Photo Credit: Poco
ഇന്ത്യയിലെ ആമസോൺ പ്രൈം അംഗങ്ങൾക്കായി സെപ്തംബർ 26 നും മറ്റുള്ളവർക്കായി 27നും ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2024 ആരംഭിച്ചിരിക്കുന്നു. ഈ സെയിൽ സമയത്ത് സ്മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ, ലാപ്‌ടോപ്പുകൾ, ഇലക്‌ട്രോണിക്‌സ്, ഗൃഹോപകരണങ്ങൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾക്ക് ആമസോൺ ഡിസ്കൗണ്ടുകൾ വാഗ്ദാനം ചെയ്യുന്നു. 40% വരെ വിലക്കിഴിവോടെ സ്മാർട്ട്ഫോണുകൾ ലഭ്യമാണ്. ഏറ്റവും മികച്ച ഡീലുകളിലൊന്ന് ഐഫോൺ 13നാണ്. എല്ലാ ഓഫറുകളും ഉൾപ്പെടുത്തി 40499 രൂപക്ക് ഐഫോൺ 13 സ്വന്തമാക്കാൻ കഴിയും. നിങ്ങളൊരു മിഡ്റേഞ്ച് സ്‌മാർട്ട്‌ഫോണിനായി തിരയുകയാണെങ്കിൽ, 20000 രൂപയിൽ താഴെ വിലയുള്ള ബജറ്റ് ഫോണുകളുടെ മികച്ച ഡീലുകളുടെ ഒരു ലിസ്റ്റ് തന്നെയുണ്ട്. ഐക്യൂ, റിയൽമി,വൺപ്ലസ്, സാംസങ്ങ് തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള ഫോണുകൾ ഇതിൽ ഉൾപ്പെടുന്നു. ഈ ബജറ്റ് ഫോണുകൾ മികച്ച പ്രകടനവും സവിശേഷതകളും വാഗ്ദാനം ചെയ്യുന്നവയാണ്. കുറഞ്ഞ തുകക്ക് ഗുണനിലവാരമുള്ള സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഇതൊരു മികച്ച തിരഞ്ഞെടുപ്പാണ്.
എസ്ബിഐ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് 10 ശതമാനം ഇൻസ്റ്റൻ്റ് ഡിസ്കൗണ്ടിൽ പരമാവധി 29750 രൂപ വരെ ലാഭം നേടാൻ അവസരമുണ്ട്. ഉൽപന്നങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഉടനടി തന്നെ മുഴുവൻ തുകയും അടയ്ക്കാൻ താൽപ്പര്യമില്ലെങ്കിൽ, നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് ഏറ്റവും സ്വകര്യപ്രദമായ EMI പ്ലാനുകളും തിരഞ്ഞെടുക്കാൻ കഴിയും.
വൺപ്ലസ് നോർദ് CE 4 ലൈറ് 5G സ്മാർട്ട്ഫോണിനാണ് ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ ഏറ്റവും മികച്ച ഓഫർ ലഭ്യമായിട്ടുള്ളത്. ഈ സ്മാർട്ട്ഫോണിൻ്റെ യഥാർത്ഥ വില 20999 രൂപയാണെങ്കിലും ഇതു 16999 രൂപക്കു സ്വന്തമാക്കാൻ അവസരമുണ്ട്. ഇതിനു പുറമേ ഡീലിൽ 1299 രൂപ മൂല്യമുള്ള വൺപ്ലസ് ബുള്ളറ്റ് Z2 ഇയർഫോണുകൾ സൗജന്യമായി ലഭിക്കും.
ഐക്യൂ Z9s 5G സ്മാർട്ട്ഫോണിന് 25999 രൂപയാണ് യഥാർത്ഥ വില. ഇതു 19998 രൂപക്കാണ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ ലഭ്യമാകുന്നത്. മറ്റൊരു മിഡ്റേഞ്ച് സ്മാർട്ട്ഫോണായ
സാംസങ് ഗാലക്‌സി M55s 5G യുടെ സാധാരണ വില 28999 രൂപയാണെങ്കിൽ ഇപ്പോൾ വിൽക്കുന്നത് 17999 രൂപക്കാണ്.
റെഡ്മി നോട്ട് 13 സ്മാർട്ട്ഫോൺ യഥാർത്ഥത്തിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന വില 20999 രൂപയാണെങ്കിൽ ഈ സെയിൽ സമയത്ത് 14999 രൂപക്കു സ്വന്തമാക്കാൻ കഴിയും. ഇതിനു പുറമേ പോക്കോ X6 നിയോ 5G യുടെ യഥാർത്ഥ വില 19999 രൂപയാണെങ്കിൽ ഇപ്പോൾ വെറും 11749 രൂപക്കു നിങ്ങൾക്ക് സാധനം സ്വന്തമാക്കാം.
അതുപോലെ, റിയൽമി നാർസോ 70 ടർബോ 5G സ്മാർട്ട്ഫോണിന് 19999 രൂപയാണ് യഥാർത്ഥത്തിൽ വില വരുന്നത്. എന്നാൽ ഈ ഓഫർ സെയിലിൽ ഇതിനു വില 14999 രൂപ മാത്രമാണ്. അവസാനമായി, 26999 രൂപ വിലവരുന്ന ഐക്യൂ Z7 പ്രോ 5G സ്മാർട്ട്ഫോൺ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ നിങ്ങൾക്കു 19749 രൂപ നൽകി സ്വന്തമാക്കാം.
പരസ്യം
പരസ്യം