മികച്ചൊരു സ്മാർട്ട് ടിവി സ്വന്തമാക്കാൻ ഇതാണു ഏറ്റവും നല്ല അവസരം

മികച്ചൊരു സ്മാർട്ട് ടിവി സ്വന്തമാക്കാൻ ഇതാണു ഏറ്റവും നല്ല അവസരം

Photo Credit: Amazon

Customers can purchase a new Smart TV for as low as Rs 8,999 during the Amazon sale

ഹൈലൈറ്റ്സ്
  • സ്മാർട്ട് ടിവികൾക്ക് വമ്പൻ ഡിസ്കൗണ്ട് ആമസോൺ നൽകുന്നുണ്ട്
  • ബാങ്ക് ഓഫറുകളും നോ കോസ്റ്റ് EMI ഓപ്ഷനും ഉപയോഗപ്പെടുത്താൻ കഴിയും
  • ബ്രാൻഡുകളുടേത് അടക്കം കുറഞ്ഞ വിലക്കു ലഭ്യമാകുന്ന
പരസ്യം

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2024 സെപ്തംബർ 27 മുതൽ എല്ലാവർക്കുമായി ആരംഭിച്ചിട്ടുണ്ട്. നിരവധി ഉൽപ്പന്നങ്ങൾ വലിയ ഡിസ്കൗണ്ടിൽ ഈ സമയത്തു ലഭ്യമാകും. അതുകൊണ്ടു തന്നെ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2024 നിങ്ങൾക്ക് ആവശ്യമുള്ള ഉൽപന്നങ്ങൾ വാങ്ങുന്നതിനുള്ള മികച്ച സമയമാണ്. സാംസങ്ങ്, LG, TCL, സോണി, തോഷിബ, ഹൈസെൻസ് തുടങ്ങിയ മുൻനിര ബ്രാൻഡുകളിൽ നിന്നുള്ള സ്മാർട്ട് ടിവികൾക്ക് ആമസോൺ 65% വരെ കിഴിവു നൽകുന്നു. നിങ്ങൾ ഒരു പുതിയ സ്മാർട്ട് ടിവി വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, ഏറ്റവും അനുയോജ്യമായ സമയം ഇതാണ്. ഇവിടെ വിവിധ പ്രൈസ് റേഞ്ചിലുള്ള സ്മാർട്ട് ടിവികളിലെ ഏറ്റവും മികച്ച ഡീലുകൾ സംബന്ധിച്ച അവലോകനം നൽകാനാണു ശ്രമിക്കുന്നത്. ഈ ടിവികളിൽ പലതും 4K റെസല്യൂഷൻ, സ്‌മാർട്ട് അസിസ്റ്റൻ്റുകൾ, ബിൽറ്റ്-ഇൻ സ്ട്രീമിംഗ് ആപ്പുകൾ തുടങ്ങിയ സവിശേഷതകളോടെയാണ് വരുന്നത്. ചില മോഡലുകൾ നോ-കോസ്റ്റ് EMI ഓപ്ഷനുകളും എക്സ്റ്റൻഡഡ് വാറൻ്റികളും വാഗ്ദാനം ചെയ്യുന്നു.

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2024: സ്മാർട്ട് ടിവികൾക്കുള്ള ബാങ്ക് ഓഫറുകളും ഡിസ്കൗണ്ടുകളും:

സ്മാർട്ട് ടിവികൾക്കുള്ള ബാങ്ക് ഓഫറുകളെയും ഡിസ്കൗണ്ടുകളെയും കുറിച്ചുള്ള ചില വിശദാംശങ്ങൾ നോക്കാം. എസ്ബിഐ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ ഉപഭോക്താക്കൾക്ക് 29750 രൂപ വരെയുള്ള തുകക്ക് ഇൻസ്റ്റൻ്റ് 10% കിഴിവ് ആസ്വദിക്കാം. പുതിയ സ്മാർട്ട് ടിവി വാങ്ങുമ്പോൾ നിങ്ങൾക്ക് 24 മാസം വരെയുള്ള നോ കോസ്റ്റ് EMI യും തിരഞ്ഞെടുക്കാം.

കൂടാതെ, ആമസോൺ പേ ICICI ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നിങ്ങൾക്ക് 5% വരെ ക്യാഷ്ബാക്ക് നേടാനാകും. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2024 ൽ സ്മാർട്ട് ടിവികളിലെ മികച്ച ഡീലുകൾ നമുക്കൊന്നു പരിശോധിക്കാം.

15000 രൂപക്കു താഴെ ലഭ്യമാകുന്ന മികച്ച സ്മാർട്ട് ടിവികൾ:

  1. റെഡ്മി ഫയർ ടിവി (32 ഇഞ്ച്): 24999 രൂപ വിലയുണ്ടായിരുന്നത് 8999 രൂപയ്ക്ക് ലഭ്യമാണ്.
  2. Acer V പ്രോ ഗൂഗിൾ ടിവി (32 ഇഞ്ച്): മുമ്പ് 24999 രൂപയായിരുന്നതിന് ഇപ്പോൾ 11999 രൂപയാണ്.
  3. LG HDR LED TV (32 ഇഞ്ച്): 21990 രൂപയായിരുന്നത് ഇപ്പോൾ 10741 രൂപയ്ക്ക് ലഭിക്കും.
  4. ഷവോമി സ്മാർട്ട് TV A (32 ഇഞ്ച്): 24999 രൂപ വിലയുണ്ടായിരുന്ന ഇത് വെറും 9999 രൂപയ്ക്ക് ലഭ്യമാണ്.
  5. സാംസങ്ങ് സ്മാർട്ട് LED TV: 18900 രൂപ വിലയുണ്ടായിരുന്നതിന് 11990 രൂപയായി.
  6. TCL L4B (32 ഇഞ്ച്): 20990 രൂപയായിരുന്നതിന് ഇപ്പോൾ വില 8990 രൂപ മാത്രം.
  7. VW ആൻഡ്രോയിഡ് സ്മാർട്ട് LED ടിവി: 23990 രൂപയുണ്ടായിരുന്നത് ഇപ്പോൾ 7299 രൂപയ്ക്ക് ലഭ്യമാണ്.

15000 മുതൽ 30000 രൂപക്കു ലഭ്യമാകുന്ന മികച്ച സ്മാർട്ട് ടിവികൾ:

  1. സാംസങ്ങ് ക്രിസ്റ്റൽ 4K Vivid 2024 (43 ഇഞ്ച്): യഥാർത്ഥ വില 44900 രൂപ, 25490 രൂപയ്ക്ക് ലഭ്യമാണ്.
  2. Acer I പ്രോ ഗൂഗിൾ ടിവി: 37999 രൂപ വിലയുള്ളത് 16999 രൂപയ്ക്ക് ലഭിക്കും.
  3. ഷവോമി സ്മാർട്ട് X-സീരീസ് (43 ഇഞ്ച്): 24999 രൂപയുള്ളത് വെറും 11,499 രൂപയ്ക്ക് നേടാം.
  4. LG അൾട്രാ HD ടിവി: 49990 രൂപ വിലയുള്ളതിന് ഇപ്പോൾ 30990 രൂപയാണ്.
  5. TCL V6B (55 ഇഞ്ച്): 77,990 രൂപ വിലയുള്ള ഈ 55 ഇഞ്ച് മോഡൽ 29990 രൂപയ്ക്ക് ലഭ്യമാണ്.
  6. ഹൈസെൻസ് 43 ഇഞ്ച് QLED ടിവി: 49999 രൂപ വിലയുള്ളത് 25999 രൂപയ്ക്ക് ലഭിക്കും.

30000 മുതൽ 50000 രൂപക്കു ലഭ്യമാകുന്ന മികച്ച സ്മാർട്ട് ടിവികൾ:

  1. TCL C61B (55 ഇഞ്ച്): യഥാർത്ഥ വില 120990 രൂപയുള്ളത് 32990 രൂപയ്ക്ക് ലഭ്യമാണ്.
  2. സോണി ബ്രാവിയ 2 (43 ഇഞ്ച്): 59900 രൂപയായിരുന്നത് 40990 രൂപയ്ക്ക് സ്വന്തമാക്കാം.
  3. Acer സൂപ്പർ സീരീസ് (50 ഇഞ്ച്): 66999 രൂപയിൽ നിന്ന് 31999 രൂപയായി കുറഞ്ഞു.
  4. Vu മാസ്റ്റർപീസ് QLED ടിവി (55 ഇഞ്ച്): 60000 രൂപയുണ്ടായിരുന്നത് 37999 രൂപയ്ക്ക് ലഭ്യമാണ്.
  5. സാംസങ്ങ് D സീരീസ് 4K ഡൈനാമിക് ടിവി (43 ഇഞ്ച്): 53900 രൂപയായിരുന്നത് 35990 രൂപയ്ക്ക് നേടാം.
  6. ഷവോമി X സീരീസ് (50 ഇഞ്ച്): 49999 രൂപയിൽ നിന്ന് 35999 രൂപയായി കുറഞ്ഞു.
  7. LG സ്മാർട്ട് LED ടിവി (43 ഇഞ്ച്): 49990 രൂപയായിരുന്നതിന് ഇപ്പോൾ 31990 രൂപയാണ്.

50000 രൂപക്കു മുകളിൽ ലഭ്യമായ മികച്ച സ്മാർട്ട് ടിവികൾ:

  1. 1. സോണി ബ്രാവിയ 2 (55 ഇഞ്ച്): 99900 രൂപയായിരുന്നത് 60990 രൂപയ്ക്ക് ലഭ്യമാണ്.
  2. TCL P71B Pro (75 ഇഞ്ച്): 258990 രൂപയുണ്ടായിരുന്നത് 64240 രൂപയ്ക്ക് ലഭിക്കും.
  3. ഷവോമി OLED വിഷൻ (55 ഇഞ്ച്): 199999 രൂപയായിരുന്നതിന് ഇപ്പോൾ 59999 രൂപയായി.
  4. Vu മാസ്റ്റർപീസ് QLED ടിവി (65 ഇഞ്ച്): 85000 രൂപയായിരുന്നത് 59240 രൂപയ്ക്ക് ലഭ്യമാണ്.
  5. LG അൾട്രാ HD LED ടിവി (65 ഇഞ്ച്): 114990 രൂപയായിരുന്നതിന് ഇപ്പോൾ വില കുറഞ്ഞ് 59999 രൂപയായി.
  6. സോണി ബ്രാവിയ 3 (75 ഇഞ്ച്): യഥാർത്ഥത്തിൽ 269900 രൂപയായിരുന്നത്, ഇപ്പോൾ 149990 രൂപയ്ക്ക് ലഭ്യമാണ്.
  7. സാംസങ്ങ് ക്രിസ്റ്റൽ 4K വിവിഡ് പ്രോ 2024 D സീരീസ് (75 ഇഞ്ച്): 149900 രൂപയിൽ നിന്നും കുറഞ്ഞ് 95990 രൂപയായി.

Comments
Gadgets 360 Staff The resident bot. If you email me, a human will respond. കൂടുതൽ
ഫേസ്ബുക്കിൽ ഷെയർ ചെയ്യുക Gadgets360 Twitter Shareട്വീറ്റ് ഷെയർ Snapchat റെഡ്ഡിറ്റ് കമൻ്റ്

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. ഇനി തീയ്യേറ്റർ വീട്ടിൽ തന്നെ, സോണി ബ്രാവിയ 2 II സീരീസ് ഇന്ത്യയിലെത്തി
  2. അൽകാടെൽ V3 പ്രോ 5G, V3 ക്ലാസിക് 5G എന്നിവ മെയ് 27നു ലോഞ്ച് ചെയ്യും; ഫോണിൻ്റെ സവിശേഷതകൾ പുറത്ത്
  3. iOS 19, iPadOS 19, macOS 16 തുടങ്ങിയവയും മറ്റു പലതും ആപ്പിൾ ഇതിൽ അവതരിപ്പിക്കും
  4. പുതിയ മാറ്റങ്ങൾക്കു തിരി കൊളുത്താൻ ആപ്പിൾ വേൾഡ്‌വൈഡ് ഡെവലപ്പേഴ്സ് കോൺഫറൻസ് 2025 വരുന്നു
  5. ഏവരെയും ഞെട്ടിക്കാൻ വിവോ, നിരവധി പ്രൊഡക്റ്റുകൾ ഒരുമിച്ചു ലോഞ്ച് ചെയ്യുന്നു
  6. റിയൽമി GT 7T-യുടെ അത്ഭുതപ്പെടുത്തുന്ന സവിശേഷതകൾ പുറത്ത്
  7. 10,000 രൂപയുടെ ഉള്ളിലുള്ള തുകക്കൊരു ജഗജില്ലി, ലാവ ഷാർക്ക് 5G വരുന്നു
  8. V3 അൾട്രാക്കൊപ്പം രണ്ടു ഫോണുകൾ കൂടി, ഇന്ത്യയിലേക്ക് അൽകാടെല്ലിൻ്റെ ഗംഭീര തിരിച്ചു വരവ്
  9. 7,000mAh ബാറ്ററിയും ഗംഭീര ചിപ്പുമായി റിയൽമി GT 7 വരുന്നു
  10. ഇവനൊരു ജഗജില്ലി തന്നെ ഐക്യൂ നിയോ 10 പ്രോ+ ഫോണിൻ്റെ സവിശേഷതകൾ പുറത്തു വന്നു
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »