ഷവോമി 17 മാക്സിൻ്റെ ക്യാമറ വിശദാശംങ്ങളും മറ്റു സവിശേഷതകളും അറിയാം
Photo Credit: Xiaomi
മികച്ച ക്യാമറ യൂണിറ്റുമായി ഷവോമി 17 മാക്സ് എത്തിയേക്കും; വിശദമായി അറിയാം സവിശേഷതകൾ ഉടൻ പുറത്തുവരും
തങ്ങളുടെ ഫ്ലാഗ്ഷിപ്പ് ലൈനപ്പ് വിപുലീകരിച്ച് പുതിയ ഫോണായ ഷവോമി 17 മാക്സ് ലോഞ്ച് ചെയ്യാൻ ഷവോമി ഒരുങ്ങുന്നു. ലീക്കായ പുതിയ വിവരങ്ങൾ ഫോണിൻ്റെ ക്യാമറ ഹാർഡ്‌വെയർ സംബന്ധിച്ച വിവരങ്ങൾ നൽകുന്നതാണ്. പ്രോ മോഡലുകൾക്ക് താഴെയായിരിക്കും ഈ മോഡൽ എന്ന് പ്രതീക്ഷിക്കുന്നെങ്കിലും, ഏറ്റവും പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത് മികച്ച ഇമേജിംഗ് എക്സ്പീരിയൻസ് നൽകാൻ ഫോണിനു കഴിയുമെന്നാണ്. ചൈനയിൽ നിന്നുള്ള സൂചനകൾ പ്രകാരം ഷവോമി 17 മാക്സിന്റെ ഫോട്ടോഗ്രാഫി ഫീച്ചറുകളിൽ കമ്പനി വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. സീരീസിലെ ഏറ്റവും ക്യാമറ സെൻ്റേർഡ് നോൺ-പ്രൊ മോഡലുകളിൽ ഒന്നായി ഇതു മാറാൻ സാധ്യതയുണ്ട്. വലിയ ബാറ്ററിയും വലിയ ഡിസ്‌പ്ലേയും കൂടാതെ, സ്റ്റാൻഡേർഡ് ഷവോമി 17-നേക്കാൾ ശ്രദ്ധേയമായ അപ്‌ഗ്രേഡുകൾ ഈ ഫോൺ കൊണ്ടുവരുമെന്ന് പറയപ്പെടുന്നു, പ്രത്യേകിച്ച് ക്യാമറയുടെ സെൻസർ വലുപ്പത്തിന്റെയും സൂമിങ്ങ് മികവിൻ്റെയും കാര്യത്തിൽ. ഔദ്യോഗികമായ വിവരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ ഈ ഫോണിൽ നിന്നും എന്തു പ്രതീക്ഷിക്കാനാകും എന്ന സൂചനകൾ നൽകുന്നു.
അറിയപ്പെടുന്ന ടിപ്സ്റ്ററായ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ പറയുന്നതനുസരിച്ച്, ഷവോമി 17 മാക്സിൽ 200MP സാംസങ്ങ് ISOCELL HPE സെൻസർ നയിക്കുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് ആയിരിക്കും ഉണ്ടാവുക. ഈ മെയിൽ സെൻസർ 1/1.4 ഇഞ്ച് വലിപ്പത്തിൽ ആയിരിക്കും. ഇത് കൂടുതൽ ലൈറ്റും ഡീറ്റയിൽസും ലഭിക്കാൻ സഹായിക്കും, പ്രത്യേകിച്ച് കുറഞ്ഞ വെളിച്ചമുള്ള സമയങ്ങളിൽ.
മെയിൻ ക്യാമറയെ പിന്തുണയ്ക്കുന്നത് 1/1.953-ഇഞ്ച് വലുപ്പമുള്ള 50MP സോണി IMX8 സീരീസ് പെരിസ്‌കോപ്പ് ടെലിഫോട്ടോ സെൻസറായിരിക്കും. സാധാരണ മോഡലിനെ അപേക്ഷിച്ച് മെച്ചപ്പെട്ട ഒപ്റ്റിക്കൽ സൂം ഈ സെറ്റപ്പ് വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. മൂന്നാമത്തെ ക്യാമറ 50MP അൾട്രാ-വൈഡ് ലെൻസായിരിക്കുമെന്നും സൂചനയുണ്ട്, ഇത് ലാൻഡ്‌സ്‌കേപ്പിനും ഗ്രൂപ്പ് ഫോട്ടോഗ്രാഫിക്കും വേണ്ടി ഡിസൈൻ ചെയ്‌തിരിക്കുന്നു.
ലൈക്കയുമായുള്ള സഹകരണം ഷവോമി തുടരുന്നതിനാൽ ലൈക്ക ബ്രാൻഡഡ് കളർ പ്രൊഫൈലുകളും ട്യൂണിംഗും ക്യാമറ ആപ്പിലേക്ക് കൊണ്ടുവന്നേക്കാം. മൂന്ന് 50MP സെൻസറുകൾ ഉപയോഗിക്കുന്ന സ്റ്റാൻഡേർഡ് ഷവോമി 17-നെ അപേക്ഷിച്ച്, ഉയർന്ന റെസല്യൂഷനുള്ള മെയിൻ ക്യാമറയാണ് ഷവോയി 17 മാക്സ് നൽകുന്നത്.
ക്യാമറ ഹാർഡ്‌വെയറിനു പുറമേ, ഷവോമി 17 മാക്‌സിന്റെ മറ്റ് പ്രധാന സവിശേഷതകളെ കുറിച്ച് നേരത്തെയുള്ള റിപ്പോർട്ടുകൾ സൂചന നൽകിയിരുന്നു. ഏകദേശം 6.8 ഇഞ്ച് വലിപ്പമുള്ള ഡിസ്‌പ്ലേയാണ് ഫോണിലുള്ളതെന്ന് പറയപ്പെടുന്നു. ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റ് ആയിരിക്കും ഉപകരണത്തിന് കരുത്ത് പകരുന്നത്, ഇത് ഫ്ലാഗ്ഷിപ്പ് കാറ്റഗറിയിലുള്ള പ്രോസസറുകളിൽ ഒന്നാണ്.
ശ്രദ്ധേയമായ സവിശേഷതകളിലൊന്ന് ഫോണിന്റെ 8,000mAh ബാറ്ററി ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇതൊരു ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണിനെ സംബന്ധിച്ചിടത്തോളം വലുതാണ്. ഉയർന്ന കപ്പാസിറ്റി ആണെങ്കിലും വേഗത്തിൽ ചാർജിങ്ങ് അനുവദിക്കുന്ന 100W വയർഡ് ഫാസ്റ്റ് ചാർജിംഗും 50W വയർലെസ് ചാർജിംഗും ഈ ഫോണിലുണ്ട്.
ഇത് ഒരു പ്രോ മോഡൽ അല്ലാത്തതിനാൽ, പ്രോ വേരിയന്റുകളിൽ കാണുന്ന സെക്കൻഡറി റിയർ ഡിസ്‌പ്ലേ ഷവോമി 17 മാക്‌സിൽ ഉൾപ്പെടുത്താൻ സാധ്യതയില്ല. ഇതിന്റെ ഡിസൈൻ നിലവാരം ഷവോമി 17-ന് അടുത്തായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2026 രണ്ടാം പാദത്തിൽ ഫോൺ ചൈനയിൽ ലോഞ്ച് ചെയ്യുമെന്ന് അഭ്യൂഹമുണ്ട്. ഇതിൻ്റെ ഗ്ലോബൽ ലോഞ്ചിങ്ങ് ഉണ്ടാകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.
പരസ്യം
പരസ്യം
Redmi Note 15 Pro Series Colourways and Memory Configurations Listed on Amazon
BSNL Bharat Connect Prepaid Plan With 365-Day Validity Launched; Telco's BSNL Superstar Premium Plan Gets Price Cut
Samsung Galaxy S26 Series Listed on US FCC Database With Support for Satellite Connectivity