Photo Credit: Amazon
പ്രമുഖ ഇ കൊമേഴ്സ് സ്ഥാപനമായ ആമസോണിൻ്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ ഓഫറുകൾ ഇന്നു മുതൽ പ്രൈം മെമ്പർഷിപ്പ് ഉള്ളവർക്ക് ലഭിക്കും. എല്ലാ വർഷവും, മറ്റ് ഉപഭോക്താക്കളേക്കാൾ 24 മണിക്കൂർ മുമ്പ് ഡീലുകൾ ആക്‌സസ് ചെയ്യാൻ പ്രൈം സബ്‌സ്‌ക്രൈബർമാരെ ആമസോൺ അനുവദിക്കാറുണ്ട്. സെയിൽ സമയത്ത്, സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, ആക്‌സസറികൾ എന്നിവയുൾപ്പെടെ നിരവധി ഉൽപ്പന്നങ്ങൾക്ക് ഡിസ്കൗണ്ടുകൾ ലഭിക്കും. ഇതിനു പുറമെ, എസ്ബിഐ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് മറ്റുള്ള ഡിസ്കൗണ്ടുകളും ലഭിക്കും. എക്സ്ചേഞ്ച് ഓഫറുകൾക്കുള്ള ഓപ്ഷനും ഇവക്കൊപ്പം ഉണ്ട്. അതേസമയം, ആമസോണിൻ്റെ എതിരാളിയായ ഫ്ലിപ്കാർട്ടും അവരുടെ ബിഗ് ബില്യൺ ഡേയ്‌സ് സെയിൽ നടത്തുന്നുണ്ട്. ഇതു നിലവിൽ ഫ്ലിപ്കാർട്ട് പ്ലസ് അംഗങ്ങൾക്ക് മാത്രമേ ലഭ്യമാകൂ. ആമസോണും ഫ്ലിപ്കാർട്ടും വ്യാഴാഴ്ച (സെപ്റ്റംബർ 27) അർദ്ധരാത്രിയോടെ എല്ലാ ഉപഭോക്താക്കൾക്കുമായി തങ്ങളുടെ ഓഫർ സെയിൽ ആരംഭിക്കും. ഈ സമയത്ത് എന്തെങ്കിലും സാധനങ്ങൾ വാങ്ങുന്നവർ രണ്ട് പ്ലാറ്റ്‌ഫോമുകളിലെയും ഡിസ്കൗണ്ടുകളും ഓഫറുകളും താരതമ്യം ചെയ്യുന്നത് നല്ലതായിരിക്കും.
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൻ്റെ ഭാഗമായി 59900 രൂപ വിലയുണ്ടായിരുന്ന ആപ്പിൾ ഐഫോൺ 13 ഇപ്പോൾ 41180 രൂപയ്ക്ക് ലഭ്യമാണ്. ഈ ഓഫർ നിലവിൽ ആമസോൺ പ്രൈം അംഗങ്ങൾക്കു മാത്രമാണ്. അതിനൊപ്പം ഓണർ 200 5G സ്മാർട്ട്ഫോൺ അതിൻ്റെ മുൻ വിലയായ 34999 രൂപയിൽ നിന്നും കുറഞ്ഞ് 29999 രൂപക്കു ലഭ്യമാകും.
കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച മോഡലായ സാംസങ് ഗാലക്‌സി S23 അൾട്രാ 5G സ്മാർട്ട്ഫോൺ 74999 രൂപക്കാണു ലിസ്റ്റ് ചെയ്തിരിക്കുന്നത്. പുറത്തിറങ്ങുമ്പോൾ ഇതിൻ്റെ വില 144999 രൂപ ആയിരുന്നെങ്കിലും അടുത്തിടെ ആമസോണിൽ ഈ ഫോൺ 84999 രൂപയ്ക്ക് ലഭ്യമായിരുന്നു. ഇതിനു പുറമെ വാങ്ങുന്നവർക്ക് കൂപ്പൺ ഉപയോഗിച്ച് 2000 രൂപ കിഴിവ് നേടാനും അവസരമുണ്ട്.
ഇതിനു പുറമെ മിഡ്‌റേഞ്ച് ഫോണായ സാംസങ്ങ് ഗാലക്സി M35 5G ഇപ്പോൾ 19999 രൂപയിൽ നിന്നും കുറഞ്ഞ് 15,999 രൂപക്കു ലഭ്യമാണ്. ഗാലക്സി M15 5G അതിൻ്റെ മുൻ വിലയായ Rs. 15999 രൂപയിൽ നിന്നും കുറഞ്ഞ് 10999 രൂപക്കും ഈ സെയിലിൽ ലഭ്യമാകും.
ആമസോൺ ഐപാഡും (10th ജെൻ, 64GB) സെയിലിൽ ലിസ്റ്റുചെയ്തിട്ടുണ്ട്. 29999 രൂപയാണ് ഇതിനു വിലയിട്ടിരിക്കുന്നത്. ഇതു ലോഞ്ച് ചെയ്തത് 44900 രൂപയിൽ ആയിരുന്നെങ്കിലും അടുത്തിടെ 34900 രൂപക്കു ലഭ്യമായിരുന്നു. സാംസങ്ങ് ഗാലക്സി ടാബ് S9 FE അതിൻ്റെ സാധാരണ വിലയായ 34900 രൂപയിൽ നിന്നും കുറഞ്ഞ് 26999 രൂപക്കു ലഭ്യമാകും.
വയർലെസ് ഹെഡ്‌ഫോണുകൾ, സ്‌മാർട്ട് ടിവികൾ തുടങ്ങിയ ഇലക്‌ട്രോണിക് ഉപകരണങ്ങളും ഈ സെയിലിൽ വിൽപ്പനയ്‌ക്കുണ്ട്. സോണി WH-1000XM5 ഹെഡ്‌ഫോണുകൾ 25990 രൂപക്ക് (മുമ്പത്തെ വില 29900 രൂപ) ലഭ്യമാണ്. സാംസങ്ങിൻ്റെ D-സീരീസ് 43 ഇഞ്ച് 4K LED ടിവിയുടെ വില 41990 രൂപയിൽ നിന്നും കുറഞ്ഞ് 36990 രൂപയായിട്ടുണ്ട്.
പരസ്യം
പരസ്യം