ആമസോൺ എക്കോ ഡിവൈസുകൾക്ക് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലുള്ള ഓഫറുകൾ അറിയാം
Photo Credit: Amazon
ആമസോൺ പ്രൈം അംഗങ്ങൾക്ക് 24 മണിക്കൂർ മുൻപ് ഫെസ്റ്റിവൽ സെയിലിൽ പ്രവേശനം
ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ ഷോപ്പിങ്ങ് ഉത്സവങ്ങളിൽ ഒന്നായ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025 സെപ്റ്റംബർ 23-ന് ആരംഭിക്കാൻ പോവുകയാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി ഏറ്റവും ജനപ്രിയമായ ഷോപ്പിംഗ് ഇവന്റുകളിൽ ഒന്നാണ് ഈ ഫെസ്റ്റിവൽ സെയിൽ. ആളുകൾക്ക് അവർക്കു പ്രിയപ്പെട്ട ഉൽപ്പന്നങ്ങൾ ആകർഷകമായ വിലയ്ക്ക് വാങ്ങാൻ കഴിയുമെന്നതാണ് ഇതിനു കാരണം. ഇലക്ട്രോണിക്സ്, വീട്ടുപകരണങ്ങൾ, ഫാഷൻ തുടങ്ങി നിരവധി വിഭാഗങ്ങളിൽ ഉപഭോക്താക്കൾക്ക് വലിയ ഡിസ്കൗണ്ടുകൾ പ്രതീക്ഷിക്കാം. ചെറിയ ആക്‌സസറികൾ മുതൽ വലിയ ഗാഡ്‌ജെറ്റുകൾ, വീട്ടുപകരണങ്ങൾ എന്നിങ്ങനെയുള്ള നിരവധി പ്രൊഡക്റ്റുകൾ മികച്ച ഓഫറിൽ സ്വന്തമാക്കാം. ഇതിൽ തന്നെ ചില ഉൽപ്പന്നങ്ങൾക്ക് ആമസോൺ ആദ്യകാല ഡീലുകൾ നൽകുന്നു. ഫെസ്റ്റിവൽ ഔദ്യോഗികമായി ആരംഭിക്കുന്നതിന് മുൻപു തന്നെ ഡിസ്കൗണ്ടിൽ സാധനങ്ങൾ സ്വന്തമാക്കാൻ ഇതൊരു അവസരമാണ്. ഇത് ഉപഭോക്താക്കൾക്ക് ഡിസ്കൗണ്ടുകൾ നേരത്തെ നേടാനും പിന്നീടുണ്ടാകുന്ന തിരക്ക് ഒഴിവാക്കാനും സഹായിക്കുന്നു. മൊത്തത്തിൽ, ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2025-ൽ എല്ലാവർക്കുമായി ധാരാളം പ്രൊഡക്റ്റ് ഓപ്ഷനുകൾ ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്.
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025 ആരംഭിക്കുന്നതിന് മുൻപായി തന്നെ ആമസോൺ തങ്ങളുടെ വെബ്‌സൈറ്റിൽ ലഭ്യമായ ചില ആദ്യകാല ഡീലുകളുടെ വിവരങ്ങൾ പങ്കിട്ടിട്ടുണ്ട്. പ്ലാറ്റ്‌ഫോം ഡിസ്‌കൗണ്ടുകൾ, ബാങ്ക് ഓഫറുകൾ, ഉപഭോക്താക്കൾക്ക് അവരുടെ പഴയ ഡിവൈസുകൾ കൈമാറ്റം ചെയ്യാൻ കഴിയുന്ന എക്‌സ്‌ചേഞ്ച് ഡീലുകൾ എന്നിവ ഈ ഓഫറുകളിൽ ഉൾപ്പെടുന്നു. നിലവിൽ, എസ്‌ബിഐ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് അവരുടെ വാങ്ങലുകൾക്ക് 10 ശതമാനം വരെ കിഴിവ് ലഭിക്കും. 24 മാസം വരെ തവണകളായി പണമടയ്ക്കുന്ന നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാം.
ആമസോൺ എക്കോ പ്രൊഡക്റ്റുകളുടെ ഭാഗമായ സ്മാർട്ട് സ്പീക്കറുകൾ, സ്മാർട്ട് ഡിസ്‌പ്ലേകൾ എന്നിവ പോലുള്ള ചില മികച്ച ഡീലുകളുടെ വിവരങ്ങൾ ഞങ്ങൾ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഈ ഓഫറുകൾ ബണ്ടിൽഡ് ഡീലുകളായി മാത്രമേ ലഭ്യമാകൂ എന്നതാണ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യം. ഓരോ എക്കോ പ്രൊഡക്റ്റും വിപ്രോ 9W എൽഇഡി സ്മാർട്ട് ബൾബിനൊപ്പമാണു വരുന്നത്.
സ്മാർട്ട് ബൾബും ചേർത്ത് എക്കോ ഡോട്ട് ഫിഫ്ത്ത് ജെനറേഷൻ 4,999 രൂപയ്ക്ക് ലഭ്യമാണ്. ഇതിന്റെ യഥാർത്ഥ വില 7,598 രൂപയാണെന്നോർക്കണം. വോയ്‌സ് കമാൻഡുകൾ ഉപയോഗിച്ച് നിങ്ങളുടെ വീട് സമർത്ഥമായി നിയന്ത്രിക്കാൻ ഈ കോംബോ നിങ്ങളെ അനുവദിക്കുന്നു, കൂടുതൽ സൗകര്യത്തിനായി സ്മാർട്ട് ലൈറ്റിംഗും ചേരുന്നു.
സ്മാർട്ട് ബൾബടക്കം ചേർന്ന് എക്കോ പോപ്പ് 3,499 രൂപയ്ക്ക് ലഭ്യമാണ്. ഇത് 7,098 രൂപയിൽ വിലയുള്ളതാണ്. ചെറിയ സ്പേസുകളിൽ അനുയോജ്യമായ ഒരു കോംപാക്റ്റ് സ്മാർട്ട് സ്പീക്കറാണിത്.
സ്മാർട്ട് ബൾബും എക്കോ ഫോർത്ത് ജനറേഷനും ചേർന്നതിന് 12,098 രൂപയിൽ നിന്ന് 5,550 രൂപയായി വില കുറഞ്ഞു. ഈ ഡിവൈസ് ഓഡിയോ പെർഫോമൻസിനെയും സ്മാർട്ട് ഹോം ഫീച്ചറുകളെയും സംയോജിപ്പിക്കുന്നതാണ്.
സ്മാർട്ട് ബൾബും ചേർത്തുള്ള എക്കോ സ്പോട്ടിന്റെ വില ഇപ്പോൾ 11,098 രൂപയിൽ നിന്ന് 7,999 രൂപയായി കുറഞ്ഞു. വീഡിയോ കോളുകൾക്കും വിവരങ്ങൾക്കുമായി ഒരു ചെറിയ ഡിസ്‌പ്ലേയുമായാണ് ഇതു വരുന്നത്.
സ്മാർട്ട് ബൾബും ചേർത്ത് എക്കോ ഷോ 5-ൻ്റെ വില 14,098 രൂപയിൽ നിന്ന് കുറഞ്ഞ് 11,549 രൂപയാകും. സ്മാർട്ട് ബൾബ് ഉൾപ്പെടെയുള്ള നിങ്ങളുടെ സ്മാർട്ട് ഹോം ഉപകരണങ്ങൾ കൈകാര്യം ചെയ്യാനും വീഡിയോകൾ കാണാനും ഇതിലൂടെ കഴിയും.
സ്മാർട്ട് ബൾബ് അടക്കം എക്കോ ഷോ 8-ന്റെ വില 16,098 രൂപയിൽ നിന്ന് കുറഞ്ഞ് 9,549 രൂപയായിട്ടുണ്ട്. വീഡിയോ കോളുകൾക്കും മീഡിയയ്ക്കും അനുയോജ്യമായ ഒരു വലിയ ഡിസ്‌പ്ലേ ഇതിൽ ഉൾപ്പെടുന്നു.
പരസ്യം
പരസ്യം