പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തി സർക്കിൾ ടു സെർച്ചിൽ പുതിയ അപ്ഡേറ്റുമായി ഗൂഗിൾ
Photo Credit: Google
ജൂലൈയിലാണ് ഗൂഗിൾ ഈ സവിശേഷതയെക്കുറിച്ച് ആദ്യമായി പരാമർശിച്ചത്, എന്നാൽ ആ സമയത്ത് ഇത് വ്യാപകമായി ലഭ്യമായിരുന്നില്ല.
ഉപയോക്താക്കൾക്ക് കൂടുതൽ എളുപ്പത്തിൽ കൈകാര്യം ചെയ്യുന്നതിനു വേണ്ടി സർക്കിൾ ടു സെർച്ച് ഫീച്ചറിൽ പുതിയ അപ്ഡേറ്റുകൾ അവതരിപ്പിച്ച് ഗൂഗിൾ. ഉപയോക്താക്കൾക്ക് അവരുടെ ഫോൺ സ്‌ക്രീനിലുള്ള ചിത്രങ്ങളിലോ ടെക്സ്റ്റിലോ ഒരു വട്ടം വരച്ചാൽ, അതെക്കുറിച്ചുള്ള വിവരങ്ങൾ തൽക്ഷണം ലഭിക്കാൻ വേണ്ടിയാണ് ഈ ടൂൾ സൃഷ്ടിച്ചത്. ഇപ്പോൾ AI-യുടെ സഹായത്തോടെ ഈ ഫീച്ചറിൽ കൂടുതൽ മാറ്റങ്ങൾ വരുത്താൻ പോവുകയാണ്. ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ആപ്പിൽ നിന്ന് പുറത്തു പോകാതെ തന്നെ ആളുകൾക്ക് താൽപര്യമുള്ള വിഷയങ്ങൾ, അല്ലെങ്കിൽ ചിത്രങ്ങൾ തുടങ്ങി എന്തിനെക്കുറിച്ചും തിരയാനും ചോദ്യങ്ങൾ ചോദിക്കാനും കഴിയുന്ന തരത്തിൽ ഇതിൻ്റെ ആശയവിനിമയം വളെരെ സുഗമമാക്കാൻ ഗൂഗിൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. പുറത്തു വരാൻ പോകുന്ന പുതിയ അപ്ഡേറ്റ് ഫോളോ-അപ്പ് ചോദ്യങ്ങളെ കൂടുതൽ മികച്ചതാക്കുമെന്നും ആദ്യകാല റിപ്പോർട്ടുകൾ പറയുന്നു. അതായത്, നിങ്ങളുടെ ആദ്യത്തെ സെർച്ചിനു ശേഷം നിങ്ങൾ എന്തെങ്കിലും ചോദിക്കുമ്പോൾ, ഈ ഫീച്ചർ ആ കാര്യത്തെപ്പറ്റി കൂടുതൽ വ്യക്തമായി മനസ്സിലാക്കുകയും കൂടുതൽ കൃത്യമായ ഉത്തരങ്ങൾ നൽകുകയും ചെയ്യും.
ആൻഡ്രോയിഡ് അതോറിറ്റി റിപ്പോർട്ട് ചെയ്യുന്നതു പ്രകാരം, പുതിയ ഗൂഗിൾ ആപ്പ് വേർഷൻ 16.47.49, ഇപ്പോൾ സാധാരണ ഇമേജ് സെർച്ചിങ്ങ് ഉപയോഗിക്കുന്നതിനു പകരം എല്ലാ ഫോളോ-അപ്പ് ടെക്സ്റ്റ് ചോദ്യങ്ങളും ഗൂഗിളിന്റെ AI മോഡിലേക്ക് അയയ്ക്കുകയാണു ചെയ്യുങ്ക. ഈ അപ്‌ഡേറ്റ് ഇതുവരെ എല്ലാ ഉപകരണങ്ങളിലും എത്തിയിട്ടില്ല, ഇത് എല്ലാവർക്കും ലഭ്യമാകുന്നതിന് കുറച്ച് ദിവസങ്ങൾ കൂടി എടുത്തേക്കാം. ഏറ്റവും പുതിയ വേർഷൻ ഇൻസ്റ്റാൾ ചെയ്തു നോക്കിയെങ്കിലും ഗാഡ്‌ജെറ്റ്‌സ് 360 മെമ്പേഴ്സിനു പോലും പുതിയ ഫീച്ചർ ആക്‌സസ് ചെയ്യാൻ കഴിഞ്ഞില്ല, ഇത് കാണിക്കുന്നത് ഗൂഗിൾ വിവിധ ഘട്ടങ്ങളായി സാവധാനം ഇതു പുറത്തിറക്കും എന്നാണ്.
ജൂലൈയിലാണ് ഈ AI മോഡ് ഫീച്ചറിനെ കുറിച്ച് ഗൂഗിൾ ആദ്യം വെളിപ്പെടുത്തിയത്. അക്കാലത്ത്, സർക്കിൾ ടു സെർച്ചിൽ നിന്നുള്ള ആദ്യ ഫലം ലഭിച്ചതിനു ശേഷം ഉപയോക്താക്കൾക്ക് "AI മോഡ് ഉപയോഗിച്ച് കൂടുതൽ ആഴത്തിലേക്കു പോകാൻ" കഴിയുമെന്ന് കമ്പനി പറഞ്ഞു. എന്നിരുന്നാലും, അന്ന് മിക്ക ആളുകൾക്കും ഈ കഴിവ് ഒരിക്കലും ലഭ്യമായിരുന്നില്ല. ഇപ്പോൾ, ഇത് ഒടുവിൽ കൂടുതൽ ഉപയോക്താക്കൾക്കായി ലഭ്യമാകാൻ തുടങ്ങിയിരിക്കുന്നു.
നേരത്തെ, സർക്കിൾ ടു സെർച്ച് ഉപയോഗിക്കുന്ന ആളുകൾ അവരുടെ സ്‌ക്രീനിൽ എന്തെങ്കിലും വരയ്ക്കുകയോ വിവരം ലഭിക്കേണ്ട കാര്യത്തെ വൃത്താകൃതിക്കുള്ളിൽ ആക്കുകയോ ചെയ്യുമ്പോൾ AI സൃഷ്ടിച്ച ഒരൊറ്റ ഉത്തരമാണു ലഭിച്ചിരുന്നത്. അവർ ഒരു ഫോളോ-അപ്പ് ചോദ്യം ചോദിച്ചാൽ, സാധാരണ ഇമേജ് സെർച്ചിങ്ങിലേക്കു മാറും. ഇത് സംഭാഷണത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തും. പുതിയ അപ്‌ഡേറ്റ് വരുന്നതോടെ, തുടർ ചോദ്യങ്ങൾ AI മോഡിനുള്ളിൽ തന്നെ തുടർന്ന് കൂടുതൽ കൃത്യമായ മറുപടികൾ ലഭിക്കും, ഇത് ഫീച്ചറിനെ കൂടുതൽ മികച്ചതാക്കുന്നു.
റിപ്പോർട്ട് അനുസരിച്ച്, പുതിയ അപ്‌ഡേറ്റ് സർക്കിൾ ടു സെർച്ച് റിസൾട്ട് സ്‌ക്രീനിന്റെ അടിയിൽ ഒരു സെർച്ച് ബാർ കൂടി ചേർക്കുന്നു. ഉപയോക്താക്കൾ ഈ ബാറിൽ ഒരു ചോദ്യം ടൈപ്പ് ചെയ്യുമ്പോൾ, അതിൻ്റെ അന്വേഷണം AI മോഡ് നേരിട്ട് കൈകാര്യം ചെയ്യുന്നു. ഇത് കൂടുതൽ സുഗമവും കൂടുതൽ മികച്ചതുമായ സംഭാഷണാനുഭവം നൽകുന്നു.
ഈ അപ്‌ഡേറ്റ് അർത്ഥമാക്കുന്നത് എല്ലാ ഫോളോ-അപ്പ് ചോദ്യങ്ങളും സാധാരണ ഇമേജ് സെർച്ചിങ്ങിലേക്കു മടങ്ങുന്നതിന് പകരം AI മോഡിൽ തന്നെ തുടരുമെന്നാണ്. ഈ ശക്തമായ സംയോജനം കാരണം, സർക്കിൾ ടു സെർച്ചിന് ഇപ്പോൾ ഹോംവർക്ക് ഹെൽപ്, വിഷ്യൽ പ്രോബ്ലം സോൾവിങ്ങ്, യാത്രയുമായി ബന്ധപ്പെട്ട തിരയലുകൾ എന്നിവയുൾപ്പെടെ കൂടുതൽ മികച്ചതും സഹായകരവുമായ സവിശേഷതകളെ പിന്തുണയ്ക്കാൻ കഴിയും. ഇത് ഈ ടൂളിനെ കൂടുതൽ ഉപയോഗപ്രദവും സ്ഥിരതയുള്ളതും ആക്കുന്നു.
പരസ്യം
പരസ്യം