ഇന്ത്യയിൽ വിവോ X200T ലോഞ്ച് ചെയ്തു; ഫോണിൻ്റെ വിശേഷങ്ങൾ അറിയാം
Photo Credit: Vivo
ഇന്ത്യയിൽ ലോഞ്ച് ചെയ്ത സബ്-ഫ്ലാഗ്ഷിപ്പ് ഫോണായ വിവോ X200T-യുടെ വില, സവിശേഷതകൾ അറിയാം
ഇന്ത്യയിലെ തങ്ങളുടെ പ്രീമിയം സ്മാർട്ട്ഫോൺ പോർട്ട്ഫോളിയോ വിപുലീകരിച്ച് പ്രമുഖ ബ്രാൻഡായ വിവോ തങ്ങളുടെ പുതിയ ഫോണായ വിവോ X200T രാജ്യത്തു ലോഞ്ച് ചെയ്തു. വിവോ X200, വിവോ X200 പ്രോ മോഡലുകൾ ഉൾപ്പെടുന്ന നിലവിലുള്ള X200 സീരീസിൻ്റെ ഭാഗമാണ് ഈ ഫോൺ. ഒരു സബ്-ഫ്ലാഗ്ഷിപ്പ് ഡിവൈസായി കണക്കാക്കപ്പെടുന്ന വിവോ X200T, താങ്ങാനാവുന്ന വിലയിൽ നിലവാരമുള്ള സവിശേഷതകൾ നൽകാനാണ് ലക്ഷ്യമിടുന്നത്. ക്യാമറ പെർഫോമൻസ്, ഡിസ്പ്ലേക്വാളിറ്റി, ദീർഘകാലത്തേക്കുള്ള സോഫ്റ്റ്വെയർ പിന്തുണ എന്നിവയിൽ ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും ആസ്വദിക്കുന്ന ഉപയോക്താക്കൾക്ക് പ്രൊഫഷണൽ-ഗ്രേഡ് ഇമേജുകൾ നൽകുന്ന, സീസ് എഞ്ചിനീയറിംഗുമായി ചേർന്നുള്ള ക്യാമറ സിസ്റ്റമാണ് വിവോ X200T-യുടെ പ്രധാന ഹൈലൈറ്റുകളിൽ ഒന്ന്. ഉയർന്ന റിഫ്രഷ് റേറ്റുള്ള അമോലെഡ് ഡിസ്പ്ലേയും ഈ സ്മാർട്ട്ഫോണിൽ ഉണ്ട്. നൂതനമായ 3nm സാങ്കേതികവിദ്യയിൽ നിർമ്മിച്ച ഒരു പുതിയ തലമുറ മീഡിയടെക് ചിപ്സെറ്റാണ് ഫോണിനു കരുത്തു നൽകുന്നത്. വലിയ 6,200mAh ബാറ്ററിയും ഫാസ്റ്റ് ചാർജിംഗ് പിന്തുണയും വിവോ X200T-യിലുണ്ട്.
വിവോ X200T-യുടെ 12GB റാമും 256GB ഇന്റേണൽ സ്റ്റോറേജുമുള്ള അടിസ്ഥാന വേരിയന്റിന് ഇന്ത്യയിലെ വില 59,999 രൂപയിൽ ആരംഭിക്കുന്നു. കൂടുതൽ സ്റ്റോറേജ് ആവശ്യമുള്ള ഉപയോക്താക്കൾക്ക് 12GB റാം + 512GB സ്റ്റോറേജ് വേരിയന്റും വിവോ വാഗ്ദാനം ചെയ്യുന്നു, ഇതിന്റെ വില 69,999 രൂപയാണ്. ലോഞ്ച് ഓഫറുകളുടെ ഭാഗമായി, ഉപഭോക്താക്കൾക്ക് 5,000 രൂപ ഇൻസ്റ്റൻ്റ് ക്യാഷ്ബാക്ക് അല്ലെങ്കിൽ 5,000 രൂപ വരെ എക്സ്ചേഞ്ച് ബോണസ് ലഭിക്കും. ഇതെല്ലാം വാങ്ങുന്ന രീതിയെ ആശ്രയിച്ചിരിക്കും. കൂടാതെ, ഫോൺ വാങ്ങാൻ എളുപ്പമാക്കുന്നതിന് വിവോ 18 മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും വാഗ്ദാനം ചെയ്യുന്നു.
വിവോ X200T സീസൈഡ് ലിലാക്ക്, സ്റ്റെല്ലാർ ബ്ലാക്ക് എന്നിങ്ങനെ രണ്ട് നിറങ്ങളിൽ ലഭ്യമാണ്. ഫെബ്രുവരി 3 മുതൽ സ്മാർട്ട്ഫോൺ വിൽപ്പനയ്ക്കെത്തും. വിവോ ഇന്ത്യ ഓൺലൈൻ സ്റ്റോർ, ഫ്ലിപ്കാർട്ട്, ഇന്ത്യയിലുടനീളമുള്ള അംഗീകൃത ഓഫ്ലൈൻ റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിൽ നിന്നും ഈ ഫോൺ വാങ്ങാം.
ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയ ഒറിജിൻ ഒഎസ് 6-ൽ പ്രവർത്തിക്കുന്ന ഡ്യുവൽ സിം സ്മാർട്ട്ഫോണാണ് വിവോ X200T. ഇതിന് അഞ്ച് വർഷത്തെ ആൻഡ്രോയിഡ് ഒഎസ് അപ്ഡേറ്റുകളും ഏഴ് വർഷത്തെ സെക്യൂരിറ്റി അപ്ഡേറ്റുകളും വിവോ വാഗ്ദാനം ചെയ്തിട്ടുണ്ട്. 1,260 x 2,800 പിക്സൽ റെസല്യൂഷനോടു കൂടിയ 6.67 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, 120Hz റീഫ്രഷ് റേറ്റ്, 5,000nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഫോണിന്റെ സവിശേഷതയാണ്.
വിവോ X200T-യിൽ സീസ് ട്യൂൺ ചെയ്ത ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണുള്ളത്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 50 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറ, 3x ഒപ്റ്റിക്കൽ സൂമുള്ള 50 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, ഫോണിൽ 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുണ്ട്.
3nm പ്രോസസ്സിൽ നിർമ്മിച്ച മീഡിയടെക് ഡൈമെൻസിറ്റി 9400+ ചിപ്സെറ്റാണ് ഈ ഫോണിനു കരുത്ത് പകരുന്നത്, 12GB LPDDR5X അൾട്രാ റാമും 512GB വരെ UFS 4.1 സ്റ്റോറേജും ഇതിൽ ഉൾപ്പെടുന്നു. കണക്റ്റിവിറ്റി സവിശേഷതകളിൽ 5G, Wi-Fi 7, ബ്ലൂടൂത്ത് 5.4, NFC, USB ടൈപ്പ്-C എന്നിവ ഉൾപ്പെടുന്നു. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്നതിന് IP68, IP69 റേറ്റിംഗുകളും ഫോണിനുണ്ട്. 90W വയർഡ് ഫാസ്റ്റ് ചാർജിംഗും 40W വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്ന 6,200mAh ബാറ്ററിയുമായി എത്തുന്ന ഫോണിൻ്റെ ഭാരം 203 ഗ്രാം ആണ്
പരസ്യം
പരസ്യം
iQOO 15R Price in India, Chipset Details Teased Ahead of Launch in India on February 24