ചാറ്റ്ജിപിടി പരസ്യങ്ങൾ ടെസ്റ്റ് ചെയ്യുന്നില്ല; വാദങ്ങളെ തള്ളി ഓപ്പൺ എഐ രംഗത്ത്
Photo Credit: Reuters
ചാറ്റ്ജിപിടിയിൽ കാണുന്നത് പരസ്യമല്ലെന്ന് ഓപ്പൺ എഐ വ്യക്തമാക്കുന്നു; ഉപയോക്തൃ അവകാശവാദങ്ങൾ തള്ളി
പണമടച്ച് ചാറ്റ്ജിപിടി പ്രീമിയം ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് പരസ്യങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ടെന്ന അവകാശവാദങ്ങൾ ഓപ്പൺ എഐ നിരസിച്ചു. അടുത്തിടെ, പണമടച്ചുള്ള ചാറ്റ്ജിപിടി സബ്‌സ്‌ക്രിപ്‌ഷൻ ഉപയോഗിക്കുന്നവർ, അവർക്കു ചാറ്റ്ജിപിടി നൽകുന്ന പ്രതികരണങ്ങൾക്ക് താഴെ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങളുടെ സ്‌ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരുന്നു. ഈ ചിത്രങ്ങൾ വളരെ വേഗത്തിലാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. സാധാരണ സംഭാഷണങ്ങൾക്കിടയിൽ ഓപ്പൺ എഐ പരസ്യങ്ങൾ കാണിക്കാൻ തുടങ്ങിയോ എന്ന് പല ഉപയോക്താക്കളും ഇതോടെ ചിന്തിച്ചു തുടങ്ങി. പ്രമോഷനുകളുമായി യാതൊരു ബന്ധവുമില്ലാത്ത പ്രോംപ്റ്റുകൾക്ക് കീഴിൽ പരസ്യങ്ങൾ കാണിച്ചിരുന്നതും ചില സ്‌ക്രീൻഷോട്ടുകളിൽ കണ്ടതോടെ ആശയക്കുഴപ്പം വർദ്ധിപ്പിച്ചു. പോസ്റ്റുകൾ കൂടുതൽ ശ്രദ്ധ നേടിയതോടെ, ഒരു ഓപ്പൺ എഐ ഉദ്യോഗസ്ഥൻ സാഹചര്യത്തെ കുറിച്ച് വ്യക്തമാക്കി. ഷെയർ ചെയ്യപ്പെടുന്ന സ്‌ക്രീൻഷോട്ടുകൾ യഥാർത്ഥമല്ലെന്നും തെറ്റിദ്ധാരണ ആയിരിക്കാമെന്നും അവർ പറഞ്ഞു. പ്രീമിയം ഉപയോക്താക്കൾക്കുള്ള ചാറ്റിനുള്ളിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നില്ലെന്നും സിസ്റ്റം സാധാരണയായി എങ്ങനെ പ്രവർത്തിക്കുന്നു എന്നതുമായി പുറത്തു വന്ന ചിത്രങ്ങൾ പൊരുത്തപ്പെടുന്നില്ലെന്നും ഓപ്പൺ എഐ ഉദ്യോഗസ്ഥൻ വിശദീകരിച്ചു.
എക്സിലെ ഒരു പോസ്റ്റിൽ, ഓപ്പൺ എഐയുടെ ചീഫ് റിസർച്ച് ഓഫീസറായ മാർക്ക് ചെൻ, ChatGPT-യിൽ പരസ്യം പോലെ തോന്നിക്കുന്ന എന്തും "ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്" എന്ന് പറഞ്ഞു. ഈ സാഹചര്യത്തിൽ, കമ്പനിക്ക് "പിഴവു സംഭവിച്ചു" എന്നും അദ്ദേഹം സമ്മതിച്ചു.
ശ്രദ്ധ ആകർഷിച്ച പ്രധാന സംഭവം ഡിസംബർ 3-നാണ് നടന്നത്. @BenjaminDEKR എന്ന എക്സ് ഉപയോക്താവ് Windows BitLocker-നെ കുറിച്ച് ഗവേഷണം നടത്താൻ ചാറ്റ്ജിപിടി ഉപയോഗിക്കുന്നുണ്ടെന്നും ഇതിനിടയിൽ പെട്ടെന്ന് ചാറ്റ്ബോട്ടിൽ പരസ്യങ്ങൾ കണ്ടുവെന്നും പറഞ്ഞു. AI നൽകിയ പ്രതികരണത്തിനു കീഴിൽ, യുഎസ് സ്റ്റോറായ ടാർഗറ്റിൽ നിന്നും വീട്ടുപകരണങ്ങളും പലചരക്ക് സാധനങ്ങളും വാങ്ങുന്നതിനെക്കുറിച്ചുള്ള ഒരു പരസ്യമാണ് ഉണ്ടായിരുന്നത്, അത് അവർ ചാറ്റ്ജിപിടിക്കു നൽകിയ ചോദ്യവുമായി ഒരു ബന്ധവുമില്ലാത്ത കാര്യമായിരുന്നു.
യൂസർ ഇങ്ങിനെ എഴുതി, "ഞാൻ ചാറ്റ്ജിപിടിയോട് (പെയ്ഡ് പ്ലസ് സബ്‌സ്‌ക്രിപ്‌ഷൻ), Windows BitLocker-നെ കുറിച്ച് ചോദിക്കുന്നു, എന്നാൽ അത് എനിക്ക് ഗാർഗറ്റിൽ ഷോപ്പ് ചെയ്യേണ്ടതിനെ കുറിച്ചുള്ള പരസ്യങ്ങൾ കാണിക്കുന്നു." ഈ പോസ്റ്റ് ജനപ്രിയമാവുകയും അര ദശലക്ഷത്തിലധികം വ്യൂസ് ലഭിക്കുകയും ചെയ്തു. ഇതാണ് ഓപ്പൺ എഐയിൽ ഡാറ്റാ സയന്റിസ്റ്റായി ജോലി ചെയ്യുന്ന ഡാനിയൽ മക്ഓലിയിൽ നിന്ന് മറുപടി ലഭിക്കാൻ കാരണമായത്.
എന്നാൽ ഈ യൂസർ കണ്ടത് യഥാർത്ഥത്തിൽ ഒരു പരസ്യമല്ലെന്നും, ചാറ്റ്ജിപിടിയിൽ സംയോജിപ്പിച്ച ഒരു ആപ്പാണെന്നും ഓപ്പൺ എഐ ഉദ്യോഗസ്ഥൻ വിശദീകരിച്ചു. "DevDay മുതൽ ചില പൈലറ്റ് പാർട്ട്ണേഴ്സിൽ നിന്ന് ടാർഗെറ്റ് ഉൾപ്പെടെയുള്ള ആപ്പുകൾ തങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും, കൂടാതെ ChatGPT-യിൽ ആപ്പുകൾക്കായുള്ള കണ്ടെത്തൽ സംവിധാനം കൂടുതൽ ഓർഗാനിക് ആക്കാനും ഞങ്ങൾ പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്" എന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
എന്നിരുന്നാലും, ബ്രാൻഡുകൾ യാതൊരു ബന്ധവുമില്ലാത്ത ചാറ്റുകളിൽ പ്രത്യക്ഷപ്പെട്ട്, ഉപയോക്താക്കളെ പ്രത്യേക സ്റ്റോറുകളിൽ നിന്നും ഷോപ്പിംഗ് നടത്താൻ പ്രോത്സാഹിപ്പിക്കുമ്പോൾ, അത് അടിസ്ഥാനപരമായി ഒരു പരസ്യമാണെന്ന് ഈ ഉപയോക്താവ് വാദിച്ചു.
ഇതിന് മറുപടിയായി, മോഡലിന്റെ കൃത്യത മെച്ചപ്പെടുത്തുന്നതിനു വേണ്ടി കമ്പനി ഇപ്പോൾ ഈ സജഷൻസ് ഓഫ് ചെയ്തിട്ടുണ്ടെന്ന് ഓപ്പൺ എഐയുടെ മാർക്ക് ചെൻ പറഞ്ഞു. ഉപയോക്താക്കൾക്ക് ഈ നിർദ്ദേശങ്ങൾ എത്ര തവണ ദൃശ്യമാകുമെന്നത് നിയന്ത്രിക്കാനും പൂർണ്ണമായും ഓഫാക്കാനും കഴിയുന്ന തരത്തിൽ ഓപ്പൺ എഐ മികച്ച കൺട്രോളുകളിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പരാമർശിച്ചു.
അതിനു ശേഷം ചാറ്റ്ജിപിടിയുടെ തലവനായ നിക്ക് ടർലി ഓപ്പൺ എഐ ഒരു ലൈവ് ആഡ് ടെസ്റ്റുകളും നടത്തുന്നില്ലെന്നും, ഉപയോക്താക്കൾ കാണുന്ന സ്‌ക്രീൻഷോട്ടുകൾ പരസ്യങ്ങളല്ലെന്നും, അല്ലെങ്കിൽ അവ യഥാർത്ഥമല്ലെന്നും എക്സിൽ പോസ്റ്റ് ചെയ്യുകയുണ്ടായി.
ടർലി കൂട്ടിച്ചേർത്തു, "ഞങ്ങൾ പരസ്യങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ, മെച്ചപ്പെട്ട ഒരു സമീപനം സ്വീകരിക്കും. ആളുകൾ ചാറ്റ്ജിപിടിയെ വിശ്വസിക്കുന്നുണ്ട്, അതിനെ മാനിക്കുന്ന തരത്തിലാണ് ഞങ്ങൾ എന്തും രൂപകൽപ്പന ചെയ്യുക."
പരസ്യം
പരസ്യം
Starlink Executive Clarifies: India Pricing Was a 'Glitch', Still Awaiting Launch Approval
Honor Robot Phone to Enter Mass Production in H1 2026, Tipster Claims