ഉൽപന്നങ്ങൾ വാങ്ങാൻ ഓൺലൈൻ സൈറ്റുകളെ ആശ്രയിക്കുന്നവർക്ക് ഉത്സവകാലം വന്നെത്തി. പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനമായ ആമസോണിൻ്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2024 ഇന്നു മുതൽ ആരംഭിച്ചു. ആമസോൺ പ്രൈം അംഗങ്ങൾക്ക് 24 മണിക്കൂർ മുൻപു തന്നെ സെയിലിലേക്ക് ആക്‌സസ് നൽകിയതിന് ശേഷം ഇപ്പോൾ എല്ലാവർക്കുമായി ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2024 ആരംഭിച്ചിരിക്കുകയാണ്. ഈ സെയിൽ സമയത്ത് മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ, ടിവികൾ, ആമസോൺ ഉപകരണങ്ങൾ, മറ്റ് ഇലക്‌ട്രോണിക്‌സ് തുടങ്ങിയ ജനപ്രിയ ഇനങ്ങൾക്ക് മികച്ച ഡിസ്കൗണ്ടുകളും പ്രത്യേക ഡീലുകളും ലഭിക്കുന്നു. നൂറു കണക്കിനു ഡീലുകളിലൂടെ കടന്നു പോയി അതിൽ ഏറ്റവും മികച്ച ഓഫറുകൾ ഏതൊക്കെയാണെന്നു നിങ്ങളെ അറിയിക്കുന്നതിനു വേണ്ടിയാണ് ഇവിടെ ശ്രമിക്കുന്നത്. സെയിൽ സമയത്ത് ഈ വിലകളിൽ പലതിനും മാറ്റം വന്നേക്കാമെന്ന കാര്യം പ്രത്യേകം ഓർമ്മിക്കുക.
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ സ്മാർട്ട് ഫോണുകൾക്കുള്ള മികച്ച ഡീലുകൾ:
- ആപ്പിൾ ഐഫോൺ 13: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2024 സമയത്ത്, iPhone 13 വെറും 39,999 രൂപക്ക് (യഥാർത്ഥ വില 59600 രൂപ) ലഭ്യമാണ്. നിങ്ങൾക്ക് പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്ത് 36700 രൂപ വരെ കിഴിവ് നേടാം. ഇതിനു പുറമെ എസ്ബിഐ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ച് യഥാക്രമം 1500 അല്ലെങ്കിൽ 1250 രൂപ ഡിസ്കൗണ്ട് നേടാം.
- സാംസങ്ങ് ഗാലക്സി S23 അൾട്രാ 5G: 149999 രൂപ വിലയുണ്ടായിരുന്ന സാംസങ് ഗ്യാലക്‌സി S23 അൾട്രാ 5G 74999 രൂപക്കു ലഭിക്കും. കൂപ്പൺ ഉപയോഗിച്ച് 3750 രൂപ കിഴിവ് നേടാനും കഴിയും. എസ്ബിഐ കാർഡ് ഉടമകൾക്ക് 1500 രൂപ ഡിസ്കൗണ്ട് നേടാനും അവസരമുണ്ട്. എല്ലാ ഓഫറുകളും ചേർത്താൽ 65000 രൂപക്ക് ഈ ഫോൺ സ്വന്തമാക്കാം.
- വൺപ്ലസ് 12R 5G: വൺപ്ലസ് 12R 5G സെയിലിൽ 37999 രൂപക്ക് (യഥാർത്ഥത്തിൽ 42,999 രൂപ) സ്വന്തമാക്കാം. പഴയ ഫോൺ എക്‌സ്‌ചേഞ്ച് ചെയ്താൽ 35000 രൂപ വരെയായി വില ചുരുങ്ങും. ഇതിന് സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 പ്രോസസർ, 8GB റാം, 256GB സ്റ്റോറേജ്, 100W ഫാസ്റ്റ് ചാർജിംഗുള്ള 5,500mAh ബാറ്ററി എന്നിവയുണ്ട്.
- ഐക്യൂ Z9x 5G: 18999 രൂപ വിലയുണ്ടായിരുന്ന ഐക്യൂ Z9x 5G 13999 രൂപക്കു ലഭിക്കും. കൂപ്പൺ ഉപയോഗിച്ച് 500 രൂപ കിഴിവും, പഴയ ഫോൺ കൈമാറി 13250 രൂപക്കു സ്വന്തമാക്കാനും അവസരമുണ്ട്. ഇതിന് സ്‌നാപ്ഡ്രാഗൺ 6 ജെൻ 1 പ്രൊസസർ, 6 ജിബി റാം, 128 ജിബി സ്റ്റോറേജ് എന്നിവയുണ്ട്.
- സാംസങ്ങ് ഗാലക്സി M35 5G: സാംസങ്ങ് ഗാലക്സി M35 5G ക്ക് 14,999 രൂപയാണ് (യഥാർത്ഥത്തിൽ 24,499 രൂപ) വില വരുന്നത്. പഴയ ഫോൺ എക്‌സ്‌ചേഞ്ചിന് 14150 രൂപ വരെ കിഴിവ് നേടാം. 6000mAh ബാറ്ററിയുള്ള ഈ ഫോണിനൊപ്പം ചാർജർ ലഭിക്കില്ല.
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ഇലക്ട്രോണിക്സിനുള്ള മികച്ച ഓഫറുകൾ:
- ആപ്പിൾ മാക്ബുക്ക് എയർ M1: MacBook Air M1 52990 രൂപക്ക്(യഥാർത്ഥത്തിൽ 92900 രൂപ) ലഭ്യമാണ്. പഴയ ലാപ്‌ടോപ്പ് എക്സ്ചേഞ്ച് ചെയ്താൽ 11900 രൂപ വരെ കിഴിവ് നേടാം. എസ്ബിഐ കാർഡ് ഉടമകൾക്ക് 4000 രൂപ വരെയുള്ള ഡിസ്‌കൗണ്ടും ലഭ്യമാണ്.
- സാംസങ്ങ് ഗാലക്സി ടാബ് S9 FE: ഗാലക്സി ടാബ് S9 FE 26999 രൂപക്ക് (യഥാർത്ഥത്തിൽ 44,999 രൂപ) നേടാം. പഴയ ടാബ്‌ലറ്റോ സ്മാർട്ട്ഫോണോ എക്സ്ചേഞ്ച് ചെയ്താൽ വില 24150 രൂപ വരെയാകും. 10.9 ഇഞ്ച് സ്‌ക്രീനുള്ള ഇത് S Pen സഹിതമാണ് വരുന്നത്.
- സോണി ബ്രാവിയ 55 ഇഞ്ച് 4K ഗൂഗിൾ ടിവി: സോണി ബ്രാവിയ 55 ഇഞ്ച് 4K ടിവി വിൽക്കുന്നത് 54990 (യഥാർത്ഥത്തിൽ 99900 രൂപ) രൂപക്കാണ്. എസ്ബിഐ കാർഡ് ഉപയോക്താക്കൾക്ക് 4000 രൂപ വരെ കിഴിവ് നേടാം, കൂടാതെ ഒരു നോ-കോസ്റ്റ് EMI ഓപ്ഷനുമുണ്ട്.
- ഫയർ ടിവി സ്റ്റിക്ക്: സാധാരണ ടിവി യെ സ്മാർട്ട് ടിവി ആക്കി മാറ്റുന്നു. ഫയർ ടിവി സ്റ്റിക്കിന് 2199 രൂപയാണ് (യഥാർത്ഥത്തിൽ 4,999 രൂപ) വില. എളുപ്പത്തിൽ തിരയുന്നതിനായി ഇതിൽ അലക്‌സാ വോയ്‌സ് റിമോട്ടുമുണ്ട്.