യമിട്ടുള്ള ഫീച്ചറായ ഫുൾ-സീൻ റേ ട്രെയ്സിംഗിനെയും ഈ ഫോൺ പിന്തുണയ്ക്കും. നീണ്ട ഗെയിമിംഗ് സെഷനുകളിൽ മികച്ച പ്രകടനം നിലനിർത്തുന്നതിന്, ഈ ഫോൺ ഐക്യൂവിൻ്റെ ഐസ് ഡോം എയർ കൂളിംഗ് സിസ്റ്റവും ഒരു പ്രൊപ്രൈറ്ററി Q3 ഗെയിമിംഗ് ചിപ്പും ഉപയോഗിക്കും. മൊബൈൽ ഗെയിമർമാരെ മനസ്സിൽ വെച്ചാണ് ഐക്യൂ 15 അൾട്രാ ഡിസൈൻ ചെയ്തിരിക്കുന്നതെന്ന് ഈ സവിശേഷതകൾ സൂചിപ്പിക്കുന്നു.
ടിപ്സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ്റെ റിപ്പോർട്ടുകൾ പ്രകാരം, ഐക്യൂ 15 അൾട്രയിൽ 2K റെസല്യൂഷനോടു കൂടിയ 6.85 ഇഞ്ച് സാംസങ്ങ് എൽടിപിഒ ഫ്ലാറ്റ് ഡിസ്പ്ലേ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 24 ജിബി വരെ റാമും 1 ടിബി ഇന്റേണൽ സ്റ്റോറേജുമുള്ള സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 SoC ആണ് ഫോണിന്റെ കരുത്ത്. ഇത് ഈ സെഗ്മെന്റിലെ ഏറ്റവും ശക്തമായ സ്മാർട്ട്ഫോണുകളിൽ ഒന്നായി ഇതിനെ മാറ്റുന്നു.
മൂന്ന് 50 മെഗാപിക്സൽ സെൻസറുകൾ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് ഈ ഫോണിൽ ഉണ്ടായിരിക്കാം. മൂന്നാമത്തെ ക്യാമറ 3x ഒപ്റ്റിക്കൽ സൂം, 4.5mm ഫോക്കൽ ലെങ്ത്, മെച്ചപ്പെട്ട സ്റ്റെബിലൈസേഷനായി സിഐപിഎ റേറ്റിംഗ് എന്നിവയുള്ള ടെലിഫോട്ടോ ലെൻസാണെന്ന് പറയപ്പെടുന്നു. മുൻവശത്ത്, 32 മെഗാപിക്സൽ സെൽഫി ക്യാമറയും ഉൾപ്പെട്ടേക്കാം.
ഐക്യൂ 15 അൾട്രയിൽ 100W വയർലെസ് ചാർജിംഗിനു പിന്തുണയുള്ള 7,400mAh ബാറ്ററി ഉണ്ടായിരിക്കുമെന്ന് അഭ്യൂഹമുണ്ട്. ഡ്യുവൽ സ്പീക്കറുകൾ, ഡ്യുവൽ-ആക്സിസ് വൈബ്രേഷൻ മോട്ടോർ, അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, കപ്പാസിറ്റീവ് ഷോൾഡർ ട്രിഗറുകൾ എന്നിവയാണ് പ്രതീക്ഷിക്കുന്ന മറ്റ് സവിശേഷതകൾ. 2077 ഓറഞ്ച്, 2049 ബ്ലൂ എന്നീ നിറങ്ങളിൽ ഫോൺ പുറത്തിറങ്ങുമെന്ന് റിപ്പോർട്ടുണ്ട്. AnTuTu-വിൽ ഇതിനകം 4.5 ദശലക്ഷത്തിലധികം പോയിന്റുകൾ നേടിയ ഫോൺ ഇത് അതിന്റെ പെർഫോമൻസ് മികച്ചതായിരിക്കും എന്നുറപ്പു നൽകുന്നു
പരസ്യം
പരസ്യം
iQOO 15R Price in India, Chipset Details Teased Ahead of Launch in India on February 24