സൈബർ ആക്രമണം തടയാൻ പുതിയ ഫീച്ചർ; വാട്സ്ആപ്പിൻ്റെ സ്ട്രിക്റ്റ് അക്കൗണ്ട് സെറ്റിംഗ്സിനെ കുറിച്ച് അറിയാം
Photo Credit: WhatsApp
സൈബർ ആക്രമണം തടയാൻ വാട്സ്ആപ്പ് അവതരിപ്പിച്ച പുതിയ സുരക്ഷാ ഫീച്ചറുകളുടെ വിശദാംശങ്ങൾ അറിയാം ഇവിടെ ഇപ്പോൾ
സൈബർ ആക്രമണങ്ങൾ, ഡിജിറ്റൽ നിരീക്ഷണങ്ങൾ എന്നിവ നേരിടാൻ കൂടുതൽ സാധ്യതയുള്ള ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനായി വാട്ട്‌സ്ആപ്പ് ഒരു പുതിയ സുരക്ഷാ ഫീച്ചർ പ്രഖ്യാപിച്ചു. 'സ്ട്രിക്റ്റ് അക്കൗണ്ട് സെറ്റിംഗ്സ്' എന്ന് വിളിക്കപ്പെടുന്ന ഈ ഫീച്ചർ പ്രധാനമായും മാധ്യമപ്രവർത്തകർ, ആക്ടിവിസ്റ്റുകൾ, പൊതുജനങ്ങളെ അഭിമുഖീകരിക്കുന്ന വ്യക്തികൾ എന്നിവരെ ലക്ഷ്യമിടുന്ന ഹാക്കർമാർ, സ്‌പൈവെയേഴ്സ് എന്നിവരിൽ നിന്നും അധിക സുരക്ഷ നൽകുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു. സൈബർ ഭീഷണികൾ വർദ്ധിച്ചു വരികയും, അവ കൂടുതൽ സങ്കീർണമായി മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്ന കാലഘട്ടത്തിൽ തങ്ങളുടെ പ്ലാറ്റ്‌ഫോമിലെ വ്യക്തിഗത ആശയവിനിമയങ്ങളെ സംരക്ഷിക്കുന്നതിന് ശക്തമായ നടപടികൾ സ്വീകരിക്കുന്നതായി വാട്ട്‌സ്ആപ്പ് പറയുന്നു. ഈ പുതിയ സെറ്റിംഗ്സ് ഒരു അക്കൗണ്ടിനെ വളരെ നിയന്ത്രണങ്ങളുള്ള ഒരു മോഡിലേക്ക് മാറ്റുമെന്നും, ഇതിലൂടെ ദോഷകരമായ കണ്ടൻ്റിലേക്കും സംശയാസ്പദമായ ഫയലുകളിലേക്കുമുള്ള എക്സ്പോഷർ കുറയ്ക്കുമെന്നും മെറ്റാ ഉടമസ്ഥതയിലുള്ള മെസേജിംഗ് ആപ്പ് അവകാശപ്പെടുന്നു. ഈ ഫീച്ചറിനൊപ്പം, മീഡിയ ഫയലുകൾ മികച്ച രീതിയിൽ സംരക്ഷിക്കുന്നതിനായി റസ്റ്റ് പ്രോഗ്രാമിംഗ് ലാങ്വേജിൻ്റെ ഉപയോഗം ഉൾപ്പെടെയുള്ള പ്രധാന ബാക്കെൻഡ് സെക്യൂരിറ്റി ഫീച്ചറുകളും വാട്ട്‌സ്ആപ്പ് വെളിപ്പെടുത്തിയിട്ടുണ്ട്.
സ്ട്രിക്റ്റ് അക്കൗണ്ട് സെറ്റിംഗ്സ് എന്നത് ഓപ്ഷണലായി തിരഞ്ഞെടുക്കാൻ കഴിയുന്ന ഒരു പുതിയ സുരക്ഷാ മോഡാണ്, അതൊരു വാട്ട്‌സ്ആപ്പ് അക്കൗണ്ടിനെ കൂടുതൽ നിയന്ത്രിതമായ പ്രൈവസി ലെവലിലേക്കു ലോക്ക് ചെയ്യുന്നു. ഒരിക്കൽ ആക്റ്റിവേറ്റ് ആക്കിയാൽ, ഉപയോക്താവിന്റെ കോൺടാക്റ്റ് ലിസ്റ്റിൽ സേവ് ചെയ്തിട്ടില്ലാത്ത ആളുകളിൽ നിന്ന് ലഭിക്കുന്ന അറ്റാച്ചുമെന്റുകൾ, ചിത്രങ്ങൾ, വീഡിയോകൾ, മറ്റ് മീഡിയ എന്നിവയെ ഈ ഫീച്ചർ തടയുന്നു. സൈബർ ആക്രമണങ്ങളിൽ സാധാരണയായി ഉപയോഗിക്കുന്ന ഒരു രീതിയാണ് അജ്ഞാതരായ സെൻഡർമാർ വഴി അയക്കപ്പെടുന്ന ഉപദ്രവകാരിയായ ഫയലുകൾ. ഈ ഫീച്ചർ ഇവ ഡെലിവറി ചെയ്യപ്പെടാനുള്ള സാധ്യത ഇല്ലാതാക്കുന്നു.
വാട്ട്‌സ്ആപ്പിന്റെ അഭിപ്രായത്തിൽ, പത്രപ്രവർത്തകർ, രാഷ്ട്രീയക്കാർ, ആക്ടിവിസ്റ്റുകൾ തുടങ്ങി ഉയർന്ന തലത്തിൽ ഡിജിറ്റൽ ഭീഷണി നേരിടുന്ന ഉപയോക്താക്കൾക്കായി ഈ ഫീച്ചർ പ്രധാനമായും രൂപകൽപ്പന ചെയ്‌തിരിക്കുന്നു. എന്നിരുന്നാലും, അധിക സുരക്ഷ ആഗ്രഹിക്കുന്ന എല്ലാ ഉപയോക്താക്കൾക്കും ഇത് ആക്റ്റിവേറ്റ് ചെയ്യാം. ആപ്പിനുള്ളിലെ സെറ്റിംഗ്സ് > പ്രൈവസി > അഡ്വാൻസ്ഡ് എന്ന ഓപ്ഷനിൽ പോയി ഈ ഫീച്ചർ ഓണാക്കാം.
സ്ട്രിക്റ്റ് അക്കൗണ്ട് സെറ്റിംഗ്സ് ആക്റ്റിവേറ്റ് ചെയ്താൽ ചില അക്കൗണ്ടുകളുടെ ഇടപെടലുകൾ പരിമിതപ്പെടുത്തുകയും വാട്ട്‌സ്ആപ്പിനെ "ലോക്ക്ഡൗൺ" മോഡിലേക്ക് മാറ്റുകയും ചെയ്യുന്നു. സന്ദേശങ്ങൾ അയച്ചു സൈബർ ആക്രമണങ്ങളും തട്ടിപ്പും നടത്തുന്നതു തടയാൻ ഇത് സഹായിക്കുന്നു. വാട്സ്ആപ്പിലൂടെ ആക്രമണകാരികൾക്ക് ടാർഗെറ്റ് ചെയ്‌ത ഉപയോക്താക്കളിലേക്ക് എത്തിച്ചേരാനും ആക്രമണം നടത്താനും കഴിയുന്നത് തടയുക എന്നതാണ് ലക്ഷ്യമെന്ന് കമ്പനി പറയുന്നു.
സ്ട്രിക്റ്റ് അക്കൗണ്ട് സെറ്റിങ്ങ്സിനൊപ്പം, ഫോട്ടോകൾ, വീഡിയോകൾ, സന്ദേശങ്ങൾ എന്നിവയുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി വാട്ട്‌സ്ആപ്പ് റസ്റ്റ് പ്രോഗ്രാമിംഗ് ലാങ്വേജും അവതരിപ്പിച്ചു. റസ്റ്റ് ഒരു മെമ്മറി-സേഫ് ലാങ്വേജായി അറിയപ്പെടുന്നു, അതായത് ഹാക്കർമാർ ചൂഷണം ചെയ്യാൻ സാധ്യതയുള്ള സാധാരണ ബഗുകളും സുരക്ഷാ പിഴവുകളും തടയാൻ ഇത് സഹായിക്കുന്നു. ഉപകരണങ്ങളിലെല്ലാം മീഡിയ ഫോർമാറ്റിംഗ് കൈകാര്യം ചെയ്യുന്ന വാമീഡിയ എന്നറിയപ്പെടുന്ന നിലവിലുള്ള സി++ മീഡിയ ലൈബ്രറിയ്‌ക്കൊപ്പമാണ് വാട്ട്‌സ്ആപ്പ് റസ്റ്റും വികസിപ്പിച്ചെടുത്തത്.
രണ്ട് സിസ്റ്റങ്ങളും ശരിയായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ, ഡിഫറൻഷ്യൽ ഫസിംഗ്, യൂണിറ്റ് ടെസ്റ്റുകൾ, ഇന്റഗ്രേഷൻ ടെസ്റ്റുകൾ തുടങ്ങിയ വിപുലമായ ടെസ്റ്റിങ്ങ് രീതികൾ വാട്ട്‌സ്ആപ്പ് ഉപയോഗിച്ചു. ഏകദേശം 160,000 ലൈനുകളുള്ള സി++ കോഡിന് പകരം 90,000 ലൈനുകളുള്ള റസ്റ്റ് കോഡ് ഉപയോഗിച്ചതായി കമ്പനി വെളിപ്പെടുത്തി. ഈ മാറ്റം മെമ്മറിയുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ കുറയ്ക്കുന്നതിനൊപ്പം പ്രകടനം മെച്ചപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്.
കൂടാതെ, ഹാർഡ്‌ഡ് മെമ്മറി അലോക്കേറ്ററുകൾ, സേഫർ ബഫർ ഹാൻഡ്‌ലിംഗ് ടൂളുകൾ, കൺട്രോൾ ഫ്ലോ ഇന്റഗ്രിറ്റി (CFI) എന്നിവയുൾപ്പെടെ നിരവധി മറ്റ് സുരക്ഷാ ഫീച്ചറുകൾ വർഷങ്ങളായി വാട്ട്‌സ്ആപ്പ് നടപ്പിലാക്കിയിട്ടുണ്ട്. ഡെവലപ്പർമാർക്ക് പ്രത്യേക സുരക്ഷാ പരിശീലനം ലഭിക്കുകയും കർശനമായ വികസന മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്യുന്നു. ഓട്ടോമേറ്റഡ് സുരക്ഷാ പരിശോധനകളും തിരിച്ചറിഞ്ഞ അപകടസാധ്യതകൾ പരിഹരിക്കുന്നതിനു വേണ്ടി സമയപരിധികളും നിലവിലുണ്ട്. വാട്ട്‌സ്ആപ്പ് സുരക്ഷിതമായി നിലനിർത്തുന്നതിനുള്ള മെറ്റയുടെ പദ്ധതിയുടെ ഭാഗമാണ് ഇതെല്ലാം.
പരസ്യം
പരസ്യം
Redmi Note 15 Pro Series Colourways and Memory Configurations Listed on Amazon
BSNL Bharat Connect Prepaid Plan With 365-Day Validity Launched; Telco's BSNL Superstar Premium Plan Gets Price Cut
Samsung Galaxy S26 Series Listed on US FCC Database With Support for Satellite Connectivity